Featured Good News

മറ്റുള്ളവരോട് ദയ കാണിക്കുന്നതിന് 20 ഡോളര്‍ സമ്മാനം; സഹോദരിയുടെ ഓര്‍മ്മയ്ക്കായി അദ്ധ്യാപികയുടെ ട്രിക്ക് വന്‍ ഹിറ്റ്…!

മറ്റുള്ളവരോട് ദയ കാണിക്കുന്ന ശീലം തന്റെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വളര്‍ത്തിയെടുക്കാന്‍ അദ്ധ്യാപിക ഒരുക്കിയ പരിപാടി വന്‍ ഹിറ്റായി. കാര്‍ അപകടത്തില്‍ മരിച്ച തന്റെ സഹോദരിയുടെ ഓര്‍മ്മയ്ക്കായി അവര്‍ ചെയ്തിരുന്ന കാര്യത്തെ തന്റെ ശിഷ്യന്മാരിലൂടെ പുനരവതരിപ്പിക്കാനായിരുന്നു അദ്ധ്യാപികയുടെ ശ്രമം. പെന്‍സില്‍വാനിയയിലെ ഫിലാഡല്‍ഫിയയ്ക്കടുത്തുള്ള ഒമ്പതാം ക്ലാസ് ഇംഗ്ലീഷ് അധ്യാപികയായ ക്രിസ്റ്റീന ഉള്‍മറാണ് കാറപകടത്തില്‍ മരിച്ചുപോയ കേറ്റിയുടെ സ്മരണ അവിസ്മരണീയമാക്കിയത്. 2014ല്‍ ക്രിസ്റ്റീന ഉള്‍മറിന്റെ സഹോദരി തന്റെ പ്രഭാതഭക്ഷണ മേശയില്‍ നിന്ന് സമ്പാദിച്ച പണവുമായി വീട്ടിലേക്ക് പോയപ്പോള്‍, ഒരു കാര്‍ അപകടത്തില്‍ പെടുകയായിരുന്നു. Read More…

Crime

ജോലിക്ക് വരാതെ, ഒപ്പിടാന്‍ പണം നല്‍കി മറ്റൊരാളെ ചുമതലപെടുത്തി; അധ്യാപികയ്ക്ക് സസ്‌പെൻഷന്‍

അനുമതിയില്ലാതെ ലീവ് എടുക്കുകയും സ്കൂളിൽ ഹാജർ രേഖപ്പെടുത്താൻ മറ്റൊരു സ്ത്രീയെ ചുമതലപെടുത്തുകയും ചെയ്ത സംഭവത്തിൽ അധ്യാപികയ്ക്ക് സസ്‌പെൻഷൻ. മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ ഭോർ മേഖലയിലെ ഒരു സ്‌കൂളിലെ അധ്യാപികയായ ഭാരതി ദീപക് മോറെയാണ് ഗുരുതരമായ പെരുമാറ്റദൂഷ്യത്തിന്റെ പേരിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതോടെ സസ്‌പെൻഡ് ചെയ്യപ്പെട്ടത്. സ്‌കൂൾ സിഇഒ ഗജാനൻ ഷിൻഡെയും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ രാജ്കുമാർ ബമനെയും സ്‌കൂളിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. പരിശോധനയിൽ മുൻകൂർ ലീവ് അപ്രൂവൽ ഇല്ലാതിരുന്നിട്ടും മോർ ഹാജരാകാത്തതായി കണ്ടെത്തി. എന്നാൽ, ഹാജർ Read More…

Crime

15കാരനായ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചു: 30കാരി അദ്ധ്യാപിക അറസ്റ്റിൽ

പതിനഞ്ചു വയസുള്ള വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ വിവാഹിതയായ ഇല്ലിനോയിസ് സ്‌പെഷ്യൽ എജ്യുക്കേഷൻ ടീച്ചർ ക്രിസ്റ്റീന ഫോർമെല്ല അറസ്റ്റിൽ. മാർച്ച് 16 ഞായറാഴ്ചയാണ് ചിക്കാഗോ നഗരപ്രാന്തമായ ഡൗണേഴ്‌സ് ഗ്രോവിൽ വെച്ചാണ് 30 കാരിയായ ക്രിസ്റ്റീന ഫോർമെല്ലയെ അറസ്റ്റ് ചെയ്തത്. 2023 ഡിസംബറിൽ ഡൗണേഴ്‌സ് ഗ്രോവ് സൗത്ത് ഹൈസ്‌കൂൾ ക്ലാസ് റൂമിൽ വച്ച് താൻ പീഡനത്തിനിരയായതായി വിദ്യാർത്ഥി പോലീസിന് പരാതി നൽകിയതിന് പിന്നാലെയാണ് ക്രിസ്റ്റീന അറസ്റ്റിലായത്. ഡ്യൂപേജ് കൗണ്ടി പ്രോസിക്യൂട്ടർമാർ പറയുന്നതനുസരിച്ച്, ഫോർമെല്ലയുടെ കീഴിലാണ് വിദ്യാർത്ഥി കോച്ചിംഗ് നേടികൊണ്ടിരുന്നത്. എന്നാൽ Read More…

Crime

വിദ്യാർത്ഥിയെ അതിക്രൂരമായി മർദ്ദിച്ച് അധ്യാപകൻ: വീഡിയോ വൈറല്‍, പരക്കെ വിമർശനം

ക്ലാസ്സ്‌ റൂമിൽ വെച്ച് ഒരു അധ്യാപകൻ തന്റെ ഒരു വിദ്യാർത്ഥിയെ അതിക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ കടുത്ത അസ്വസ്ഥത ഉളവാക്കുന്നത്. വീഡിയോ വൈറലായതോടെ അധ്യാപകനെതിരെ കടുത്ത ജനാരോഷമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്.പലരും അധ്യാപകന്റെ പ്രവൃത്തിയെ അപലപിക്കുകയും ഇയാൾക്കെതിരെ കർശന നടപടി എടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ദൃശ്യങ്ങൾ പുറത്തുവന്നതോടെ വിദ്യാർത്ഥികളുടെ സുരക്ഷയെക്കുറിച്ചും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരുടെ പങ്കിനെക്കുറിച്ചുമുള്ള നിരവധി ചർച്ചകളും ഉടലെടുത്തു. അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് ഉത്തർപ്രദേശ് പോലീസിനെ ടാഗ് ചെയ്തുകൊണ്ട് @Pritam Kumar Bauddh എന്ന എക്സ് Read More…

Oddly News

പൂച്ചയെപ്പോലെ മുരളും, കൈകള്‍ നക്കും, ചീത്ത പറയും; ‘മിസ് പര്‍’, ഇത് സ്വയം പൂച്ചയാണെന്ന് വിചാരിക്കുന്ന സ്‌കൂള്‍ടീച്ചര്‍

സ്വയം പൂച്ചയാണെന്ന് വിചാരിക്കുന്ന ഒരു അദ്ധ്യാപികയുടെ വിചിത്രമായ പെരുമാറ്റം സ്‌കൂളിലെ വിദ്യാര്‍ത്ഥികളേയും അവരുടെ മാതാപിതാക്കളേയും ആശങ്കയിലാക്കി. ഓസ്‌ട്രേലിയയിലെ ഒരു ഹൈസ്‌കൂളിലാണ് സംഭവം. അദ്ധ്യാപികയുടെ പെരുമാറ്റം പൂച്ചയ്ക്ക് സമാനമായ രീതിയിലാണെന്നതാണ് മാതാപിതാക്കളെയും കുട്ടികളെയും ഒരുപോലെ അമ്പരപ്പിക്കാന്‍ കാരണമായത്. ക്വീന്‍സ്ലാന്‍ഡിലെ ലോഗന്‍ സിറ്റിയിലുള്ള മാര്‍സ്ഡന്‍ സ്റ്റേറ്റ് ഹൈസ്‌കൂളിലെ ഒരു അധ്യാപികയുടേതാണ് വിചിത്രസ്വഭാവം. അവരെ ”മിസ് പര്‍” എന്ന് വിളിക്കാന്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. വിദ്യാര്‍ത്ഥികളെ ചീത്ത പറയുകയും അതിന് ശേഷം പൂച്ചകള്‍ ചെയ്യാറുള്ളത്‌പോലെ സ്വന്തം കൈയുടെ പിന്‍ഭാഗം നക്കുകയും ചെയ്തു. Read More…

Crime

അധ്യാപികയ്‌ക്കും ഭർത്താവിനും പ്രിൻസിപ്പിലിന്റെയും കൂട്ടരുടേയും ക്രൂരമർദനം: ദൃശ്യങ്ങൾ പുറത്ത്

കഴിഞ്ഞ ഏതാനും നാളുകളായി സോഷ്യൽ മീഡിയയിൽ കാണികളിൽ അസ്വസ്ഥത ഉണ്ടാക്കുന്ന വീഡിയോകളാണ് കൂടുതലും വൈറലായിക്കൊണ്ടിരിക്കുന്നത്. ഇവയിൽ ഏറ്റവും പുതിയതായി റിപ്പോർട്ട്‌ ചെയ്യപ്പെട്ടത് യുപിയിൽ നടന്ന ഒരു സംഭവത്തിന്റെ ദൃശ്യങ്ങളാണ്.ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ ഒരു സ്കൂൾ അധ്യാപികയെയും അവരുടെ ഭർത്താവിനെയും പ്രിൻസിപ്പലും സഹപ്രവർത്തകരും ചേർന്ന് അതിക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇത്. എക്സിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അധ്യാപികയേയും ഭർത്താവിനെയും ഒരു സംഘം ആളുകൾ ശാരീരികമായി ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങൾ കാണികളിൽ പലരിലും അസ്വസ്ഥത ഉളവാക്കി. സംഭവം ആളുകൾക്കിടയിൽ കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഉടൻ തന്നെ Read More…

Oddly News

അധ്യാപികയെ കെട്ടിപ്പിടിച്ച് ചുംബിച്ച് അധ്യാപകൻ: എല്ലാം പിടിച്ചെടുത്ത് സിസിടിവി, പിന്നാലെ സംഭവിച്ചത്

ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും മാത്രമല്ല പലപ്പോഴും കാണികളിൽ അസ്വസ്ഥതയും വെറുപ്പും ഉളവാക്കുന്ന ഒട്ടനവധി വീഡിയോകളും വാർത്തകളും സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകാറുണ്ട്. ഇപ്പോഴിതാ രാജസ്ഥാനിലെ ഒരു സ്കൂളിൽ നിന്നും പുറത്തുവരുന്ന ഒരു ദൃശ്യമാണ് നെറ്റിസൺസിനെ ഒന്നടങ്കം രോഷംകൊള്ളിച്ചിരിക്കുന്നത്. രാജസ്ഥാനിലെ ചിത്തോർഗഡ് ജില്ലയിലെ ഗംഗാർ ബ്ലോക്കിലെ സലേര സർക്കാർ ഹയർസെക്കൻഡറി സ്‌കൂളിൽ നിന്നാണ് ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നിരിക്കുന്നത്. സ്കൂളിലെ ഒരു അധ്യാപകനും അധ്യാപികയും പരസ്പരം കെട്ടിപിടിക്കുന്നതിന്റെയും ചുംബിക്കുന്നതിന്റെയും ദൃശ്യങ്ങളാണിത്. വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ വിദ്യാഭ്യാസ വകുപ്പ് ഇരുവരെയും സസ്പെൻഡ് ചെയ്തു. Read More…

Crime

അധ്യാപകനെ തട്ടിക്കൊണ്ടുപോയി തോക്കിന്‍ മുനയില്‍ നിര്‍ത്തി വിവാഹം കഴിപ്പിച്ചു ; വീഡിയോ വൈറല്‍

ബീഹാറിലെ ബെഗുസാരായിയില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചു. ബീഹാറിലെ ‘പകഡ് ദ്വാ വിവാഹ്’ എന്ന ആചാരപ്രകാരം നടന്ന സംഭവത്തില്‍ തന്നെ ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടുപോയി തോക്കിന്‍മുനയില്‍ നിര്‍ത്തി വിവാഹം ചെയ്യിച്ചതായി ആരോപിച്ചിരിക്കുന്നത് അവ്നിഷ് കുമാര്‍ എന്നയാളാണ്. സംഭവത്തിന്റെ വീഡിയോ വൈറലാണ്. അതേസമയം ഇരുവരും നാല് വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നും എന്നാല്‍ വിവാഹം കഴിക്കാന്‍ അവ്നിഷ് വിസമ്മതിച്ചതാണ് വീട്ടുകാരെ ഇടപെടാന്‍ പ്രേരിപ്പിച്ചതെന്നും വധു ഗുഞ്ജന്‍ പറഞ്ഞു. അവ്‌നിഷ്, ജോലിക്ക് പോകുമ്പോള്‍ രണ്ട് എസ്യുവികളിലെത്തിയ ഒരു Read More…

Crime

വീടിനുള്ളിൽ വിദ്യാർഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട അധ്യാപിക അറസ്റ്റില്‍

നിർമ്മാണത്തിലിരിക്കുന്ന ഒരു വീട്ടിൽ 18 വയസ്സിന് താഴെയുള്ള വിദ്യാർത്ഥിയുമായി അധ്യാപിക “ലൈംഗിക ബന്ധം” പുലർത്തിയതായി കണ്ടെത്തി ടെക്സസ് പോലീസ്. ഡാവൻപോർട്ട് ഹൈസ്‌കൂളിലെ ചിത്രകലാ അധ്യാപികയായ 51കാരിയായ ജെന്നിഫർ മാസിയെയാണ് വ്യാഴാഴ്ച വൈകുന്നേരം കോമൽ കൗണ്ടി ഡെപ്യൂട്ടി പോലീസ് അറസ്റ്റ് ചെയ്തത്. പണി പൂർത്തിയാകാത്ത വീട്ടിൽ സംശയാസ്പദമായ നിലയിൽ ഒരു വ്യക്തിയെ കണ്ടെന്ന പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവരുന്നത്. ഡെപ്യൂട്ടി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ , മാസിയും ഒരു “പ്രായപൂർത്തിയാകാത്തയാളും ലൈംഗിക ബന്ധം പുലർത്തുന്നതായി കണ്ടെത്തിയെന്ന് കോമൽ Read More…