2024 ലെ വിശ്വസുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ട വിക്ടോറിയ കെജെര്‍ തെയില്‍വിഗ് എന്ന 20 കാരിയിലൂടെ ഡെന്മാര്‍ക്ക് സുന്ദരിപ്പട്ടത്തില്‍ ചരിത്രം കുറിച്ചിരിക്കുകയാണ്. ഡെന്മാര്‍ക്കില്‍ നിന്ന് മിസ് പട്ടം നേടുന്ന ആദ്യ വനിതയായി വിക്ടോറിയ മാറി. 2024 നവംബര്‍ 16-ന്, മെക്സിക്കോ സിറ്റിയിലെ അരീന സിഡിഎംഎക്‌സില്‍ വെച്ച് നടന്ന സൗന്ദര്യമത്സരത്തില്‍ ലോകമെമ്പാടുമുള്ള 125 മത്സരാര്‍ത്ഥികളെ പിന്തള്ളിയത്. അതേസമയം പ്രൊഫഷണല്‍ നര്‍ത്തകിയും സംരംഭകയും അഭിഭാഷകയും തുടങ്ങി ബഹുമുഖപ്രതിഭയാണ് വിക്ടോറിയ. 2004-ല്‍ കോപ്പന്‍ഹേഗന്റെ പ്രാന്തപ്രദേശമായ സോബോര്‍ഗില്‍ ജനിച്ച അവര്‍ ബിസിനസ്സിലും മാര്‍ക്കറ്റിംഗിലും ബിരുദം നേടി. Read More…