വേനൽക്കാലമെത്തിയതോടെ വിപണിയിൽ ശീതളപാനീയങ്ങളുടെ കുത്തൊഴുക്കാണ്. കാരണം ചൂടിൽ നിന്ന് രക്ഷനേടാൻ ഭൂരിഭാഗം പേരും ശീതളപാനീയങ്ങളെയാണ് ഇന്ന് ആശ്രയിക്കുന്നത്. എന്നാൽ, മുൻകാലങ്ങളിൽ ശീതളപാനീയങ്ങളുടെ രുചി പലർക്കും അറിയില്ലായിരുന്നു. ശീതളപാനീയത്തിന്റെ ഒരു കാൻ തുറക്കാൻ പലർക്കും ഇപ്പോഴും അറിയില്ല. ഇതിനിടയിലാണ് ആഫ്രിക്കൻ ഗോത്രവർഗക്കാർക്ക് ജീവിതത്തിൽ ആദ്യമായി ഒരു കുപ്പി ശീതളപാനീയം കുടിക്കാൻ നൽകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിമാറിയത്. ശീതളപാനീയത്തിന്റെ കുപ്പി കയ്യിൽ കിട്ടിയപ്പോഴുണ്ടായ ആഫ്രിക്കൻ ഗോത്രവർഗക്കാരുടെ രസകരമായ പ്രതികരണമാണ് വീഡിയോയിൽ കാണുന്നത്. ഒരു കൊക്കോ കോള കയ്യിൽ കിട്ടിയതും Read More…