തകര്‍പ്പന്‍ റണ്‍-ചേസുകളോ വമ്പിച്ച വഴിത്തിരിവുകളോ ആധിപത്യമുള്ള ഇന്നിംഗ്സ് വിജയമോ ഏതുമാകട്ടെ ടെസ്റ്റില്‍ 2024ല്‍ ഉടനീളം, ആവേശകരമായ അനേകം മത്സരങ്ങളാണ് ക്രിക്കറ്റ് മൈതാനത്ത് കണ്ടത്. പരമ്പരാഗത ശക്തികളായ ഓസ്ട്രേലിയ, ഇന്ത്യ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ് തുടങ്ങിയ ടീമുകള്‍ ഉള്‍പ്പെടെ ടെസ്റ്റ് കളിക്കുന്ന എല്ലാ രാജ്യങ്ങളിലെയും മത്സര മനോഭാവം 2024 നെ തീവ്രവും ഉയര്‍ന്നതുമായ സംഭാവനയാണ് ക്രിക്കറ്റിന് നല്‍കിയത്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഒരു നാഴികക്കല്ല് പിന്നിടുകയായിരുന്നു 2024 വര്‍ഷം. ടെസ്റ്റ് ക്രിക്കറ്റില്‍ 50 ലധികം മത്സരങ്ങള്‍ Read More…
Tag: test
ബുംറെയും ആകാശ്ദീപും ചെറുത്തുനിന്നു, ഓസ്‌ട്രേലിയ വിയര്‍ത്തു ; ഇന്ത്യ ഫോളോ ഓണ്‍ ഒഴിവാക്കി
വാലറ്റത്തിന്റെ ഉജ്വലമായ ബാറ്റിംഗ് മികവില്‍ ഇന്ത്യ ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ ഫോളോ ഓണ്‍ ഒഴിവാക്കി. പത്താമത്തെ ബാറ്റ്‌സ്മാന്‍ ജസ്പ്രീത് ബുംറെയും പതിനൊന്നാമന്‍ ആകാശ്ദീപിന്റെയും ചെറുത്തു നില്‍പ്പായിരുന്നു ഇന്ത്യയുടെ ആയുസ് നീട്ടിയെടുത്തത്. ആകാശ്ദീപ് 27 റണ്‍സ് എടുത്തപ്പോള്‍ ജസ്പ്രീത് ബുംറെ പത്തു റണ്‍സും എടുത്തതോടെയാണ് ഇന്ത്യ ഫോളോഓണ്‍ ഒഴിവാക്കിയത്. 54 പന്തില്‍ 39 റണ്‍സിന്റെ പുറത്താകാത്ത കൂട്ടുകെട്ടില്‍ ഇന്ത്യ 252/9 എന്ന നിലയിലാണ്. കളിയില്‍ വെറും മൂന്ന് സെഷനുകള്‍ മാത്രം ശേഷിക്കെ, ബുധനാഴ്ച മഴ പ്രതീക്ഷിക്കുന്നതിനാല്‍ ഇന്ത്യ Read More…
ശക്തമായി തിരിച്ചടിച്ച ഇന്ത്യ റെക്കോഡും പിടിച്ചെടുത്തു ; 147 വര്‍ഷത്തെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രം തിരുത്തി
ന്യൂഡല്‍ഹി: ന്യൂസിലന്റിനെതിരേയുള്ള ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ ഒന്നു വിളറിപ്പോയെങ്കിലും ശക്തമായി തിരിച്ചടിച്ച ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്. രണ്ടാം ഇന്നിംഗ്‌സില്‍ ഉജ്വലമായി പൊരുതിയ ഇന്ത്യ 147 വര്‍ഷത്തെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഒരു അസാധാരണ നേട്ടമുണ്ടാക്കി. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 100 സിക്സറുകള്‍ തികയ്ക്കുന്ന ആദ്യ ടീമെന്ന നേട്ടമാണ് ഇന്ത്യ നേടിയത്. വെള്ളിയാഴ്ച ബെംഗളൂരുവില്‍ ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിവസം രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ടീം ഈ നേട്ടത്തിലെത്തി. 2022 ല്‍ ഇംഗ്ലണ്ടിന്റെ Read More…
രണ്ടു ടെസ്റ്റിലും സൂപ്പര്‍താരമില്ല…! ; ബോര്‍ഡര്‍ – ഗവാസ്‌ക്കര്‍ ട്രോഫിയില്‍ ഇന്ത്യയ്ക്ക് തുടക്കത്തിലേ തിരിച്ചടി
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഹൈവോള്‍ട്ടേജ് മത്സരത്തില്‍ സന്ദര്‍ശകരായി ഇന്ത്യയ്ക്ക് തുടക്കത്തിലേ തിരിച്ചടി. ആദ്യ രണ്ടു ടെസ്റ്റുകള്‍ ഇന്ത്യയുടെ സൂപ്പര്‍താരത്തിന് നഷ്ടമാകും. ഇക്കാര്യം ഇന്ത്യന്‍ ക്രിക്കറ്റ്‌ബോര്‍ഡിനെ താരം അറിയിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം ഇക്കാര്യം ബിസിസിഐ ഇതുവരെ ഉറപ്പാക്കിയിട്ടില്ല. എന്നാല്‍ സാഹചര്യം ഇന്ത്യന്‍താരം ബോര്‍ഡിന് മുന്നില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഓസ്‌ട്രേലിയയില്‍ ഇന്ത്യ അഞ്ചു ടെസ്റ്റ്മത്സരങ്ങളാണ് കളിക്കുക. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ പോയിന്റ്‌നിലയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ഇന്ത്യയ്ക്ക് ഈ ടെസ്റ്റ് പരമ്പര അതീവ ഗൗരവമുള്ളതാണ്. ഇതില്‍ ആദ്യ മത്സരം പെര്‍ത്തില്‍ നവംബര്‍ 22 നാണ്. Read More…
ബംഗ്‌ളാദേശിനെതിരേയുള്ള ആദ്യടെസ്റ്റ് ജയിക്കണം ; ഇന്ത്യയെ കാത്തിരിക്കുന്നത് വമ്പന്‍ നേട്ടം
നീണ്ട ഇടവേളയ്ക്ക് ശേഷം, ചെന്നൈയില്‍ നടക്കുന്ന രണ്ട് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശിനെതിരെയുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം അടുത്തയാഴ്ച കളത്തിലേക്ക് മടങ്ങാന്‍ ഒരുങ്ങുകയാണ്. ജൂലൈയില്‍ രാഹുല്‍ ദ്രാവിഡില്‍ നിന്ന് മുഖ്യപരിശീലകനായി ചുമതലയേറ്റ ശേഷം ഗംഭീറിന്റെ ആദ്യ ടെസ്റ്റ് അസൈന്‍മെന്റാണ് പരമ്പര. പക്ഷേ ആദ്യ മത്സരം ജയിക്കാനായാല്‍ ഇന്ത്യയ്ക്ക് അതൊരു വമ്പന്‍ നേട്ടമാകും. ആദ്യ മത്സരത്തില്‍ തന്നെ വിജയിക്കാനായാല്‍ കണക്കിലെ കളികളിലും ഇന്ത്യയ്ക്ക് ഒരു നേട്ടമുണ്ടാകും. 1932ല്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ഇന്ത്യ ഇതുവരെ 579 ടെസ്റ്റ് Read More…
ടെസ്റ്റിലും ഹിറ്റ്മാന്റെ വമ്പനടിക്ക് ഒരു കുറവുമില്ല ; ഏറ്റവും കൂടുതല്‍ സിക്‌സറുകളുടെ കാര്യത്തില്‍ മുന്നില്‍ സെവാഗ് മാത്രം
രാജ്കോട്ടില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിന്റെ ഒന്നാം ദിനത്തില്‍ ഇംഗ്ലണ്ടിനെതിരെ തകര്‍പ്പന്‍ സെഞ്ചുറിയുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ ഫോമാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിന് തുണയായത്. വ്യാഴാഴ്ച ടീ ബ്രേക്കിന് ശേഷം ആദ്യ ഓവറില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ തന്റെ 11-ാം ടെസ്റ്റ് സെഞ്ചുറിയും ഇംഗ്ലണ്ടിനെതിരെ മൂന്നാമത്തേതും നേടി. 157 പന്തുകളില്‍ നിന്നായിരുന്നു നായകന്റെ സെഞ്ച്വറി വന്നത്. മത്സരത്തിന്റെ ആദ്യ 45 മിനിറ്റിനുള്ളില്‍ ടോപ്പ് ഓര്‍ഡര്‍ തകര്‍ന്നപ്പോഴും ഒരറ്റത്ത് രോഹിത് പാറ പോലെ ഉറച്ചു നില്‍ക്കുകയായിരുന്നു. മാര്‍ക് വുഡും ടോം ഹാര്‍ട്ട്ലിയും Read More…