Movie News

60 കോടി ആഗോള കളക്ഷൻ പിന്നിട്ട് ഈ വർഷത്തെ ഹിറ്റ് ലിസ്റ്റിൽ ഇടം നേടി “അതിരടി”

ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ മൾട്ടി സ്റ്റാർ ചിത്രം ‘അതിരടി’യുടെ ആഗോള കളക്ഷൻ 60 കോടി പിന്നിട്ടു. കഴിഞ്ഞ ദിവസം ചിത്രത്തിൻ്റെ കേരള കളക്ഷൻ 30 കോടി പിന്നിട്ടിരുന്നു. ഈ വർഷം മലയാളത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ആഗോള ഗ്രോസർ ആയി അതിരടി മാറിയിട്ടുണ്ട്. റിലീസ് ചെയ്ത് ഏകദേശം രണ്ട് വാരങ്ങൾ പിന്നിടുമ്പോഴും മികച്ച കളക്ഷൻ ആണ് ചിത്രം നിലനിർത്തുന്നത്. ആദ്യ വാരത്തിലും രണ്ടാം വാരത്തിലും ഗംഭീര പ്രേക്ഷക Read More…

Celebrity Featured

‘നിന്റെ അമ്മയാണെങ്കിൽ നീ പറയുവോടാ അങ്ങനെ? അവന്റെ മുഖം ഞാൻ മറക്കില്ല’; തുറന്നടിച്ച് രഞ്ജിനി ഹരിദാസ്

കോഴിക്കോട് ബീച്ചിൽ നടന്ന ‘അതിരടി’ എന്ന സിനിമയുടെ പ്രമോഷനിടെ അവതാരക രഞ്ജിനി ഹരിദാസ് നടത്തിയ ഇടപെടലാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ടൊവിനോ തോമസ്, ബേസിൽ ജോസഫ് തുടങ്ങിയ താരങ്ങളെ കാണാൻ എത്തിയ വൻ ജനക്കൂട്ടത്തിനിടയിൽ ചില കുട്ടികളെ കാണാനില്ലെന്ന പരാതി ഉയർന്നതാണ് സംഭവങ്ങളുടെ തുടക്കം. മാതാപിതാക്കളുടെ ആശങ്ക ശ്രദ്ധയിൽപ്പെട്ടതോടെ രഞ്ജിനി ഉടൻ തന്നെ മൈക്കിലൂടെ കുട്ടികളെ കണ്ടെത്താനുള്ള അറിയിപ്പുകൾ നൽകി. രഞ്ജിനി ഈ ഗൗരവകരമായ വിവരം മൈക്കിലൂടെ അനൗൺസ് ചെയ്യുന്നതിനിടയിൽ, കാണികളിൽ ഒരാൾ മോശമായ രീതിയിൽ കളിയാക്കി Read More…

Movie News

ദുൽഖറിനെയും ടോവിനോയുടെയും സിനിമകളിൽ നായികയായി കയാദു ലോഹർ; ‘പള്ളിച്ചട്ടമ്പി’ ഏപ്രിലിൽ

ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’യിലെ നായിക കയാദു ലോഹറിന്റെ പോസ്റ്റർ പുറത്തുവിട്ടു. ചിത്രത്തിന്റെ റിലീസ് ഡേറ്റും പോസ്റ്ററിൽ അനൗൺസ് ചെയ്യുന്നുണ്ട്. ഏപ്രിൽ 9നാണ് ‘പള്ളിച്ചട്ടമ്പി’ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുന്നത്. മുൻപ് ഇറങ്ങിയ ടോവിനോയുടെ കഥാപാത്രം അടങ്ങിയ റിലീസ് ഡേറ്റ് മോഷൻ പോസ്റ്റർ രാജ്യത്തൊട്ടാകെ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. തന്റെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് സിനിമയായ ‘പള്ളിച്ചട്ടമ്പി’യിൽ ഇത് വരെ കാണാത്ത ഒരു Read More…

Movie News

നരിവേട്ട ഓർമിപ്പിക്കുന്ന മുത്തങ്ങയുടെ ഭൂത-വർത്തമാന കാലം; ചിത്രം വിജയത്തിലേക്ക്

അബിൻ ജോസഫിന്റെ തിരക്കഥയിൽ അനുരാജ് മനോഹർ സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനായെത്തിയ നരിവേട്ട മികച്ച അഭിപ്രായവുമായി തീയേറ്ററുകളിൽ മുന്നേറുന്നു. പിഎസ്സി വഴി ലഭിച്ച പോലീസ് കോൺസ്റ്റബിൾ ജോലിയിലേക്ക് ഒട്ടും ഇഷ്ടമില്ലാതെ പ്രവേശിക്കേണ്ടിവരുന്ന വർഗീസ് പീറ്ററാണ് ചിത്രത്തിലെ നായകൻ. താത്പര്യമില്ലാതെ പൊലീസ് ജോലിക്ക് പോകേണ്ടി വരുന്ന വർഗീസിന് മുത്തങ്ങ സമരത്തിൽ സമരക്കാരെ നിയന്ത്രിക്കാൻ ചുമതല ലഭിക്കുന്നിടത്താണ് കഥ ചൂടുപിടിക്കുന്നത്. സമരക്കാർക്ക് സംരക്ഷണം ഒരുക്കുകയാണോ എന്ന ചിന്ത ആദ്യം തോന്നുന്ന വർഗീസിന് പിന്നീട് അത് തന്റെയും കൂടി സമരമാകുന്നിടത്താണ് Read More…

Movie News

അഭിനയമികവിൽ ടോവിനോ; ഗംഭീര ക്ലൈമാക്സ്.. ‘നരിവേട്ട’യ്ക്ക് മികച്ച പ്രതികരണം

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. ആദ്യ ഷോകൾ പിന്നിടുമ്പോൾ ചിത്രത്തിന് വമ്പൻ പ്രതികരണമാണ് ലഭിക്കുന്നത്. ടോവിനോയുടെ കരിയർ ബെസ്റ്റ് പ്രകടനമാണ് സിനിമയിൽ നടൻ കാഴ്ച്ച വെച്ചിരിക്കുന്നതെന്നാണ് പ്രേക്ഷകാഭിപ്രായം. പൊളിറ്റിക്കൽ ത്രില്ലർ ഡ്രാമ മൂവിയായി പുറത്തിറക്കിയിരിക്കുന്ന ചിത്രം കേരളം മൊത്തം ചർച്ച ചെയ്ത വളരെ ഗൗരവപ്പെട്ട വിഷയങ്ങളാണ് പ്രേക്ഷകർക്ക് മുൻപിലേക്കെത്തിക്കുന്നത്. പതിഞ്ഞ താളത്തിൽ ആരംഭിച്ച് മികച്ച ഇന്റർവെൽ ബ്ലോക്കോടെയാണ് സിനിമയുടെ ആദ്യ പകുതി അവസാനിക്കുന്നതെന്നും വൈകാരിക നിമിഷങ്ങളും ചടുലമായ നിമിഷങ്ങളും Read More…

Movie News

‘എല്ലാം ഓകെയല്ലേ അണ്ണാ’; ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായി പൃഥ്വിരാജും ടൊവീനോയും

തീയേറ്ററുകള്‍ അടച്ചിടുമെന്നും സിനിമാവ്യവസായത്തെപ്പറ്റിയും മുതിര്‍ന്ന നിര്‍മ്മാതാവും നടനുമൊക്കെയായ സുരേഷ്‌കുമാര്‍ മാധ്യമങ്ങളോടു നടത്തിയ പ്രസ്താവനയെ വിമർശിച്ച ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായി നടന്മാരും പൃഥ്വിരാജും ടൊവീനോ തോമസും. ഫേസ്ബുക്കിൽ ആന്റണിയുടെ പോസ്റ്റ് പങ്കുവെച്ചായിരുന്നു നടൻ പിന്തുണ അറിയിച്ചത്. ‘എല്ലാം ഓകെ അല്ലേ അണ്ണാ’ എന്ന് പോസ്റ്റിനൊപ്പം കുറിക്കുകയും ചെയ്തു പൃഥ്വി. ടൊവീനോ തോമസും പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്. ജി. സുരേഷ് കുമാർ നിർമ്മിക്കുകയും നിർമ്മിച്ച ‘വാശി’യിലെ നായകനായിരുന്നു ടൊവിനോ തോമസ്. സുരേഷ് കുമാർ – മേനക ദമ്പതികളുടെ മകള്‍ കീർത്തി Read More…

Movie News

ടോവിനോ തോമസ്- തൃഷ ചിത്രം ‘ഐഡന്റിറ്റി’ ജനുവരി രണ്ടിന്എത്തുന്നു

ഫോറെൻസിക്കിന് ശേഷം ടോവിനോ തോമസ് – അഖിൽ പോൾ – അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന “ഐഡന്റിറ്റി” ജനുവരി രണ്ടിന് ലോകമെമ്പാടും പ്രദർശനത്തിനൊരുങ്ങുന്നു. രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്തും കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ Dr. റോയി സി ജെയും ചേർന്നാണ് നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറിന് ഗംഭീര പ്രതികരണമാണ് സോഷ്യൽ മീഡിയിൽ ലഭിക്കുന്നത്. ഒരു കൊലപാതകത്തിന്റെ ചുരുളഴിക്കാൻ ആ സംഭവത്തിന്റെ സാക്ഷിക്കൊപ്പം ഹരൺ ശങ്കർ എന്ന സ്കെച്ച് ആർട്ടിസ്റ്റും പൊലീസും നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്ന Read More…

Celebrity

ഫൈറ്റ് പ്രാക്ടീസ് അപ്‌ഡേറ്റ്‌സ് അറിയാന്‍ വന്ന സംവിധായകനെ മലര്‍ത്തിയടിച്ച് ടൊവിനോ ; വീഡിയോ വൈറല്‍

മലയാള സിനിമയിലെ സൂപ്പര്‍താരമാണ് ടൊവിനോ തോമസ്. ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയ നടനാണ് ടൊവിനോ. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഐഡന്റിന്റി. അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകരുടേത് തന്നെയാണ് രചനയും. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം രാഗം മൂവീസിന്റെ ബാനറില്‍ രാജു മല്ലിയത്ത് ആണ് ചിത്രം നിര്‍മ്മിച്ചത്. ഇപ്പോള്‍ ഐഡന്റിന്റി എന്ന ചിത്രത്തിന്റെ സംവിധായകന്‍ അനസ് ഖാനെ മലര്‍ത്തിയടിയ്ക്കുന്ന ടൊവിനോയുടെ വീഡിയോയാണ് വൈറലാകുന്നത്. ടൊവിനോ Read More…

Featured Movie News

വിസ്മയം തീർത്തു ടോവിനോയുടെ എ ആർ എം മോഷൻ പോസ്റ്റർ

ടോവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിൻ ലാൽ ഒരുക്കുന്ന ഫാന്റസി ചിത്രമാണ് ARM.  പൂർണമായും 3ഡി യിൽ ഒരുങ്ങുന്ന ചിത്രം മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ പൂർത്തിയാക്കുന്ന സിനിമകളിൽ ഒന്നാണ്. മൂന്ന് വേഷങ്ങളിലാണ് ചിത്രത്തിൽ ടോവിനോ തോമസ് എത്തുന്നത്.    ടോവിനോ തോമസിന്റെ ബർത്ത്ഡേ ആയ ഇന്ന് ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത് വന്നിരിക്കുകയാണ്. മികച്ച അഭിപ്രായമാണ് മോഷൻ പോസ്റ്ററിനു ലഭിക്കുന്നത്. നേരത്തെ പുറത്ത് വന്ന ടീസറിനും ഗംഭീര വരവേൽപാണ് ലഭിച്ചത് . Read More…