Oddly News

മോഷ്ടിക്കുന്നതിന് മുന്‍പ് കള്ളന്റെ പ്രാര്‍ഥന; കവര്‍ന്നത് ഒന്നര ലക്ഷം; വീഡിയോ

ഏതു കാര്യം തുടങ്ങുമ്പോഴും ഒന്ന് പ്രാര്‍ത്ഥിച്ചിട്ട് തുടങ്ങുക എന്നുള്ളത് മിക്കവരുടേയും ഒരു പൊതുസ്വഭാവമാണ്. അപ്പോള്‍ പിന്നെ ഏറ്റവും ‘അപകട’കരമായ ജോലി ചെയ്യുന്ന ഒരു കള്ളന്റെ കാര്യം പറയാനുണ്ടോ? ചെയ്യുന്ന കുറ്റത്തിന് സമസ്താപരാധവും ഏറ്റുപറഞ്ഞ് ദൈവത്തോട് മാപ്പു പറഞ്ഞാല്‍ പിന്നെ മന:സാക്ഷിക്കുത്തു വേ​ണ്ടല്ലോ? മോഷ്ടിക്കുന്നതിന് മുന്‍പുള്ള ഒരു കള്ളന്റെ പ്രാര്‍ഥനയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത് മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലുള്ള ഒരു പെട്രോൾ പമ്പിലാണ് സംഭവം. പെട്രോള്‍ പമ്പിന്റെ ഓഫീസില്‍ കയറിയ കള്ളന്‍ മോഷ്ടിക്കുന്നതിനു മുന്‍പ് അവിടെയുണ്ടായിരുന്ന ദൈവങ്ങളുടെ ചിത്രങ്ങള്‍ക്ക് Read More…

Crime

കള്ളനുണ്ടെന്ന് പൊലീസ്, കാവലിരുന്ന വീട്ടുകാര്‍ ഉറങ്ങിപ്പോയി; കുറ്റി ഇടാത്ത വാതിലിലൂടെ കയറി കള്ളന്‍

കള്ളൻമാർ പ്രദേശത്തുണ്ടെന്ന പൊലീസ് മുന്നറിയിപ്പ് അനുസരിച്ച് രാത്രിയിൽ ഉറങ്ങാതെ ലൈറ്റിട്ട് കാവലിരുന്ന വീട്ടിൽ തന്നെ കള്ളൻ കയറിയ കഥയാണ് വൈക്കത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗൃഹനാഥന്‍ ഉറങ്ങാതെ കാവലിരുന്നെങ്കിലും ഇടയ്ക്ക് ഒന്ന് കണ്ണടച്ചുപോയി. ആ കൃത്യസമയം നോക്കി കള്ളന്‍ വീട്ടിലേക്ക് ചാടി കയറി. വീട്ടുകാർ ഉറങ്ങിപ്പോയതോടെ കുറ്റി ഇടാത്ത വാതിലിലൂടെ കയറിയായിരുന്നു മോഷണം. 24,900 രൂപയും നഷ്ടപ്പെട്ടു. ചൊവ്വാഴ്ച വെളുപ്പിനാണ് കവര്‍ച്ച നടത്തിയത്. ഈ മേഖലയില്‍ കള്ളന്‍മാര്‍ ഇറങ്ങിയതായി പോലീസിനു വിവരം ലഭിച്ചതിനാല്‍ പോലിസ് എല്ലാ വീടുകളിലെയും Read More…

Crime

ബിഎംഡബ്ല്യുവിൽ എത്തി പൂച്ചട്ടികൾ മോഷ്ടിക്കുന്ന യുവതി: വീഡിയോ കണ്ട് അമ്പരന്ന് നെറ്റിസൺസ്

ആഢംബര ബിഎംഡബ്ല്യു കാറിൽവന്ന് ഒരു കടയുടെ പുറത്ത് വച്ചിരുന്ന പൂച്ചട്ടികൾ മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. നോയിഡ സെക്ടർ-18ലാണ് ഈ ​മോഷണം നടത്തിയത്. ഒക്ടോബർ 25ന് അർദ്ധരാത്രി 12 മണിക്കാണ് സംഭവം. വീഡിയോയിൽ യുവതി തന്റെ കാറിൽ നിന്ന് ഇറങ്ങുന്നതും കടയ്ക്ക് മുന്നിൽ വെച്ചിരിക്കുന്ന പൂച്ചട്ടികൾക്ക് അടുത്തേക്ക് വരുന്നതുമാണ് ആദ്യം കാണുന്നത്. കടയിലെ ജീവനക്കാർ ആരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പാക്കി ഉടൻ തന്നെ പൂച്ചട്ടികൾ മോഷ്ടിച്ചെടുക്കുകയാണ്. ഈ സമയം യുവതിയുടെ കാറിനടുത്തു , കുറച്ച് Read More…

Crime

ദു:സ്വപ്നങ്ങള്‍ കണ്ട് ഞെട്ടിയുണരുന്നു, മോഷ്ടിച്ച വിഗ്രഹം കള്ളന്‍ തിരിച്ചുകൊടുത്തു

മോഷണത്തിന് പിന്നാലെ വീട്ടില്‍ അസ്വാഭാവിക സംഭവങ്ങള്‍ ഉണ്ടാകുകയും നിരന്തരം ദു:സ്വപ്നങ്ങള്‍ കാണുകയും ചെയ്യുന്നതിനെ തുടര്‍ന്ന് കള്ളന്‍ മോഷ്ടിച്ച വിഗ്രഹം തിരികെ കൊണ്ടുവന്നു കൊടുത്തു. ഉത്തര്‍പ്രദേശിലെ ഇന്ത്യന്‍ പുണ്യനഗരമായ പ്രയാഗ്രാജിലെ ഒരു ക്ഷേത്രത്തില്‍ നടന്ന സംഭവത്തില്‍ തന്റെ കുറ്റസമ്മത കത്തും മാപ്പുപറച്ചിലും കള്ളന്‍ നടത്തിയിട്ടുണ്ട്. പ്രയാഗ്രാജിലെ ട്രാന്‍സ്-ഗംഗാ പോക്കറ്റില്‍ നവാബ്ഗഞ്ച് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രസിദ്ധമായ ഗൗഘട്ട് ആശ്രമത്തിന് സമീപമുള്ള ക്ഷേത്രത്തില്‍ നിന്നാണ് മോഷ്ടാവ് രാധാകൃഷ്ണന്റെ വിലയേറിയ അഷ്ടധാതു വിഗ്രഹം മോഷ്ടിച്ചത്. എന്നാല്‍ അതിന് ശേഷം തനിക്ക് സമാധാനമായി Read More…