Crime Featured

ഹണിട്രാപ് കേസ്: കോടതിയിൽ ട്വിസ്റ്റ്, കുഞ്ഞ് വ്യവസായിയുടേതെന്ന് റോഷ്നി, പരാതിക്കാരൻ ഭര്‍ത്താവ്, പ്രതിയുടെ വാദം അംഗീകരിച്ച് ജാമ്യം

തലസ്ഥാനത്തെ ഹണി ട്രാപ്പ് കേസിൽ പോലീസിന് തിരിച്ചടി . വ്യവസായിയെ ഭീഷണിപ്പെടുത്തി അഞ്ച് കോടിയോളം രൂപ തട്ടിയെടുത്തെന്ന കേസിൽ ഒന്നാം പ്രതിയായ റോഷ്നി സുരേഷിന് ജില്ലാ മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചു. പരാതിക്കാരനായ വ്യവസായി തന്റെ ഭർത്താവാണെന്നും, കേസിന് പിന്നിൽ വെറും കുടുംബ വഴക്കാണെന്നുമുള്ള പ്രതിഭാഗത്തിന്റെ നിർണ്ണായക വാദം കോടതി അംഗീകരിക്കുകയായിരുന്നു. തെലങ്കാന സ്വദേശിയായ വിജയകുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, നെയ്യാറ്റിൻകര സ്വദേശിനിയായ റോഷ്നിക്കെതിരെയും അവരുടെ മൂന്ന് സുഹൃത്തുക്കൾക്കെതിരെയും വഞ്ചിയൂർ പോലീസായിരുന്നു നേരത്തെ കേസെടുത്തിരുന്നത്. വ്യവസായിയായ വിജയകുമാറുമായി ശാരീരിക Read More…

Crime

സ്കൂളിൽ പോകാനൊരുങ്ങിയ മക്കള്‍ ‌കണ്ടത് രക്തത്തില്‍ കുളിച്ച അമ്മയുടെ മൃതദേഹം: ഹസീനബീവിയുടെ കൊലപാതകത്തില്‍ ഭര്‍ത്താവ് സുരേഷിനെ പോലീസ് തെരയുന്നു

തിരുവനന്തപുരം: നാലാഞ്ചിറ ഉദിയന്നൂർ ക്ഷേത്രത്തിന് സമീപത്തെ വാടകവീട്ടിൽ കുടുംബവഴക്കിനെത്തുടർന്ന് ഭാര്യ ഹസീന ബീവി(36)യെ ഭർത്താവ് സുരേഷ് (46) കഴുത്തറുത്ത് കൊലപ്പെടുത്തി. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി മണ്ണന്തല പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇന്നലെ പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു ഈ ദാരുണ സംഭവം നടക്കുന്നത്. നാല് മക്കളും ഹസീനയുടെ അമ്മയും വീട്ടിലുള്ളപ്പോഴാണ് കൊലപാതകം നടന്നത്. കുടുംബകലഹവും സുരേഷിന്റെ സംശയരോഗവുമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സുരേഷും ഹസീനയും നാല് മക്കളുമടങ്ങുന്ന കുടുംബം നാല് മാസം മുൻപാണ് ഇവിടെ Read More…