Featured Lifestyle

ബ്രഷ് ചെയ്യുമ്പോള്‍ എത്ര ടൂത്ത്പേസ്റ്റ് ഉപയോഗിക്കണം? പ്രായത്തിനനുസരിച്ചു വേണമെന്ന് ഡോക്ടറുടെ മറുപടി

രാവിലെ നിങ്ങൾ ആദ്യം രുചിക്കുന്നത് ഭക്ഷണങ്ങളോ പാനീയങ്ങളോ ആയിരിക്കില്ല, അത് ടൂത്ത്പേസ്റ്റ് ആയിരിക്കും. ദന്തസംരക്ഷണത്തിലെ ഒരു നിർണായക ഘടകമാണ് ടൂത്ത്പേസ്റ്റ്. വായുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനുള്ള ഒരു കൂട്ടം ചേരുവകളാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. ടൂത്ത്പേസ്റ്റിലെ പ്രാഥമിക ചേരുവകളിൽ ഒന്നാണ് ഫ്ലൂറൈഡ്, ഇത് പല്ലിന്റെ ഇനാമൽ ബലപ്പെടുത്താനും ദന്തക്ഷയം തടയാനും സഹായിക്കും. ടൂത്ത്പേസ്റ്റ് ഉപയോഗിച്ച് പതിവായി ബ്രഷ് ചെയ്യുന്നത്, പല്ലുകളിൽ ഉണ്ടാകുന്ന ബാക്ടീരിയകളുടെ പാടയായ പ്ലാക്ക് നീക്കം ചെയ്യാൻ സഹായിക്കുന്നു. കൂടാതെ, ദുർഗന്ധമുണ്ടാക്കുന്ന ബാക്ടീരിയകളെ നശിപ്പിച്ച് വായ്‌നാറ്റം തടയുന്നു. ചില Read More…

Health

മുടിയില്‍നിന്നുള്ള ടൂത്ത്‌പേസ്‌റ്റ്‌ ആരോഗ്യത്തിനു നല്ലത്‌! ഫ്ലൂറൈഡ്‌ അധിഷ്‌ഠിത ഉല്‍പ്പന്നങ്ങളേക്കാള്‍ മികച്ചത്

ദന്താരോഗ്യത്തിനു നല്ലത്‌ മനുഷ്യരുടെ തലമുടിയില്‍നിന്നു നിര്‍മിക്കുന്ന ടൂത്ത്‌പേസ്‌റ്റെന്നു ഗവേഷകര്‍. ലണ്ടന്‍ കിങ്‌സ്‌ കോളജിലെ ഗവേഷകരുടേതാണു ശിപാര്‍ശ. മനുഷ്യ മുടിയില്‍നിന്നു നിര്‍മിച്ച പേസ്‌റ്റ്‌ ഫ്ലൂറൈഡ്‌ അധിഷ്‌ഠിത ഉല്‍പ്പന്നങ്ങളേക്കാള്‍ മികച്ച രീതിയില്‍ പല്ലുകളിലെ കേടുപാടുകള്‍ നീക്കുമെന്നാണ്‌ അവകാശവാദം. മുടി, കമ്പിളി തുടങ്ങിയവയില്‍നിന്ന്‌ വേര്‍തിരിക്കുന്ന കെറാറ്റിന്‍ ഉപയോഗിച്ചുള്ള ചികിത്‌സകള്‍ പല്ലിന്റെ കേടുപാടുകള്‍ തടയുമത്രേ. അതു പേസ്‌റ്റിന്റെ രൂപത്തിലോ ജെല്ലായോ പ്രയോഗിക്കാന്‍ കഴിയും. രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ പുതിയ ഉത്‌പന്നം വിപണിയില്‍ ലഭ്യമാകും. പുതിയ സാങ്കേതിക വിദ്യ ദന്തരോഗങ്ങളെ തടയുക മാത്രമല്ല, ശരീരത്തിലുള്ള Read More…

Health

പ്രമുഖ ടൂത്ത്‌പേസ്‌റ്റുകളില്‍ വിഷലോഹ സാന്നിധ്യം; കുട്ടികള്‍ക്ക് ഓട്ടിസം, കാന്‍സറിനും വൃക്കരോഗത്തിനും ഹൃദ്രോഗങ്ങള്‍ക്കും കാരണമാകാം

വാഷിങ്‌ടണ്‍: പ്രമുഖ ബ്രാന്‍ഡുകളുടെ ടൂത്ത്‌പേസ്‌റ്റുകളില്‍ വിഷലോഹ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോര്‍ട്ട്‌. വിഷമാലിന്യങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കുന്ന ലെഡ്‌ സേഫ്‌ മാമ എന്ന ഗ്രൂപ്പാണ്‌ 51 ടൂത്ത്‌പേസ്‌റ്റുകള്‍ പരിശോധനയ്‌ക്ക് അയച്ചത്‌. ക്രെസ്‌റ്റ്, കോള്‍ഗേറ്റ്‌, സെന്‍സോഡൈന്‍, ഒറാജെല്‍, ബര്‍ട്ട്‌സ് ബീസ്‌, ടോംസ്‌ ഓഫ്‌ മെയിന്‍, ഹലോ തുടങ്ങിയ ബ്രാന്‍ഡുകളും ആ പട്ടികയിലുണ്ടായിരുന്നത്‌. 90 ശതമാനം പേസ്‌റ്റുകളിലും ലെഡി(ഈയം)ന്റെ സാന്നിധ്യം കണ്ടെത്തി. 65 ശതമാനത്തില്‍ ആഴ്‌സെനിക്കും 47 ശതമാനത്തില്‍ മെര്‍ക്കുറിയും, 35 ശതമാനത്തില്‍ കാഡ്‌മിയവും കണ്ടെത്തി. പല ഉല്‍പ്പന്നങ്ങളിലും ഒന്നിലധികം വിഷലോഹങ്ങള്‍ ഉണ്ടായിരുന്നു.ഈ നാല്‌ Read More…

Lifestyle

എലിശല്യം സഹിക്കാൻ കഴിയുന്നില്ലേ? ടൂത്ത് പേസ്റ്റും ബ്രെഡുംകൊണ്ട് ഒരു കിടിലൻ ഐഡിയ

പല വീടുകളിലും ആളുകൾ നേരിടുന്ന പ്രശ്നമാണ് എലികളുടെ ശല്യം. പകലും രാത്രിയിലുമെല്ലാം വീടിനുള്ളിലൂടെ ചാടി ഓടി നടക്കുന്ന ഇവ അടുക്കളയിൽ എത്തി ഭക്ഷണ സാധനങ്ങളും മറ്റും കേടുവരുത്തുന്നതും പതിവാണ്. മാത്രമല്ല എലിയുടെ സാന്നിധ്യം ഉള്ള ഭാഗങ്ങളിൽ ഒരു വിചിത്ര ഗന്ധവും അനുഭവപ്പെടാറുണ്ട്. എലികൾ വീടിനുള്ളിൽ പ്രവേശിക്കുന്നത് പല രോഗങ്ങളും കൊണ്ടുവരാറുണ്ട്. ഈ സാഹചര്യത്തിൽ എലികളെ വീട്ടിൽ നിന്ന് തുരത്താൻ പലതരം മരുന്നുകൾ വിപണിയിൽ ലഭ്യമാണ്. ഇതുകൂടാതെ, ആളുകൾ എലി വിഷം, കീട നിയന്ത്രണം അല്ലെങ്കിൽ എലിക്കെണി എന്നിവയും Read More…