തെലങ്കാനയിൽ 13 വയസുകാരിയെ 40കാരന് വിവാഹം കഴിപ്പിച്ച് നൽകിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. വിവാഹത്തിന്റെ ദൃശ്യങ്ങൾ അടക്കം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതോടെ വലിയ പ്രതിഷേധമാണ് പ്രദേശവാസികളിൽ നിന്നും സാമൂഹ്യപ്രവർത്തകരിൽ നിന്നും ഉയർന്നത്. പിന്നാലെയാണ് വരനായ 40കാരൻ, വിവാഹത്തിന് മുൻകയ്യെടുത്ത പുരോഹിതൻ, ഇടനിലക്കാരൻ, 40കാരന്റെ ഭാര്യ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തത്. പെൺകുട്ടി പഠിക്കുന്ന സ്കൂളിലെ അധ്യാപകനാണ് വിവാഹത്തിന്റെ വിവരം പൊലീസിൽ അറിയിച്ചത്. ഹൈദരാബാദിൽ നിന്ന് 55 കിലോമീറ്റർ അകലെയുള്ള നന്ദിഗമയിൽ ആയിരുന്നു നിയമവിരുദ്ധ ശൈശവ വിവാഹം നടന്നത്. Read More…
Tag: Telangana Man
മദ്യപനായ ഭര്‍ത്താവിനെ അടിച്ചുകൊന്ന് ഭാര്യമാര്‍; മരിച്ചത് രണ്ടുമാസം മുമ്പ് ഭാര്യാമാതാവിനെ കൊന്നയാള്‍
മദ്യപിച്ചു ലക്കുകെട്ട് സ്ഥിരം ശല്യക്കാരനായ ഭര്‍ത്താവിനെ ഭാര്യമാര്‍ ചേര്‍ന്നു മര്‍ദിച്ചുകൊന്ന് മൃതദേഹം കനാലില്‍ ഉപേക്ഷിച്ചു. മദ്യലഹരിയിലുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ ഭാര്യമാരില്‍ ഒരാളുടെ അമ്മയെ രണ്ടുമാസംമുമ്പ് മര്‍ദിച്ചുകൊന്നയാളാണു കൊല്ലപ്പെട്ടത്. തെലങ്കാനയിലെ ജാന്‍ഗാവ് ജില്ലയില്‍ കഴിഞ്ഞ ഏഴിനു രാത്രിയാണു സംഭവം. കല്യ കനകയ്യ എന്നയാളെയാണു ഭാര്യമാരായ ചുക്കമ്മ, ഷിറിഷ എന്നിവര്‍ ചേര്‍ന്നു കൊന്നത്. രണ്ടാം ഭാര്യയുടെ അറുപതുവയസുകാരി അമ്മയെ രണ്ടുമാസം മുമ്പ് കനകയ്യ മര്‍ദിച്ചു കൊന്നിരുന്നു. അതിനുശേഷം ഗ്രാമത്തില്‍നിന്നു പലായനം ചെയ്ത ഇയാള്‍ ഇടയ്ക്കു മടങ്ങിയെത്തി ഭാര്യമാരെയും അയല്‍വാസികളെയും ഭീഷണിപ്പെടുത്തുക പതിവായിരുന്നു. Read More…
മട്ടന്‍ കറി പാചകം ചെയ്യാന്‍ വിസമ്മതിച്ചു; യുവതിയെ ഭര്‍ത്താവ് തല്ലിക്കൊന്നു
തെലങ്കാനയിലെ മെഹബൂബാബാദില്‍ താന്‍ ആവശ്യപ്പെട്ട മട്ടന്‍കറി പാചകം ചെയ്യാന്‍ വിസമ്മതിച്ച ഭാര്യയെ രോഷാകുലനായ ഭര്‍ത്താവ് മര്‍ദിച്ചു കൊലപ്പെടുത്തി. മലോത്ത് കലാവതി (35) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രില്‍ വീട്ടില്‍ മറ്റാരുമില്ലാത്ത നേരത്ത് കലാവതിയെ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് കലാവതിയുടെ മാതാവ് ആരോപിച്ചു. ഇവര്‍ തമ്മിലുള്ള തര്‍ക്കം അക്രമത്തിലേക്ക് നീങ്ങുകയും കലാവതിയുടെ മരണത്തില്‍ കലാശിക്കുകയുമായിരുന്നു. സംഭവത്തെത്തുടര്‍ന്നു അധികൃതര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. പോലീസ് തെളിവുകള്‍ ശേഖരിക്കുകയും അന്വേഷണമാരംഭിക്കുകയും ചെയ്തു.



