Featured Good News

ഇഞ്ചിച്ചായയുടെ മണം, ഇച്ഛാശക്തിയുടെ ഗുണം; വൈറലായി 103 കാരി കാശിബയുടെ ചായക്കട!

കഠിനാധ്വാനത്തിനും നിശ്ചയദാർഢ്യത്തിനും പ്രായപരിധിയില്ലെന്ന് തെളിയിക്കുകയാണ് വഡോദരയിൽ നിന്നുള്ള 103 വയസ്സുകാരിയായ കാശിബ. മഹാരാജ സയാജിറാവു സർവ്വകലാശാലയ്ക്ക് സമീപം ഇന്നും ചായക്കട നടത്തുന്ന ഇവരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ആയിരക്കണക്കിന് ആളുകൾക്കാണ് ഇവർ പ്രചോദനമാകുന്നത്. പ്രായത്തിന്റെ അവശതകൾ മറന്ന് ഇഞ്ചി ചതയ്ക്കുന്നതും ചായ തിളപ്പിക്കുന്നതുമെല്ലാം വീഡിയോയിൽ കാണാം. തലമുറകളായി വിദ്യാർത്ഥികൾക്ക് പ്രിയപ്പെട്ടതാണ് ഇവരുടെ ഇഞ്ചി ചായ. വിശ്രമിക്കേണ്ട പ്രായത്തിലും സ്വയം പര്യാപ്തതയോടെയും നിശ്ചയദാർഢ്യത്തോടെയും ജോലി ചെയ്യുന്ന കാശിബയെ ‘യഥാർത്ഥ ഇൻഫ്ലുവൻസർ’ എന്നാണ് സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്നത്. View Read More…

Oddly News

പ്രളയത്തിനിടെ ഗുജറാത്തിലെ വീട്ടിലെത്തിയത് 15 അടി നീളമുള്ള മുതല- വീഡിയോ

ഗുജറാത്തിലെ വഡോദരയില്‍ പ്രളയജലത്തിനൊപ്പം വീടുകളില്‍ മുതലയുമെത്തി. വിശ്വാമിത്രി നദിയോട് ചേര്‍ന്നുള്ള ഒരു വീട്ടിലാണു 15 അടി നീളമുള്ള മുതല കയറിയത്. ഇതോടെ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന ജനം ഭയചകിതരായി. വിശ്വാമിത്രി നദിയിലെ ജലനിരപ്പ് ഉയരുകയാണ്.ഇതേത്തുടര്‍ന്നു വാഹനങ്ങള്‍ ഒലിച്ചുപോയി. ഗുജറാത്ത് ഗവൺമെന്റിന്റെ അഭ്യർത്ഥന മാനിച്ച്, ഇന്ത്യൻ ആർമിയുടെ ആറ് ട്രൂപ്പുകള്‍ വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നു. നിലവിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനാണ് സൈന്യത്തിന്റെ വിന്യാസം. സാമ പ്രദേശത്തെ കടകളില്‍ 8 അടിയിലധികം വെള്ളമുണ്ട്. വെള്ളപ്പൊക്കത്തില്‍ വാഹനങ്ങള്‍ക്കും കടകള്‍ക്കും സാരമായ Read More…