ചെയ്ത ജോലിക്ക് ശമ്പളം മുഴുവനും തീര്‍ത്തു തന്നില്ലെന്ന് പറഞ്ഞ് വാടകക്കൊലയാളി തൊഴിലുടമയ്ക്ക് എതിരേ പോലീസിനെ സമീപിച്ചതോടെ ഒരു വര്‍ഷം പഴക്കമുള്ള കൊലപാതകക്കേസിന്റെ ചുരുളഴിഞ്ഞു. ഉത്തര്‍പ്രദേശിലെ മീററ്റില്‍ നടന്ന സംഭവത്തില്‍ ജാമ്യത്തിലിറങ്ങിയ വാടകക്കൊലയാളിയാണ് പോലീസിനെ സമീപിച്ചത്. കഴിഞ്ഞ വര്‍ഷം അഭിഭാഷകയായ അഞ്ജലി ഗാര്‍ഗിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയവര്‍ കരാര്‍ കൊലയാളിയായ നീരജ് ശര്‍മ്മയ്ക്ക് 20 ലക്ഷം രൂപ വാഗ്ദാനം ചെയ്തു ജോലി ചെയ്യിക്കുകയും പറഞ്ഞ തുക കൊടുക്കാതിരിക്കുകയും ചെയ്തതോടെയാണ് ഇയാള്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്. മീററ്റിലെ ടിപി നഗര്‍ Read More…
Tag: Uttar Pradesh
വിധി വില്ലനായി, അമ്മ കരുത്തായി; പ്രതിസന്ധികളില്‍ തളരാതെ ഇല്‍മ നേടിയത് ഐ പി എസ്
മനസ്സുനിറയെ വന്‍ സ്വപ്നങ്ങളുമായി കൗമാരത്തിലേയ്ക്ക് കടക്കുമ്പോള്‍ ജീവിതം തന്നെ തലകീഴായി മറിക്കാവുന്ന ദുരന്തമായിരിക്കും ചിലരെ കാത്തിരിക്കുക. ജീവിതത്തില്‍ ഇത്തരം നിരാശകള്‍ ഉള്ളിലൊതുക്കി കഴിയുന്ന നിരവധി ആളുകള്‍ നമുക്ക് ചുറ്റുമുണ്ട്.എന്നാല്‍ സ്വന്തം മകളെ ദുരന്തത്തില്‍ അകപ്പെടുത്താതെ ചേര്‍ത്ത് പിടിച്ച ഒരമ്മയുടെ തണലില്‍ നിന്നും ചിറക് വിടര്‍ത്തി പറന്ന് ഐ പി എസ് സ്വന്തമാക്കിയ പെണ്‍കുട്ടിയുടെ കഥയാണ് ഉത്തര്‍പ്രദേശ് സ്വദേശിനിയായ ഇല്‍മ അഫ്രോസിന്റേത്. ഒരു ചെറുകിട കര്‍ഷകന്റെ മകളായായിരുന്നു ഇല്‍മയുടെ ജനനം. പഠിച്ച് വലിയ ജോലി സ്വന്തമാക്കുകയെന്നതായിരുന്നു അവളുടെ സ്വപ്നം.പക്ഷെ Read More…
മനുഷ്യരെ ആക്രമിക്കാത്ത ചെന്നായകള്‍ എന്നുമുതലാണ് നരഭോജികളായത്?
അമ്മയുടെ കൂടെ കിടന്നുറങ്ങിയ കുരുന്നിനെവരെ കടിച്ചുകൊല്ലുന്ന നരഭോജി ചെന്നായ. യു പി ബഹ്റൈച്ചിലെ ജനങ്ങള്‍ക്ക് ഉറക്കം നഷ്ടപ്പെട്ടിട്ട് ദിവസങ്ങളായി. രണ്ട് മാസത്തിനിടെ ഈ മേഖലയില്‍ ചെന്നായ ആക്രണത്തില്‍ കൊല്ലപ്പെട്ടവരുടെ 8 പേര്‍ കുട്ടികളാണ്. മനുഷ്യരെ സാധാരണയായി ആക്രമിക്കാത്ത ചെന്നായകള്‍ എപ്പോഴാണ് നരഭോജികളായത്? ആറു ചെന്നായകളടങ്ങുന്ന ഒരുകൂട്ടമാണ് ഉത്തര്‍പ്രദേശിനെ ഭീതിയിലാഴ്ത്തുന്നതെന്നാണ് വനംവകുപ്പിന്റെ അനുമാനം. ഇതില്‍ നാലെണ്ണത്തിനെ വനംവകുപ്പ് പിടികൂടിയിട്ടുണ്ട്. ചെന്നായക്കൂട്ടങ്ങള്‍ പൊതുവേ അവയ്ക്കു പറ്റിയ പ്രദേശങ്ങളില്‍ മാത്രമാണ് ജീവിക്കാറും ഇരപ്പിടിക്കാറുമുള്ളത്. ഒരു ഇരയെ അല്‍പ്പാല്‍പ്പമായി ഭക്ഷിച്ച് ഒത്തിരക്കാലം കഴിയുകയും Read More…
47ദിവസത്തിനിടയില്‍ കൊന്നത് 8പേരെ; പരിക്കേറ്റത് 22പേര്‍ക്ക്, കൊലയാളി മനുഷ്യനല്ല
ഉത്തര്‍പ്രദേശില്‍ 8പേരെ കൊന്നു തിന്നുകയും 22 പേര്‍ക്ക് ഗുരതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്ത ചെന്നായ്ക്കൂട്ടത്തില്‍ അഞ്ചാമനും പിടിയില്‍. ഏഴ് കുട്ടികളും ഒരു സ്ത്രീയും ഉള്‍പ്പെടെ എട്ട് പേരാണു ചെന്നായകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി നടന്ന ആക്രമണത്തില്‍ ഒരു പിഞ്ചുകുഞ്ഞ് കൊല്ലപ്പെട്ടതോടെയാണു ചെന്നായയെ പിടികൂടാന്‍ യു.പി. സര്‍ക്കാര്‍ ‘ഓപ്പറേഷന്‍ ഭേദിയ’ പ്രഖ്യാപിച്ചത്. ആറ് ചെന്നായകള്‍ ചേര്‍ന്നാണ് ആക്രമണങ്ങള്‍ നടത്തിയതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അവയില്‍ നാലെണ്ണത്തെ നേരത്തെ പിടികൂടിയിരുന്നു. കൂടുതല്‍ ആക്രമണങ്ങള്‍ നടത്തിയ ആണ്‍ ചെന്നായയാണത്രേ ഇന്നലെ പിടിയിലായത്. Read More…
വരന്റേയും വധുവിന്റേയും മാസ്സ് എന്‍ട്രി ബുള്‍ഡോസറില്‍; യോഗിയുടെ ആരാധകന്റെ വിവാഹവിഡിയോ വൈറല്‍
000 കോടിയുടെ ചെലവില്‍ നടക്കുന്ന അംബാനിയുടെ ആഡംബര വിവാഹത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾക്കിടയിൽ ഒന്നു ശ്രദ്ധ കിട്ടാന്‍ രു വെറൈറ്റിയൊക്കെയാകാം. വരന്റെയും വധുവിന്റെയും വീട്ടിലേയ്ക്കുള്ള എന്‍ട്രിയാണ് കല്ല്യാണം ശ്രദ്ധിക്കപ്പെടാനുള്ള കാരണം. യു.പിയിലെ ഖോരക്പൂരിലെ ഈ വിവാഹ ആഘോഷമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ബുൾഡോസറിന്റെ ബ്ലേഡിലാണ് വരനും വധുവും ഇരിക്കുന്നത്. അലങ്കരിച്ച ബുള്‍ഡോസറിന്റെ മുന്നിലിരുന്ന് വരുന്ന വധുവിനെയും വരനെയും കാണാന്‍ നിരവധി ആളുകളാണ് വഴിയോരത്ത് കാത്തു നിന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആരാധകനായ കൃഷ്ണ വർമ്മയാണ് തന്റെ വിവാഹ ഘോഷയാത്ര Read More…
35 ദിവസത്തിനിടെ പാമ്പ് കടിച്ചത് ആറ് തവണ; വീട് മാറിയിട്ടും രക്ഷയില്ല, അവിടെയും പാമ്പ്
പാമ്പുകടികൊണ്ട് ജീവിതം പൊറുതിമുട്ടിയ ഒരു യുവാവിന്റെ വാര്‍ത്തയാണ് ഇപ്പോള്‍ ഉത്തര്‍പ്രദേശിലെ സൗരഗ്രാമത്തില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്.വെറും 35 ദിവസങ്ങള്‍ക്കിടെ ആറു പ്രാവശ്യമാണ് വികാസ് ദുബെ എന്ന ഇയാളെ പാമ്പ് കടിച്ചത്. ഒരോതവണ കടിയേല്‍ക്കുമ്പോഴും യുവാവ് ആശുപത്രിയില്‍ പോയി ചികിത്സ തേടും, ആശുപത്രിവാസം കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ വീണ്ടും പാമ്പ് കടിക്കും. ഇത് തുടര്‍സംഭവമായതോടെ എന്ത് ചെയ്യുമെന്നറിയാതെ നില്‍ക്കുകയാണ് ഈ യുവാവ്. കഴിഞ്ഞ ജൂണ്‍ രണ്ടിനാണ് വികാസിനെ ആദ്യമായി പാമ്പ് കടിച്ചത്. ഉറക്കത്തിനുശേഷം കിടക്കയില്‍ നിന്ന് ഉണര്‍ന്നെണീറ്റ് വരുമ്പോഴായിരുന്നു ആദ്യത്തെ Read More…
എന്തുകൊണ്ടാണ് ബനാറസി സാരികള്‍ ഇന്ത്യയില്‍ ആഡംബരത്തിന്റെ അവസാനവാക്കായി മാറുന്നത്
ബനാറസി സാരികള്‍ ഇന്ത്യയില്‍ അന്തസ്സിന്റെ പ്രതീകമായി കൂടി കണക്കാക്കുന്നുണ്ട്. ഉത്തര്‍പ്രദേശിലെ ബനാറസ് അല്ലെങ്കില്‍ കാശി എന്നും അറിയപ്പെടുന്ന വാരണാസിയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തില്‍ ആഴത്തില്‍ വേരൂന്നിയതിനാലാണ് അതിന് ബനാറസി സാരികള്‍ എന്ന് പേര് വന്നിരിക്കുന്നത്. അവയുടെ സമൃദ്ധിക്കും സങ്കീര്‍ണ്ണവുമായ ഡിസൈനുകള്‍ക്കും ആഡംബര തുണിത്തരങ്ങള്‍ക്കും പേരുകേട്ടതാണ്. ബനാറസി സാരികളുടെ ഉത്ഭവം മുഗള്‍ കാലഘട്ടത്തില്‍, ഏകദേശം 14-ആം നൂറ്റാണ്ടിലാണ് തുടങ്ങിയത്. പട്ടുനൂല്‍ നെയ്ത്ത് കല ഈ പ്രദേശത്തേക്ക് അവതരിപ്പിക്കപ്പെട്ട കാലത്താണ് ഇത് കണ്ടെത്തുന്നത്. ഇക്കാലത്ത് ബനാറസ് പട്ടുനൂല്‍ നിര്‍മ്മാണത്തിനും നെയ്ത്തിനുമുള്ള Read More…
സ്കൂളില്‍ താമസിച്ചെത്തി; അധ്യാപികയെ മര്‍ദ്ദിച്ച് പ്രിന്‍സിപ്പല്‍, വസ്ത്രം ഉരിഞ്ഞെടുത്തു; – വീഡിയോ
സ്കൂളില്‍ സമയത്തിനെത്താത്ത അധ്യാപികയെ മര്‍ദ്ദിച്ച് സ്കൂളിന്റെ പ്രധാന അദ്ധ്യാപിക. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് ഈ സംഭവം. നേരത്തേ ഉത്തര്‍പ്രദേശിലെ മറ്റൊരു സ്കൂളില്‍ ഫേഷ്യല്‍ ചെയ്തതിന് അധ്യാപികയ്ക്ക് പ്രിന്‍സിപ്പലിന്റെ മര്‍ദ്ദനമേറ്റിരുന്നു. താമസിച്ചെത്തിയ അധ്യാപികയെ പ്രിന്‍സിപ്പല്‍ ഉപദ്രവിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഗഞ്ജന്‍ ചൗധരി എന്ന പ്രീ- സെക്കന്‍ററി സ്കൂള്‍ അധ്യാപികയ്ക്കാണ് മര്‍ദ്ദനറ്റേത്. പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ കാണുന്നത് പ്രിന്‍സിപ്പല്‍ മര്‍ദ്ദിക്കുക മാത്രമല്ല, വസ്ത്രം ഉരിഞ്ഞെടുക്കുന്നതായിട്ടും കാണാം. മര്‍ദ്ദനമേല്‍ക്കുന്നതിനിടെ അധ്യാപിക രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ പ്രിന്‍സിപ്പല്‍ അവരുടെ കുര്‍ത്തിയില്‍ ഇറുക്കിപ്പിടിക്കുന്നുമുണ്ട്. വഴക്ക് Read More…
ഉത്തര്‍പ്രദേശില്‍ 13 കാരനെ പുള്ളിപ്പുലി കടിച്ചുകീറി കൊന്നു; മുമ്പ് 10 വയസ്സുകാരിയുടെ മരണത്തിന് പിന്നിലും പുലി?
ഭറൂച്ച്: ഉത്തര്‍പ്രദേശില്‍ 13 കാരനെ പുള്ളിപ്പുലി കടിച്ചുകീറി കൊന്ന സംഭവത്തിന് പിന്നാലെ മുമ്പ് ഒരു പത്തുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തിലും പുലിയുടെ ആക്രമണം സംശയിച്ച് വനംവകുപ്പ്. ഉത്തര്‍പ്രദേശ് ജില്ലയിലെ നന്‍പാറ ഫോറസ്റ്റ് റേഞ്ചിലായിരുന്നു 13 വയസ്സുള്ള ആണ്‍കുട്ടിയെ പുള്ളിപ്പുലി കടിച്ചുകൊന്നത്. സംഭവം വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. ‘ഉപരിഹന്‍പൂര്‍വ ഗ്രാമത്തിലെ രോഹിത് എന്ന കുട്ടിയെ ചൊവ്വാഴ്ച കരിമ്പ് തോട്ടത്തില്‍ പുള്ളിപ്പുലി ആക്രമിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. ട്രാക്ക് ചെയ്യാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഡ്രോണുകളും തെര്‍മല്‍ സെന്‍സറുകളും വിന്യസിച്ചിട്ടുണ്ട്” ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ Read More…