സമൂഹ മാധ്യമങ്ങളില്‍ ജനപ്രീതി ആര്‍ജിക്കുന്ന നിരവധി വാര്‍ത്തകളാണ് ദിവസവും വരുന്നത്. അത്തരത്തിലുള്ള ഒരു വാര്‍ത്തയാണ് സ്വര്‍ഗത്തില്‍ ഇടം വാങ്ങാമെന്ന തലക്കെട്ടോടെ പ്രതീക്ഷപ്പെട്ടത്. സംഭവം ‘സത്യ’മാണ് മെക്‌സികോയിലെ ഒരു പള്ളി ‘ സ്വര്‍ഗ്ഗത്തില്‍ സ്ഥലം വില്‍ക്കുന്നു’ എന്ന് വാര്‍ത്ത ഇതിനോടകം തന്നെ ശ്രദ്ധനേടിയട്ടുണ്ട്. ഇങ്ങനെ സ്വര്‍ഗ്ഗത്തില്‍ സ്ഥലം വില്‍ക്കുന്ന ഇടം പാടുകളിലൂടെ ഇഗ്ലേഷ്യ ഡെല്‍ ഫൈനല് ഡി ലോസ് ടൈമ്പോസ് ചര്‍ച്ച് സമാഹരിച്ചത് ദശലക്ഷക്കണക്കിന് ഡോളറാണത്രേ. ഇവരുടെ പേജുകളാവട്ടെ സമൂഹ മാധ്യമങ്ങളില്‍ വളരെ ജനപ്രിയമാണ്. ഇവരുടെ ലക്ഷ്യം ഭക്തിയെ Read More…
Tag: viral news
ലോകത്തിലെ ഏറ്റവും മികച്ച മാമ്പഴ വിഭവങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ മാമ്പഴ ചട്ണിയും
ഇന്ത്യയിലെ മഹാരാഷ്ട്രയില്‍ നിന്നുമ്മുള്ള ആംരസ് ടേസ്റ്റ് അറ്റലസിന്റെ ലോകത്തെ ഏറ്റവും മികച്ച മാമ്പഴ വിഭവങ്ങളുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തെത്തി. ഈ വിഭാഗത്തില്‍ അഞ്ചാം സ്ഥാനത്തെത്തിയിരിക്കുന്നത് വളരെ പ്രചാരമുള്ള മാങ്ങാ വിഭവമായ മാമ്പഴ ചട്‌നിയാണ്. ഈ ലിസ്റ്റില്‍ ആകെ ഉണ്ടായിരുന്നത് 26 മാമ്പഴ വിഭവങ്ങളാണ്. ആംരസ് ഗുജറാത്തിലും മഹാരാഷ്ട്രയിലും വളരെ ജനപ്രീതി നേടിയ വിഭവമാണ്. സാധാരണയായി പൂരിയ്‌ക്കൊപ്പമാണ് ഇത് വിളമ്പുന്നത്. കൂടാതെ ഗുജറാത്തി മഹാരാഷ്ട്ര താലി സദ്യയിലും ഇത് വിളമ്പാറുണ്ട്.വളരെ പ്രസിദ്ധമായ അല്‍ഫോണ്‍സ മാമ്പഴമാണ് ഇത് ഉണ്ടാക്കാനായി ഉപയോഗിക്കുന്നത്. Read More…
കുട്ടി ഐപിഎസ് ഓഫീസര്‍; കാന്‍സര്‍ ബാധിതനായ ബാലന്റെ ആഗ്രഹം നിറവേറ്റി പോലീസ്
ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച ഒമ്പതുവയസുകാരന് ഒരു ആഗ്രഹം. ആ ആഗ്രഹം നിറവേറ്റി കൊടുത്ത് വാരാണസി പോലീസ്. ഒരു ദിവസത്തേക്ക് രണ്‍വീര്‍ ഭാരതി എന്ന ബാലന്‍ വാരാണസി സോണിന്റെ ഐ പി എസ് ഓഫീസറായത്. രണ്‍വീര്‍ ബ്രെയിന്‍ ട്യൂമറിന് ചികിത്സയിലിരിക്കുകയായിരുന്നു. ഇതിനിടെയാണ് ഐ പി എസ് കാരനാവണമെന്ന് രണ്‍വീറിന്റെ ആഗ്രഹം അറിഞ്ഞ വാരാണസി എഡിജിപി പിയൂഷ് മോര്‍ദിയ ഇതു സഫലമാക്കണെന്ന് തീരുമാനിക്കുന്നത്. പോലീസിന്റെ യൂണിഫോം അണിഞ്ഞ് ഓഫീസിലിരിക്കുന്ന രണ്‍വീറിന്റെ ചിത്രങ്ങള്‍ എക്‌സിലൂടെയാണ് പങ്കുവച്ചത്. ‘9 വയസ്സുള്ള രണ്‍വീര്‍ ഭാരതി Read More…
‘പവനാണ് എന്നെ ഉപേക്ഷിച്ച് വേറെ കല്യാണം കഴിച്ചത്’: സൈബറിടത്തിലെ അധിക്ഷേപങ്ങള്‍ക്കെതിരെ രേണുക ദേശായി
നടനും ജനസേന നേതാവുമായ പവന്‍ കല്യാണ്‍ ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയായതിനു പിന്നാലെ മുന്‍ഭാര്യ രേണുക ദേശായിക്കെതിരെ വന്‍ സൈബര്‍ അധികഷേപങ്ങളാണ് ഉയരുന്നത്. ഒരു വിഭാഗം രേണുകക്കെതിരെ രംഗത്തെത്തിയത് പവനുമായി വേര്‍പിരിഞ്ഞതുമായി ബന്ധപ്പെട്ടാണ്. എന്നാല്‍ ഇപ്പോൾ സൈബര്‍ ആക്രമത്തിനെതിരെ രേണുക തന്നെ രംഗത്തെത്തിയിരിക്കുകയാണ്.താനല്ല പവന്‍ കല്ല്യാണാണ് തന്നെ ഉപേക്ഷിച്ച് മറ്റൊരു വിവാഹം കഴിച്ചതെന്നാണ് രേണുക പറഞ്ഞത്. പവന്‍ കല്യാണുമായി വേര്‍പിരിഞ്ഞതിന് രേണുകയെ വിമര്‍ശിച്ച ഇന്‍സ്റ്റഗ്രാമില്‍ വന്ന കമന്റിന് മറുപടിയായിട്ടായിരുന്നു രേണുകയുടെ പ്രതികരണം. ‘നിങ്ങള്‍ക്ക് കൂടുതല്‍ ക്ഷമ വേണമായിരുന്നു സഹോദരി, ദൈവത്തെ Read More…
‘തെറ്റ് ചെയ്തിട്ടുണ്ട്, കുറ്റബോധമില്ല, മുന്‍പത്തെ എന്റെ ജീവിതം നിങ്ങള്‍ കണ്ടിട്ടില്ല’; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി അഭയ ഹിരണ്‍മയി
തന്റെ സ്വകാര്യജീവിതം ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കുള്ള മറുപടിയുമായി ഗായിക അഭയ ഹിരണ്‍മയി. എല്ലാവരെയും പോലെ ജീവിതത്തിലെ പല ഘട്ടങ്ങളിലും തനിക്കും തെറ്റുകള്‍ പറ്റിയിട്ടുണ്ടെന്നും അതിന്റെ പേരില്‍ കുറ്റബോധം തോന്നിട്ടില്ലായെന്നും അഭയ പറയുന്നു. ഗായികയുടെ പ്രതികരണ കുറിപ്പ് പുതുപുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടായിരുന്നു. ”ഇപ്പോള്‍ എന്നെ കൂടുതല്‍ സന്തോഷവതിയായി കാണുന്നുവെന്ന് ആളുകള്‍ പറയുന്നു. എപ്പോഴും സന്തോഷമുള്ള കുട്ടിയാണ് ഞാനെന്ന് എന്റെ അമ്മ പറയുന്നത് പോലെ.എന്തായാലും എനിക്ക് തിരിച്ചടികള്‍ ഉണ്ടായിരുന്നു, പക്ഷേ എന്റെ സന്തോഷം ഒരിക്കലും ആരെയും Read More…
12 ലക്ഷം മുടക്കി നായയുടെ രൂപത്തിലേക്ക് മാറിയ യുവാവ്, ഇനി ആഗ്രഹം പാണ്ടയായി ജീവിക്കാന്‍- വീഡിയോ
മനുഷ്യന്റ രൂപത്തിന് പകരം നായയുടെ രൂപത്തിലേക്ക് മാറിയ യുവാവിന്റെ വാര്‍ത്ത ശ്രദ്ധേയമായതായിരുന്നു. ടോക്കോ എന്ന ജാപ്പനീസ് യുവാവായിരുന്നു 12ലക്ഷം രൂപ മുടക്കി നായയുടെ രൂപത്തിലേക്ക് മാറി നായയെ പോലെ ജീവിയ്ക്കാന്‍ ആരംഭിച്ചത്. ടോക്കോ എന്ന പേരിലാണ് ഈ യുവാവ് അറിയപ്പെടുന്നുണ്ടെങ്കിലും ഇദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേരും ഐഡന്റിറ്റിയും ആര്‍ക്കും അറിയില്ല. തനിക്ക് അറിയാവുന്ന ആളുകള്‍ തന്നെ ഇത്തരത്തില്‍ വിലയിരുത്തുന്നത് കാണാന്‍ യുവാവ് ആഗ്രഹിക്കുന്നില്ലെന്നതാണ് ഇതിന് കാരണമായി യുവാവ് പറയുന്നത്. 2022 ഏപ്രില്‍ മുതലാണ് ടോക്കോ നായയുടെ വേഷത്തില്‍ ജീവിക്കാന്‍ Read More…
വിചിത്രമായ വിശ്വാസത്തിന്റെ കഥ : എല്ലാ വർഷവും ജൂലൈ മാസം ഭൂമികുലുങ്ങുന്ന ഒരു നഗരം
ഭൂമികുലുക്കം എന്ന് കേൾക്കുമ്പോൾ തന്നെ പേടിയാകാറുണ്ട്. അപ്പോൾ എല്ലാ വർഷവും ജൂലൈ മാസത്തിൽ ഭൂമി കുലുങ്ങുന്ന ഒരു നഗരത്തിലുള്ളവരുടെ അവസ്ഥയെ പറ്റി പ്രത്യേകം പറയേണ്ടല്ലോ.മെക്സിക്കോയിലെ ചിചെൻ എന്ന നഗരത്തിലാണ് ഇത്. വർഷം തോറും ഈ നഗരത്തിൽ ഉണ്ടാകുന്ന ഭൂകമ്പത്തിന് പിന്നിലുള്ള കാരണത്തെക്കുറിച്ച് ഗവേഷകർക്ക് അടക്കം ഉത്തരം കിട്ടിയിട്ടില്ല. എന്നാൽ സഞ്ചാരികൾ അധികമായി എത്തുന്ന ഈ നഗരം 2007 മുതൽ പുതിയ ലോകാത്ഭുതങ്ങളിൽ ഒന്നായി തിരഞ്ഞെടുത്തിട്ടുണ്ട്. ചിചെൻ ഇറ്റ്‌സയിലെ കുക്കുൽകൻ ക്ഷേത്രമായ എൽ കാസ്റ്റിലോയാണ് ലോകാത്ഭുതങ്ങളിൽ ഒന്നായി തിരഞ്ഞെടുത്തത്. Read More…
കനത്ത ചൂട് മൂലം കുഴഞ്ഞു വീണ കുട്ടിക്കുരങ്ങന് സിപിആര്‍ നല്‍കി രക്ഷിച്ച് പോലീസുദ്യോഗസ്ഥന്‍ ; വീഡിയോ വൈറല്‍
വേനല്‍ച്ചൂട് മനുഷ്യന്മാരെ പോലെ തന്നെ മൃഗങ്ങളേയും കുഴപ്പത്തിലാക്കിയിരിയ്ക്കുകയാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍. കനത്ത ചൂട് മൂലം കുഴഞ്ഞു വീണ ഒരു കുട്ടിക്കുരങ്ങന് സിപിആര്‍ കൊടുക്കുന്ന ഒരു പോലീസുദ്യോഗസ്ഥന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. യുപിയിലെ ബുലന്ദ്ഷഹറില്‍ നിന്നുള്ള വീഡിയോയാണ് പുറത്ത് വന്നത്. മരത്തില്‍ നിന്ന് താഴേക്ക് വീണ കുരങ്ങന് ഇദ്ദേഹം സിപിആര്‍ നല്‍കുകയാണ്. ”അമിതമായ ചൂട് സഹിക്കാനാകാതെയാണ് കുരങ്ങന്‍ മരത്തില്‍ നിന്ന് താഴേക്ക് വീണത്. ഉടനെ ബോധം കെട്ടു. അപ്പോള്‍ തന്നെ നിരവധി കുരങ്ങന്‍മാര്‍ ആ കുട്ടിക്കുരങ്ങന് ചുറ്റും കൂടി. Read More…
കോഫികുടി മാത്രമെങ്കിൽ 1500 രൂപ; ബൈക്കില്‍ കറങ്ങാന്‍ 2000; വാടക കാമുകിയാകാന്‍ യുവതിയുടെ നിരക്കുകള്‍
ഒറ്റപ്പെടുന്നവര്‍ക്ക് കൂട്ടായി ഒരു നിശ്ചിത കാലയളവില്‍ കാമുകനേയോ കാമുകിയേയോ ലഭിക്കുന്ന രീതി ജപ്പാനില്‍ ഉണ്ട്. ജപ്പാനില്‍ ഇത് സാധാരണ കാര്യമാണ്. ഡേറ്റിങ്, ഒരുമിച്ചുള്ള ഭക്ഷണം, ചടങ്ങുകളില്‍ പങ്കെടുക്കല്‍ തുടങ്ങിയവയാണ് ഈ പങ്കാളിയില്‍ നിന്ന് ലഭിയ്ക്കുക. എന്നാല്‍ ജപ്പനിലെ ഈ സിസ്റ്റം ഇന്ത്യയിലും അവലംബിയ്ക്കാന്‍ ശ്രമിച്ച ഒരു യുവതിയുടെ നിബന്ധനകളാണ് ഇപ്പോള്‍ വൈറലാകുന്നത്. ഇന്‍സ്റ്റഗ്രാമില്‍ @divya_giri__എന്ന പേരിലുള്ള അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത റീലിലാണ് യുവതി താന്‍ വാടക കാമുകിയാകാന്‍ തയാറാണെന്ന് അറിയിച്ചത്. ”സിംഗിളാണോ ? ഡേറ്റിന് പോകാന്‍ തയാറാണോ? Read More…