Oddly News

അടിച്ചു… ​മോളെ…. 33.76 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചു യുവാവിന് ഹൃദയാഘാതം, വീഡിയോ വൈറല്‍

പെട്ടെന്ന് ലോട്ടറി അടിച്ചാല്‍ എന്താണ് സംഭവിക്കുക. കിലുക്കത്തിലെ കിട്ടുണ്ണിയെ ഓര്‍മ്മയില്ലേ? ഇന്നസന്റ് അവിസ്മരണീയമാക്കിയ വേഷം. ഇവിടെ 3.2 മില്യന്‍ പൗണ്ടിന്റെ ജാക്ക്‌പോട്ട് അടിച്ചതിന് പിന്നാലെ ഒരു യുവാവിന് സംഭവിച്ചത് ഹൃദയാഘാതമാണ്. സംഭവം നടന്നത് സിംഗപ്പുരിലെ ഒരു കാസിനോയിലാണ്. കാസിനോയുടെ തറയില്‍ വീണ് കിടക്കുന്ന യുവാവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. യുവാവ് വീണുകിടക്കുമ്പോള്‍ ഒരു സ്ത്രീ അടുത്തിരുന്ന് കരയുകയും ചുറ്റിനും കൂടി നില്‍ക്കുന്നവരോട് സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നുണ്ട്. ‘ 3.2 മില്യന്‍ പൗണ്ട് ജാക്ക് പോട്ട് അടിച്ചതിന്റെ Read More…

Celebrity

നടക്കുന്തോറും നീളം കൂടുന്ന വസ്ത്രം; കാഴ്ചക്കാരെ അമ്പരപ്പിച്ച് കാറ്റി പെറി വീഡിയോ

പാരീസ് ഫാഷന്‍ വീക്ക് റാംപിലെത്തിയ കാറ്റി പെറിയെ കണ്ട് ഞെട്ടി ആരാധകര്‍. തന്റെ പുതിയ ഗാനമായ ‘ വിമന്‍സ് വേള്‍ഡിന്റെ പ്രമോഷൻ വ്യത്യസ്തമാക്കുകയാണ് പ്രശസ്ത ഗായികയും ഗാന രചയിതാവുമായ കാറ്റി പെറി. തന്റെ വസ്ത്രത്തിലൂടെയാണ് ഫാഷന്‍ വീക്കിന് എത്തിയ കാറ്റി പാട്ടിന്റെ പ്രചരണം നടത്തിയത്. ഗായിക ധരിച്ചതാവട്ടെ 200 അടി നീളമുള്ള വസ്ത്രവും. ചുവപ്പ് നിറത്തിലുള്ള വസ്ത്രം ഡിസൈന്‍ ചെയ്തിരിക്കുന്നത് ബലന്‍സിയാഗയാണ്. ഒറ്റ നോട്ടത്തില്‍ ലളിതമായി തോന്നിയേക്കാം. പക്ഷെ വസ്ത്രത്തില്‍ പുതിയ പാട്ടിന്റെ വരികള്‍ ഗായിക ആലേഖനം Read More…

Celebrity Featured

ബലമായി മരുന്നു നല്‍കി ലൈംഗികാതിക്രമം, നഗ്നയാക്കി വലിച്ചെറിഞ്ഞു; ദുരനുഭവം പങ്കുവച്ച് പാരിസ് ഹിൽട്ടൺ

കൗമാരകാലത്തില്‍ തനിക്ക് നേരിടേണ്ടതായി വന്ന ദുരനുഭവം പങ്കുവച്ച് അമേരിക്കന്‍ സോഷ്യലിസ്റ്റും മാധ്യമ പ്രവര്‍ത്തകയുമായ പാരീസ് ഹില്‍ട്ടണ്‍. റസിഡന്‍സ് പ്രോഗ്രാമിലായിരുന്ന കാലത്ത് തനിക്ക് ബലമായി മരുന്ന് നല്‍കി ജീവനക്കാര്‍ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നുമായിരുന്നു വെളിപ്പെടുത്തല്‍. അത് കൂടാതെ തടഞ്ഞുനിര്‍ത്തി ഇടനാഴിയിലൂടെ വലിച്ചിഴച്ച് നഗ്നയാക്കി ഏകാന്ത തടവറയിലേക്ക് വലിച്ചെറിഞ്ഞതായും പാരീസ് ഹില്‍ട്ടണ്‍ വെളിപ്പെടുത്തി. മാതാപിതാക്കളുടെ സമ്മതത്തോടെ തന്നെ നാല് വ്യത്യസ്ത യുവജന കേന്ദ്രങ്ങളിലേക്ക് അയച്ചതായും ഇവര്‍ പറയുന്നു. തന്നെ അവിടേയ്ക്ക് അവര്‍ അയച്ചത് മാതാപിതാക്കളുടെ ഇഷ്ടത്തിന് വിപരീതമായി പെരുമാറി എന്നതുകൊണ്ടാണ്. Read More…

Sports

ഹൗ ! അക്‌സര്‍പട്ടേലിന്റെ സൂപ്പര്‍ ക്യാച്ച്… ഇന്ത്യയെ സെമിയില്‍ എത്തിച്ച മിന്നും പ്രകടനം- വീഡിയോ

ഏകദിന ലോകകപ്പ് ഫൈനലില്‍ തോറ്റതിന് ചെറിയ ക്രിക്കറ്റില്‍ മധുരപ്രതികാരം വീട്ടി ഇന്ത്യ ടി20 ലോകകപ്പ് സെമിഫൈനലിലേക്ക് മുന്നേറിയപ്പോള്‍ ഓസ്‌ട്രേലിയ തങ്ങളുടെ ക്യാംപയിന്‍ സൂപ്പര്‍ എട്ടു കൊണ്ട് അവസാനിപ്പിച്ച് മടങ്ങി. ടൂര്‍ണമെന്റിലെ ഏറ്റവും വാശിയേറിയ മത്സരമായ ഇന്ത്യാ – ഓസ്‌ട്രേലിയ മാച്ചില്‍ ഓസ്‌ട്രേലിയയെ 24 റണ്‍സിനായിരുന്നു ഇന്ത്യ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത് 204 റണ്‍സടിച്ച ഇന്ത്യയെ പിന്തുടര്‍ന്ന ഓസീസ് എല്ലാഘട്ടത്തിലൂം ഒപ്പമുണ്ടായിരുന്നു. എന്നാല്‍ കളിയുടെ ഗതി മാറ്റി മറിച്ച അക്‌സര്‍പട്ടേലിന്റെ മിന്നും ക്യാച്ച് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. ഓസ്ട്രേലിയന്‍ Read More…

Oddly News

ഒരേ കൊറിയർ പാക്കറ്റ് തട്ടിയെടുക്കാന്‍ രണ്ട് കള്ളന്മാരുടെ മത്സരം, സിസിടിവി ദൃശ്യങ്ങൾ വൈറലാകുന്നു

വീടിനു മുന്നില്‍ ഡെലിവറി ചെയ്ത ഒരു കൊറിയർ പാക്കറ്റിനുവേണ്ടി രണ്ട് കള്ളന്മാർ വഴക്കിടുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. വീടിന്റെ തന്നെ ഡോർബെൽ ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. എന്നിരുന്നാലും, സംഭവത്തിന്റെ കൃത്യമായ തീയതിയും സ്ഥലവും വ്യക്തമല്ല. വീട്ടുവാതിൽക്കൽ ഡെലിവറി ബോയി പാക്കറ്റ് വച്ച ഉടന്‍തന്നെ റോഡില്‍ വ്യത്യസ്ത കാറുകളില്‍ കാത്തിരുന്ന രണ്ടു കള്ളന്‍മാര്‍ വീടിന്റെ പൂമുഖത്തേയ്ക്ക് ഓടിയെത്തുന്നത് ദൃശ്യങ്ങളില്‍ കാണാം. പാക്കറ്റ് കൈവശപ്പെടുത്താനുള്ള മത്സരത്തിനിടെ കള്ളന്മാര്‍ തമ്മില്‍ വഴക്കുകൂടുകയും കൈയാങ്കളി നടത്തുമുണ്ട്. അവസാനം ഒരു കള്ളന്‍ പാക്കറ്റ് Read More…

Good News

കനത്ത ചൂട് മൂലം കുഴഞ്ഞു വീണ കുട്ടിക്കുരങ്ങന് സിപിആര്‍ നല്‍കി രക്ഷിച്ച് പോലീസുദ്യോഗസ്ഥന്‍ ; വീഡിയോ വൈറല്‍

വേനല്‍ച്ചൂട് മനുഷ്യന്മാരെ പോലെ തന്നെ മൃഗങ്ങളേയും കുഴപ്പത്തിലാക്കിയിരിയ്ക്കുകയാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍. കനത്ത ചൂട് മൂലം കുഴഞ്ഞു വീണ ഒരു കുട്ടിക്കുരങ്ങന് സിപിആര്‍ കൊടുക്കുന്ന ഒരു പോലീസുദ്യോഗസ്ഥന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. യുപിയിലെ ബുലന്ദ്ഷഹറില്‍ നിന്നുള്ള വീഡിയോയാണ് പുറത്ത് വന്നത്. മരത്തില്‍ നിന്ന് താഴേക്ക് വീണ കുരങ്ങന് ഇദ്ദേഹം സിപിആര്‍ നല്‍കുകയാണ്. ”അമിതമായ ചൂട് സഹിക്കാനാകാതെയാണ് കുരങ്ങന്‍ മരത്തില്‍ നിന്ന് താഴേക്ക് വീണത്. ഉടനെ ബോധം കെട്ടു. അപ്പോള്‍ തന്നെ നിരവധി കുരങ്ങന്‍മാര്‍ ആ കുട്ടിക്കുരങ്ങന് ചുറ്റും കൂടി. Read More…

Celebrity

ഇതാരാണെന്ന് അറിയുമോഎന്നു യുവതി ? ഇതുവരെ ഉത്തരം പറഞ്ഞത് 18.6 മില്ല്യണിലധികം കാഴ്ചക്കാര്‍

സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ നിറയുന്നത് തെരുവിൽ നടക്കാനായി ഇറങ്ങിയ ആനന്ദ് അംബാനിയുടെ വീഡിയോയാണ്. തന്റെ നായയ്‌ക്കൊപ്പം പച്ച ഷര്‍ട്ട് ധരിച്ച് തെരുവിലൂടെ നടക്കുന്ന ആനന്ദിനെ വിദേശ യുവതി ഫോട്ടോയെടുക്കുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്. എല്ലാവരും ഇയാള്‍ക്കൊപ്പം ഫോട്ടോയെടുക്കുന്നത് കണ്ടു അതുകൊണ്ട് ഞാനും ഫോട്ടോയെടുത്തു. നിങ്ങള്‍ക്കാര്‍ക്കെങ്കിലും ഇതാരാണെന്ന് അറിയുമോ എന്നാണ് വീഡിയോയില്‍ എഴുതിയിരിക്കുന്നത്. ഒരാഴ്ച്ചക്ക് മുന്‍പാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്. View this post on Instagram A post shared by Bethany Zesu (@beth_zesu) എന്നാല്‍ Read More…

Oddly News

ലണ്ടനിൽ ട്രെൻഡായി ലുങ്കി; ഇന്ത്യൻ വംശജയുടെ വീഡിയോ വൈറൽ

ഫാഷൻ ലോകത്തെ പുതിയ ട്രെൻഡുകള്‍ സോഷ്യൽ മീഡിയ രണ്ടുകൈയും നീട്ടി സ്വീകരിക്കുന്ന കാലമാണിത്. പ്രത്യേകിച്ചുംട്രെന്‍ഡാകുന്ന വസ്ത്രങ്ങളുടെ കാര്യത്തില്‍. ഇപ്പോള്‍ യൂറോപ്പിലെ പതിവ് ട്രെൻഡിൽ നിന്ന് വ്യത്യസ്തമായ ഒരു വസ്ത്രമാണ് വൈറലാകുന്നത്. അത് മറ്റൊന്നുമല്ല മലയാളിയുടെ ഏറെ പ്രിയപ്പെട്ട വസ്ത്രമായ ലുങ്കിയാണ് ഈ ട്രന്‍ഡിംഗ് ഡ്രസ്. കഴിഞ്ഞ ദിവസം ലണ്ടന്‍ തെരുവില്‍ ഇന്ത്യൻ വംശജയായ ഒരു യുവതി ലുങ്കി ഉടുത്ത വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്നത്. ഇന്ത്യൻ തമിഴ് വംശജനായ @valerydaania ആണ് വീഡിയോ തന്റെ ഇൻസ്റ്റാഗ്രാം Read More…

Oddly News

ഹല്‍ദി ആഘോഷത്തിനിടെ വധുവിന്റെ തലയില്‍ പാല്‍ ഒഴിച്ചു; തടഞ്ഞ് വരന്‍; വീഡിയോ വൈറല്‍

ഹല്‍ദി ആഘോഷം ഇന്ന് ഇന്ത്യന്‍ വിവാഹത്തിന്റെ ഒരു ഭാഗമാണ്. ഈ ആഘോഷം വ്യത്യസ്തമാക്കാനായി പല വധുവരന്മാരും സുഹൃത്തുക്കളും ബന്ധുക്കളും ശ്രമിക്കാറുമുണ്ട്. അത്തരത്തില്‍ വധുവരന്മാരുടെ തലയില്‍ പാല്‍ അഭിഷേകം നടത്തുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. പാല്‍ തലയിലൂടെ ഒഴിക്കുമ്പോൾ വധുവിന്റെ മുഖഭാവവും വരന്റെ കരുതലുമാണ് ചര്‍ച്ചയാവുന്നത്. മഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച് പ്രത്യേക ഇരിപ്പിടത്തില്‍ വധുവരന്മാര്‍ ഇരിക്കുന്നു. പെട്ടെന്ന് അതിഥികള്‍ക്കിടയില്‍ നിന്ന് ഒരു സത്രീ വന്ന് വധുവിന്റെ തലയില്‍ പാല്‍ ഒഴിക്കുന്നു. മഞ്ഞള്‍ പുരട്ടിയിരിക്കുന്ന വധുവിന്റെ തലയില്‍പാല്‍ Read More…