ജനിച്ചശേഷം ആദ്യത്തെ പത്ത് വർഷക്കാലം ഭക്ഷണം കഴിക്കാതെ ജീവിച്ച ബ്രിട്ടീഷ് യുവതി ഒടുവിൽ 26-ാം വയസ്സിൽ യാത്രയായി. ടിയ-മേ മെക്കാർത്തി എന്ന യുവതിയാണ് ജീവിതത്തിലെ ആദ്യത്തെ പത്തുവർഷങ്ങൾ ട്യൂബിലൂടെ മാത്രം ഭക്ഷണം കഴിച്ച് തന്റെ രോഗത്തോട് പോരാടിയത്. ടെലിഗ്രാഫ് റിപ്പോർട്ട് അനുസരിച്ച് യുവതിയുടെ കുടുംബമാണ് മരണം സ്ഥിരീകരിച്ചത്. ഏപ്രിൽ 28 നാണ് ടിയ-മേ മക്കാർത്തിയെ അമ്മയായ സ്യൂ മക്കാർത്തി കിടക്കയിൽ അവശനിലയിൽ കണ്ടെത്തിയത്. എന്നാൽ ടിയയുടെ മരണകാരണം അജ്ഞാതമായി തുടരുകയാണ്. കാരണം കണ്ടെത്താനുള്ള വിദഗ്ധ പരിശോധനകൾ പുരോഗമിക്കുകയാണ്. Read More…

