Lifestyle

ബംഗളുരുവിലെ തിരക്കില്‍ യൂണിസൈക്കിളിൽ പായുന്ന യുവാവ്: അനുകൂലിച്ചും പ്രതികൂലിച്ചും നെറ്റിസൺസ്

ഇന്ത്യയിലെ ഏറ്റവും അധികം തിരക്കുപടിച്ച നഗരങ്ങളിൽ ഒന്നാണ് ബംഗളുരു. ഇപ്പോഴിതാ ട്രാഫിക് ബ്ലോക്ക്‌ നിറഞ്ഞ ബംഗളുരുവിലെ ഔട്ടർ റിംഗ് റോഡിലൂടെ യൂണിസൈക്കിളിൽ യാത്ര ചെയ്യുന്ന ഒരു യുവാവിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയാകുന്നത്. വീഡിയോ കണ്ട് നിരവധിപേർ യുവാവ് സ്വീകരിച്ച മാർഗത്തെ അഭിനന്ദിച്ചപ്പോൾ മറ്റുചിലർ തങ്ങളുടെ ആശങ്ക പങ്കുവെച്ച് രംഗത്തെത്തി. @bengaluru_visuals എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ ബാക്ക്‌പാക്ക് ഇട്ട് ഹെൽമെറ്റ് ധരിച്ച ഒരു യുവാവ് തിരക്കുനിറഞ്ഞ റോഡിലൂടെ യൂണിസൈക്കിളിൽ പായുന്നതാണ് കാണുന്നത്. Read More…

Lifestyle

2മണിക്കൂർ ട്രാഫിക്ക്ജാം, കാറിലിരുന്ന് ഓർഡർ ചെയ്ത ഭക്ഷണഡെലിവറിക്ക് 10 മിനിറ്റ്.. ബംഗളൂരു വിശേഷങ്ങള്‍

നിറയെ റോഡുകള്‍ക്കും മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന ഗതാഗതക്കുരുക്കിനും പേരുകേട്ടതാണ് ഇന്ത്യയുടെ ഐടി ഹബ്ബായ ബംഗളൂരു, എന്നാല്‍ രസകരമായ മറ്റൊരു നിമിഷത്തിന് സാക്ഷ്യം വഹിച്ചു. ബംഗളൂരു നിവാസിയായ അര്‍പിത് അറോറ സിറ്റിയിലെ യാത്രയ്ക്കിടയില്‍ രണ്ട് മണിക്കൂറോളം ട്രാഫിക്കില്‍ കുടുങ്ങി. ധാരാള സമയം ട്രാഫിക്കില്‍ കുടുങ്ങുമെന്ന് അറിയാവുന്ന അര്‍പിത്, ഓണ്‍ലൈനില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ തീരുമാനിച്ചു, പക്ഷേ സിറ്റിയിലെ ട്രാഫിക് സ്തംഭിച്ചിരിക്കെ വെറും 10 മിനിറ്റിനുള്ളില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ഡെലിവറി ചെയ്തു. നവംബര്‍ അഞ്ചിന് അപ്ലോഡ് ചെയ്ത പോസ്റ്റിന്റെ അടിക്കുറിപ്പ് Read More…