ഉപ്പുതറ: ക്ഷേത്രമോഷ്ടാക്കളെ പിടികൂടിയ ശേഷമേ ശബരിമലയ്ക്ക് പോകൂ എന്ന ഉപ്പുതറ എസ്.ഐ ബേബി ബിജുവിന്റെ ദൃഢനിശ്ചയം ഫലം കണ്ടു. കവർച്ചയ്ക്ക് ശേഷം തമിഴ്‌നാട്ടിലേക്ക് കടന്ന സംഘത്തെയാണ് പോലീസ് പിടികൂടിയത്. പ്രതികളെ കുടുക്കിയ ശേഷമേ മല ചവിട്ടൂ എന്ന എസ്.ഐയുടെ പ്രതിജ്ഞയാണ് അന്വേഷണം വേഗത്തിലാക്കിയത്. ചപ്പാത്ത് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ മോഷണം നടന്ന് 16 ദിവസത്തിനുള്ളിൽ തന്നെ പ്രതികളെ പിടികൂടാനായത് കൃത്യമായ അന്വേഷണത്തിലൂടെയും അയ്യപ്പന്റെ അനുഗ്രഹത്താലുമാണ്. പ്രതിജ്ഞ നിറവേറിയതോടെ ഇനി എസ്.ഐക്ക് ശബരിമലയ്ക്ക് പോകാം. ക്ഷേത്രത്തിൽ മോഷണം നടന്ന വിവരമറിഞ്ഞ Read More…

