Good News

അടയിരിക്കുന്ന പങ്കാളിക്ക് മാസങ്ങളായി ഭക്ഷണം നൽകുന്ന ആൺവേഴാമ്പൽ- ഹൃദയംതൊടുന്ന വീഡിയോ

ജീവിതത്തിലെ സന്തോഷത്തിലും ദുഃഖത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും ഒരു നല്ല ജീവിത പങ്കാളി കൈത്താങ്ങാകാറുണ്ട്. എന്നാൽ ഇത് മനുഷ്യരുടെ കാര്യത്തിൽ മാത്രമല്ല മനുഷ്യരേക്കാൾ ഏറെ പങ്കാളികളുമായി ആത്മബന്ധം പുലർത്തുന്ന ഒട്ടേറെ ജീവികൾ നമുക്ക് ചുറ്റുമുണ്ട്. അവയിലൊന്നാണ് മലമുഴക്കി വേഴാമ്പൽ. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത് ഇണയോട് വളരെ അധികം ആത്മബന്ധം കാത്തുസൂക്ഷിക്കുന്ന വേഴാമ്പലിന്റെ ഒരു വിഡിയോയാണ് . ഐഎഫ്‌എസ് ഓഫീസർ പർവീൺ കസ്വാൻ ട്വിറ്ററിൽ പങ്കുവെച്ച വിഡിയോയിൽ, ആൺ വേഴാമ്പൽ ഒരു കഷ്ണം പഴം ചുമന്നു കൊണ്ട് ഒരു Read More…

Lifestyle

ഭക്ഷണം കഴിച്ചശേഷം പാത്രം കഴുകാന്‍ മടിയാണോ? ഉഗ്രന്‍ വഴിയുണ്ട്- വീഡിയോ വൈറല്‍

ഭക്ഷണം കഴിച്ചതിന് ശേഷം ആ പാത്രങ്ങള്‍ വൃത്തിയാക്കുകയെന്നത് പലര്‍ക്കും മടിയുള്ള പണിയാണ്.എന്നാല്‍ പാത്രങ്ങള്‍ വൃത്തിയാക്കുന്നതിനായി ഒരു മാര്‍ഗം കണ്ടെത്തിയിരിക്കുകയാണ് ഒരു വ്യക്തി. വീഡിയോ വന്‍ തരംഗമായി മാറുകയും ചെയ്തു. ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത് വ്യവസായിയായ ഹര്‍ഷ് ഗോയങ്കയാണ്. വീഡിയോയില്‍ ഓറഞ്ച് നിറത്തിലുള്ള ജാക്കറ്റ് ധരിച്ച ഒരു വ്യക്തിയെ കാണാം. കുക്കറില്‍ നിന്ന് ഭക്ഷണം പ്ലേറ്റിലേക്ക് മാറ്റുമ്പോഴാണ് പാത്രം കഴുകുന്ന കാര്യം ഓര്‍ക്കുന്നത്. ഒട്ടും വൈകാതെ തന്റെ പ്ലേറ്റും സ്പൂണിലുമൊക്കെ തിളച്ച  പ്ലാസ്റ്റിക് കവര്‍വച്ച ശേഷം ഭക്ഷണം കഴിക്കുന്നതും Read More…

Oddly News

രാജി സമര്‍പ്പിച്ചശേഷം നൃത്തംചെയ്ത് ഓഫീസില്‍ യുവാവിന്റെ ആഘോഷം; ആശ്ചര്യപ്പെട്ട് ബോസ്

ആളുകള്‍ ജോലി രാജി വയ്ക്കുന്നത് തികച്ചും സ്വഭാവികമാണ് എന്നാല്‍ രാജിവെയ്ക്കൽ ഒരു ആഘോഷമാക്കുന്നിനെ പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടോ? എന്നാല്‍ അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. പൂനെയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തുവന്ന അനികേത് എന്ന യുവാവാണ് വ്യത്യസ്തമായ രാജി പ്ലാന്‍ ചെയ്തത്. മാനേജര്‍ക്ക് തന്റെ രാജി കത്ത് കൈമാറിയ യുവാവ് ജോലിയിലെ അവസാനദിവസം ബാന്റ് മേളത്തിന്റെ അകമ്പടിയോടെ മാനേജരുടെ മുന്നില്‍ നൃത്തം ചെയ്ത് ആഘോഷമാക്കി തീര്‍ക്കുകയായിരുന്നു. അനികേതിന്റെസുഹൃത്തായ അനീഷ് ഭഗട്ടാണ് ഈ Read More…

Oddly News

‘പാനി പൂരി വില്‍ക്കുന്ന മോദിജി’; വൈറലായി പ്രധാനമന്ത്രിക്ക് ഗുജറാത്തില്‍ നിന്നൊരു അപരന്‍..!

ഒരാളെ പോലെ ഏഴ് പേരുണ്ടെന്ന് പറഞ്ഞ് കേട്ടിട്ടില്ലേ? ‘ഗുജറാത്തില്‍ പാനി പൂരി വില്‍ക്കുന്ന നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി’; സോഷ്യല്‍ മീഡിയയില്‍ ദൃശ്യങ്ങള്‍ കണ്ടവരെല്ലാം ഒന്നു ഞെട്ടി! പിന്നീട് എന്താണ് സംഭവമെന്ന് അന്വേഷണമായി. സാക്ഷാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി മുഖസാമ്യമുള്ള അനില്‍ ഭായി താക്കറാണ് ഈ വ്യക്തി. ഇദ്ദേഹത്തിനെ ആര് കണ്ടാലും ഞെട്ടുമെന്നത് തീര്‍ച്ചയാണ്. ഹെയര്‍സ്‌റ്റൈയിലും വെളുത്ത താടിയുമെല്ലാം കണ്ടാല്‍ ഒറ്റ നോട്ടത്തില്‍ മോദിയാണെന്നെ പറയൂ .നാട്ടുകാര്‍ പ്രധാനമന്ത്രി മോദിയെന്നാണ് വിളിക്കുന്നതെന്നും അദ്ദേഹം പറയുന്നു. അനില്‍ ഭായി ജുനാഗഡ് Read More…

Travel

ഇതൊരു അത്ഭുത കാഴ്ച്ച; ഭൂമിക്കടിയില്‍ 250 അടി താഴ്ച്ചയുള്ള വെള്ളച്ചാട്ടം; വീഡിയോ വൈറല്‍

നമ്മുടെ ഈ കൊച്ചുഭൂമിയില്‍ ഇനിയും കണ്ടെത്താതെ നിഗൂഢമായി കിടക്കുന്ന നിരവധി അത്ഭുതങ്ങളുണ്ട്. എന്നാല്‍ ഇപ്പോള്‍ ഒരു സഞ്ചാരിക്കൂട്ടം കണ്ടെത്തിയിരിക്കുന്നത് ഭൂമിക്കുള്ളില്‍ ഒരു ശക്തമായ വെള്ളച്ചാട്ടമാണ്. ആ ഗുഹയാക്കട്ടെ ശക്തമായ ജലഒഴുക്ക് കൊണ്ട് രൂപപ്പെട്ടതാണ്. പക്ഷെ ഭൂമിയുടെ മുകളില്‍ നിന്ന് നോക്കിയാല്‍ ഒരു ചെറിയ പൊത്ത് പോലെ മാത്രമാണ് കാണാന്‍ സാധിക്കുക. അതില്‍ നിന്ന് വെള്ളം വീഴുന്ന ശ്ബ്ദം കേട്ടതിന് പിന്നാലെയാണ് അവിടേയ്ക്ക് ഇറങ്ങാനായി സഞ്ചാരിക്കൂട്ടം ശ്രമം നടത്തിയത്. പ1ത്തിനുള്ളില്‍ മറ്റൊരു ലോകമാണത്രേ അവര്‍ കണ്ടത്.ഈ സംഭവം ആദ്യം Read More…

Oddly News

താമസം പൊലീസ് സ്റ്റേഷന് സമീപത്തെ മരത്തില്‍ ;   പൊലീസ് വാഹനത്തിന്റെ സൈറണില്‍ ശബ്ദിയ്ക്കുന്ന പക്ഷി

മനുഷ്യരെ പോലെ തന്നെ മൃഗങ്ങളും പക്ഷികളുമൊക്കെ മിമിക്രി കാര്യത്തില്‍ മുമ്പന്മാര്‍ തന്നെയാണ്. പക്ഷികളിലാണെങ്കില്‍ തത്തയും മൈനയുമൊക്കെ ഇക്കാര്യത്തില്‍ മിടുക്കന്മാരാണ്. ഇപ്പോള്‍ അത്തരത്തില്‍ ഒരു പക്ഷി ഒപ്പിച്ച കുസൃതിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. യുകെയിലെ ബൈസെസ്റ്ററിലെ ഒരു പൊലീസ് സ്റ്റേഷന്‍ പരിസരത്തായിരുന്നു സംഭവം. സ്റ്റേഷനിലെ വാഹനങ്ങളെല്ലാം നിര്‍ത്തിയിട്ട സമയത്തും എവിടെ നിന്നോ സൈറന്‍ കേട്ട് പൊലീസുകാരെല്ലാം പരിഭ്രമിച്ചു. സംഭവം എന്താണെന്ന് അറിയാന്‍ പൊലീസുകാര്‍ അന്വേഷണം തുടങ്ങി. ആദ്യം സ്റ്റേഷനിലെ ഏതോ വാഹനം കേടായതാകുമെന്നാണ് ഉദ്യോഗസ്ഥര്‍ കരുതിയത്. എന്നാല്‍ മനുഷ്യനേക്കാള്‍ Read More…

Celebrity

‘ബട്ടര്‍ഫ്‌ളൈ ബട്ടര്‍ഫ്‌ളൈ വെയര്‍ ആര്‍ യു ഗോയിംങ്’; നാഗശലഭത്തെ തലയിലേന്തി നീരജ് മാധവ്

ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയ താരമാണ് നീരജ് മാധവ്. നായകനായും, നൃത്തസംവിധായകനായും, ക്യാരക്ടര്‍ വേഷങ്ങളിലൂടെയും തിളങ്ങിയ നീരജിന്റെ ഗംഭീര തിരിച്ചു വരവായിരുന്നു ആര്‍ഡിഎക്‌സ് എന്ന ചിത്രത്തിലേത്. തുടര്‍ന്ന് വിനീത് ശ്രീനവാസന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്ക് ശേഷം എന് ചിത്രത്തിലും നീരജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ചിത്രത്തിന്റെ വിജയത്തിനിടയിലും നീരജ് പങ്കുവെച്ച ഒരു വീഡിയോയാണ് കൗതുകകരമാകുന്നത്. തന്റെ തലയില്‍ വന്നിരുന്ന ഒരു വമ്പന്‍ ചിത്രശലഭത്തിനെയാണ് നീരജ് ആരാധകര്‍ക്ക് കാട്ടി കൊടുക്കുന്നത്. ബട്ടര്‍ഫ്‌ളൈ പാര്‍ക്കില്‍ Read More…

Oddly News

ഈ പ്രാ‍യത്തില്‍ ഇങ്ങനെയൊക്കെ ചെയ്യാമോ? 75 കിലോ ഡെഡ്‌ലിഫ്റ്റ് ചെയ്ത് ഞെട്ടിച്ച് ഒന്‍പതു വയസുകാരി- വീഡിയോ

സോഷ്യല്‍ മീഡിയയില്‍ വ്യത്യസ്തവും കൗതുകകരവുമായ പല വീഡിയോകളും വൈറലാകാറുണ്ട്. അത്തരത്തില്‍ ഒരു ഒന്‍പത് വയസുകാരിയുടെ വീഡിയോയാണ് വൈറലാകുന്നത്. ഒന്‍പതു വയസുകാരിയുടെ വെയിറ്റ് ലിഫ്റ്റിംങ് വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. ഹരിയാനയില്‍ നിന്നുള്ള ആര്‍ഷിയ ഗോസ്വാമിയാണ് 75 കിലോ ഡെഡ്‌ലിഫ്റ്റ് ചെയ്ത് ഞെട്ടിച്ചിരിക്കുന്നത്. 2021-ല്‍ ആറാം വയസില്‍ 45 കിലോ ഉയര്‍ത്തി ആര്‍ഷിയ ഏറ്റവും പ്രായം കുറഞ്ഞ ഡെഡ് ലിഫ്റ്റര്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു. ജിമ്മില്‍ ഡെഡ് ലിഫ്റ്റ് ചെയ്യുന്ന, എക്‌സില്‍ പങ്കുവെച്ച വീഡിയോയ്ക്കാണ് ഇപ്പോള്‍ വൈറലായിരിയ്ക്കുന്നത്. സാധാരണക്കാരെ മാത്രമല്ല പ്രൊഫഷണല്‍ Read More…

Oddly News

വാസ്തുവിദ്യാ മാസ്റ്റർപീസ്; ഇത് ആരെയും വിസ്മയിപ്പിക്കുന്ന ‘നിഴലുകളില്ലാത്ത പള്ളി’ !

പല നൂറ്റാണ്ടുകളായി വാസ്തുവിദ്യയുടെ അത്ഭുതങ്ങളൊക്കെ  നമ്മള്‍ കണ്ടിട്ടുണ്ടാവാം. കാലചക്രം മുന്നോട്ട് സഞ്ചരിക്കുന്നതനുസരിച്ച് പുതിയ അത്ഭുതങ്ങള്‍ രൂപം എടുത്തുകൊണ്ടിരിക്കുന്നു. ഇപ്പോളിതാ വാസ്തുവിദ്യാ അത്ഭുതങ്ങളുടെ പട്ടികയില്‍ ചേര്‍ന്നിരിക്കുകയാണ് ചൈനയിലെ ചെങ്ഡുവിലുള്ള സിനോ- ഫ്രഞ്ച് സയന്‍സ് പാര്‍ക്ക്. ലോകം മുഴുവന്‍ ഈ പളളി അറിയപ്പെടുന്നതാവട്ടെ നിഴലുകള്‍ ഇല്ലാത്ത പള്ളിയെന്നാണ്. അത്ഭുതം തോന്നുന്നുണ്ടാവാം.. എന്നാല്‍ കാര്യം സത്യമാണ്. ഫ്രാൻസും ചൈനയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ പശ്ചാത്തലത്തിൽ ആരംഭിച്ച ‘നിഴലില്ലാത്ത ദേവാലയം’ ഭാവനയുടെ അതിർവരമ്പുകളെ തകർക്കുന്ന ഒരു വാസ്തുവിദ്യാ മാസ്റ്റർപീസ് ആണ്. ചൈനയിലെ പര്‍പ്പിള്‍ Read More…