പിതാവ് ടൈഗര്‍പട്ടൗഡി ക്രിക്കറ്റും കളിച്ചു നടന്നപ്പോള്‍ വീട്ടിലെ ചെലവുകള്‍ നടത്തിയിരുന്നത് നടി ഷര്‍മ്മിളാടാഗോര്‍ ആയിരുന്നെന്ന് മകള്‍ സോഹ അലിഖാന്‍. അക്കാലത്ത് ക്രിക്കറ്റ് കാര്യമായ പ്രതിഫലം കിട്ടിയിരുന്ന പ്രൊഫഷന്‍ അല്ലായിരുന്നെന്നും നടി പറഞ്ഞു. പിതാവ് ടൈഗര്‍ പട്ടൗഡി വലിയ ക്രിക്കറ്റ് താരമായിരുന്നെങ്കിലും വീട്ടിലെ പ്രാഥമിക വരുമാനം അമ്മയുടേതായിരുന്നെന്ന് നടി പറഞ്ഞു. മുതിര്‍ന്ന നടി ശര്‍മിള ടാഗോറിന്റെയും അന്തരിച്ച ക്രിക്കറ്റ് താരം മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയുടെയും മകള്‍ സോഹ അലി ഖാന്‍ അടുത്തിടെ ഒരു അഭിമുഖത്തിലാണ് വീട്ടിലെ സാമ്പത്തീക Read More…
Tag: tiger
മനുഷ്യനു മാത്രമല്ല കടുവയ്ക്കും ഭാര്യയെ പേടി ! ഉറക്കമുണർത്താൻ ശ്രമിച്ച ആണ്‍കടുവയ്ക്ക് കിട്ടിയത് എട്ടിന്റെ പണി- വീഡിയോ
ആണുങ്ങൾക്ക് ഈ ലോകത്ത് ആകെ പേടിയുണ്ടെങ്കിൽ അത് സ്വന്തം ഭാര്യമാരെ ആണെന്ന് പറയാറുണ്ട്. മനുഷ്യന്റെ കാര്യത്തിൽ മാത്രമല്ല മൃഗങ്ങളുടെ കാര്യത്തിലും അത് വാസ്തവമാണെന്ന് തെളിയിക്കുകയാണ് കഴിഞ്ഞ ദിവസം വൈറലായ രസകരമായ ഒരു വീഡിയോ. പെൺകടുവയുടെ ഉറക്കം കെടുത്താൻ ശ്രമിക്കുന്ന ആൺകടുവക്ക് കിട്ടുന്ന എട്ടിന്റെ പണിയാണ് വീഡിയോയിൽ കാണുന്നത്.വീഡിയോ കാണുമ്പോൾ ഭാര്യയുടെ മുൻപിൽ കടുവക്ക് പോലും രക്ഷയില്ലല്ലോ എന്നു നാം ചിന്തിച്ചുപോകും. @Nature Is Amazing എന്ന എക്സ് അക്കൗണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒരു മൃഗശാലക്കുള്ളിൽ നിന്നോ അല്ലെങ്കിൽ Read More…
ഹൃദയം മരവിച്ചുപോയ നിമിഷം! ബൈക്കിലെത്തിയ കർഷകന് മുന്നിലേക്ക് കടുവ,-വീഡിയോ
കഴിഞ്ഞ ഏതാനും നാളുകളായി രാജ്യത്തിന്റെ പലഭാഗത്തും വന്യ ജീവി ആക്രമണം അതിരൂക്ഷമായി വരുകയാണ്. ആനയും കടുവയും പുലിയും സിംഹവുമെല്ലാം ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് ആളുകൾക്കിടയിൽ കടുത്ത ഭീതി സൃഷ്ടിക്കുകയാണ്. നിരവധി മനുഷ്യർക്കാണ് ഇവയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമാകുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുള്ളത്. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് വയനാട്ടിൽ ആദിവാസി വീട്ടമ്മയെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയ വാർത്ത കേരളത്തെ ആകെ തളർത്തിയത്. ഇപ്പോഴിതാ സമാനമായ ഏറെ ഞെട്ടിക്കുന്ന ഒരു വീഡിയോയാണ് അങ്ങ് യുപിയിൽ നിന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഉത്തർപ്രദേശിലെ പിലിഭിത്തിലെ Read More…
പന്നിയും വേട്ടയാടിയ കടുവയും വീണത് ഒരു കിണറ്റില്‍; രക്ഷകരായി വനംവകുപ്പ്, വീഡിയോ വൈറൽ
മധ്യപ്രദേശിലെ സിയോനിൽ നിന്ന് പുറത്തുവരുന്ന ഒരു ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. കാട്ടുപന്നിയെ വേട്ടയാടുന്നതിനിടയില്‍ കിണറ്റിൽ വീണ കടുവയെയും പന്നിയേയും അതിവിദഗ്ധമായി വനംവകുപ്പ് രക്ഷപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളാണിത്. ഫെബ്രുവരി 4 ന് പുലർച്ചെയാണ് നാടകീയ സംഭവം അരങ്ങേറിയത്. കാട്ടുപന്നിയെ പിന്തുടരുകയായിരുന്നു ഒരു കടുവ. ഇതിനിടയിലാണ് ഇരുവരും കിണറ്റിലേക്ക് വീണത്. തുടർന്ന് രക്ഷപ്രവർത്തനം ആരംഭിക്കുകയായിരുന്നു. മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് പെഞ്ച് ടൈഗർ റിസർവിന്റെ ബഫർ സോണിൽ സ്ഥിതി ചെയ്യുന്ന പിപാരിയ ഹർദുലി ഗ്രാമത്തിലാണ് സംഭവം നടന്നത്. ഗ്രാമവാസികൾ Read More…
നൈജീരിയയിലെ ‘പുലി കൊലയാളി; ഹീറോയാകാന്‍ പുലിയെ വേട്ടയാടി മാംസം 25 ഗ്രാമങ്ങള്‍ക്ക് നല്‍കണം
നൈജീരിയന്‍ ബിസിനസുകാരനും ആരോഗ്യപരിപാലന പ്രൊഫഷണലുമായ കെന്‍ ഒകോറോഫോര്‍ തന്റെ ബാല്യകാല സ്വപ്നംഎന്ന പദവി അറുപതാം വയസ്സില്‍ പൂര്‍ത്തിയാക്കി. തെക്ക്-കിഴക്കന്‍ നൈജീരിയയിലെ അദ്ദേഹത്തിന്റെ ജന്മനാടായ ഒഗുട്ടയിലെ പ്രശസ്തവും പുരുഷന്മാര്‍ മാത്രമുള്ളതുമായ ‘ഇഗ്ബു സൊസൈറ്റി’യില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തി. ധീരതയുടേയും സമൂഹ അന്തസ്സിന്റെയും അടയാളമായി നൈജീരിയയില്‍ കരുതുന്ന ‘പുലി കൊലയാളി’ ഹീറോകളുടെ ഗ്രൂപ്പാണ് ഇഗ്ബു സൊസൈറ്റി. ഈ പട്ടികയിലാണ് കെന്‍ ഒകോറോഫോറും ഉള്‍പ്പെട്ടത്. നൈജീരിയന്‍ ഗോത്രഭാഷയായ ഇഗ്‌ബോയില്‍ ‘ഒഗ്ബുവാഗു’ എന്നറിയപ്പെടുന്ന പദവി നേടാന്‍ ഒരാള്‍ ഒരു പുള്ളിപ്പുലിയെ വേട്ടയാടി കൊലപ്പെടുത്തി പ്രാദേശിക Read More…
ആരാടാ അത്? ഉറങ്ങാനും സമ്മതിക്കില്ലേ? കുറ്റിക്കാട്ടില്‍ വിശ്രമിക്കുന്ന പുള്ളിപ്പുലിയുടെ വീഡിയോ വൈറല്‍
വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫിയില്‍ നന്നേ കന്പമുള്ളവരാകും മിക്കവാറും മൃഗങ്ങളുടേയും പക്ഷികളുടേയുമൊക്കെ ചിത്രങ്ങള്‍ പകര്‍ത്തുന്നത്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. മുംബൈയിലെ ആരെ മില്‍ക്ക് കോളനിയിലെ കുറ്റിക്കാട്ടില്‍ വിശ്രമിക്കുന്ന പുള്ളിപ്പുലിയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറും മാധ്യമപ്രവര്‍ത്തകനുമായ രഞ്ജിത് ജാദവ് ആണ് ഇതിന്റെ ചിത്രം പങ്കുവച്ചത്. ”ആരേ മില്‍ക്ക് കോളനിയിലെ വനപ്രദേശത്ത് രാത്രി വൈകി വിശ്രമിക്കുന്ന പുള്ളിപ്പുലിയെ കാണാന്‍ ഇടയായി’ എന്ന കുറിപ്പോടെയാണ് രഞ്ജിത് ഈ ചിത്രം പങ്കുവച്ചത്. View this post Read More…
കടുവേ… കമോണ്‍ട്രാ… മൂര്‍ഖനും കടുവയും നേര്‍ക്കുനേര്‍; വൈറല്‍ വീഡിയോ
വനവും വന്യമൃഗങ്ങളും ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇക്കൂട്ടത്തില്‍ പാമ്പുമായി ബന്ധപ്പെട്ട വീഡിയോകളുമുണ്ടാകാറുണ്ട്. കൗതുകത്തോടെയും ഭയത്തോടെയുമൊക്കെയാണ് ആ വീഡിയോകള്‍ നമ്മള്‍ കാണാറുള്ളത്. ഇത്തവണ ഒരു കടുവയും മൂര്‍ഖന്‍ പാമ്പും നേര്‍ക്കുനേര്‍ കൊമ്പുകോര്‍ക്കാന്‍ നില്‍ക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. ട്വിറ്ററില്‍ ഐഎഫ്എസ് ഉദ്യോഗസ്ഥനായ രമേഷ് പാണ്ഡെ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. കടുവ കാട്ടിലെ വമ്പനാണെങ്കിലും മൂര്‍ഖന്‍ പാമ്പിനെ കണ്ട് പേടിച്ച് പിന്നോക്കം പോകുന്നതാണ് വീഡിയോയില്‍ കാണുന്നത്. കാട്ടിലെ ഒരു ചെറിയ അരുവിയിലാണ് മൂര്‍ഖന്‍ പാമ്പും Read More…
ടൈഗറിന് രണ്ടുസിനിമയ്ക്ക് നല്‍കിയത് 165 കോടി ; നിര്‍മ്മാണകമ്പനിക്ക് 250 കോടി കടം ; പ്രതിഫലം തന്നിട്ടില്ലെന്ന് അണിയറക്കാര്‍
ബോളിവുഡില്‍ ഒട്ടേറെ സിനിമകള്‍ നിര്‍മ്മിച്ച പൂജ എന്റര്‍ടെയ്ന്‍മെന്റ് വന്‍ വിവാദത്തിലായിട്ട് കുറേനാളായി. നിര്‍മ്മാണക്കമ്പനി നഷ്ടത്തിലാണെന്നും എടുത്ത സിനിമകളുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് വന്‍തുക പ്രതിഫലം നല്‍കാനുണ്ടെന്നുമാണ് പരാതി. കമ്പനിക്ക് മൊത്തം 250 കോടിയാണ് കടമെന്നാണ് വിവരം. എന്നാല്‍ വന്‍കടത്തില്‍ മുങ്ങിത്താഴുകയാണെന്ന വാര്‍ത്തകള്‍ക്കിടയില്‍ അടുത്തിടെ കമ്പനി നിര്‍മ്മിച്ച നാലു സിനിമകള്‍ക്കായി നടന്‍ അക്ഷയ്കുമാറിന് 165 കോടി രൂപ പ്രതിഫലം നല്‍കിയതായി സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്. ഇക്കാര്യം സംബന്ധിച്ച തെളിവുകളൊന്നും പുറത്തുവന്നിട്ടില്ലെങ്കിലും അടുത്തിടെ നിര്‍മ്മാതാവ് സുനീല്‍ ഇക്കാര്യത്തില്‍ നടത്തിയ ചില പ്രസ്താവനകള്‍ വന്‍ Read More…
കരുത്തനായ വില്ലൻ, ബോളിവുഡിനെ വിറപ്പിച്ച് പൃഥ്വിരാജ്; ബഡേ മിയാൻ ഛോട്ടേ മിയാൻ’ -ട്രെയിലർ
പൂജ എന്റർടെയിൻമെൻ്റിന്റെ ബാനറിൽ അക്ഷയ് കുമാർ, ടൈഗർ ഷ്രോഫ്, പൃഥ്വിരാജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അലി അബ്ബാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. കബീർ എന്ന വില്ലൻ കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. അക്ഷയ് കുമാർ, ടൈഗർ ഷ്രോഫ് എന്നിവരുടെ ഉഗ്രൻ ആക്ഷൻ രംഗങ്ങളും ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സൊനാക്ഷി സിൻഹ, മാനുഷി ചില്ലർ, അലായ എന്നിവരാണ് നായികമാർ. രോണിത്ത് റോയ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വഷു ഭഗ്നാനിയും പൂജ എന്റർടൈൻമെന്റും Read More…