സഹനടിയായി സിനിമയില്‍ വന്ന നടി തൃഷാകൃഷ്ണന്‍ മുന്‍നിര നായികമാരില്‍ ഏറ്റവും പ്രതിഫലം പറ്റുന്ന താരത്തിലേക്കാണ് ഉയര്‍ന്നിരിക്കുന്നത്. ഇന്ന് 41 വയസ്സ് തികയുന്ന താരം നിലവില്‍ കമല്‍ഹാസന്‍, ചിരഞ്ജീവി, അജിത് തുടങ്ങിയ മുന്‍നിര നായകന്മാരുടെ നായികയായി അഭിനയിക്കുന്ന തിരക്കിലാണ്. തമിഴ്, തെലുങ്ക, മലയാളം എന്നിങ്ങനെ മൂന്ന് ഭാഷയിലും തിരക്കോട് ഓടുകയാണ് തൃഷ. ജോഡി എന്ന സിനിമയില്‍ നായിക സിമ്രാന്റെ കൂട്ടുകാരിയുടെ വേഷത്തില്‍ എത്തിയ തൃഷ പിന്നീട് ലേസാ ലേസായിലൂടെ നായികയായി മാറുകയും അതിന് ശേഷം ഗില്ലിയും സാമിയും അടക്കം Read More…
Tag: Trisha
രണ്ടു തെലുങ്ക് സിനിമകള്‍ കൂടി നടി തൃഷയ്ക്ക് ; ചിരഞ്ജീവിയും നാഗാര്‍ജ്ജുനയും നായകന്മാരാകുമെന്ന് വിവരം
തമിഴില്‍ വന്‍ ഹിറ്റായി മാറിയ ലിയോയില്‍ വിജയ് യുടെ നായികയായതിന് പിന്നാലെ തെലുങ്കില്‍ രണ്ടു സൂപ്പര്‍താരങ്ങള്‍ക്കൊപ്പം നായികയാകാന്‍ ഒരുങ്ങുകയാണ് നടി തൃഷ കൃഷ്ണന്‍. ചിരീഞ്ജീവിയും നാഗാര്‍ജ്ജുനയും നായകന്മാരാകുന്ന രണ്ടു സിനിമകളില്‍ നടി നായികയാകുമെന്നാണ് വിവരം. നിലവില്‍ അജിത്തിന്റെ വിടാമുയിര്‍ച്ചിയുടെ രണ്ടാംഘട്ട ചിത്രീകരണത്തിന്റെ തിരക്കിലാണ് തൃഷ. ചിരഞ്ജീവിയ്ക്കൊപ്പം കൊരട്ടാല ശിവയുടെ ആചാര്യ എന്ന ചിത്രത്തില്‍ തൃഷ ഉണ്ടായിരുന്നു, എന്നാല്‍ ക്രിയാത്മകമായ അഭിപ്രായവ്യത്യാസങ്ങള്‍ കാരണം അവര്‍ പ്രോജക്റ്റില്‍ നിന്ന് പിന്മാറിയതായി റിപ്പോര്‍ട്ടുണ്ട്. ഇപ്പോള്‍, ബിംബിസാര സംവിധായകന്‍ വസിഷ്ഠയുടെ വരാനിരിക്കുന്ന വിശ്വംബര Read More…
തൃഷയ്‌ക്കെതിരേയുള്ള സ്ത്രീവിരുദ്ധ പരാമര്‍ശം; മാപ്പു പറയില്ല, നടിക്കെതിരേ കേസുകൊടുക്കുമെന്നു മന്‍സൂര്‍ അലിഖാന്‍
നടി തൃഷയ്‌ക്കെതിരേ രൂക്ഷമായ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ അനേകരാണ് തമിഴിലെ വില്ലന്‍ നടന്‍ മന്‍സൂര്‍ അലിഖാനെതിരേ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. അഭിനേതാക്കളുടെ സംഘടനകളും സ്ത്രീപക്ഷ സംഘടനകളും നടനെതിരേ തിരിയുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ വിഷയത്തില്‍ ഇതുവരെ മാപ്പു പറയാത്ത നടന്‍ ഇനിയൊട്ട് മാപ്പു പറയാന്‍ പോകുന്നുമില്ലെന്ന് നിലപാട് എടുത്തു. അഭിനേതാക്കളുടെ സംഘടന പ്രതിഷേധിച്ചതിന് പിന്നാലെ നടനെതിരേ നടപടിയെടുക്കാന്‍ തമിഴ്‌നാട് ഡിജിപിയോട് ദേശീയ വനിതാ കമ്മീഷന്‍ ഉത്തരവിട്ടു. എന്നാല്‍ ഇന്ന് രാവിലെ മാധ്യമപ്രവര്‍ത്തകരെ കണ്ട മന്‍സൂര്‍ അലി ഖാന്‍ തൃഷയെക്കുറിച്ച് Read More…
‘ഇതിലും ഭേദം ഷൂട്ടിങ് കണ്ടിട്ട് തിരികെ വരുന്നതായിരുന്നു’; ലിയോയിലെ കഥാപാത്രത്തെ പരിഹസിച്ചയാള്‍ക്ക് മറുപടിയുമായി പുണ്യ
തൊബാമ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് പുണ്യ എലിസബത്ത്. തുടര്‍ന്ന് ഗൗതമന്റെ രഥം, മാര തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചു. തമിഴിലും പുണ്യ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് പുണ്യ. തന്റെ വിശേഷങ്ങളൊക്കെ പുണ്യ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് ചിത്രം ലിയോ വമ്പന്‍ ഹിറ്റായിരുന്നു. ചിത്രത്തില്‍ തൃഷയായിരുന്നു നായിക. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തൃഷയും വിജയും ഒരുമിക്കുന്നത്. ചിത്രത്തില്‍ മലയാളി സാന്നിധ്യവും ഉണ്ടായിരുന്നു. വിജയുടെ Read More…
ശിവകാര്‍ത്തികേയന്റെ സിനിമകാണാന്‍ ചെന്നെയില്‍ പറന്നിറങ്ങി; വിജയ് യുടെ സിനിമ കാണാന്‍ സംഗീത വന്നില്ല…!!
വമ്പന്‍ കളക്ഷന്‍ നേടി മുന്നേറുന്ന ലിയോയുടെ സെറ്റില്‍ വെച്ചാണ് ദളപതി വിജയയുടെ കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ വന്നു തുടങ്ങിയത്. ലിയോ 19 ന് റിലീസ് ചെയ്യുകയും വന്‍ വിജയമായി തീയറ്ററുകളില്‍ തകര്‍ത്താടുകയും ചെയ്യുകയാണ്. അതിനിടയില്‍ വിജയ് യും ഭാര്യയും തമ്മില്‍ പ്രശ്‌നമുണ്ടെന്ന് വ്യക്തമാകുന്ന കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു തുടങ്ങി. വിജയ് ഭാര്യ സംഗീതയുമായി വേര്‍പിരിഞ്ഞെന്നും ഇരുവരും ഉടന്‍ വിവാഹമോചനം നേടുമെന്നും അഭ്യൂഹങ്ങള്‍ പരന്നിരുന്നു. അതിന് യോജിച്ച പോലെ സംഗീതയും ലണ്ടനിലേക്ക് പോയി. കുട്ടികളുടെ വിദ്യാഭ്യാസത്തിനായാണ് താന്‍ Read More…
ആദ്യ സിനിമയില്‍ ശമ്പളം 500 രൂപ, രണ്ടാം സിനിമയില്‍ നായിക; ത്രിഷ ഇപ്പോള്‍ വാങ്ങുന്ന പ്രതിഫലം എത്രയെന്ന് അറിയാമോ?
ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും ജനപ്രിയ നായികമാരില്‍ ഒരാളാണ് തൃഷ. രണ്ടര പതിറ്റാണ്ടായി ബിഗ് സ്‌ക്രീനില്‍ സജീവ സാന്നിധ്യമായ തൃഷ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇടക്കാലത്ത് ഗോസിപ്പുകളിലും അനാവശ്യ വാര്‍ത്തകളിലും വീണുപോയെങ്കിലും മണിരത്നത്തിന്റെ പൊന്നിയിന്‍ സെല്‍വനിലൂടെ താരം വമ്പന്‍ തിരിച്ചവരവാണ് നടത്തിയത്. ആദ്യ സിനിമയില്‍ 500 രൂപ പ്രതിഫലം വാങ്ങിയ നടി ഏറ്റവും പുതിയ സിനിമ ലിയോയില്‍ വാങ്ങിയ പ്രതിഫലം എത്രയാണെന്ന് അറിയാമോ? 16-ാം വയസ്സില്‍ ജോഡി എന്ന ചിത്രത്തിലൂടെയാണ് തൃഷ Read More…
വിടാ മുയര്‍ച്ചിയില്‍ നടി രജീനാ കസാന്ദ്രയുമെന്ന് സൂചന; ആക്ഷന്‍ ത്രില്ലറില്‍ അജിത്തിനും തൃഷയ്ക്കുമൊപ്പം
വില്ലത്തിവേഷം മനോഹരമാക്കുന്ന മികച്ച നടിമാരുടെ പട്ടികയിലാണ് നടി രജീന കസാന്ദ്ര. ഏഴ്, ചക്ര എന്നി സിനിമകളില്‍ അവരുടെ വില്ലത്തി വേഷം മികച്ചതായിരുന്നു. നീണ്ട കാത്തിരിപ്പിനൊടുവില്‍ സംവിധായകന്‍ മഗിഴ് തിരുമേനിയും അജിത്തും ഒരുമിക്കുന്ന ‘വിടാ മുയര്‍ച്ചി’ യില്‍ താരം ഒരു പ്രധാനവേഷത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ ഷൂട്ടിംഗ് അസര്‍ബൈജാനില്‍ പുരോഗമിക്കുകയാണ്. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ റെജീന കസാന്ദ്രയെ തീരുമാനിച്ചതായിട്ടാണ് വിവരം. എന്നാല്‍ നിര്‍മ്മാതാക്കള്‍ ഇതേക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. എന്നാല്‍ അജിത്ത് രണ്ട് വേഷങ്ങളില്‍ എത്തുമെന്നും Read More…
പ്രീ ബുക്കിംഗില്‍ തന്നെ നേടിയത് 15 കോടിയിലധികം; ആദ്യദിനം ലിയോ 45 കോടിയോളം നേടുമെന്ന് പ്രതീക്ഷ
വിജയ് ആരാധകര്‍ വളരെ ആകാംഷയോടെയാണ് ലോകേഷ് കനകരാജ് ചിത്രം ലിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തുവിട്ട സിനിമയുടെ ട്രെയിലര്‍ പോലും യൂട്യൂബില്‍ വന്‍ തരംഗം സൃഷ്ടിക്കുന്നുണ്ട്. ഇതുവരെ സിനിമയുടെ ട്രെയിലര്‍ കണ്ടവരുടെ എണ്ണം 50 ദശലക്ഷം കടന്നിരിക്കുകയാണ്. ട്രെയിലര്‍ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ പലമടങ്ങ് വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന് വേണം പറയാന്‍.ഇതുവരെ കണ്ടിട്ടില്ലാത്ത ദളപതി വിജയിയെ ട്രെയിലറില്‍ കണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. ഇതോടെ സിനിമയുടെ പ്രീ ബുക്കിംഗിനായി വന്‍ തിരക്കാണ്. പ്രീ ബുക്കിംഗും റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇതുവരെ ലോകമെമ്പാടും പ്രീ-ബുക്കിംഗിലൂടെ Read More…
മിയയുടെ ലൂക്കയെ കൊഞ്ചിച്ച് താരസുന്ദരി തൃഷ ; വീഡിയോ വൈറല്‍
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ യുവനടിയാണ് മിയജോര്‍ജ്. തന്റെ വിശേഷങ്ങളൊക്കെ താരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. വിവാഹശേഷവും സിനിമയില്‍ സജീവമാണ് മിയ. ഇപ്പോള്‍ തെന്നിന്ത്യന്‍ സുന്ദരി തൃഷ കൃഷ്ണന്‍ മിയയുടെ മകന്‍ ലൂക്കയെ കൊഞ്ചിയ്ക്കുന്ന വീഡിയോയാണ് താരം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിയ്ക്കുന്നത്. ”ദി റോഡ്” എന്ന തമിഴ് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നത് തൃഷയാണ്. മിയയും ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിയ്ക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗിന് കുടുംബത്തോടൊപ്പമാണ് മിയ എത്തിയത്. ഷൂട്ടിംഗിന്റെ ബ്രേക്കിനിടയിലാണ് തൃഷ ലൂക്കയെ കളിപ്പിയ്ക്കുന്നത്. തൃഷയുടെ Read More…








