യുഎസിലെ ഒക്ലഹോമയിൽ നിന്നും പുറത്തുവരുന്ന ഒരു രസകരമായ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നത്. ഡോനട്ട് കഴിക്കാൻ അതിയായ മോഹം തോന്നിയ ഒരു കുരുന്ന് എമർജൻസി നമ്പറായ 911 ലേക്ക് വിളിച്ച് ഡോനട്ടുകൾ ഓർഡർ ചെയ്ത വാർത്തയാണിത്. മൂർ പോലീസ് ഡിപ്പാർട്ട്‌മെന്റിലേക്കാണ് ബെനറ്റ് എന്ന് പേരുള്ള ഈ കൊച്ച് ഡോനട്ടു കൊതിയന്റെ കോൾ എത്തിയത്. അടിയന്തര സഹായത്തിനു ആരെങ്കിലും വിളിച്ചതാണെന്ന് പോലീസ് ഓർത്തെങ്കിലും സംഗതി ഒരു ഡോനട്ട് പ്രശ്നമാണെന്ന് പോലീസിന് മനസിലായി. കുരുന്നിന്റെ ആവശ്യം Read More…
Tag: Toddler
അവിഹിതബന്ധത്തിലൂടെ ജനിച്ച കുഞ്ഞിനെ മാതാവ് ഡ്രോയറില്‍ ഒളിപ്പിച്ചത് 3വര്‍ഷം; അമ്മയ്ക്ക് തടവ്
പങ്കാളിയില്‍ നിന്നും മറ്റുകുട്ടികളില്‍ നിന്നും തനിക്ക് അവിഹിതത്തില്‍ ഉണ്ടായ കുട്ടിയെ മറച്ചുവയ്ക്കാന്‍ പെണ്‍കുഞ്ഞിനെ അമ്മ സൂക്ഷിച്ചത് തന്റെ ദിവാന്‍ ബെഡിലെ ഡ്രോയറില്‍. അതും മൂന്ന് വര്‍ഷം. കുഞ്ഞിന്റെ മൂന്നാം ജന്മദിനത്തിന് ആഴ്ചകള്‍ക്ക് മുമ്പ് ഒരു ദിവസം രാവിലെ ടോയ്ലറ്റ് ഉപയോഗിക്കാനായി വീട്ടിലേക്ക് മടങ്ങിയെത്തിയ ഇവരുടെ പങ്കാളിയാണ് കുഞ്ഞിനെ കണ്ടെത്തിയത്. സംഭവത്തില്‍ അമ്മയിപ്പോള്‍ യു.കെ.യിലെ ചെസ്റ്റര്‍ ക്രൗണ്‍ കോടതി വിധിച്ച മൂന്നു വര്‍ഷത്തെ തടവ് ശിക്ഷ നേരിടുകയാണ്. പെണ്‍കുട്ടിക്ക് പകല്‍ വെളിച്ചമോ ശുദ്ധവായുവോ ലഭിച്ചിരുന്നില്ലെന്നും ഒരു സിറിഞ്ചിലൂടെ പാല് Read More…
ആണ്‍കുട്ടികളുടെ മൂത്രത്തിന് ഇത്ര ശക്തിയോ? വിശ്വാസം, കുഞ്ഞ് മൂത്രമൊഴിച്ച ഭക്ഷണം കഴിച്ച് വീട്ടുകാര്‍
ആണ്‍കുട്ടികളുടെ മൂത്രത്തിന് ഇത്രമാത്രം ശക്തിയുംണ്ടാ? ചൈനയില്‍ നിന്നുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഷോ ഹോങ് ഷൂവിലെ ഒരു വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍. ഭക്ഷണം വിളമ്പിവച്ചിരിക്കുന്ന മേശയിലേക്ക് കുട്ടി മൂത്രം ഒഴിക്കുന്ന വിഡിയോയാണ് രു അമ്മ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. പിന്നീട് ഈ ഭക്ഷണം വീട്ടുകാര്‍ കഴിക്കുന്നതും കാണാം. ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഷോ ഹോങ് ഷൂവിലാണ് ഈ വിഡിയോ വൈറലായിരിക്കുകയാണ്. പോസ്റ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ശ്രദ്ധയാകർഷിക്കാൻ തുടങ്ങിയപ്പോൾ, ധാരാളം നെറ്റിസൺസ് അവിശ്വാസവും ആശങ്കയും Read More…
100 ഏക്കറില്‍ പത്തടി ഉയരമുള്ള ചോളപ്പാടം; പൂച്ചയെ പിടിക്കാന്‍ പോയ 3വയസ്സുകാരനെ കാണാതായി; രക്ഷിച്ചത് ഡ്രോണ്‍
ഏകദേശം 100 ഏക്കറിലായി നീണ്ടുകിടക്കുന്ന പത്തടി ഉയരമുള്ള ചോളപ്പാടത്ത് മൂന്ന് വയസ്സുകാരനെ കാണാതായി. രാത്രി ഏറെ വൈകി ഡ്രോണ്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തകരുടെ തെരച്ചിലിനിടയില്‍ കണ്ടെത്തി. ചോളപ്പാടത്തിലേക്ക് ഓടുന്ന പൂച്ചക്കുട്ടിയെ പിടിക്കാന്‍ പോയതായിരുന്നു കുട്ടി. എന്നാല്‍ ഇടതൂര്‍ന്ന് നില്‍ക്കുന്ന ചോളപ്പാടങ്ങള്‍ക്കിടയില്‍ വഴിതെറ്റിയ അവന്‍ അതിനകത്ത് പെട്ടുപോകുകയായിരുന്നു. ഓഗസ്റ്റ് 25-ന് വിസ്‌കോണ്‍സിനിലെ ഫോണ്ട് ഡു ലാക് കൗണ്ടിയിലാണ് സംഭവം. കുട്ടിയെ കാണാതായി വൈകിട്ട് 7.30 വരെയായിട്ടും കിട്ടാതെ വന്നതോടെ കുടുംബം രക്ഷാപ്രവര്‍ത്തകരെ വിളിക്കുകയായിരുന്നു. പോണ്ട് ഡു ലാക് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് Read More…
3,500 വര്‍ഷം പഴക്കമുള്ള പാത്രം നാലു വയസുകാരന്‍ അബദ്ധത്തില്‍ തകര്‍ത്തു, മ്യൂസിയം അധികൃതര്‍ ചെയ്തത്…
3,500 വര്‍ഷം പഴക്കമുള്ള വെങ്കല യുഗത്തിലെ പാത്രം നാല് വയസുകാരന്റ അബദ്ധത്തില്‍ തകര്‍ന്നു. ഇസ്രയേലിലെ ഹൈഫയിലെ ഹെക്റ്റ് മ്യൂസിയത്തിന്റെ പ്രവേശന കവാടത്തിനു സമീപം സംരക്ഷിത ഗ്ലാസ് കവചമില്ലാതെ സ്ഥാപിച്ചിരുന്ന പുരാവസ്തുവാണു തകര്‍ന്നത്. ഇന്നലെ കുടുംബത്തോടൊപ്പം മ്യൂസിയം സന്ദര്‍ശിക്കാനെത്തിയതായിരുന്നു കുട്ടി. അകത്തെന്താണെന്നറിയാന്‍ മകന്‍ ജിജ്ഞാസയോടെ പാത്രം ചെറുതായൊന്നു വലിച്ചതായി കുട്ടിയുടെ പിതാവ് അലക്‌സ് പറഞ്ഞു. പുരാവസ്തുവിന്റെ അരികില്‍ മകന്‍ നില്‍ക്കുന്നത് താന്‍ കണ്ടിരുന്നു. എന്നാല്‍, കുട്ടി പെട്ടെന്നു വലിച്ചതോടെ പാത്രം നിലത്തുവീണ് കഷണങ്ങളാകുകയായിരുന്നു. പരിഭ്രമിച്ചുപോയ മകനെ ശാന്തനാക്കിയ ശേഷം Read More…