എസ് ഐ ആനന്ദ് നാരായണൻ ചാർജ്ജെടുക്കാൻ ഇനി ദിവസങ്ങള്‍ മാത്രം. ഒട്ടേറെ ദുരൂഹമായ കഥാവഴികളിലൂടെ എത്തുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ടൊവിനോ തോമസ് ചിത്രം ഫെബ്രുവരി 9ന് തിയേറ്ററുകളിലെത്തും. സിനിമയുടേതായി പുറത്തിറങ്ങിയ ഒഫീഷ്യൽ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഇപ്പോള്‍ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. പോലീസ് യൂണിഫോമിലുള്ള ടൊവിനോയുടെ ലുക്കാണ് പോസ്റ്ററിലുള്ളത്. പോലീസ് തൊപ്പി വെച്ചും അല്ലാതേയും രണ്ട് രീതിയിൽ താരത്തെ പോസ്റ്ററിൽ കാണിച്ചിട്ടുണ്ട്. ഡബിൾ റോളിലാണോ താരം എത്തുന്നതെന്ന രീതിയിൽ ഇതോടെ ചർച്ചകള്‍ തുടങ്ങി കഴിഞ്ഞു. ഏറെ Read More…
Tag: tovino thomas
ടൊവിനോ തോമസ് നായകന്‍; ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഫെബ്രുവരി ഒമ്പതിന്
തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു.വി. ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവർ നിർമ്മിച്ച് ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. രണ്ടായിരരത്തി ഇരുപത്തിനാല് ഫെബ്രുവരി ഒമ്പതിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നതായി ക്രിസ്മസ് ദിനത്തിൽ പുറത്തുവിട്ട പോസ്റ്ററിലൂടെ വ്യക്തമാക്കുന്നു. അന്വേഷകരുടെ കഥയല്ല: അന്വേഷണങ്ങളുടെ കഥയാണ് എന്ന ടാഗ് ലൈനോടെ എത്തുന്ന ഈ ചിത്രം സമീപകാലത്തെ ഏറ്റവും താരസമ്പന്നവും വലിയ മുതൽ മുടക്കുമുള്ള ചിത്രം കൂടിയാണ്. ടൊവിനോ തോമസ് നായകനായി Read More…
‘കൊനഷ്ട് ഹെഡ്ഡിംഗുള്ള വാര്‍ത്തകള്‍ വന്നാൽ തുറക്കാൻ സൗകര്യമില്ല എന്നൊരു ആറ്റിട്യൂഡായി എനിക്ക്’ – ടൊവിനോ തോമസ്
ജൂനിയര്‍ ആര്‍ട്ടിസ്റ്റായി തുടങ്ങി ഇന്നിപ്പോള്‍ ഏഷ്യയിലെ മികച്ച നടനായി അംഗീകാരം കിട്ടിയ താരമാണ് ടൊവിനോ തോമസ്. ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടാന്‍ ടൊവിനോയ്ക്ക് കഴിഞ്ഞു. തീവ്രം എന്ന ചിത്രത്തില്‍ സഹ സംവിധായകനായി പ്രവർത്തിച്ചുകൊണ്ടാണ് ടൊവിനോ ചലച്ചിത്ര രംഗത്തേക്ക് കടന്നു വരുന്നത്. 2012ൽ പുറത്തിറങ്ങിയ പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെ അഭിനേതാവായി അരങ്ങേറി. പിന്നീടിങ്ങോട്ട് ചെയ്ത ചെറുതും വലുതുമായ എല്ലാ വേഷങ്ങളും നടൻ എന്ന നിലയിൽ മികവുറ്റതാക്കാന്‍ താരം ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ Read More…
അജയന് ലക്ഷ്മി എഴുതുന്നത് പ്രണയലേഖനമോ ? എ.ആര്‍.എമ്മിലെ കൃതിയുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത്
ടോവിനോ തോമസ് നായകനാകുന്ന ഫാന്റസി ചിത്രമാണ് ARM. (അജയന്റെ രണ്ടാം മോഷണം) പൂർണമായും 3ഡി യിൽ ഒരുങ്ങുന്ന ചിത്രം മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ പൂർത്തിയാക്കുന്ന സിനിമകളിൽ ഒന്നാണ്. നേരത്തെ പുറത്ത് വന്ന ചിത്രത്തിന്റെ ടീസർ ഏറെ ശ്രദ്ധ നേടിയിരുന്നു. ടോവിനോ ട്രിപ്പിൾ റോളിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജിതിൻ ലാലാണ്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്. അജയന്റെ രണ്ടാം മോഷണം എന്നാണ് ചിത്രത്തിന്റെ പൂർണ നാമം. കൃതിയുടെ ക്യാരക്ടർ Read More…
ബോളിവുഡ് നായിക മന്ദിര ബേദി ടോവിനോ ചിത്രത്തിലൂടെ മലയാളത്തിലേയ്ക്ക്
ടോവിനോ തോമസിനെ നായകനാക്കി അഖിൽ പോൾ അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രം ഐഡന്റിറ്റി പ്രഖ്യാപനസമയം മുതൽ തന്നെ ഏറെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച ചിത്രമാണ്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഓരോ പുതിയ അപ്ഡേറ്റുകളും ഐഡന്റിറ്റിയുടെ ക്യാൻവാസ് വലുതാക്കുകയാണ്. ഇപ്പോൾ ചിത്രത്തിന്റെ താരനിരയിലേക്ക് ബോളിവുഡിന്റെ സൂപ്പർ നായിക മന്ദിര ബേദികൂടി എത്തിയിരിക്കുകയാണ്. ബോളിവുഡ് സിനിമ ലോകത്ത് സൂപ്പർ നായികയായും ടെലിവിഷൻ അവതാരികയായും സീരിയൽ താരമായും ഏറെ ജനപ്രീതിയുള്ള താരമാണ് മന്ദിര ബേദി. പ്രഭാസ് ചിത്രമായ Read More…





