Crime

സ്ത്രീധന പീഡനം; മകളെ മടിയിലിരുത്തി സ്കൂൾ അധ്യാപിക തീകൊളുത്തി മരിച്ചു, ഭർത്താവും സുഹൃത്തും ചേർന്ന് ഉപദ്രവം

രാജസ്ഥാനിലെ ജോധ്പുരിൽ സ്കൂൾ അധ്യാപികയും മൂന്നു വയസ്സുകാരിയായ മകളും തീകൊളുത്തി മരിച്ചു. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും ഭർതൃപിതാവും ഭര്‍ത്താവിന്റെ സുഹൃത്തും തന്നെ പീഡിപ്പിക്കുന്നുവെന്ന് എഴുതിയ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. സഞ്ജു ബിഷ്‌ണോയി എന്ന യുവതിയാണ് മകൾക്കൊപ്പം ആത്മഹത്യ ചെയ്തത്. മകൾ യശസ്വി സംഭവസ്ഥലത്ത് തന്നെ മരിച്ചു. ചികിത്സയ്ക്കിടെയായിരുന്നു സഞ്ജുവിന്റെ മരണം. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ്, സ്കൂളിൽ നിന്ന് തിരിച്ചെത്തിയ സഞ്ജു, വീട്ടിലെ കസേരയിൽ ഇരുന്നാണ് പെട്രോൾ ഒഴിച്ചു സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്തത്. സഞ്ജുവിന്റെ മടിയിലായിരുന്നു മകൾ. സംഭവ Read More…

Crime

26കാരി അദ്ധ്യാപികയോട് 18കാരന്‍ വിദ്യാര്‍ത്ഥിക്ക് പ്രണയം; പരാതി നല്‍കിയതിന് പെട്രോളൊഴിച്ച് കത്തിച്ചു

മധ്യപ്രദേശിനെ ഞെട്ടിച്ച ഒരു സംഭവത്തില്‍, 18 വയസ്സുള്ള ഒരു വിദ്യാര്‍ത്ഥി തന്റെ മുന്‍ സ്‌കൂളിലെ 26 വയസ്സുള്ള ഗസ്റ്റ് അദ്ധ്യാപികയെ തീകൊളുത്തി. തിങ്കളാഴ്ചയാണ് നടന്ന സംഭവത്തില്‍ നര്‍സിങ്പൂര്‍ ജില്ലയിലെ കോട്വാലി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള എക്സലന്‍സ് സ്‌കൂളിലെ മുന്‍ വിദ്യാര്‍ത്ഥിയായ സൂര്യന്‍ഷ് കൊച്ചാര്‍ എന്നയാളാണ് ആക്രമണം നടത്തിയത്. അധ്യാപിക പോലീസില്‍ നല്‍കിയ പരാതി കാരണമുണ്ടായ വ്യക്തിപരമായ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെ കാരണം. പോലീസ് പറയുന്നതനുസരിച്ച്, സംഭവം നടന്നത് ഉച്ചയ്ക്ക് 3:30-നാണ്. പ്രതി പെട്രോള്‍ നിറച്ച കുപ്പിയുമായി അധ്യാപികയുടെ Read More…

Lifestyle

കൊറിയൻ കുട്ടികളെ ഭോജ്പുരി പഠിപ്പിക്കുന്ന യുവാവിന്റെ വീഡിയോ വൈറലാകുന്നു, ഇതുവരെ കണ്ടില്ലേ?

കൊറിയൻ ക്ലാസ് മുറികളിൽ ഭോജ്പുരി ഭാഷ പ്രതിധ്വനിക്കുമെന്ന് ആരാണ് കരുതിയിട്ടുണ്ടാവുക? എന്നാൽ ഇപ്പോൾ ഇന്റർനെറ്റിൽ ഹൃദയങ്ങൾ കീഴടക്കുന്നത് അതാണ്. ദക്ഷിണ കൊറിയൻ കണ്ടന്റ് സ്രഷ്ടാവായ യെച്ചൻ സി. ലീ, ആവേശഭരിതരായ ഒരു കൂട്ടം കൊറിയൻ കുട്ടികൾക്ക് അടിസ്ഥാന ഭോജ്പുരി ശൈലികൾ പഠിപ്പിക്കുന്ന ഒരു അതിമനോഹരമായ വീഡിയോ പങ്കിട്ടു. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് “കൊറിയൻ കുട്ടികൾക്ക് ഭോജ്പുരി പഠിപ്പിക്കുന്നു. ഒരു യൂട്യൂബ് ക്രിയേറ്റർ എന്ന നിലയിൽ കൊറിയൻ കുട്ടികളുമായി എന്റെ യാത്ര പങ്കിടാനും അവരെ ഭോജ്പുരി പഠിപ്പിക്കുന്ന Read More…

Lifestyle

‘വേദന സഹിക്കാനാകുന്നില്ല’; ദയാവധത്തിന് അനുമതി തേടി രാഷ്ട്രപതിയെ സമീപിച്ച് അധ്യാപിക

‘ഈ വേദന സഹിക്കാനാകുന്നില്ല, ദയവായി ദയാവധത്തിന് അനുമതി നല്‍കണം’- മധ്യപ്രദേശിലെ ഇന്ദോര്‍ സ്വദേശിനിയും സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയുമായുമായ കുമാരി ചന്ദ്രകാന്ത ജെഠാനിയാണ് ദയാവധത്തിന് അനുമതി തേടി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് ഹര്‍ജി സമര്‍പ്പിച്ചത്. ശരീരം തളര്‍ന്ന ചന്ദ്രകാന്തയുടെ ജീവിതം ഇപ്പോള്‍ വീല്‍ചെയറിലാണ്. ജീവിക്കാന്‍വേണ്ടി വീൽചെയറിലിരുന്ന് അധ്യാപനം നടത്തുകയാണ്. എട്ടുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ജോലി കടുത്ത വേദനയും ബുദ്ധിമുട്ടുമാണുണ്ടാക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ദയാവധത്തിന് അനുമതി തേടി ഇവര്‍ രാഷ്ട്രപതിയെ സമീപിച്ചിരിക്കുന്നതെന്ന് ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്തു. ശാരീരിക പരിമിതികളുണ്ടെങ്കിലും അതിനെ അതിജീവിക്കുംവിധത്തിലുള്ള Read More…

Featured Good News

മലപ്പുറത്തെ ഈ അദ്ധ്യാപകന്‍ സ്‌കൂളിലെത്തുന്നത് കടലുണ്ടിപ്പുഴ നീന്തിക്കടന്ന്; 20 വര്‍ഷമായി ഈ പതിവ് തുടര്‍ന്ന് ‘ട്യൂബ് മാസ്റ്റര്‍’

അദ്ധ്യാപകരെ അറിവിന്റെയും ആത്മാര്‍ത്ഥതയുടേയും പ്രതിരൂപമായിട്ടാണ് കണക്കാക്കുന്നത്. എന്നാല്‍ മലപ്പുറത്തെ ‘ട്യൂബ് മാസ്റ്റ’ റുടെ അര്‍പ്പണബോധ ത്തെക്കുറിച്ച് കേട്ടാല്‍ നിങ്ങളുടെ കണ്ണുതള്ളും. രണ്ടു പതിറ്റാണ്ടായി എല്ലാ ദിവസവും ഈ അദ്ധ്യാപകന്‍ കൃത്യസമയത്ത് തന്നെ സ്‌കൂളില്‍ എത്താറുണ്ട്. അതിലെന്താണ് ഇത്ര പ്രത്യേകത എന്നാണോ? 20 വര്‍ഷത്തിലേറെയായി എല്ലാ ദിവസവും, അധ്യാപകന്‍ കൃത്യസമയത്ത് സ്‌കൂളില്‍ വന്നുകൊണ്ടിരിക്കുന്നത് ബസിലോ കാറിലോ യാത്രചെയ്തല്ല. മറിച്ച് ഒരു നദിക്ക് കുറുകെ നീന്തിയാണ്. ‘ട്യൂബ് മാസ്റ്റര്‍’ എന്ന് വിളിക്കപ്പെടുന്ന അബ്ദുള്‍ മാലിക് എല്ലാ ദിവസവും രാവിലെ കടലുണ്ടി Read More…

Featured Good News

മറ്റുള്ളവരോട് ദയ കാണിക്കുന്നതിന് 20 ഡോളര്‍ സമ്മാനം; സഹോദരിയുടെ ഓര്‍മ്മയ്ക്കായി അദ്ധ്യാപികയുടെ ട്രിക്ക് വന്‍ ഹിറ്റ്…!

മറ്റുള്ളവരോട് ദയ കാണിക്കുന്ന ശീലം തന്റെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വളര്‍ത്തിയെടുക്കാന്‍ അദ്ധ്യാപിക ഒരുക്കിയ പരിപാടി വന്‍ ഹിറ്റായി. കാര്‍ അപകടത്തില്‍ മരിച്ച തന്റെ സഹോദരിയുടെ ഓര്‍മ്മയ്ക്കായി അവര്‍ ചെയ്തിരുന്ന കാര്യത്തെ തന്റെ ശിഷ്യന്മാരിലൂടെ പുനരവതരിപ്പിക്കാനായിരുന്നു അദ്ധ്യാപികയുടെ ശ്രമം. പെന്‍സില്‍വാനിയയിലെ ഫിലാഡല്‍ഫിയയ്ക്കടുത്തുള്ള ഒമ്പതാം ക്ലാസ് ഇംഗ്ലീഷ് അധ്യാപികയായ ക്രിസ്റ്റീന ഉള്‍മറാണ് കാറപകടത്തില്‍ മരിച്ചുപോയ കേറ്റിയുടെ സ്മരണ അവിസ്മരണീയമാക്കിയത്. 2014ല്‍ ക്രിസ്റ്റീന ഉള്‍മറിന്റെ സഹോദരി തന്റെ പ്രഭാതഭക്ഷണ മേശയില്‍ നിന്ന് സമ്പാദിച്ച പണവുമായി വീട്ടിലേക്ക് പോയപ്പോള്‍, ഒരു കാര്‍ അപകടത്തില്‍ പെടുകയായിരുന്നു. Read More…

Crime

ജോലിക്ക് വരാതെ, ഒപ്പിടാന്‍ പണം നല്‍കി മറ്റൊരാളെ ചുമതലപെടുത്തി; അധ്യാപികയ്ക്ക് സസ്‌പെൻഷന്‍

അനുമതിയില്ലാതെ ലീവ് എടുക്കുകയും സ്കൂളിൽ ഹാജർ രേഖപ്പെടുത്താൻ മറ്റൊരു സ്ത്രീയെ ചുമതലപെടുത്തുകയും ചെയ്ത സംഭവത്തിൽ അധ്യാപികയ്ക്ക് സസ്‌പെൻഷൻ. മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ ഭോർ മേഖലയിലെ ഒരു സ്‌കൂളിലെ അധ്യാപികയായ ഭാരതി ദീപക് മോറെയാണ് ഗുരുതരമായ പെരുമാറ്റദൂഷ്യത്തിന്റെ പേരിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതോടെ സസ്‌പെൻഡ് ചെയ്യപ്പെട്ടത്. സ്‌കൂൾ സിഇഒ ഗജാനൻ ഷിൻഡെയും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ രാജ്കുമാർ ബമനെയും സ്‌കൂളിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. പരിശോധനയിൽ മുൻകൂർ ലീവ് അപ്രൂവൽ ഇല്ലാതിരുന്നിട്ടും മോർ ഹാജരാകാത്തതായി കണ്ടെത്തി. എന്നാൽ, ഹാജർ Read More…

Crime

15കാരനായ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചു: 30കാരി അദ്ധ്യാപിക അറസ്റ്റിൽ

പതിനഞ്ചു വയസുള്ള വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ വിവാഹിതയായ ഇല്ലിനോയിസ് സ്‌പെഷ്യൽ എജ്യുക്കേഷൻ ടീച്ചർ ക്രിസ്റ്റീന ഫോർമെല്ല അറസ്റ്റിൽ. മാർച്ച് 16 ഞായറാഴ്ചയാണ് ചിക്കാഗോ നഗരപ്രാന്തമായ ഡൗണേഴ്‌സ് ഗ്രോവിൽ വെച്ചാണ് 30 കാരിയായ ക്രിസ്റ്റീന ഫോർമെല്ലയെ അറസ്റ്റ് ചെയ്തത്. 2023 ഡിസംബറിൽ ഡൗണേഴ്‌സ് ഗ്രോവ് സൗത്ത് ഹൈസ്‌കൂൾ ക്ലാസ് റൂമിൽ വച്ച് താൻ പീഡനത്തിനിരയായതായി വിദ്യാർത്ഥി പോലീസിന് പരാതി നൽകിയതിന് പിന്നാലെയാണ് ക്രിസ്റ്റീന അറസ്റ്റിലായത്. ഡ്യൂപേജ് കൗണ്ടി പ്രോസിക്യൂട്ടർമാർ പറയുന്നതനുസരിച്ച്, ഫോർമെല്ലയുടെ കീഴിലാണ് വിദ്യാർത്ഥി കോച്ചിംഗ് നേടികൊണ്ടിരുന്നത്. എന്നാൽ Read More…

Crime

വിദ്യാർത്ഥിയെ അതിക്രൂരമായി മർദ്ദിച്ച് അധ്യാപകൻ: വീഡിയോ വൈറല്‍, പരക്കെ വിമർശനം

ക്ലാസ്സ്‌ റൂമിൽ വെച്ച് ഒരു അധ്യാപകൻ തന്റെ ഒരു വിദ്യാർത്ഥിയെ അതിക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ കടുത്ത അസ്വസ്ഥത ഉളവാക്കുന്നത്. വീഡിയോ വൈറലായതോടെ അധ്യാപകനെതിരെ കടുത്ത ജനാരോഷമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്.പലരും അധ്യാപകന്റെ പ്രവൃത്തിയെ അപലപിക്കുകയും ഇയാൾക്കെതിരെ കർശന നടപടി എടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ദൃശ്യങ്ങൾ പുറത്തുവന്നതോടെ വിദ്യാർത്ഥികളുടെ സുരക്ഷയെക്കുറിച്ചും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരുടെ പങ്കിനെക്കുറിച്ചുമുള്ള നിരവധി ചർച്ചകളും ഉടലെടുത്തു. അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് ഉത്തർപ്രദേശ് പോലീസിനെ ടാഗ് ചെയ്തുകൊണ്ട് @Pritam Kumar Bauddh എന്ന എക്സ് Read More…