ഒരേ വിവാഹവേദിയിൽ രണ്ട് പുരുഷന്മാരെ വിവാഹം കഴിച്ച് ആഗോളതലത്തിൽ വലിയ കൗതുകത്തിന് കാരണമായിരിക്കുകയാണ് തായ്‌ലൻഡിൽ നിന്നുള്ള ഒരു സ്ത്രീ . ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടന്നതെങ്കിലും, ബന്ധങ്ങളിലെ സുതാര്യതയും പങ്കാളികളുടെ സമ്മതവും കൊണ്ട് ഈ വാർത്ത ശ്രദ്ധ നേടുന്നു. 37 വയസ്സുകാരിയായ ദുവുങ്ദുവാൻ കെറ്റ്‌സാരോ എന്ന തായ് യുവതിയാണ് രണ്ട് ഓസ്ട്രിയൻ സ്വദേശികളെ വിവാഹം കഴിച്ചത്. രഹസ്യങ്ങൾക്കോ വിവാദങ്ങൾക്കോ വഴിമാറാതെ, മൂവരും തമ്മിലുള്ള തുറന്ന ചർച്ചകളിലൂടെയാണ് ഈ ബന്ധം വളർന്നതെന്ന് ദുവുങ്ദുവാൻ പറയുന്നു. ഓസ്ട്രിയയിൽ വിരമിച്ച പോലീസ് Read More…
Tag: Thai woman
‘മരിച്ച’ സ്ത്രീ ശവപ്പെട്ടിയിൽനിന്ന് എഴുന്നേറ്റു ! സംസ്‌കരിക്കുന്നതിന് നിമിഷങ്ങൾക്ക് മുമ്പ്- വീഡിയോ
തായിലൻഡില്‍ നടന്ന ഒരു അന്ത്യകർമ്മ ഘോഷയാത്ര ഞെട്ടിപ്പിക്കുന്ന ഒരു നിമിഷത്തിന് വേദിയായി. ‘മരിച്ച’ 65 വയസ്സുള്ള ഒരു സ്ത്രീ, ശവപ്പെട്ടിയിൽ നിന്ന് മുട്ടിവിളിച്ചു, വിറക്കുകയും ഈച്ചകളെ മുഖത്തുനിന്ന് തട്ടിമാറ്റുകയും ചെയ്യുന്നുണ്ടായിരുന്നു. പെട്ടെന്ന് അവര്‍ ബോധം വീണ്ടെടുത്തു. ശരിയായ പരിശോധനയില്ലാതെ കുടുംബം അവർ മരിച്ചുവെന്ന് കരുതിയതെന്ന് ഡോക്ടർമാർ പറയുന്നു. രണ്ട് വർഷമായി കിടപ്പിലായിരുന്ന ചൊന്തിറോട്ട് എന്ന സ്ത്രീയെ നവംബർ 23-ന് പുലർച്ചെ ഫിറ്റ്‌സാനുലോക് പ്രവിശ്യയിലെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. അവർ സ്വാഭാവിക മരണം വരിച്ചുവെന്ന് കുടുംബം കരുതി. തുടർന്ന്, Read More…
വിനോദസഞ്ചാരിയുടെ തലയിലിരുന്ന പാറ്റയെ യുവതി തട്ടിക്കളഞ്ഞു; പിന്നെ സംഭവിച്ചത്… വീഡിയോ
ഫുക്കറ്റിലെ തിരക്കേറിയ ഒരു തെരുവിലൂടെ നടന്നു നീങ്ങുകയായിരുന്ന വിനോദ സഞ്ചാരിയുടെ തലയിൽ നിന്ന് ഒരു പാറ്റയെ ഒരു തായ്‌ലൻഡ് സ്ത്രീ തട്ടി താഴെയിട്ടു. ഒരു ഉപകാരം എന്നോണമാണ് യുവതി ഇത് ചെയ്തതെങ്കിലും സംഭവം കൈവിട്ടുപോയി. കാരണം വിനോദ സഞ്ചരിയായ ആ യുവാവിന്റെ വളർത്തുപാറ്റയെയാണത്രെ യുവതി തട്ടിക്കളഞ്ഞത്. പാറ്റോംഗ് ബീച്ചിന് സമീപമുള്ള ക്യാമറയിൽ പതിഞ്ഞ ഈ വിചിത്ര സംഭവം കാംഫെങ് ഫെറ്റ് കംപ്ലയിൻ്റ്‌സ് എന്ന ഫേസ്ബുക്ക് പേജാണ് പങ്കുവെച്ചത്. വീഡിയോയിൽ, തായ്‌ലൻഡുകാരിയായ സ്ത്രീ യുവാവിന്റെ അടുത്തേക്ക് നടന്നുവരികയാണ്. ഈ Read More…
മയക്കുമരുന്നിന് അടിമയായ മകനെ വീട്ടില്‍ ജയില്‍ ഉണ്ടാക്കി അടച്ചിട്ട് ഒരമ്മ…!
മയക്കുമരുന്നിനും ചൂതാട്ടത്തിനും അടിമയായ മകനില്‍ നിന്നും രക്ഷപ്പെടാന്‍ തായ്‌ലന്റില്‍ വീടിനുള്ളില്‍ ജയിലുണ്ടാക്കിയ അമ്മ മനുഷ്യാവകാശ ലംഘന കുറ്റം നേരിടുന്നു. തായ്ലന്‍ഡിലെ ബുരിനാം പ്രവിശ്യക്കാരിയായ മാതാവാണ് തന്റെ വീടിനുള്ളില്‍ ഒരു ഇരുമ്പ് ജയില്‍ മുറി സ്ഥാപിച്ചത്. 64 വയസ്സുള്ള സ്ത്രീ 20 വര്‍ഷമായി ഇവര്‍ മകനെ ഭയന്നു ജീവിക്കുകയായിരുന്നു. തന്നെയും അയല്‍ക്കാരെയും മകന്റെ അക്രമവാസനകളില്‍ നിന്നും സംരക്ഷിക്കാനായിരുന്നു ഈ അസാധാരണമായ നടപടി സ്വീകരിച്ചത്. 42 വയസ്സുള്ള ആ മനുഷ്യന്‍ അക്രമാസക്തനാകുമ്പോള്‍ തടവിലിടാന്‍ കരാറുകാരെക്കൊണ്ട് ഇവര്‍ ജയില്‍ സെല്‍ നിര്‍മ്മിക്കുകയായിരുന്നു. Read More…
പ്രസവശേഷം 18 വർഷം വേദന, തുന്നൽസമയത്ത് യോനിയിൽ വീണുപോയ സൂചി കണ്ടെത്തി, നീക്കം ചെയ്യാനായില്ല
18 വർഷമായി അസഹനീയമായ വയറുവേദന അനുഭവിച്ചതിന്റെ കാരണം വെളിപ്പെടുത്തി സോഷ്യൽ മീഡിയയെ അമ്പരപ്പിച്ച് ഒരു തായ് യുവതി.പതിനെട്ടു വര്‍ഷംമുമ്പ് പ്രസവസമയത്തെ തുന്നലിനിടെയാണ് ഒരു സൂചി അബദ്ധവശാൽ തന്റെ യോനിയിൽ വീണുപോയെന്ന് ഇവര്‍ പറയുന്നു. ഈ വർഷങ്ങളിലെല്ലാം അത് തനിക്ക് കഠിനമായ വേദനയുണ്ടാക്കിയെന്നും അത് ഇപ്പോഴും നീക്കം ചെയ്യാൻ കഴിയുന്നില്ലെന്നും അവര്‍ വെളിപ്പെടുത്തി. സൗത്ത് ചൈനാ മോര്‍ണിംഗ് പോസ്റ്റാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബലാത്സംഗം, പീഡനം, മനുഷ്യക്കടത്ത് എന്നിവയുൾപ്പെടെയുള്ള ദുരുപയോഗത്തിന് ഇരയായവരെ സഹായിക്കുന്നതിനായി ലാഭേച്ഛയില്ലാത്ത പ്രവര്‍ത്തിക്കുന്ന തായ്‌ലൻഡിലെ Read More…





