Featured Sports

എന്തൊരടി…. സൂര്യകുമാര്‍ യാദവ് ഇന്നലെ അടിച്ചു കൂട്ടിയത് 8 സിക്‌സറുകള്‍ ; കോഹ്ലിയെ മറികടന്നു

ഏകദിനമോ ടെസ്‌റ്റോ ഒന്നും ചിലപ്പോള്‍ ശരിയായെന്ന് വരില്ല. പക്ഷേ ടി ട്വന്റിയാണെങ്കില്‍ കണ്ണും പൂട്ടി വിശ്വസിക്കാവുന്നയാളാണ് ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ്. ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചു വിട്ടതിന് പിന്നാലെ ദക്ഷിണാഫ്രിക്കയിലെയും ക്രിക്കറ്റ് ആരാധകരുടെ കണ്ണു തള്ളിക്കുകയാണ് സൂര്യകുമാര്‍ യാദവ്. കഴിഞ്ഞ മത്സരത്തില്‍ നാലാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയ സൂര്യ സിക്‌സറിന്റെ കാര്യത്തില്‍ ഇന്ത്യയുടെ ക്ലാസ്സിക് ബാറ്റ്‌സ്മാന്‍ വിരാട് കോഹ്ലിയെ പിന്നിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ മത്സരത്തില്‍ വെറും 56 പന്തുകളില്‍ സെഞ്ച്വറി നേടിയ സൂര്യകുമാറിന്റെ ബാറ്റില്‍ നിന്നും പറന്നത് എട്ടു സിക്‌സറുകളായിരുന്നു. Read More…

Sports

ലോകകപ്പിനുള്ള ഇന്ത്യന്‍ ടി20 ടീമില്‍ നിന്നും കോഹ്ലിയെ പുറത്താക്കാന്‍ സെലക്ടര്‍മാര്‍

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളില്‍ എല്ലാ ഫോര്‍മാറ്റിലും മികച്ച പ്രകടനം നടത്തുന്ന കളിക്കാരില്‍ മുന്‍പന്തിയിലുണ്ട് മുന്‍ നായകന്‍ വിരാട് കോഹ്ലി. അടുത്തിടെ സമാപിച്ച ഏകദിന ലോകകപ്പിലും ഫൈനല്‍ വരെയെത്തിയ ഇന്ത്യന്‍ ബാറ്റിംഗിന്റെ നെടുന്തൂണായിരുന്നു കോഹ്ലി. ഇന്ത്യ പരാജയപ്പെട്ടതോടെ ഇനി സെലക്ടര്‍മാരുടെ കണ്ണുകള്‍ വരാനിരിക്കുന്ന ടി20 ടീമിനെ സജ്ജമാക്കുക എന്നതാണ്. 2024 ജൂണില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കെ, ഏകദിനത്തില്‍ നിന്ന് ടി20യിലേക്ക് ചര്‍ച്ച അതിവേഗം മാറി. എന്നാല്‍ ഇന്ത്യയുടെ ടി20 ഇലവനില്‍ കോഹ്ലി ആദ്യ ചോയ്സ് അല്ല. ലോകകപ്പ് ഫൈനലിന് Read More…

Sports

പോണ്ടിംഗിനെ മറികടന്ന് വിരാട്‌കോഹ്ലി രണ്ടാമനായി; ഇനി മുന്നിലുള്ളത് ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

ഓസ്‌ട്രേലിയയ്‌ക്കെതിരേ ഇന്ത്യ കളിച്ച ഫൈനലില്‍ ഏകദിന ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയില്‍ വിരാട്‌കോഹ്ലി ഇനി രണ്ടാമന്‍. നവംബര്‍ 19 ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അര്‍ദ്ധശതകം നേടിയ കോഹ്ലി ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ റിക്കി പോണ്ടിംഗിനെയാണ് മറികടന്നത്. 2011ല്‍ തന്റെ അവസാന ലോകകപ്പ് കളിച്ച പോണ്ടിംഗ്, 46 മത്സരങ്ങളില്‍ നിന്ന് 45.86 ശരാശരിയിലും 79.95 സ്ട്രൈക്ക് റേറ്റിലും അഞ്ച് സെഞ്ചുറികളും ആറ് അര്‍ധസെഞ്ചുറികളും സഹിതം 1743 റണ്‍സ് നേടി. 45 മത്സരങ്ങളില്‍ Read More…

Sports

കഴിഞ്ഞ ലോകകപ്പിലെ കണക്ക് ഇന്ത്യ തീര്‍ത്തു; ന്യൂസിലന്റിന് മേല്‍ സമ്പൂര്‍ണ്ണ വിജയവുമായി ഫൈനലില്‍

ലോകത്തുടനീളമുള്ള ക്രിക്കറ്റ് ആരാധകര്‍ ആകാംഷയോടെ കാത്തിരുന്ന അനേകം നിമിഷങ്ങള്‍ പിറന്ന ഇന്ത്യാ ന്യൂസിലന്റ് ലോകകപ്പ് സെമിയില്‍ 70 റണ്‍സിന് ന്യൂസിലന്റിനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍ കടന്നു. ഇതോടെ കഴിഞ്ഞ ലോകകപ്പില്‍ സെമിയില്‍ ഏറ്റ പരാജയത്തിന് ഇന്ത്യ മധുരമായി പകരം വീട്ടി. ന്യൂസിലന്‍ഡിന്റെ ഏഴു വിക്കറ്റുകള്‍ വീഴ്ത്തിയ ഷമിയായിരുന്നു കളിയിലെ ഹീറോ. ഈ വിജയത്തോടെ തോല്‍വി അറിയാതെ ലോകകപ്പില്‍ പത്തു മത്സരങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ത്യ മറ്റൊരു റെക്കോഡും കുറിച്ചു. വിരാട് കോഹ്ലിയും ശ്രേയസ് അയ്യരും സെഞ്ച്വറിയും ശുഭ്മാന്‍ ഗില്‍ Read More…

Sports

കോഹ്ലിയുടേയും അയ്യരുടേയും സെഞ്ച്വറികള്‍, ഗില്ലിന്റെ അര്‍ദ്ധശതകം; ലോകകപ്പിലെ റെക്കോഡ് സ്‌കോറുമായി ഇന്ത്യയുടെ പകവീട്ടല്‍

ലോകത്തുടനീളമുള്ള ക്രിക്കറ്റ് ആരാധകര്‍ ആകാംഷയോടെ കാത്തിരുന്ന അനേകം നിമിഷങ്ങള്‍ പിറന്ന ഇന്ത്യാ ന്യൂസിലന്റ് ലോകകപ്പ് സെമിയില്‍ ലോകകപ്പിലെ റെക്കോഡ് നേട്ടത്തോടെ ഇന്ത്യയുടെ തകര്‍പ്പന്‍ ബാറ്റിംഗ്. വിരാട് കോഹ്ലിയും ശ്രേയസ് അയ്യരും സെഞ്ച്വറിയും ശുഭ്മാന്‍ ഗില്‍ അര്‍ദ്ധശതകവും നേടിയ ഇന്നിംഗ്‌സില്‍ ഇന്ത്യ ലോകകപ്പ് സെമിഫൈനലിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറിന്റെ റെക്കോഡ് നേട്ടം കുറിച്ചു. 397 റണ്‍സിന്റെ സ്‌കോറാണ് ന്യൂസിലന്റിനെതിരേ പടുത്തുയര്‍ത്തിയത്് ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികളും ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍നേട്ടവും കുറിച്ച വിരാട്‌കോഹ്ലിയുടെ റെക്കോഡ് ബാറ്റിംഗായിരുന്നു Read More…

Sports

ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി ; വിരാട് കോഹ്ലി സച്ചിന്റെ റെക്കോഡ് തകര്‍ത്തു

മുംബൈ: ഒടുവില്‍ ആരാധകര്‍ ആകാംഷയോടെ കാത്തിരുന്ന ആ നാഴികക്കല്ല് ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോഹ്ലി സ്വന്തമാക്കി. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ ശതകത്തിന്റെ റെക്കോഡ് മാസ്റ്റര്‍ ബ്‌ളാസ്റ്റര്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറില്‍ നിന്നുമാണ് കോഹ്ലി ഏറ്റെടുത്തത്. ഈ മത്സരത്തില്‍ സെഞ്ച്വറി നേടിയ കോഹ്ലി ഏകദിന സെഞ്ച്വറികളുടെ കാര്യത്തില്‍ ഫിഫ്റ്റി അടിച്ചു. 270 ഇന്നിംഗ്‌സുകളില്‍ നിന്നുമായിരുന്നു കോഹ്ലിയുടെ 50 സെഞ്ച്വറികള്‍ വന്നത്. 49 ഏകദിന സെഞ്ച്വറികളാണ് സച്ചിന്റെ പേരിലുള്ളത്. സച്ചിന്‍ ടീമിന്റെ ഓപ്പണറായിട്ടാണ് കൂടുതല്‍ സെഞ്ച്വറികളും നേടിയതെങ്കില്‍ വണ്‍ ഡൗണ്‍ Read More…

Sports

തുടക്കക്കാരനായ ഗില്ലും സച്ചിന്റെ റെക്കോഡ് പിടിച്ചെടുത്തു ; സച്ചിനും ധോനിയും കോഹ്ലിക്കുമൊപ്പം

കാല്‍ നൂറ്റാണ്ട് നീണ്ട ക്രിക്കറ്റ് കരിയറില്‍ ഈ ഗെയിമിലെ ഒട്ടുമിക്ക റെക്കോഡുകളും പേരിലാക്കിയാണ് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഇതിഹാസമായി മാറിയത്. ആരാധകര്‍ അദ്ദേഹത്തെ ക്രിക്കറ്റിന്റെ ദൈവം എന്നും വിളിക്കുന്നു. എന്നാല്‍ അസാധാരണ മികവ് കാട്ടുന്ന നിലവിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമംഗങ്ങള്‍ സച്ചിന്റെ റെക്കോഡുകള്‍ ഓരോന്നായി തകര്‍ത്തുകൊണ്ടിരിക്കുകയാണ്. ഏകദിന സെഞ്ച്വറികളുടെ കാര്യത്തില്‍ സച്ചിന്റെ ഒപ്പമെത്തിയ വിരാട് കോഹ്ലി ഒരു ശതകം കൂടി നേടിയാല്‍ സച്ചിന്റെ ലോക റെക്കോഡ് മറികടക്കും. ഇന്ത്യയുടെ യുവതാരം ഗില്ലും ഇപ്പോള്‍ സച്ചിന്റെ നേട്ടം മറികടന്നിരിക്കുകയാണ്. ഏകദിന Read More…

Sports

സച്ചിനാണോ കോഹ്ലിയാണോ കേമന്‍; ഇതാ ഈ കണക്കുകള്‍ നോക്കൂ…!!

ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ കൂടി സെഞ്ച്വറി നേടിയതോടെ ഇതിഹാസതാരം സച്ചിനോ അതോ വിരാട് കോഹ്ലിയോ കുടുതല്‍ കേമന്‍ എന്ന തരത്തിലൊരു ചര്‍ച്ചകള്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ഇടയില്‍ ഉണ്ടാകുന്നുണ്ട്. ഇരുവരുടേയും സെഞ്ച്വറികള്‍ താരതമ്യം ചെയ്യുന്നവരും ഏറെയാണ്. രണ്ടു കാലഘട്ടത്തില്‍ ഇന്ത്യന്‍ ടീമിനെ തോളിലേറ്റിയ കളിക്കാരാണ് സച്ചിനും കോഹ്ലിയും. ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറികള്‍ നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് മറികടക്കാനുള്ള വിരാട് കോഹ്ലിയുടെ സമയം സച്ചിനെ അപേക്ഷിച്ച് വളരെ കുറവാണ്. 49 സെഞ്ച്വറി നേടാന്‍ കോഹ്ലി 15 വര്‍ഷമെടുത്തപ്പോള്‍ Read More…

Sports

റെക്കോഡുകള്‍ നേടിയാലും ഇല്ലെങ്കിലും എന്നും എന്റെ ഹീറോ അയാള്‍; സച്ചിനൊപ്പം എത്തിയപ്പോള്‍ കോഹ്ലി

ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറികളുടെ കാര്യത്തില്‍ റെക്കോര്‍ഡിന് ഒപ്പമെത്തിയതിന് പിന്നാലെ തന്റെ ബാല്യകാല ഹീറോ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് ആദരം അര്‍പ്പിച്ച് വിരാട്കോഹ്ലി. 2023 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിലാണ് കോഹ്ലി ഈ നേട്ടം കൈവരിച്ചത്. കൊല്‍ക്കത്തയിലെ കഠിനമായ പ്രതലത്തില്‍ കോഹ്ലി 119 പന്തുകള്‍ എടുത്താണ് നാഴികക്കല്ലിലെത്തിയത്. കോഹ്ലി ഒപ്പമെത്തിയതിന് പിന്നാലെ സച്ചിന്‍ തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ ആശംസനേര്‍ന്നു. കോഹ്ലി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്റെ റെക്കോഡ് തകര്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സച്ചിന്‍ പറഞ്ഞു. അദ്ദേഹം ഇപ്പോള്‍ നടക്കുന്ന ലോകകപ്പില്‍ അമ്പതാം Read More…