കൊൽക്കത്ത: ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രിൻ 19 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും കൊൽക്കത്തയിലെത്തി. നഗരത്തിലെ രബീന്ദ്ര സദനിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയോടൊപ്പം പങ്കെടുക്കാനാണ് 63-കാരിയായ തസ്ലീമ എത്തിച്ചേർന്നത്. 2007-ൽ ‘ദ്വിഖണ്ഡിതോ’ എന്ന പുസ്തകത്തെച്ചൊല്ലി ഉടലെടുത്ത വലിയ കലാപസമാനമായ സാഹചര്യങ്ങളെ തുടർന്നാണ് അവർക്ക് കൊൽക്കത്ത വിടേണ്ടി വന്നത്. അന്ന് സൈന്യത്തെ ഇറക്കിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. താൻ സ്വന്തം ഇഷ്ടപ്രകാരമല്ല അന്ന് നഗരം വിട്ടതെന്നും, എന്നെങ്കിലും തിരിച്ചെത്താൻ സാധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായും വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം Read More…
Tag: Taslima Nasrin
തസ്ലീമ നസ്രിന്‍ പങ്കെടുക്കുന്ന ചടങ്ങില്‍ തോക്കുമായി യുവാവ്, വിദ്യാധരന്‍ കൊലക്കേസിലെ ഒന്നാം സാക്ഷിയുടെ മകന്‍, സ്വയരക്ഷയ്ക്കെന്ന് വിശദീകരണം
കൊച്ചി: കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച സ്വതന്ത്രചിന്തകരുടെ സമ്മേളനത്തില്‍ തോക്കുമായി വന്ന യുവാവ് പിടിയില്‍. ബംഗ്ലാദേശ് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ തസ്ലീമ നസ്രിന്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ലിറ്റ്മസ് 25 എന്ന പരിപാടിയിലാണു സംഭവം. ഉദയംപേരൂര്‍ സ്വദേശിയായ അജീഷിനെയാണു സുരക്ഷാ പരിശോധനക്കിടെ പോലീസ് പിടികൂടിയത്. വിദ്യാധരന്‍ കൊലക്കേസിലെ ഒന്നാം സാക്ഷിയുടെ മകനാണ് അജീഷ്. ഇയാളെ പോലീസ് സ്റ്റേഷനിലെത്തിച്ചു വിശദമായി ചോദ്യംചെയ്തു. പരിപാടിക്ക് എത്തിയതാണെന്നും ജീവനു ഭീഷണിയുള്ളതിനാലാണു തോക്ക് സൂക്ഷിച്ചതെന്നും ഇയാള്‍ പോലീസിനോടു പറഞ്ഞു. തോക്കിനു ലൈസന്‍സ് ഉണ്ടെന്നും Read More…


