Movie News

പ്രേമുലുവിന് തെലുങ്കില്‍ റെക്കോഡ് കളക്ഷന്‍ ; ഏറ്റവും കൂടുതല്‍ പണം വാരിയ മലയാള ചിത്രമായി

വൈവിധ്യമാര്‍ന്ന സിനിമകള്‍ക്കും മിതമായ ബജറ്റില്‍ നിര്‍മ്മിച്ച മികച്ച ഉള്ളടക്കത്തിനും പേരുകേട്ട മലയാള സിനിമ അതിന്റെ ഗുണനിലവാരം പുതിയതായി ആഘോഷിക്കപ്പെടുന്നത് മലയാളത്തിലെ സര്‍പ്രൈസ് ഹിറ്റായി മാറിയ ‘പ്രേമലു’, മഞ്ഞുമ്മല്‍ ബോയ്‌സ് എന്നീ ചിത്രങ്ങളുടെ പേരിലാണ്. മലയാളത്തിനപ്പുറത്ത് തമിഴിലും തെലുങ്കിലും വന്‍ ഹിറ്റായി മാറുകയാണ് ഈ സിനിമകള്‍. അന്താരാഷ്ട്ര തലത്തില്‍ തന്നെ തരംഗമായി തുടരുന്ന സിനിമകള്‍ പ്രാദേശിക ഭാഷകളില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചു. തെലുങ്ക് സംസ്ഥാനങ്ങളിലെ പ്രേമലുവിന്റെ കളക്ഷനാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. തെലുങ്ക് സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ Read More…

Movie News

ഫഹദ് ബാഹുബലി നിര്‍മ്മാതാക്കള്‍ക്കൊപ്പം കൈകോര്‍ക്കുന്നു ; രണ്ടു തെലുങ്ക് ചിത്രങ്ങളില്‍ കരാര്‍ ഒപ്പുവെച്ചു

ഇടവേളയ്ക്ക് ശേഷം മലയാളത്തിലെ സൂപ്പര്‍താരം ഫഹദ് വീണ്ടും അന്യഭാഷയിലേക്ക് പോകുന്നു. താരം രണ്ടു തെലുങ്ക് സിനിമയില്‍ കരാര്‍ ഒപ്പുവെച്ചു. പാന്‍ ഇന്ത്യനായി ഒരുങ്ങുന്ന സിനിമയില്‍ ഒരെണ്ണം ബാഹുബലിയുടെ നിര്‍മ്മാതാക്കള്‍ക്കൊപ്പമാണ്. നവാഗതനായ ശശാങ്ക് യെലേറ്റി സംവിധാനം ചെയ്ത ആദ്യ ചിത്രമായ ‘ഡോണ്ട് ട്രബിള്‍ ദ ട്രബിള്‍’ ഒരു ഫാന്റസി എന്റര്‍ടെയ്നറാണെന്നാണ് സൂചനകള്‍. രണ്ടാമത്തേത് ‘ഓക്സിജന്‍’ യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രൂപാന്തരത്തിന്റെയും സൗഹൃദത്തിന്റെയും കഥയായി കണക്കാക്കപ്പെടുന്നു. നവാഗതനായ സിദ്ധാര്‍ത്ഥ നദെല്ലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രണ്ട് ചിത്രങ്ങളും Read More…

Movie News

നിഹാരികാ കൊനിഡേലയ്ക്ക് വീണ്ടും വിവാഹം കഴിക്കണം ; അതും പ്രണയിച്ച്, കുട്ടികളും ഉണ്ടാകണം

തെലുങ്കിലെ പ്രശസ്തമായ സിനിമാ കുടുംബത്തില്‍ നിന്നും വരുന്ന നിഹാരിക കൊനിഡേല ഷെയിന്‍ നിഗത്തിന് നായികയാകുന്നു എന്നതാണ് ഏറ്റവും പുതിയ വിശേഷം. തമിഴില്‍ ഷെയിന്‍ അരങ്ങേറ്റം കുറിക്കുന്ന സിനിമയിലാണ് നടി നായികയാകുന്നത്. എന്നാല്‍ നടിയുമായി ബന്ധപ്പെട്ട അതിനേക്കാള്‍ വലിയ ഗോസിപ്പ് താരം രണ്ടാമത് വിവാഹത്തിനൊരുങ്ങുന്നു എന്നതാണ്. അല്ലു അര്‍ജുന്‍, ചിരഞ്ജീവി, രാം ചരണ്‍ തുടങ്ങി മെഗാകുടുംബത്തിന്റെ മുഴുവന്‍ സാന്നിദ്ധ്യത്തില്‍ 2020ല്‍ ഉദയ്പൂരില്‍ വെച്ചാണ് ഹൈദരാബാദ് ആസ്ഥാനമായുള്ള ടെക്കിയുമായി നടി വിവാഹിതയായത്. ചൈതന്യ ജോണലഗദ്ദയുമായുള്ള ഈ വിവാഹം അറേഞ്ച്ഡ്-ലവ് മാര്യേജ് Read More…

Movie News

നിങ്ങള്‍ സെക്‌സിയല്ല, സംവിധായകന്‍ പറഞ്ഞു; തന്റെ ശരീരത്തെ നാണംകെടുത്തിയ ഓഡിഷനെപ്പറ്റി നടി മൃണാള്‍

ഒരിക്കല്‍ ഒരു സംവിധായകന്‍ തന്നെ ബോഡി ഷെയ്മിംഗ് നടത്തിയിട്ടുണ്ടെന്ന് നടി മൃണാള്‍ സെന്‍. മൃണാല്‍ താക്കൂര്‍, ഇന്ത്യന്‍ എക്സ്പ്രസുമായുള്ള സമീപകാല അഭിമുഖത്തിലാണ് ഒരു സംവിധായകന്‍ തന്റെ ശരീരത്തെ നാണംകെടുത്തിയ ഒരു ഓഡിഷന്‍ നടി ഓര്‍ത്തെടുത്തത്. തന്റെ വേഷത്തിനായുള്ള പ്രാരംഭ ലുക്ക് ടെസ്റ്റിനിടെ, സംവിധായകന്‍ മൃണാള്‍ താക്കൂറിനോട് നിങ്ങള്‍ക്ക് ഈ വേഷം അഭിനയിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞു. താന്‍ സെക്സിയല്ലെന്നാണ് സംവിധായകന് തോന്നിയത്. താന്‍ ആശയക്കുഴപ്പത്തിലായെന്നും അത് വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നുവെന്നും നടി പറഞ്ഞു. സംവിധായകന്‍ അവളെയോ കഥാപാത്രത്തെയോ ആണ് ഉദ്ദേശിച്ചത്, Read More…

Movie News

സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ധനുഷും നാഗാര്‍ജ്ജുനയുമായി കൈകോര്‍ക്കുന്നു ; നായികയായി രശ്മികാ മന്ദാനയും

ക്യാപ്റ്റന്‍ മില്ലറുടെ വന്‍ വിജയത്തിന് പിന്നാലെ ധനുഷ് വന്‍ ഹിറ്റായ ഫിദയും ലവ്‌സ്‌റ്റോറിയും ഒരുക്കിയ ശേഖര്‍ കമ്മൂലയുമായി ഒന്നിക്കുന്നു. തെന്നിന്ത്യന്‍ സൂപ്പര്‍താരങ്ങളായ രശ്മിക മന്ദാനയും നാഗാര്‍ജുനയും സിനിമയില്‍ വേഷമിടുന്നുണ്ട്. ദേശീയവാര്‍ഡ് ജേതാവ് കൂടിയായ ശേഖര്‍ കമ്മൂലയ്‌ക്കൊപ്പം തെന്നിന്ത്യയിലെ സൂപ്പര്‍താരങ്ങളുടെ സാന്നിദ്ധ്യം ആരാധകര്‍ക്ക് പ്രതീക്ഷ കൂട്ടുന്നുണ്ട്. വ്യാഴാഴ്ച ഹൈദരാബാദില്‍ പൂജനടന്നു. പേര്, കഥാഗതി, റിലീസ് തീയതി, അണിയറപ്രവര്‍ത്തകര്‍ തുടങ്ങിയ പ്രധാന വിശദാംശങ്ങള്‍ മറച്ചുവെച്ചിട്ടുണ്ടെങ്കിലും, ഇതുവരെ പേരിട്ടിട്ടില്ലാത്ത മള്‍ട്ടി-സ്റ്റാറര്‍ ചിത്രത്തിന് സംവിധായകന്റെയും പ്രധാന നടന്റെയും ഇനിഷ്യലുകള്‍ സംയോജിപ്പിച്ച് ഡിഎന്‍എസ് എന്ന് Read More…

Movie News

വിജയ് ദേവരകൊണ്ടയുടെ അനുജന്റെ സിനിമ 100 കോടി ക്ലബ്ബിലേക്ക് ; ‘ബേബി’ സ്‌ളീപ്പര്‍ഹിറ്റായി വിസ്മയിപ്പിക്കുന്നു

ജേഷ്ഠനെപോലെ തന്നെ സ്‌ളീപ്പര്‍ ഹിറ്റുമായി എത്തുകയാണ് വിജയ് ദേവരകൊണ്ടയുടെ അനുജന്‍ ആനന്ദ് ദേവരകൊണ്ടയും. തെലുങ്കില്‍ പതിയെ സൂപ്പര്‍ഹിറ്റായി ക്കൊണ്ടിരിക്കുന്ന ‘ബേബി’ ബോക്‌സോഫീസില്‍ 100 കോടിയിലേക്ക് കടന്നു. ആനന്ദ് ദേവരകൊണ്ടയുടെയും വൈഷ്ണവി ചൈതന്യയുടെയും അതിശയകരമായ പ്രകടനങ്ങള്‍ക്ക് പ്രേക്ഷകരില്‍ നിന്ന് മികച്ച അവലോകനങ്ങള്‍ കിട്ടിക്കൊണ്ടിരിക്കുകയാണ്. ദീര്‍ഘദര്‍ശിയായ സായി രാജേഷ് നീലം സംവിധാനം ചെയ്യുകയും രചന നിര്‍വ്വഹിക്കുകയും ചെയ്ത ഈ ത്രികോണ പ്രണയം സ്ലീപ്പര്‍ ഹിറ്റായി ഉയര്‍ന്നു. ആനന്ദ് ദേവരകൊണ്ടയും വൈഷ്ണവി ചൈതന്യയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ബേബി’ രണ്ട് ബാല്യകാല Read More…