ആലപ്പുഴ: ഡൽഹി ജന്തർ മന്തറിൽ സി.ജെ.പി നേതൃത്വത്തിൽ നടന്ന വിദ്യാർഥി പ്രക്ഷോഭക്കാർക്കെതിരെ ആർ.എസ്.എസ് സൈദ്ധാന്തികൻ ടി.ജി. മോഹൻദാസ് നടത്തിയ വിവാദ പരാമർശത്തിൽ രൂക്ഷവിമർശനവുമായി ആലപ്പുഴ മെഡിക്കൽ കോളജ് പൊലീസ് സർജൻ ഡോ. കൃഷ്ണൻ ബാലേന്ദ്രൻ. ‘നമ്മുടെ മക്കളെ വെടിവെച്ചുകൊന്നേനേ’ എന്നാണ് അയാൾ പറയുന്നതെന്നും, ഈ പോക്രിത്തരത്തിന് തന്തയ്ക്ക് വിളിക്കാൻ തനിക്കും അറിയാമെങ്കിലും മാന്യത കാത്തുസൂക്ഷിക്കേണ്ടതുകൊണ്ട് മാത്രമാണ് കൂടുതൽ ഒന്നും പറയാത്തതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ജന്തർ മന്തറിൽ കർഫ്യൂ പ്രഖ്യാപിച്ച് പിരിഞ്ഞുപോകാത്തവരെ വെടിവെച്ചുകൊല്ലുമെന്നും ശവങ്ങൾ പെറുക്കി ആശുപത്രിയിലാക്കുമെന്നുമുള്ള Read More…
Tag: TG Mohan Das
‘ബലാല്‍സംഗം ഇഷ്ടപ്പെടുന്ന ടീമാണവര്‍, സമരം ചെയ്യുന്നവരെ വെടിവെച്ചുകൊല്ലും’; അധിക്ഷേപത്തില്‍ ടി.ജി.ക്കെതിരെ അന്വേഷണം
ഡൽഹി ജന്തർ മന്തറിലെ ജെൻ സി പ്രക്ഷോഭകർക്കെതിരെ തുടർച്ചയായി അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ ആർ.എസ്.എസ് ആശയപ്രചാരകൻ ടി.ജി. മോഹൻദാസിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. സൈബർ സെൽ ഐ.ജിക്കാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ നിർദേശം നൽകിയിരിക്കുന്നത്. യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വിഡിയോയിലാണ് മോഹൻദാസ് ജന്തർ മന്തറിലെ പ്രതിഷേധക്കാരെക്കുറിച്ച് വിവാദ പ്രസ്താവന നടത്തിയത്. പ്രക്ഷോഭ സ്ഥലത്ത് കൂട്ടബലാത്സംഗം നടക്കുമെന്നും, അതിനെക്കുറിച്ച് പരാതിയുണ്ടാവില്ലെന്നും, ബലാത്സംഗം ഇഷ്ടപ്പെടുന്ന പെൺകുട്ടികളാണ് അവിടെയുള്ളതെന്നുമായിരുന്നു Read More…


