Featured Spotlight

കിടിലന്‍ ഓഫര്‍! ലീഡ് പിടിച്ചാല്‍ ബൂത്ത് ഭാരവാഹിക്ക് വിദേശത്ത് 15ദിവസത്തെ ഉല്ലാസയാത്ര

തവനൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി വി.എസ്. ജോയിക്ക് വൻ ഭൂരിപക്ഷം നൽകുന്ന ബൂത്ത് ഭാരവാഹികൾക്ക് ആവേശകരമായ സമ്മാനവാഗ്ദാനവുമായി മുസ്ലിം ലീഗ് നേതാവ് സി.പി. ബാവ ഹാജി രംഗത്തെത്തി. തിരഞ്ഞെടുപ്പ് കൺവെൻഷനിലാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്. സ്വന്തം ബൂത്തിൽ സ്ഥാനാർത്ഥിയെ മുന്നിലെത്തിക്കുന്ന ഭാരവാഹികൾക്ക് 15 ദിവസത്തെ വിദേശയാത്രയാണ് അദ്ദേഹം വാഗ്ദാനം ചെയ്തിരിക്കുന്നത്. ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാനുള്ള ഈ അവസരം പ്രവർത്തകർക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്. തവനൂരിൽ ലീഗ് മത്സരിച്ചിരുന്നെങ്കിൽ സ്ഥാനാർത്ഥിയാകാൻ സാധ്യതയുണ്ടായിരുന്ന നേതാവാണ് ബാവ ഹാജി. മണ്ഡലത്തിൽ ഇത്തവണ Read More…