ഒരു മാസം മുമ്പാണ് തമിഴ്‌സൂപ്പര്‍താരം വിജയ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. തന്റെ പാര്‍ട്ടിയായ തമിഴഗ വെട്രി കഴകം ആരംഭിച്ചു 2026 ലെ തമിഴ്നാട് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അടിസ്ഥാന നടപടികള്‍ അദ്ദേഹം ശക്തിപ്പെടുത്തുകയാണ്. രാഷ്ട്രീയത്തിലേക്ക് ശ്രദ്ധ തിരിക്കാന്‍ സിനിമ ഉപേക്ഷിക്കാന്‍ തീരുമാനിച്ച് രാഷ്ട്രീയ പ്രവേശനത്തിന് മുമ്പുള്ള തന്റെ അവസാന സിനിമ ‘തളപതി 69’ ചെയ്യുമെന്നും പ്രഖ്യാപിച്ചു. ഈ സിനിമ ആരാണ് ചെയ്യുന്നതെന്ന പല രീതിയിലുള്ള അഭ്യൂഹങ്ങള്‍ പുറത്തുവരുന്നുണ്ട്. വിജയ് യുടെ ആരാധകര്‍ വലിയ ഹൈപ്പ് നല്‍കുന്ന ചിത്രത്തെക്കുറിച്ചുള്ള Read More…
Tag: vijay
വിജയ് യും അജിത്തും വിക്രമും തള്ളിയ സിനിമ സൂര്യയെ സൂപ്പര്‍താരമാക്കി ; ക്‌ളൈമാക്‌സ് ഇല്ലാതെ ചെയ്ത സിനിമ സൂപ്പര്‍ഹിറ്റായി
നടന്‍ സൂര്യയുടെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്റര്‍ ആയി കണക്കാക്കപ്പെടുന്ന സിനിമയാണ് 2003ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രമായ കാക്ക കാക്ക. ഈ സിനിമ നടന്റെ ആദ്യത്തെ വാണിജ്യ ഹിറ്റായി മാറുക മാത്രമല്ല, സിനിമാ വ്യവസായത്തിലെ താരപദവിയിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയ്ക്ക് വഴിയൊരുക്കുകയും ചെയ്തു. എന്നാല്‍ ഗൗതം വാസുദേവ് മേനോന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ഈ പോലീസ് ഡ്രാമ സൂപ്പര്‍താരങ്ങളായ പലരും തഴഞ്ഞശേഷമായിരുന്നു സൂര്യയെ തേടി വന്നത്്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഗൗതം വാസുദേവന്‍ കാക്ക കാക്കയുടെ തിരക്കഥ ആദ്യം Read More…
പൃഥ്വിരാജിന്റെ സംവിധാന മോഹങ്ങള്‍ ഇങ്ങിനെ ; രജനിക്ക് കോമഡി നല്‍കും, വിജയ് യ്ക്ക് ആക്ഷന്‍, സൂര്യയ്ക്ക് പ്രണയകഥയും
നടനായി രംഗത്ത് വരികയും സംവിധായക വേഷത്തിലും മിന്നിത്തിളങ്ങുന്ന പൃഥ്വിരാജ് പാന്‍ ഇന്ത്യന്‍ ആക്ടറായി തിളങ്ങുകയാണ്. താരത്തിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ആടുജീവിത’ ത്തിലെ പ്രകടനം സംസാരവിഷയമായി മാറിയിരിക്കുകയാണ്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്ന ശേഷം നിരവധ പേരാണ് താരത്തെ പ്രശംസിക്കാനായി രംഗത്ത് വന്നിരിക്കുന്നത്. സംവിധായകന്‍ കൂടിയായ നടന്‍ അടുത്തിടെ ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കോളിവുഡിലെ താരങ്ങളെ താന്‍ സംവിധാനം ചെയ്യുകയാണെങ്കില്‍, അവര്‍ക്കായി ഏതൊക്കെ വിഭാഗങ്ങള്‍ തിരഞ്ഞെടുക്കുമെന്ന് വെളിപ്പെടുത്തി. രജനികാന്തിനെ സംവിധാനം ചെയ്യുകയാണെങ്കില്‍ അദ്ദേഹത്തിന് ഒരു Read More…
കമലിന് പിന്നാലെ വിജയ് യും ഒരു കോടി നല്‍കി ; നടികര്‍ സംഘത്തിന് കെട്ടിടം നിര്‍മ്മിക്കും ; നന്ദി പറഞ്ഞ് തലവന്‍ വിശാല്‍
രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന് മുമ്പായി അനേകം ജനക്ഷേമ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന തമിഴ് സൂപ്പര്‍താരം വിജയ്്ക്ക് നന്ദി പറഞ്ഞ് തമിഴ്‌സിനിമാ താരങ്ങളുടെ സംഘടനയായ നടികര്‍ സംഘ തലവന്‍ വിശാല്‍. തമിഴ് സിനിമാക്കാരുടെ സംഘടനയായ സൗന്ത്യന്‍ ഇന്ത്യന്‍ ആര്‍ട്ടിസ്റ്റ് അസോസിയേഷനാണ് തന്റെ സ്വന്തം അക്കൗണ്ടില്‍ നിന്നും വിജയ് കൈയയച്ച് സംഭാവന നല്‍കിയത്. താരത്തിന്റെ വിശാലമായ മനസ്സിന് നന്ദി പറയാന്‍ സംഘടനയുടെ ജനറല്‍ സെക്രട്ടറി വിശാല്‍ നേരിട്ടെത്തി. ”താങ്ക് യൂ എന്നത് രണ്ടു വാക്കുകള്‍ മാത്രമാണ്. അത്് അനേകരുടേതായി തന്റെ ഹൃദയത്തിന്റെ Read More…
അജിത്തിന്റെ സുഖവിവരങ്ങള്‍ തേടി വിജയ് യുടെ ഫോണ്‍കോള്‍ ; ആരാധകരെ നിങ്ങള്‍ ഇത് കേള്‍ക്കുന്നുണ്ടോ?
തമിഴ്‌സൂപ്പര്‍താരം അജിത്തിനെ അടുത്തിടെ ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് വലിയ വാര്‍ത്തയായിരുന്നു. അവിടെ വീര്‍ത്ത ഞരമ്പിനെ ചികിത്സിക്കുന്നതിനായി മെഡിക്കല്‍ നടപടിക്രമങ്ങള്‍ നടത്തി. അദ്ദേഹം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യപ്പെട്ട് ഒരു ദിവസമായി. അജിത്തിന്റെ ശസ്ത്രക്രിയ ഇന്റര്‍നെറ്റില്‍ പ്രചരിച്ചത് നിരവധി ആരാധകരെ ആശങ്കയിലാക്കി. കിംവദന്തികളെ തള്ളിക്കളഞ്ഞുകൊണ്ട് നടന്റെ മാനേജര്‍ സുരേഷ്ചന്ദ്ര രംഗത്ത് വരികയും താരത്തിന് നിസാരമായ ചികിത്സയേ വേണ്ടി വന്നുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. അതേസമയം നടന്റെ ആരോഗ്യവിവരങ്ങള്‍ ചോദിച്ചു കൊണ്ടു മറ്റൊരു സൂപ്പര്‍താരത്തിന്റെ വിളി വന്നു. Read More…
വിജയ് യുടെ ‘ഗോട്ട്’ സിനിമയില്‍ അന്തരിച്ച നടന്‍ വിജയകാന്തും ; എഐ സാങ്കേതികത ഉപയോഗിച്ച് നടനെ കൊണ്ടുവരും
വെങ്കട്ട് പ്രഭുവിനൊപ്പമുള്ള വിജയ് ചിത്രം ‘ഗോട്ട്’ പതിയെയാണ് തയ്യാറാകുന്നതെങ്കിലും സിനിമയെക്കുറിച്ചുള്ള പ്രതീക്ഷ ഏറെയാണ്. പകുതി ഷൂട്ടിംഗ് കഴിഞ്ഞിരിക്കുന്ന ചിത്രം ഏപ്രിലോടെ മുഴുവന്‍ ചിത്രീകരണവും പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനിടയില്‍ സിനിമയില്‍ അന്തരിച്ച പ്രമുഖ തമിഴ്‌നടന്‍ വിജയകാന്തിനെ തിരികെ കൊണ്ടുവരാന്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ആലോചിക്കുന്നു. അന്തരിച്ച ജനപ്രിയ നടനെ എഐ സാങ്കേതികത ഉപയോഗിച്ച് തിരിച്ചുകൊണ്ടുവരാനാണ് ആലോചിക്കുന്നത്. കഴിഞ്ഞ ഡിസംബറിലായിരുന്നു വിജയകാന്ത് മരണമടഞ്ഞത്. സിനിമയില്‍ അന്തരിച്ച നടന്റെ ഭാഗം സൃഷ്ടിക്കാന്‍ വിജയകാന്തിന്റെ കുടുംബത്തില്‍ നിന്ന് അനുമതി തേടാനുള്ള നടപടിയിലാണ് ‘ഗോട്ട്’ നിര്‍മ്മാതാക്കള്‍. Read More…
രാഷ്ട്രീയത്തിന് മുമ്പ് വിജയ് യുടെ അവസാനചിത്രം വെട്രിമാരന്‍ ചെയ്‌തേക്കും ; പൊളിറ്റിക്കല്‍ ത്രില്ലറെന്ന് സൂചന
ഫെബ്രുവരി ആദ്യമായിരുന്നു ദളപതി വിജയ് തന്റെ രാഷ്ട്രീയ പാര്‍ട്ടിയായ ‘തമിഴകവെട്രി കഴകം’ പ്രഖ്യാപിച്ചത്. ‘ഗോട്ടും’ ഒപ്പിട്ട ഒരു സിനിമയും പൂര്‍ത്തിയാക്കിയ ശേഷം മുഴുവന്‍ സമയ രാഷ്ട്രീയക്കാരനാകുമെന്നും അദ്ദേഹം രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത് സംബന്ധിച്ച് നടത്തിയ പ്രസ്താവനയില്‍ വ്യക്തമാക്കി. അതേസമയം രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിന് മുമ്പായി വിജയ് മറ്റൊരു സിനിമ കൂടി അഭിനയിച്ചേക്കുമെന്നും അത് മിക്കവാറും വെട്രിമാരന്‍ സംവിധാനം ചെയ്‌തേക്കുമെന്നുമാണ് ഏറ്റവും പുതിയ വിവരം. വിജയ്യുടെ അവസാനചിത്രം പ്രതീക്ഷിക്കപ്പെടുന്ന മുന്‍നിര സംവിധായകരില്‍ ഒരാളാണ് വെട്രി മാരന്‍ എന്ന് ഇന്ത്യ ടുഡേയാണ് റിപ്പോര്‍ട്ട് Read More…
രാഷ്ട്രീയത്തിന് മുമ്പ് വിജയ് ഒരു ചിത്രം കുടി അഭിനയിക്കും ; ദളപതി 69 കാര്‍ത്തിക്ക് സുബ്ബരായനെന്ന് റിപ്പോര്‍ട്ട്
രാഷ്ട്രീയ പ്രവേശം ഔദേ്യാഗികമായി പ്രഖ്യാപിച്ചതോടെ വെങ്കട്ട്പ്രഭുവിന്റെ ചിത്രത്തോടെ തമിഴ് സൂപ്പര്‍താരം വിജയ് സിനിമയ്ക്ക് ഇടവേള നല്‍കുമെന്നായിരുന്നു കേട്ടത്. എന്നാല്‍ രാഷ്ട്രീയ പ്രവേശം നടത്തുന്നതിന് മുമ്പായി വിജയ് യുടെ ഒരു സിനിമ കൂടി വന്നേക്കും. ‘ദളപതി 69’ എന്നാണ് സിനിമയ്ക്ക് തല്‍ക്കാലം ഇട്ടിരിക്കുന്ന പേര്. ഒരു ചിത്രത്തില്‍ കൂടി താന്‍ അഭിനയിക്കുമെന്ന് വിജയ് പ്രഖ്യാപിച്ചു. വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം’ (ഗോട്ട്) എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്ന നടന്‍ വിജയ് ഇന്ന് Read More…
വിജയ് യുടെ രാഷ്ട്രീയപാര്‍ട്ടിക്ക് പേരായി, തമിഴക മുന്നേറ്റ കഴകം (ടിഎംകെ) പാര്‍ട്ടി
വെങ്കട്പ്രഭുവിന്റെ ഗോട്ടിന് ശേഷം സിനിമയില്‍ നിന്നും അവധിയെടുക്കുന്ന വിജയ് തന്റെ പുതിയ രാഷ്ട്രീയപാര്‍ട്ടിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമെന്നുമാണ് ഏറ്റവും പുതിയതായി വന്ന വിവരം. ഉടന്‍ തന്നെ റജിസ്റ്റര്‍ ചെയ്‌തേക്കുന്ന പാര്‍ട്ടിയുടെ പേരായി. വിജയ് തന്റെ രാഷ്ട്രീയ പാര്‍ട്ടിക്ക് തമിഴക മുന്നേറ്റ കഴകം (ടിഎംകെ) എന്ന് പേരിട്ടേക്കുമെന്നാണ് വിവരം. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയ് തന്റെ പാര്‍ട്ടിയുമായി ഇറങ്ങുമെന്നും കേള്‍ക്കുന്നു. പാര്‍ട്ടിയുടെ പേരും പതാകയും ഉള്‍പ്പെടെയുള്ള മുഴുവന്‍ വിവരങ്ങളും ഫെബ്രുവരി ആദ്യവാരം ഔദ്യോഗികമായി പുറത്തുവിടുമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് തിങ്കളാഴ്ച Read More…