വാരണാസിയിലെ അസി ഘട്ടിൽ ഹിന്ദുക്കൾ അതീവ വിശുദ്ധമായി കരുതുന്ന ഗംഗാനദിയിൽ മുങ്ങിനിവർന്നുകൊണ്ട് യുവാവ് ബിയർ കുടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഇതിനെത്തുടർന്ന് പ്രദേശവാസികളും മതനേതാക്കളും കടുത്ത അമർഷത്തിലാണ്. സംഭവത്തിൽ മതവികാരം വ്രണപ്പെടുത്തിയതിന് യുവാവിനെതിരെ കേസെടുത്ത പോലീസ്, ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഈ വീഡിയോ പുറത്തുവന്നത്. പുലർച്ചെ കൈയിൽ ബിയർ കാനുമായി യുവാവ് ഗംഗയിൽ കുളിക്കുന്നതും, മദ്യം കഴിച്ച ശേഷം ഒഴിഞ്ഞ കാൻ നദീതീരത്തേക്ക് വലിച്ചെറിയുന്നതും ദൃശ്യങ്ങളിൽ കാണാം. വിശുദ്ധ നദിയിൽ ഇറങ്ങി ബിയർ Read More…
Tag: Varanasi
ഭക്ഷണം വിളമ്പുന്നത് പ്രേതം! ഹൊറർ റെസ്റ്റോറന്റിൽ കുട്ടി ഭയന്നോടി, വിമർശനവുമായി സോഷ്യൽ മീഡിയ!- വീഡിയോ
വാരണാസിയിലെ ചേത്ഗഞ്ച് മേഖലയിലുള്ള ‘കങ്കാൾ ഹൊറർ റെസ്റ്റോറന്റിൽ’ നിന്നുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. പ്രേതത്തിന്റെ വേഷം കെട്ടിയ ഒരു ജീവനക്കാരൻ കൊച്ചു കുട്ടിയെ ഭയപ്പെടുത്തുന്നതും, കുട്ടി പേടിച്ച് നിലവിളിക്കുന്നതുമാണ് വീഡിയോയിലുള്ളത്. ഹൊറർ തീമിൽ പ്രവർത്തിക്കുന്ന ഈ റെസ്റ്റോറന്റ് കുട്ടികളെ ഇത്തരത്തിൽ ക്രൂരമായി ഭയപ്പെടുത്തുന്നത് ശരിയല്ലെന്ന നിലപാടിലാണ് ഭൂരിഭാഗം ആളുകളും. റെസ്റ്റോറന്റിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച വീഡിയോയിൽ, പ്രേതവേഷം ധരിച്ച ജീവനക്കാരൻ ഭക്ഷണം കഴിക്കാനെത്തിയവരുടെ അടുത്തേക്ക് ചെന്ന് അവരെ ഞെട്ടിക്കാൻ Read More…
ഗംഗാനദിയിൽ ‘ബിയർ പാർട്ടി’; വാരണാസിയിലെ ബോട്ടിലെ മദ്യപാനം വിവാദത്തിൽ- വൈറൽ വീഡിയോ
വാരണാസിയിലെ പവിത്രമായ ഗംഗാ നദിയിൽ ബോട്ടിലിരുന്ന് മദ്യപിക്കുകയും നൃത്തം ചെയ്യുകയും ചെയ്ത വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. നദിയുടെ മതപരമായ പ്രാധാന്യം കണക്കിലെടുത്ത്, ഉറക്കെ സംഗീതം വച്ച് ബോട്ടിൽ പാർട്ടി നടത്തിയത് അങ്ങേയറ്റം അനുചിതമാണെന്ന് ഭക്തർ അഭിപ്രായപ്പെട്ടു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിക്കുകയും ബോട്ട് അലങ്കാരപ്പണിക്കാരനായ അർജുൻ രാജ്ഭറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ബോട്ടിലിരുന്ന് മദ്യപിച്ച മറ്റുള്ളവർക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്. ഈ സംഭവം രാഷ്ട്രീയ വിവാദങ്ങൾക്കും വഴിവെച്ചിട്ടുണ്ട്. ബിജെപി സർക്കാരിന്റെ ഭരണത്തിന് കീഴിൽ Read More…
‘ചഡ്ഡി ചോർ’: 10,000 രൂപയുടെ അടിവസ്ത്രങ്ങൾ അടിച്ചുമാറ്റി; CCTVയിൽ കുടുങ്ങി വനിതാ നേതാവ്, വീഡിയോ
വാരണാസിയിൽ പതിനായിരം രൂപയോളം വിലവരുന്ന അടിവസ്ത്രങ്ങൾ മോഷ്ടിച്ചു എന്ന കടയുടമയുടെ പരാതിയെത്തുടർന്ന് പ്രമുഖ വ്യാപാരി സംഘടനാ നേതാവ് ഉൾപ്പെടെ മൂന്ന് സ്ത്രീകൾ പോലീസ് നിരീക്ഷണത്തിൽ. നഗരത്തിലെ ലഹുരാബീർ (Lahurabir) മേഖലയിൽ നടന്ന ഈ സംഭവം കടയ്ക്കുള്ളിലെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. മോഷണവുമായി ബന്ധപ്പെട്ട പ്രഥമ വിവര റിപ്പോർട്ട് (FIR) ഫയൽ ചെയ്തതായി പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഫെബ്രുവരി 24-ന് വൈകുന്നേരമാണ് സംഭവം നടന്നതെന്ന് കാണിച്ച് കടയുടമ സുദീപ് സിംഗ് ആണ് പരാതി നൽകിയത്. കടയിൽ കയറിയ മൂന്ന് Read More…
കാശി വിശ്വനാഥന്റെ സ്വർണ്ണ ഗോപരത്തില്‍ അപൂർവ വെളുത്ത മൂങ്ങ! ലക്ഷ്മി ദേവിയുടെ സാന്നിധ്യമെന്ന് ഭക്തര്‍- വീഡിയോ
ഭക്തിയുടെയും വിശ്വാസത്തിൻ്റെയും നഗരമായ വാരണാസിയിൽ ഭക്തരെ അത്ഭുതപ്പെടുത്തുന്ന നിമിഷങ്ങൾ പലപ്പോഴും ഉണ്ടാകാറുണ്ട്. അത്തരത്തിൽ ഒരു അപൂർവ സംഭവമാണ് അടുത്തിടെ ശ്രീ കാശി വിശ്വനാഥ ക്ഷേത്രത്തിൽ നടന്നത്. ബാബ വിശ്വനാഥിൻ്റെ ശ്രീകോവിലിൻ്റെ സ്വർണ്ണ താഴികക്കുടത്തില്‍ ഒരു വെളുത്ത മൂങ്ങയെ കണ്ടത് ഭക്തർക്കിടയിൽ ആകാംക്ഷയ്ക്കും ആദരവിനും കാരണമായി. View this post on Instagram A post shared by Dinbhar bharat (@dinbhar_bharat_) വാരണാസിയിൽ അപൂർവമായ വെളുത്ത മൂങ്ങ തിങ്കളാഴ്ച രാത്രി 10 മണിയോടെ, ക്ഷേത്രത്തിന്റെ സ്വർണ്ണ സ്തൂപത്തിൽ Read More…
19കാരിയെ ആറുദിവസത്തിനിടെ ബലാത്സംഗം ചെയ്തത് 23 പേര്‍; അക്രമം ലഹരി നല്‍കി
വാരണാസി: ഉത്തര്‍പ്രദേശില്‍ പത്തൊമ്പതുകാരിയെ 23 പേര്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്നു പരാതി. 12 പേര്‍ അറസ്റ്റില്‍.കഴിഞ്ഞ 29 നും ഈമാസം നാലിനുമിടയില്‍ വാരാണസിയിലാണ് അതിക്രൂരമായ അതിക്രമമുണ്ടായത്. കഴിഞ്ഞ ആറിനാണ് അതിക്രമം സംബന്ധിച്ച് ഇരയുടെ കുടുംബം പോലീസിനു പരാതി നല്‍കിയത്. ആറുദിവസത്തിനിടെ 23 പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ഒന്നിലധികം സ്ഥലങ്ങളില്‍വച്ച് ബലാത്സംഗത്തിനിരയാക്കിയെന്നാണു പരാതി. പ്രതികളില്‍ 12 പേര്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞ 29 ന് ചില യുവാക്കള്‍ക്കൊപ്പം പെണ്‍കുട്ടി പുറത്തുപോയിരുന്നു. വീട്ടില്‍ മടങ്ങിയെത്താത്തതിനെത്തുടര്‍ന്ന് നാലിന് കുടുംബം പോലീസിനെ വിവരമറിയിച്ചു. ഇതിനു പിന്നാലെ Read More…






