കഠിനാദ്ധ്വാനം കൊണ്ട് സിനിമയില്‍ സ്വന്തമായി ഇടം സൃഷ്ടിച്ചെടുത്തയാളാണ് ചിയാന്‍ വിക്രം. തമിഴിലെ മുന്‍നിര താരങ്ങളിലേക്കുള്ള താരത്തിന്റെ വളര്‍ച്ച പൂവിരിച്ച പാതയിലൂടെ ആയിരുന്നില്ല. പകരം കല്ലുംമുള്ളും നിറഞ്ഞ കഠിനമായ വഴികളിലൂടെയാണ്. നിരവധി ശാരീരിക വെല്ലുവിളികള്‍ സഹിച്ചും, തന്റെ ശരീരത്തിന്റെ പരിധികള്‍ മറികടക്കുന്നമാണ് താരം സൂപ്പര്‍താരമായത്. തീവ്രമായ ശാരീരിക പരിവര്‍ത്തനങ്ങള്‍ക്ക് ഇംഗ്ലീഷ് നടന്‍ ക്രിസ്റ്റ്യന്‍ ബെയ്ലുമായിട്ടാണ് വിക്രത്തെ താരതമ്യപ്പെടുത്തുന്നത്. അടുത്തിടെ താരം ഓര്‍മ്മകളിലൂടെ ഒരു യാത്ര നടത്തി. തന്റെ കോളേജ് പഠനകാലത്ത് ആദ്യമായി ഒരു നാടകത്തില്‍ അഭിനയിച്ചപ്പോള്‍ നാടകത്തിന്റെ ആദ്യ Read More…
Tag: Vikram
‘ഞാന്‍ അഭിനയിക്കുന്നത് അവള്‍ക്ക് ആദ്യം ഇഷ്ടമായിരുന്നില്ല’ ; ഭാര്യയെക്കുറിച്ച് തുറന്നു പറഞ്ഞ് ചിയാന്‍ വിക്രം
കുടുംബത്തെ ലൈംലൈറ്റിന് മുന്നിലേക്ക് അധികം കൊണ്ടുവരാന്‍ ഇഷ്ടപ്പെടാത്ത നടനാണ് ചിയാന്‍ വിക്രം. നടനാകുന്നതുവരെ മകനെക്കുറിച്ചോ ഭാര്യ ശൈലജയെക്കുറിച്ചോ മകളെക്കുറിച്ചോ വിക്രം അധികം സംസാരിക്കുന്നത് കേട്ടിട്ടില്ല. എന്നാല്‍ യൂട്യൂബില്‍ രണ്‍വീര്‍ അള്ളാബാദിയയുടെ അഭിമുഖത്തില്‍ താരം തന്റെ ഭാര്യ ഷൈലജയുമായുള്ള ആദ്യ കൂടിക്കാഴ്ചയെക്കുറിച്ച് സംസാരിച്ചു. അവളെ ആദ്യമായി കാണുമ്പോള്‍ താന്‍ ഊന്നുവടിയിലായിരുന്നുവെന്ന് അദ്ദേഹം സൂചിപ്പിച്ചു. തങ്ങളുടേത് മിശ്രവിവാഹമായിരുന്നെന്ന് വിക്രം പറയുന്നു. ‘അവള്‍ മലയാളിയാണ്, ഞാന്‍ തമിഴനും. ഞാന്‍ പകുതി ഹിന്ദുവും പകുതി ക്രിസ്ത്യാനിയുമാണ്. അവളെ കണ്ടുമുട്ടിയതില്‍ എനിക്ക് സന്തോഷമുണ്ട്. ഒരു Read More…
150 കോടിയുടെ തങ്കലാന് വിക്രം പ്രതിഫലം വാങ്ങിയത് 25 കോടി ; പാരഞ്ജിത്തിന്റെ പ്രതിഫലം എത്രയാണെന്നറിയാമോ?
തമിഴ് സംവിധായകന്‍ പാരഞ്ജിത്ത് ഒരുക്കിയ തങ്കലാന്‍ വന്‍ വിജയം നേടി മുന്നേറുമ്പോള്‍ സിനിമയ്ക്കായി സൂപ്പര്‍താരം ചിയാന്‍ വിക്രമും സംവിധായകനും അടക്കം സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ പ്രതിഫലക്കണക്കുകള്‍ പുറത്തുവരുന്നു. 150 കോടി മുടക്കുമുതലുള്ള സിനിമയ്ക്കായി സംവിധായകനും നടന്മാരും കോടികളാണ് പ്രതിഫലം വാങ്ങിയതെന്നാണ് പുറത്തുവരുന്ന വിവരം. സിനിമയുടെ മൊത്തം മുടക്കുമുതല്‍ 150 കോടി രൂപയാണ്. നായകന്‍ ചിയാന്‍ വിക്രത്തിന് 25 കോടി രൂപയാണ് വ്യത്യസ്തമായ വേഷം ചെയ്തതിന് കിട്ടിയത്. വിക്രത്തിന്റെ കരിയറില്‍ തന്നെ നാഴികക്കല്ലായി മാറുന്ന കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു. കഥാപാത്രത്തിനായി Read More…
ആരാണ് ഷൈലജ ബാലകൃഷ്ണന്‍ ? തമിഴിലെ ഈ സൂപ്പര്‍താരത്തിന്റെ ഭാര്യ
തമിഴിലെ സൂപ്പര്‍താരങ്ങളിലൊരാളായ നടന്‍. നേടിയിട്ടുള്ളത് എട്ട് ഫിലിംഫെയര്‍ പുരസ്‌ക്കാരങ്ങള്‍. ഒരു തവണ ദേശീയ ചലച്ചിത്ര പുരസ്‌ക്കാരവും നാലു തമിഴ്‌നാട് സ്‌റ്റേറ്റ് ഫിലിം പുരസ്‌ക്കാരവും തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാണി അവാര്‍ഡും നേടി. ദക്ഷിണേന്ത്യയിലെമ്പാടും ആരാധകരുള്ള ഇദ്ദേഹത്തിന്റെ ഭാര്യയാകട്ടെ ലൈംലൈറ്റിലേക്ക് തീരെ വരാത്തയാളുമാണ്. ചെന്നൈ നഗരത്തില്‍ ജനിച്ച, വിദ്യാഭ്യാസത്തിനും സംസ്‌കാരത്തിനും പ്രാധാന്യം നല്‍കുന്ന കുടുംബത്തില്‍ നിന്നും വരുന്ന ഷൈലജ ബാലകൃഷ്ണനും ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമയില്‍ ഏറെ അറിയപ്പെടുന്ന വ്യക്തിത്വമാണ്. കഠിനാധ്വാനത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രാധാന്യം മാതാപിതാക്കളില്‍ നിന്ന് വളരെ ചെറുപ്പത്തില്‍ തന്നെ Read More…
നാല് സൂപ്പര്‍ താരങ്ങള്‍ അഭിനയിച്ച ഈ സിനിമ ലോകമെമ്പാടുമായി നേടിയത് 414 കോടി; പക്ഷേ ഹിന്ദി പതിപ്പില്‍ പരാജയപ്പെട്ടു
ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത നിരവധി തെന്നിന്ത്യന്‍ സിനിമകള്‍ ഉണ്ട്. അവയുടെ ഹിന്ദി-ഡബ്ബ് പതിപ്പുകളും ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തിട്ടുണ്ട്. അവരുടെ ഹിന്ദി പതിപ്പുകളില്‍ നിന്ന് മാത്രം കോടികള്‍ നേടിയിട്ടുണ്ട്. എസ്എസ് രാജമൗലി സംവിധാനം ചെയ്ത് പ്രഭാസ് നായകനായ ബാഹുബലി 2: ദി കണ്‍ക്ലൂഷന്‍, പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത് യാഷ് നായകനായ കെജിഎഫ് ചാപ്റ്റര്‍ 2 എന്നിവ യഥാക്രമം 511 കോടി രൂപയും 435 കോടി രൂപയും നേടി. ലോകമെമ്പാടും കോടികള്‍ നേടിയ ചില തെന്നിന്ത്യന്‍ Read More…
‘വീര ധീര ശൂരന്‍’ രണ്ടു ഭാഗങ്ങളായി റിലീസ് ചെയ്യും ; വിക്രത്തിന്റെ സിനിമയുടെ ടീസര്‍ പുറത്തുവിട്ടു
സംവിധായകന്‍ എസ് യു അരുണ്‍ കുമാറിനൊപ്പം വിക്രമിന്റെ വരാനിരിക്കുന്ന സിനിമ രണ്ടു ഭാഗങ്ങളായി റിലീസ് ചെയ്യും. ‘വീര ധീര ശൂരന്‍ – 2 എന്നാണ് സിനിമയുടെ ആദ്യഭാഗത്തിന് ഇട്ടിരിക്കുന്ന പേര്. ചിയാന്‍ വിക്രത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് നിര്‍മ്മാതാക്കള്‍ അതിന്റെ ടൈറ്റില്‍ ടീസര്‍ പങ്കിട്ടു. ഒന്നാം ഭാഗത്തിന് മുമ്പ് ചിത്രത്തിന്റെ രണ്ടാം ഭാഗം റിലീസ് ചെയ്യുമോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. മൂന്ന് മിനിറ്റിലധികം ദൈര്‍ഘ്യമുള്ള ടൈറ്റില്‍ ടീസറില്‍, ഒരു ചെറിയ ഡിപ്പാര്‍ട്ട്മെന്റല്‍ സ്റ്റോറിന്റെ ഉടമയായ കാളിയെയാണ് വിക്രം അവതരിപ്പിക്കുന്നത്. Read More…
വിക്രം അരുണ്‍കുമാറുമായി ഒന്നിക്കുന്നു ; സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു
ദക്ഷിണേന്ത്യയിലെ ഏറ്റവും വൈവിധ്യമാര്‍ന്ന നടന്മാരില്‍ ഒരാളാണ് ചിയാന്‍ വിക്രം. നടന്റെ 62-ാമത്തെ ചിത്രം എസ് യു അരുണ്‍ കുമാര്‍ സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചു. വരാനിരിക്കുന്ന ചിത്രത്തിന് താല്‍ക്കാലികമായി ‘ചിയാന്‍ 62’ എന്ന് പേരിട്ടിരിക്കുന്നു. സിനിമയില്‍ മലയാളനടന്‍ സുരാജ് വെഞ്ഞാറമൂടും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ‘ചിയാന്‍ 62’ നിര്‍മ്മാതാക്കളില്‍ നിന്നുള്ള അടുത്ത അപ്‌ഡേറ്റ് ഏപ്രില്‍ 17 ന് ചിയാന്‍ വിക്രമിന്റെ ജന്മദിനത്തോടനുബന്ധിച്ച് പുറത്തുവിടുമെന്ന് പ്രതീക്ഷിക്കുന്നു, നടന്റെ ലുക്കിന്റെ ദൃശ്യം അനാച്ഛാദനം ചെയ്യുന്ന ഒരു പ്രത്യേക ടീസറായിരിക്കാം. ‘ചിയാന്‍ Read More…
ചിത്തയുടെ വിജയത്തിന് പിന്നാലെ അരുണ്‍കുമാര്‍ വീണ്ടും; കെജിഎഫിലെ മറ്റൊരു കഥയുമായി വിക്രം
തന്റെ സമീപകാല ചിത്രമായ ചിത്തയുടെ വിജയത്തില്‍ ഇപ്പോഴും സംവിധായകന്‍ എസ് യു അരുണ്‍ കുമാര്‍ തകര്‍പ്പന്‍ മുന്നേറ്റം നടത്തുകയാണ്. അതിനിടയില്‍ അടുത്ത നീക്കത്തിനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. പുതിയ സിനിമയ്ക്കായി അദ്ദേഹം ചിയാന്‍ വിക്രമിനൊപ്പം കരാര്‍ ഒപ്പിട്ടിരിക്കുകയാണ്. ബ്രിട്ടീഷ് ഭരണകാലത്തെ കോലാര്‍ ഗോള്‍ഡ് ഫീല്‍ഡില്‍ നടക്കുന്ന ഒരു യഥാര്‍ത്ഥ കഥയെ ആസ്പദമാക്കിയുള്ളതാണ് പുതിയ സിനിമയെന്നാണ് വിവരം. സിനിമയുടെ പ്രീ-പ്രൊഡക്ഷന്‍ പ്രക്രിയകള്‍ ആരംഭിച്ചതായും താരം തന്റെ ഭാഗത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്നും ഉറവിടം സ്ഥിരീകരിച്ചു. വിക്രം ഇപ്പോള്‍ പാ രഞ്ജിത്തിന്റെ Read More…
മൂന്നു സിനിമകള്‍ നേടിയത് 2200 കോടി, രജനിയും ഷാരൂഖുമല്ല വെറും നാലടി എട്ടിഞ്ച് മാത്രമുള്ള ജാഫര്‍ സാദിഖാണ് താരം
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ബോക്സ് ഓഫീസില്‍ ഏറ്റവും വിജയിച്ച നടന്‍ ആരെന്ന് ചോദിച്ചാല്‍ ഷാരൂഖ് ഖാനും രജനികാന്ത് വിജയ് ആയിരം സെലക്ഷന്‍ ഉണ്ടാകും. ഇവര്‍ക്കെല്ലാം കോടികള്‍ വാരിയ സിനിമകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അഭിനയിച്ച സിനിമകളിലെല്ലാം ഹിറ്റായ നടന്‍ വെറും നാലടി എട്ടിഞ്ച് മാത്രം ഉയരമുള്ള നടന്‍ 27 കാരനായ നടന്‍ ജാഫര്‍ സാദിഖ് ആണ്. അവസാനത്തെ മൂന്നു സിനിമകള്‍ നേടിയത് 2200 കോടിയാണ്. ഇന്ത്യയിലെ ഏറ്റവും ഉയരം കുറഞ്ഞ ഈ മുഖ്യധാരാ നടന്‍ അഭിനയിച്ച അവസാനത്തെ മൂന്ന് Read More…