ചെന്നൈ: തമിഴക വെട്രി കഴകം(ടി.വി.കെ) നേതാവും നടനുമായ വിജയിയുമായി ബന്ധപ്പെടുത്തി തമിഴ്‌നാട് ബി.ജെ.പി. അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്‍ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി നടി തൃഷ. രാഷ്‌ട്രീയ രംഗത്ത് ഉന്നതപദവിയിലിരിക്കുന്ന ഒരാളില്‍നിന്ന് ഇത്രയും തരംതാഴ്‌ന്നതും അനുചിതവുമായ പരാമര്‍ശം പ്രതീക്ഷിച്ചിരുന്നില്ലെന്നു നടിയുടെ അഭിഭാഷകന്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്‌തമാക്കുന്നു. സംഭവത്തെക്കുറിച്ച് അഭിഭാഷകന്‍ നിത്യേഷ് നടരാജ് പുറത്തിറക്കിയ പ്രസ്‌താവന നടി തൃഷ സാമൂഹികമാധ്യമമായ എക്‌സില്‍ പങ്കുവച്ചിട്ടുണ്ട്. അനാദരവ് ആരു നടത്തിയാലും വച്ചുപൊറുപ്പിക്കില്ലെന്നും തൃഷ വ്യക്‌തമാക്കി. അനാദരവ് എപ്പോഴും ചോദ്യം ചെയ്യപ്പെടേണ്ടതാണ്. രാഷ്‌ട്രീയ Read More…
Tag: Trisha
സിമ്രാന്റെ കൂട്ടുകാരിയായി സിനിമയിലെത്തിയ തൃഷ; 26 വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും വീണ്ടുമൊരുമിക്കുന്നു
ഏറെ പ്രതീക്ഷകള്‍ക്കും കാത്തിരിപ്പുകള്‍ക്കുമിടയില്‍ തമിഴ് ചലച്ചിത്രതാരം അജിത് കുമാറിന്റെ ഗുഡ് ബാഡ് അഗ്ലിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഏപ്രില്‍ 10-ന് ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ എത്തുന്ന സിനിമയുടെ ഇതിനകം പുറത്തിറങ്ങിയ ട്രെയിലര്‍ ആരാധകരില്‍ ആകാംക്ഷ ഉണര്‍ത്തിയിട്ടുണ്ട്. ധാരാളം ആക്ഷന്‍ രംഗങ്ങളും അതിഥി വേഷങ്ങളും അജിത്തിന്റെ മുന്‍ ചിത്രങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങളും ഉണ്ടെങ്കിലും, ഒരു പ്രത്യേക ഓണ്‍-സ്‌ക്രീന്‍ വീണ്ടും ഒന്നിക്കുന്നത് ആരാധകര്‍ക്കിടയില്‍ കാത്തിരിപ്പിന് കാരണമായിട്ടുണ്ട്. അജിത്കുമാര്‍ നായകനാകുന്ന സിനിമ എന്നതിനപ്പുറത്ത് 26 വര്‍ഷങ്ങള്‍ക്ക് ശേഷം തൃഷ കൃഷ്ണനും സിമ്രാനും വീണ്ടും ഒന്നിക്കുന്ന ചിത്രം Read More…
തൃഷ സൂര്യയ്ക്ക് നായികയാകുന്നു ; ഇരുവരുടേയും കൂട്ടുകെട്ട് 20 വര്‍ഷങ്ങള്‍ക്ക് ശേഷം
കങ്കുവയുടെ വന്‍ പരാജയത്തിന് പിന്നാലെ ആര്‍.ജെ. ബാലാജിയുമായി കൈകോര്‍ക്കുകയാണ് സൂപ്പര്‍താരം സൂര്യ. തല്‍ക്കാലം സൂര്യ 45 എന്ന് പേരിട്ടിരിക്കുന്ന തന്റെ വരാനിരിക്കുന്ന പ്രോജക്റ്റിനായി തൃഷ കൃഷ്ണനെ നായികയായി തിരഞ്ഞെടുത്തേക്കുമെന്നാണ് അഭ്യൂഹം. ഇപ്പോള്‍, സോഷ്യല്‍ മീഡിയയില്‍ വൈറലായ ഫോട്ടോകള്‍ അവരുടെ സിനിമയിലെ പങ്കാളിത്തം സ്ഥിരീകരിക്കുന്നു. സൂര്യ 45 ന്റെ സെറ്റില്‍ നിന്നുള്ള കുറച്ച് ഫോട്ടോകള്‍ ഇന്റര്‍നെറ്റില്‍ വൈറലായിട്ടുണ്ട്. ചിത്രത്തില്‍ സൂര്യയ്ക്കൊപ്പം തൃഷ അഭിഭാഷകയുടെ വേഷത്തിലാണ് എത്തുന്നത്. തമിഴ്നാട്ടിലെ നീലമ്പൂരിലുള്ള പിഎസ്ജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് അപ്ലൈഡ് റിസര്‍ച്ചിലാണ് Read More…
2018 ല്‍ വന്‍ ഹിറ്റായി മാറിയ ‘പ്രണയകഥ 96’ ന്റെ രണ്ടാം ഭാഗം ഉണ്ടോ? സംവിധായകന്‍ മറുപടി പറയുന്നു
തമിഴില്‍ മാത്രമല്ല ഇതരഭാഷയിലും വന്‍ ഹിറ്റായിരുന്നു ’96’ എന്ന പ്രണയകഥ. കൗമാരകാലത്ത് പറയാതെ പോകുകയും പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കണ്ടുമുട്ടുമ്പോള്‍ തിരിച്ചുവരാത്തതുമായ പ്രണയത്തിന്റെ ശാന്തമായ കഥ അനേകരിലാണ് വൈകാരികവും ഗൃഹാതുരവുമായ അനുഭൂതി സൃഷ്ടിച്ചത്. അന്നു മുതലുള്ള ചോദ്യമാണ് സിനിമയുടെ രണ്ടാം ഭാഗം ഉണ്ടോ ഇല്ലയോ എന്നത്. ദേ ഇക്കാര്യത്തില്‍ ഇപ്പോള്‍ അന്തിമമായി ഉത്തരം പറയുകയാണ് സിനിമയുടെ സംവിധായകന്‍ പ്രേംകുമാര്‍. ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പ്രേം കുമാര്‍ ഗ്രീന്‍, 96-ന്റെ തുടര്‍ഭാഗത്തിന്റെ കഥാ Read More…
വിവാഹമോചനം ആഗ്രഹിക്കുന്നില്ല ; ജീവിതകാലം മുഴുവന്‍ ഒരു പങ്കാളി മതി; വിവാഹത്തെപ്പറ്റി തൃഷ
തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് തൃഷ കൃഷ്ണന്‍. കരിയറിനപ്പുറത്ത് നടിയുടെ വ്യക്തിജീവിതത്തെക്കുറിച്ചും അറിയാന്‍ ആഗ്രഹിക്കുന്ന ആരാധകര്‍ ഏറെയാണ്. എന്തുകൊണ്ടാണ് തൃഷ വിവാഹം കഴിക്കാത്തതെന്നാണ് ആരാധകരുടെ പ്രധാന ആകാംക്ഷ. എന്തുകൊണ്ടാണ് തനിക്ക് വിവാഹം കഴിക്കാന്‍ തോന്നിയില്ല എന്ന് നടി നേരത്തേ വെളിപ്പെടുത്തിയിരുന്നു. വിവാഹകാര്യത്തില്‍ തനിക്ക് അത്ര ശുഭാപ്തിവിശ്വാസമില്ല എന്നായിരുന്ന നടി പറഞ്ഞത്. താന്‍ പെട്ടെന്നൊന്നും വിവാഹത്തിന് തയ്യാറല്ലെന്നും അതിനായി പ്രത്യേക സമയക്രമമൊന്നും നിശ്ചയിച്ചിട്ടില്ലെന്നും തൃഷ പറഞ്ഞു. ജീവിതകാലം മുഴുവന്‍ ചെലവഴിക്കാന്‍ ആഗ്രഹിക്കുന്ന തികഞ്ഞ പുരുഷനെ കണ്ടെത്താന്‍ താന്‍ Read More…
സന്ദീപ് വെംഗറെഡ്ഡിയുടെ സ്പിരിറ്റില്‍ ത്രിഷ നായിക; നായകനും വില്ലനുമായി പ്രഭാസ്
ഇന്ന് പാന്‍ ഇന്ത്യന്‍ സിനിമകളുടെ അമരക്കാരായി നില്‍ക്കുന്ന രണ്ടുപേരാണ് സന്ദീപ് വെംഗറെഡ്ഡി എന്ന സംവിധായകനും തെലുങ്ക് നടനായ പ്രഭാസും. ഇന്ത്യയിലും പുറത്തും വലിയ വിജയം നേടിയ ‘കല്‍ക്കി എഡി 2898’ എന്ന സിനിമയുടെ വന്‍ വിജയത്തിന് ശേഷം പ്രഭാസും ‘ആനിമല്‍’ എന്ന സിനിമയിലൂടെ വന്‍ വിജയം നേടിയ സന്ദീപ് വെംഗ റെഡ്ഡിയും അടുത്ത സിനിമയ്ക്കായി ഒന്നിക്കുന്നു എന്നതാണ് ഏറ്റവും പുതിയ വിവരം. ഇവര്‍ ഒന്നിക്കുന്ന ‘സ്പിരിറ്റി’ ല്‍ തെന്നിന്ത്യന്‍ സുന്ദരി ത്രിഷ നായികയാകുമെന്നാണ് ഏറ്റവും പുതിയ വിവരം. Read More…
അന്ന് നയന്‍താരയും തൃഷയും കണ്ടാല്‍ മിണ്ടില്ലായിരുന്നു; കാരണം വിജയ് ചിത്രത്തിലെ നായികാവേഷം?
കരിയറിന്റെ തുടക്കത്തില്‍ ജനപ്രിയ നടിമാരായ തൃഷ കൃഷ്ണനും നയന്‍താരയും ശക്തമായ ബന്ധവും സൗഹൃദവും ഉള്ളവരായിരുന്നു. ഏകദേശം രണ്ടു ദശകമായി രണ്ട് നടിമാരും ആരാധകരുടെ ഹൃദയം കീഴടക്കി മുന്നേറുകയാണ്. ഇരുവര്‍ക്കും ആഗോളതലത്തില്‍ ആരാധകവൃന്ദമുണ്ട്. എന്നിരുന്നാലും, ചില പഴയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ഇരുവരും തമ്മില്‍ ഒരു കാലത്ത് സംസാരിച്ചിരുന്നില്ല എന്നാണ്. ചില പ്രൊഫഷണല്‍ കാരണങ്ങള്‍ ഇവരുടെ സൗഹൃദത്തെ ആകെ ഉലച്ചുകളഞ്ഞു. 2008ലെ ഒരു പഴയ റിപ്പോര്‍ട്ട് പ്രകാരം തൃഷയും നയന്‍താരയും തമ്മില്‍ വിജയ് ചിത്രമായ കുരുവിയെ ചൊല്ലി ഏറ്റുമുട്ടിയിരുന്നു. ടൈംസ് Read More…
വിജയ്‌യും തൃഷയും ഡേറ്റിംഗില്‍? ജന്മദിനത്തില്‍ തൃഷ ഇട്ട ആശംസകളും സെൽഫിയും വൈറൽ
തെന്നിന്ത്യന്‍ നടന്‍ വിജയ് യുടെ ജന്മദിനവും അതില്‍ നടി തൃഷ ഇട്ട ആശംസകളും ശ്രദ്ധ പിടിച്ചുപറ്റിയത് പെട്ടെന്നായിരുന്നു. നടനുമായുള്ള ഒരു ഫോട്ടോയായിരുന്നു സോഷ്യല്‍ മീഡിയയില്‍ നടി പങ്കു വെച്ചത്. അത് പെട്ടെന്ന് വൈറലായി, ആരാധകര്‍ ആകാംക്ഷയോടെ പ്രതികരിക്കുകയും ഹാര്‍ട്ട് ഇമോജികള്‍ ഇടുകയും ചെയ്തു. ”ശാന്തം ഒരു കൊടുങ്കാറ്റിലേക്ക്, കൊടുങ്കാറ്റ് ശാന്തതയിലേക്ക്! ഇനിയും നിരവധി നാഴികക്കല്ലുകളിലേക്ക്. ” ഇങ്ങിനെയായിരുന്നു നടിയുടെ കുറിപ്പ്. എക്സിലെ ആരാധകര്‍ വിജയ്ക്കൊപ്പമുള്ള തൃഷയുടെ വൈറല്‍ ഫോട്ടോ ഡീകോഡ് ചെയ്ത് ഡിറ്റക്ടീവ് മോഡിലേക്ക് പോയിരിക്കുകയാണ്. ഇരുവരും Read More…
ഇന്ന് 12 കോടി പ്രതിഫലം വാങ്ങുന്ന തൃഷയ്ക്ക് ആദ്യം ലഭിച്ചത് എത്രയാണെന്ന് അറിയാമോ?
തെന്നിന്ത്യന്‍ സിനിമയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ അഭിനയിക്കുന്ന നായികമാരില്‍ മുന്‍നിരയിലാണ് തൃഷ. 20 വര്‍ഷത്തിലേറെയായി ചലച്ചിത്രരംഗത്ത് സഞ്ചരിക്കുന്ന അവര്‍ ഏകദേശം 15 വര്‍ഷമായി മുന്‍നിര നടിയാണ്. പൊന്നിയുടെ സെല്‍വന്‍, ലിയോ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിദാലിയ, തക് ലൈഫ്, റാം, വിശ്വംബര, ‘സതുരംഗ വേട്ടൈ’ (2014) യുടെ രണ്ടാം ഭാഗം, ‘സതുരംഗ വേട്ടൈ 2’, തുടങ്ങി നിരവധി ചിത്രങ്ങളാണ് തൃഷയുടെ കൈയിലുള്ളത്. ഇതുകൂടാതെ വിജയ്യുടെ ഗോട്ട് എന്ന ചിത്രത്തിലെ ഒരു ഗാനത്തിന് അവര്‍ ഐറ്റം നമ്പറുമായി വരുന്നുണ്ട്. Read More…









