ഇന്ത്യയിലെ മികച്ച സംവിധായകനാണെങ്കിലും ഒരു അഭിനേതാവെന്ന നിലയിലാണ് അനുരാഗ് കശ്യപിന് തിരക്ക്. അടുത്തകാലത്ത് തമിഴില്‍ ഏറ്റവും വലിയ ഹിറ്റായി മാറിയ മഹാരാജയില്‍ താരത്തിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. മകള്‍ ആലിയയുടെ വിവാഹത്തിന് പണം കണ്ടെത്താന്‍ തന്നെ അന്ന് സഹായിച്ചത് വിജയ് സേതുപതി ആയിരുന്നെന്നും താരം പറയുന്നു. മഹാരാജ സിനിമയിലെ വേഷമാണ് അതില്‍ നിര്‍ണ്ണായകമായത്. ദ ഹിന്ദുവിന്റെ ദി ഹഡില്‍ ഒരു സെഷനില്‍, അനുരാഗ് കശ്യപ് ഒരു നടനെന്ന നിലയില്‍ ദക്ഷിണേന്ത്യന്‍ സിനിമകളില്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് വേദിയില്‍ സംസാരിച്ചു. Read More…
Tag: vijay sethupathy
യഥാര്‍ത്ഥത്തില്‍ പുഷ്പയില്‍ വില്ലനാകേണ്ടിയിരുന്നത് വിജയ് സേതുപതി ; ഫഹദ് വന്നത് പകരക്കാരനായി?
വിജയ് സേതുപതിയുടെ മഹാരാജ വന്‍ ഹിറ്റായി തീയറ്ററില്‍ തകര്‍ത്തോടുകയാണ്. ജൂണ്‍ 14 ന് പുറത്തുവന്ന സിനിമ വിജയ് സേതുപതിയുടെ വിജയചരിത്രത്തില്‍ മറ്റൊരു തിലകക്കുറിയായി മാറിയിരിക്കുകയാണ്. തമിഴിലും തെലുങ്കിലുമായി നായകനായും വില്ലനായുമെല്ലാം സിനിമാ വിജയങ്ങളുടെ ഭാഗമായി മാറുന്ന നടന്‍ അടുത്തിടെയാണ് വില്ലന്‍ വേഷത്തിലേക്കുള്ള തന്റെ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നത്. പുഷ്പയില്‍ അല്ലു അര്‍ജുന്റെ വില്ലനാകാനുളള അവസരം താരം നിഷേധിച്ചെന്ന വാര്‍ത്തയോടും താരം പ്രതികരിച്ചു. ഒരു തെലുങ്ക് സിനിമയുടെ വിജയം ആഘോഷിക്കുന്ന വേളയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു അല്ലു അര്‍ജുന്റെ Read More…