സുകുമാര കുറുപ്പ് ബ്രൂണെയിൽ ഒളിവിൽ കഴിയുന്നുവെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ഇൻസ്റ്റാഗ്രാമിൽ ട്രോൾ പേജുകൾ സജീവമായി. ലോകകപ്പ് മത്സരം കാണാനെത്തിയതും ഓണം ആഘോഷിക്കുന്നതുമടക്കം സുകുമാര കുറുപ്പിന്റെ നിരവധി എ.ഐ ചിത്രങ്ങളാണ് ട്രോളന്മാർ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നത്. ‘സുകുമാരകുറുപ്പ് ഫ്രം ബ്രൂണെ’ എന്ന പേരിൽ നിരവധി അക്കൗണ്ടുകളും ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കൺസ്ട്രക്ഷൻ കമ്പനി ജീവനക്കാരനായ കുറുപ്പ്, വാർത്തകൾക്ക് പിന്നാലെ ബ്രൂണെയിൽ നിന്ന് നാടുവിടാൻ ഒരുങ്ങുന്ന കുറുപ്പ് എന്നിങ്ങനെ വൈവിധ്യമാർന്ന കണ്ടന്റുകളാണ് ഇത്തരം അക്കൗണ്ടുകളിൽ നിറയുന്നത്. ഇതിലൊരു ട്രോൾ പേജിന് 2500-ലധികം Read More…
Tag: troll
‘ഞാനേ കണ്ടുള്ളൂ, ഞാൻ മാത്രമേ കണ്ടുള്ളൂ’; പൊലീസ് വാന്‍ തടയുന്ന പ്രതിഷേധ ചിത്രം പുനരാവിഷ്കരിച്ച് നവ്യ; പിന്നാലെ നീക്കി; വിമര്‍ശനം
സിജെപി പ്രതിഷേധത്തിനിടെ പ്രതിഷേധക്കാരുമായി നീങ്ങിയ പൊലീസ് വാഹനം തടഞ്ഞുനിർത്തിയ 27കാരിയും മോഡലുമായ റിയ ആഹിറിന്റെ ഒറ്റയാൾ പോരാട്ടം സോഷ്യൽ മീഡിയയിൽ വൻ തോതിലാണ് വൈറലായത്. റിയ പൊലീസ് വാഹനം തടയുന്ന ചിത്രങ്ങൾ നിരവധി പേരാണ് പങ്കുവെക്കുകയും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തത്. എന്നാൽ, ഇതേ പ്രതിഷേധ ചിത്രം പുനരാവിഷ്കരിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച നടി നവ്യ നായർക്ക് കടുത്ത വിമർശനമാണ് നേരിടേണ്ടി വന്നത്. പ്രതിഷേധക്കാരുടെ എതിർപ്പ് ശക്തമായതോടെ താരം ഒടുവിൽ ആ ഫോട്ടോ അക്കൗണ്ടിൽ നിന്ന് നീക്കം ചെയ്യുകയും Read More…
‘ഇനി മതിയാക്കിക്കൂടെ?’ ഗോൾഡൻ ഡക്കായ സൂര്യകുമാറിനെതിരെ ആഞ്ഞടിച്ച് ആരാധകർ, കടുത്ത ട്രോളുകൾ!
റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിൽ ആദ്യ പന്തിൽ തന്നെ പുറത്തായ മുംബൈ ഇന്ത്യൻസ് നായകൻ സൂര്യകുമാർ യാദവിനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം. റായ്പൂരിലെ ഷഹീദ് വീർ നാരായൺ സിംഗ് ഇൻ്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന നിർണായക മത്സരത്തിലാണ് താരം നിരാശപ്പെടുത്തിയത്. ഹാർദിക് പാണ്ഡ്യയുടെ അഭാവത്തിൽ മുംബൈയെ നയിക്കാനെത്തിയ സൂര്യകുമാർ യാദവ്, ഭുവനേശ്വർ കുമാർ എറിഞ്ഞ പന്തിൽ വിരാട് കോഹ്‌ലിക്ക് ക്യാച്ച് നൽകിയാണ് പുറത്തായത്. രണ്ട് ദിവസം മുമ്പ് മാത്രം ഒരു പെൺകുഞ്ഞിന് അച്ഛനായ സൂര്യകുമാർ Read More…
ഇന്ത്യയുടെ തോൽവി: ഗൗതം ഗംഭീറിനെ പുറത്താക്കുമോ? സോഷ്യൽ മീഡിയയിൽ കടുത്ത പരിഹാസം
ന്യൂസിലൻഡിനെതിരായ ഇന്ത്യയുടെ ഏകദിന പരമ്പര തോൽവി സോഷ്യൽ മീഡിയയിൽ ക്രിക്കറ്റ് ആരാധകരുടെ വലിയ പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. ഞായറാഴ്ച ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ നടന്ന നിർണ്ണായകമായ അവസാന മത്സരത്തിൽ ശുഭ്മാൻ ഗില്ലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം 41 റൺസിന് പരാജയപ്പെട്ടു. ഈ തോൽവിയിൽ അതൃപ്തരായ ആരാധകർ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിനെതിരെ രൂക്ഷവിമർശനമാണ് ഉന്നയിക്കുന്നത്. ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകൻ എന്ന നിലയിൽ ഗൗതം ഗംഭീറിന്റെ ഇതുവരെയുള്ള കാലഘട്ടം ഏറെ അസ്ഥിരമായിരുന്നു. ടി20 ഫോർമാറ്റിൽ അഭൂതപൂർവ്വമായ വിജയം നേടാനായെങ്കിലും, Read More…
സുരേഷ് ഗോപിയുടെ ‘സാമജവരഗമന’യ്ക്ക് ഗംഭീര ട്രോളുമായി ജയറാം ; വീഡിയോ വൈറല്‍
മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപി അഭിനയത്തിലൂടെ മാത്രമല്ല പാട്ടിലൂടെയും തന്റെ ആരാധകരുടെ ഇഷ്ടം നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ രാധികയും മികച്ച ഒരു ഗായിക തന്നെയാണ്. ചാനല്‍ പരിപാടികളില്‍ ഇരുവരും ചേര്‍ന്ന് പാടിയിട്ടുള്ള പാട്ടുകള്‍ വളരെയധികം വൈറലായിട്ടുമുണ്ട്. അല്ലു അര്‍ജുന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ”അല വൈകുണ്ഠ പുരലു” എന്ന തെലുങ്ക് ചിത്രത്തിലെ സിദ് ശ്രീറാം പാടിയ ”സാമജവരഗമന” എന്ന ഗാനം കഴിഞ്ഞ ദിവസം സുരേഷ് ഗോപി ഒരു സ്റ്റേജ് ഷോയില്‍ പാടിയിരുന്നു. ഈ വീഡിയോ ഇന്‍സ്റ്റാഗ്രാമിലടക്കം വൈറലായിരുന്നു. ഇപ്പോള്‍ Read More…





