ഡെലിവറി എക്‌സിക്യൂട്ടീവായി വേഷംമാറി വന്ന ആള്‍ ബലാത്സംഗം ചെയ്തുവെന്ന ഇരുപത്തിരണ്ടുകാരി ടെക്കിയുടെ ആരോപണം പൊളിച്ചടുക്കി മഹാരാഷ്ട്ര പോലീസ്. പ്രതി ടെക്കിയുടെ സുഹൃത്താണെന്നും പോലീസ്. യുവതിയുടെ ആരോപണം വന്ന് രണ്ട് ദിവസത്തിനു ശേഷം ഇന്നലെ ഒരാള്‍ അറസ്റ്റിലായി. ഇയാളെ ചോദ്യംചെയ്തപ്പോഴാണ് കേസിലെ വഴിത്തിരിവ്.ഡെലിവറി എക്‌സിക്യൂട്ടീവിന്റെ വേഷത്തിലെത്തിയ ആള്‍ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ചെന്നായിരുന്നു ടെക്കിയുടെ ആരോപണം. ഒരു ഡെലിവറിയുണ്ടെന്ന് അയാള്‍ പറഞ്ഞു. ഓര്‍ഡര്‍ ഒന്നും നല്‍കിയിട്ടില്ലെന്ന് താന്‍ പറഞ്ഞു. പക്ഷേ, ഒരു ഒപ്പ് ഇടണമെന്ന് അയാള്‍ നിര്‍ബന്ധിച്ചു. തുടര്‍ന്ന് Read More…
Tag: Techie
ബ്രേക്കപ്പ് വേണമെന്നാവശ്യം; 2 കുട്ടികളുടെ അമ്മയായ കാമുകിയെ കുത്തിക്കൊന്ന് യുവാവ്, കുത്തിയത് 17 തവണ
ബെംഗളൂരുവിലെ∙ ഹോട്ടൽമുറിയിൽവച്ച് യുവതിയെ 25 വയസ്സുകാരന്‍ കാമുകൻ കുത്തിക്കൊലപ്പെടുത്തി. രണ്ടു കുട്ടികളുടെ അമ്മയായ ഹരിണി (36) എന്ന യുവതിയെ ആണ്ഐ ടി ജീവനക്കാരൻ യഷസ് 17 തവണ കുത്തി കൊലപ്പെടുത്തിയത്. ഇരുവരും നഗരത്തിലെ പടിഞ്ഞാറൻ പ്രദേശമായ കെങ്കേരി സ്വദേശികളാണ്. വെള്ളിയാഴ്ച രാത്രി നടന്ന സംഭവം രണ്ടു ദിവസത്തിനു ശേഷമാണ് പുറംലോകമറിയുന്നത്. യഷസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഏറെ നാളായി യഷസും ഹരിണിയും അടുപ്പത്തിലായിരുന്നു. ഈ ബന്ധം അവസാനിപ്പിക്കാൻ ഹരിണി ആഗ്രഹിച്ചു. ഇതിനായി യഷസിൽനിന്നു സ്വയം അകന്നു നിൽക്കാൻ Read More…
പ്രൊമോഷന്‍, ശമ്പളം 7.8 കോടി; എന്തു കാര്യം ? വിവാഹമോചനത്തിന് ഭാര്യ ! ജീവിതത്തില്‍ ഒന്നും നേടിയില്ലെന്ന് ടെക്കി
ദിവസം 14 മണിക്കൂര്‍ കഠിനാദ്ധ്വാനം ചെയ്യുകയും ഒടുവില്‍ ആഗ്രഹിച്ച പ്രമോഷന്‍ നേടിയെടുക്കുകയും ചെയ്ത ടെക്കിയുടെ ജീവിതം പറയുന്ന പോസ്റ്റ് വൈറലാകുന്നു. 7.8 കോടി രൂപ ശമ്പളം വാങ്ങുന്ന സീനിയര്‍ മാനേജരായി സ്ഥാനക്കയറ്റം നേടി. ആ പ്രൊമോഷന്‍ പേപ്പറുമായി വീട്ടിലെത്തിയ യുവാവിനു മുന്നിലേക്ക് ഭാര്യ നീട്ടിയത് വിവാഹമോചനത്തിനുള്ള സമ്മപത്രമായിരുന്നു. ജോലിയുടെ തിരക്കിനിടയില്‍ തനിക്ക് ഭാര്യയെയും മകളെയും കുടുംബബന്ധങ്ങളുമെല്ലാം നഷ്ടമായെന്നാണ് ബ്‌ളൈന്‍ഡില്‍ നല്‍കിയ പോസ്റ്റില്‍ പറയുന്നത്. അജ്ഞാത പ്രൊഫഷണല്‍ കമ്മ്യൂണിറ്റിയായ ബ്ലൈന്‍ഡില്‍ പങ്കിട്ട ഒരു പോസ്റ്റില്‍, മൂന്ന് വര്‍ഷമായി താന്‍ Read More…
ടെക്കി ഐടി ജോലി വിട്ടു മണ്ണിലിറങ്ങി കര്‍ഷകനായി ; ഇപ്പോള്‍ ലക്ഷ്യമിടുന്നത് 400 കോടി…!
വിപ്രോ ടെക്നോളജീസിലെ 13 വര്‍ഷം ഉള്‍പ്പെടെ ടെക്നോളജി മേഖലയില്‍ 17 വിജയകരമായ വര്‍ഷങ്ങള്‍ക്ക് ശേഷം, തന്റെ കരിയര്‍ ഉപേക്ഷിക്കാന്‍ ബംഗളൂരു സ്വദേശിയായ ശശി കുമാര്‍ തീരുമാനിച്ചപ്പോള്‍ കര്‍ഷകനായ പിതാവ് ഉള്‍പ്പെടെ അനേകരാണ് ഞെട്ടിയത്. 2010 ലായിരുന്നു ജീവിതം തന്നെ മാറ്റിമറിച്ച ഒരു തീരുമാനം ശശി കുമാര്‍ എടുത്തത്., ഇന്ത്യയിലെ ആദ്യത്തെ സര്‍ട്ടിഫൈഡ് ഓര്‍ഗാനിക് ഡയറി സംരംഭമായ അക്ഷയകല്‍പ ഓര്‍ഗാനിക്ക് സ്ഥാപിക്കുമ്പോള്‍ ഗ്രാമീണ സംരംഭകത്വം പ്രായോഗികമാക്കുകയും ചെറുകിട കര്‍ഷകരുടെ ഉപജീവനമാര്‍ഗം മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. ബെംഗളൂരു Read More…
ഇന്റര്‍വ്യൂവില്‍ ഇന്ത്യൻ പതാക വരയ്ക്കാൻ ആവശ്യപ്പെട്ടു: അഭിമുഖത്തിൽ നിന്ന് പിൻവാങ്ങി യുവതി, കാരണമറിയേണ്ടേ?
ബംഗളുരു: തൊഴില്‍ മേഖലകളിലെ ബുദ്ധിമുട്ടുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ പലരും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുവഴി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ പത്തുവർഷത്തെ പ്രവൃത്തിപരിചയമുള്ള ഒരു ഫ്രണ്ട്എൻഡ് ഡെവലപ്പർ അടുത്തിടെ ഒരു ചെറിയ കമ്പനിയില്‍ ജോലിക്കുവേണ്ടിയുള്ള അഭിമുഖത്തിൽ തനിക്ക് നേരിട്ട തീർത്തും നിരാശാജനകമായ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ്. പ്രസക്തവും വെല്ലുവിളി നിറഞ്ഞതുമായ ചോദ്യങ്ങളാണ് ഈ ഡെവലപ്പർ തന്റെ അഭിമുഖത്തിൽ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അഭിമുഖം നടത്തുന്നയാൾ ഏതാണ്ട് പൂർണ്ണമായും അടിസ്ഥാന സിഎസ്എസ് (Cascading Style Sheets) ആശയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് ചോദിച്ചത്. സിഎസ്എസ് Read More…





