Celebrity

ഇൻസ്റ്റാഗ്രാമിനെ ‘ചൂടുപിടിപ്പിച്ച്’ ‘കുസു കുസു’ എന്ന ഗാനത്തിനൊപ്പം ചുവടുവച്ച് പെണ്‍കുട്ടി

നൃത്തവീഡിയോകൾ എല്ലായിപ്പോഴും സോഷ്യൽ മീഡിയയിൽ ഹിറ്റാണ്, അവയുടെ വിനോദ മൂല്യം പ്രേക്ഷകരെ ആകർഷിക്കുന്നു. ഈ വീഡിയോകൾ വ്യാപകമായി ആസ്വദിക്കപ്പെടുന്നു. അടുത്തിടെ, ‘സത്യമേവ ജയതേ 2’ എന്ന സിനിമയിലെ നോറ ഫത്തേഹിയുടെ ‘കുസു കുസു’ എന്ന ഗാനത്തിന് നൃത്തം ചെയ്യുന്ന ഒരു പെൺകുട്ടി അവതരിപ്പിക്കുന്ന ഒരു വീഡിയോ ഇന്റർനെറ്റിൽ കൊടുങ്കാറ്റായി മാറിയിരുന്നു. @kaira_anu10 എന്ന ഉപയോക്താവാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. View this post on Instagram A post shared by Anu💕 (@kaira_anu10) പെൺകുട്ടി കറുത്ത Read More…

Crime Featured

‘ഹലോ മിസ്റ്റർ പെരേര, എന്റെ മുതല കുഞ്ഞുങ്ങൾക്ക് തീറ്റയാകുരുത്’, മുതല തടാകത്തിൽ ബൈക്കിലും കാറിലും സ്റ്റണ്ട് നടത്തിയ 20 പേർ അറസ്റ്റിൽ- വീഡിയോ

ഹരിയാനയിലെ അൽവാറിൽ നിരവധി യുവാക്കൾ മുതലകൾ നിറഞ്ഞ സിലിസെർ തടാകത്തിൽ വാഹന സ്റ്റണ്ട് നടത്തി. വീഡിയോ വൈറലായതോടെ 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയിലെ അൽവാറിൽ 300-ലധികം മുതലകളെ പാർപ്പിച്ചിരിക്കുന്ന വന്യജീവി സങ്കേതമായ സിലിസെർ തടാകത്തിൽ ബൈക്കുകളും കാറുകളും ഓടിച്ച് അപകടകരമായ വാഹനസ്റ്റണ്ടിൽ ഏർപ്പെട്ട ഇരുപത് യുവാക്കൾ അറസ്റ്റിലായി. സംഭവത്തിന്റെ വീഡിയോ വൈറലായതിനെ തുടർന്നാണ് പോലീസ് നടപടി. നിരവധി യുവാക്കൾ വെള്ളത്തിൽ ബൈക്കുകളും ഒരു എസ്‌യുവിയും ഓടിക്കുന്ന വീഡിയോ ദൃശ്യങ്ങളിൽ കാണാം, കൂടാതെ തടാകത്തിന്റെ ആഴം Read More…

Featured Oddly News

റീല്‍സ് മുഖ്യം; നടുറോഡില്‍ റീല്‍സ് , പിന്നാലെ അപകടം, ; നൃത്തം തുടര്‍ന്ന് യുവതി, വീഡിയോ വൈറല്‍

സമൂഹമാധ്യമങ്ങളില്‍ റീല്‍സുകള്‍ വൈറലാകുന്നത് പുതുമയുള്ള കാര്യമല്ല. എന്നാല്‍ ഇത്തരത്തിലുള്ള റീല്‍സ് എടുക്കുമ്പോള്‍ ഉണ്ടാകാനായി സാധ്യതയുള്ള അപകടവും കുറവല്ല. എന്നാല്‍ എന്തൊക്കെ സംഭവിച്ചട്ടും റീല്‍സ് ഷൂട്ട് ചെയ്യുന്നത് തുടരുന്ന ഒരു യുവതിയുടെ വീഡിയോയാണ് വൈറലാകുന്നത്. യുവതി തന്റെ റീല്‍സ് എടുക്കുന്നത് റോഡില്‍ അപകടം നടന്നത് പോലും കണക്കിലെടുക്കാതെയാണ്. എന്നാല്‍ ഈ വീഡിയോ എവിടെയാണ് ഷൂട്ട് ചെയ്തതെന്ന് വ്യക്തമല്ല. വീഡിയോ പങ്കുവച്ചിരിക്കുന്നത് ഷോണികപൂര്‍ എന്ന എക്സ് അക്കൗണ്ടില്‍ നിന്നാണ്. എന്ത് സംഭവിച്ചാലും റീലുകള്‍ നിര്‍ത്തരുത്’ എന്ന അടിക്കുറിപ്പോടുകൂടിയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. Read More…

Oddly News

വരന്റേയും വധുവിന്റേയും മാസ്സ് എന്‍ട്രി ബുള്‍ഡോസറില്‍; യോഗിയുടെ ആരാധകന്റെ വിവാഹവിഡിയോ വൈറല്‍

000 കോടിയുടെ ചെലവില്‍ നടക്കുന്ന അംബാനിയുടെ ആഡംബര വിവാഹത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾക്കിടയിൽ ഒന്നു ശ്രദ്ധ കിട്ടാന്‍ രു വെറൈറ്റിയൊക്കെയാകാം. വരന്റെയും വധുവിന്റെയും വീട്ടിലേയ്ക്കുള്ള എന്‍ട്രിയാണ് കല്ല്യാണം ശ്രദ്ധിക്കപ്പെടാനുള്ള കാരണം. യു.പിയിലെ ഖോരക്പൂരിലെ ഈ വിവാഹ ആഘോഷമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ബുൾഡോസറിന്റെ ബ്ലേഡിലാണ് വരനും വധുവും ഇരിക്കുന്നത്. അലങ്കരിച്ച ബുള്‍ഡോസറിന്റെ മുന്നിലിരുന്ന് വരുന്ന വധുവിനെയും വരനെയും കാണാന്‍ നിരവധി ആളുകളാണ് വഴിയോരത്ത് കാത്തു നിന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആരാധകനായ കൃഷ്ണ വർമ്മയാണ് തന്റെ വിവാഹ ഘോഷയാത്ര Read More…

Oddly News

എന്‍റമ്മച്ചീ… ഇത് എന്തൊരു ഇംഗ്ലീഷാ..! ഓട്ടോറിക്ഷാ ഡ്രൈവറുടെ ഇംഗ്ലീഷ് കേട്ട് അന്തംവിട്ട് സോഷ്യല്‍മീഡിയ

പത്താം ക്ലാസ് പാസായ വിദ്യാർത്ഥികളിൽ പലർക്കും എഴുത്തും വായനയും അറിയില്ലെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവന കഴിഞ്ഞ ദിവസമാണ് കേരളം കേട്ടത്. എന്നാല്‍ ഇവിടെ വിദ്യാസമ്പന്നരായ പ്രൊഫഷണലുകൾ മാത്രം സംസാരിക്കുന്ന രീതിയില്‍ ഇംഗ്ലീഷ് നല്ല പച്ചവെള്ളംപോലെ ഒഴുക്കോടെ സംസാരിക്കുന്ന ഒരു ഓട്ടോഡ്രൈവർ നമ്മെ ഞെട്ടിക്കുകയാണ്. മഹാരാഷ്ട്രയിൽ നിന്നുള്ള ഈ ഓട്ടോഡ്രൈവർ തന്റെ അനായാസമായി ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിലെ പ്രാവീണ്യംകൊണ്ട് വൈറലായിരിക്കുകയാണ്. മഹാരാഷ്ട്രയിലെ അമരാവതിയിൽ നിന്ന് പകർത്തിയ ഈ വീഡിയോ ഭൂഷൺ എന്നയാളാണ് ഇൻസ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. ഒരു Read More…

Oddly News

നാട്ടുകാര്‍ നോക്കി നില്‍ക്കെ റോഡ് തകര്‍ന്ന് താഴേയ്ക്ക്; വിഡിയോ വൈറല്‍; സര്‍ക്കാരിന് വിമര്‍ശനം

ബീഹാറില്‍ രണ്ടാഴ്ചയ്ക്കിടെ 12 പാലങ്ങൾ തകർന്നവീണ വാര്‍ത്തയ്ക്കു പിന്നാലെ യു.പി.യില്‍ റോഡ് തകരുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ വികാസ് നഗറിലാണ് റോഡിന് നടുവിലായി വലിയ കുഴി രൂപപ്പെട്ടത്. റോഡില്‍ പെട്ടെന്ന് ഒരു വിള്ളല്‍ ദൃശ്യമായി. തുടര്‍ന്ന് റോഡ് പെട്ടെന്ന് താഴേയ്ക്ക് പതിക്കുന്നതുമാണ് വിഡിയോയില്‍ കാണുന്നത്. സംഭവകണ്ട് ആളുകള്‍ ചുറ്റും കൂടിയിട്ടുമുണ്ട്. ഒരാള്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതോടൊപ്പം ഇതുവഴി വരുന്ന യാത്രക്കാർക്ക് മുന്നറിയിപ്പും നൽകുന്നുണ്ട്. റോഡ് ഇടിഞ്ഞുതാണ സംഭവത്തില്‍യു.പി. സര്‍ക്കാരിനെതിരെ വലിയ ജനരോഷവും ഉയരുന്നുണ്ട്. റോഡുപണിയിലെ Read More…

Lifestyle

കടലാസില്‍ കാലുകള്‍ കൊണ്ട് പുരുഷന്മാരുടെ പേരെഴുതി പണം കണ്ടെത്തുന്ന പെണ്‍കുട്ടി

വിദ്യാഭ്യാസ ലോണ്‍ തിരിച്ചടയ്ക്കുന്നതിനായി ഒരു പെണ്‍കുട്ടി കണ്ടെത്തിയ മാര്‍ഗമാണ് ശ്രദ്ധേയമാകുന്നത്. കടലാസില്‍ പുരുഷന്മാരുടെ പേരെഴുതിയാണ് ഈ പെണ്‍കുട്ടി വിദ്യാഭ്യാസ ലോണ്‍ തിരിച്ചടയ്ക്കുന്നതിനുള്ള പണം കണ്ടെത്തുന്നത്. എന്നാല്‍ വളരെ പ്രത്യേകയിലാണ് പെണ്‍കുട്ടി പേര് എഴുതുന്നത്. നെയില്‍ പെയിന്റ് മാര്‍ക്കറുകളും പേനകളും ഉപയോഗിച്ച് തന്റെ കാലുകള്‍ കൊണ്ടാണ് അവള്‍ കടലാസില്‍ പുരുഷന്മാരുടെ പേരുകള്‍ എഴുതുന്നത്. ഇന്‍സ്റ്റാഗ്രാമിലെ ടോ ഗാലറി എന്ന പേജിലാണ് ഈ വിചിത്ര സംഭവം. പുരുഷന്മാരുടെ പേരുകള്‍ മാത്രമാണ് പെണ്‍കുട്ടി എഴുതാന്‍ ഉപയോഗിക്കുന്നത്. ഈ തുക ഉപയോഗിച്ച് വീട്ടുവാടകയ്ക്കൊപ്പം Read More…

Lifestyle

മോഡലിന്റെ മുടി ‘ചായപാത്ര’മാക്കി മാറ്റി ഇറാനിയൻ ഹെയർസ്‌റ്റൈലിസ്റ്റ്; വൈറലായി വീഡിയോ

അതിഗംഭീരമായ നിരവധി ഹെയർസ്റ്റൈലുകൾ നിങ്ങൾ കണ്ടിട്ടുണ്ടാകാം, എന്നാൽ മുടി ഒരു ‘ചായപാത്രം’ പോലെ തോന്നിക്കുന്ന ഒരെണ്ണം നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ, ഇറാനിയൻ ഹെയർസ്‌റ്റൈലിസ്റ്റ് സായിദെ അരിയേയായാണ് ഒരു മോഡലിന്റെ മുടി ‘ചായപാത്ര’മാക്കി മാറ്റിയത്. തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട ഹെയർസ്റ്റൈലിന്റ ഈവീഡിയോയ്ക്ക് 4 ദശലക്ഷം കാഴ്ചകളും നേടി. ഉയർന്ന പോണിടെയിൽ കെട്ടിയാണ് അവൾ ആദ്യം തുടങ്ങുന്നത്. ടീപ്പോര്‍ട്ടിന്റെ ഘടന നിർമ്മിക്കാൻ മെറ്റൽ ബെൻഡബിൾ ക്രാഫ്റ്റ് വയറുകളാണ്ഉപയോഗിച്ചത്. ഗം ഗണ്‍ ഉപയോഗിച്ച് അവതമ്മില്‍ ഒട്ടിച്ചു. മെറ്റാലിക് ഫ്രെയിം തലയുടെ Read More…

Celebrity

നാല് റോബട്ട് പാമ്പുകളുള്ള മെദുസ ഗൗണ്‍; തരംഗം സൃഷ്ടിച്ച് എന്‍ജിനീയറിന്റെ വേഷം- വീഡിയോ

മെദുസ എന്നത് ഗ്രീക്ക് ഇതിഹാസത്തിലെ വളരെ പ്രശസ്തമായ ഒരു കഥാപാത്രമാണ്. തലമുടിക്ക് പകരമായി പാമ്പുകളെ വഹിക്കുന്ന കഥാപാത്രം. ഇപ്പോളിതാ അതിന്റെ പേരില്‍ ഒരു വേഷം തന്നെ ഇറങ്ങിയിരിക്കുന്നു. അതിന് പേര് നല്‍കിയിരിക്കുന്നതാവട്ടെ റോബട്ടിക് മെദുസ ഡ്രെസ്സ് എന്നും.ഗൂഗിളില്‍ ജോലി ചെയ്യുന്ന ഒരു എന്‍ജിനീയറാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.ഇതിന്റെ ഉടമയും സൃഷ്ടാവും ക്രിസ്റ്റീന ഏണ്‍സ്റ്റാണ്. ഇവരുടെ വസ്ത്രത്തില്‍ അരയില്‍ 3 പാമ്പുകളും കഴുത്തില്‍ ചുറ്റിപ്പിണഞ്ഞ രീതിയില്‍ ഒരു പാമ്പുമുണ്ട്. പാമ്പിന് എ ഐ അധിഷ്ടിതമായ സാങ്കേതിക വിദ്യകളും ചലനസംവിധാനങ്ങളുമുണ്ട്. ഇത്തരത്തിലുള്ള Read More…