വിജയ്, അജിത്ത്, സൂര്യ, കാര്‍ത്തി, ധനുഷ് തുടങ്ങിയ മുന്‍നിര നായകന്മാര്‍ക്കൊപ്പം അഭിനയിച്ച തമിഴിലെ സൂപ്പര്‍നായികമാരാണ് നയന്‍താരയും തമന്നയും. തമിഴ് സിനിമയിലെ മുന്‍നിര നായികമാരില്‍ പെടുന്ന ഇവരെത്തേടി ബോളിവുഡില്‍ നിന്നുപോലും വമ്പന്‍ ബാനറുകള്‍ എത്തുന്നുണ്ട്. എന്നാല്‍ തിരക്ക് കൂട്ടാതെ വളരെ ശ്രദ്ധയോടെയാണ് രണ്ടു നായികമാരും ചുവടുകള്‍ വെയ്ക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ ജനപ്രിയ അഭിനേതാക്കളുടെ തെരച്ചിലിന്റെ പട്ടിക എംഡിബി പേജ് അടുത്തിടെ പുറത്തുവിട്ടപ്പോള്‍ തെന്നിന്ത്യന്‍ നായികമാര്‍ ആദ്യ പത്തിലെത്തിയെന്ന് മാത്രമല്ല ബോളിവുഡിലെ അനേകം നായികമാരെ പിന്നിലാക്കുകയും ചെയ്തു. നയന്‍സ് അഞ്ചാമതും Read More…
Tag: Tamannaah Bhatia
തമന്നയും വിജയ്‌വര്‍മ്മയും വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നു; വീട്ടുകാരില്‍ നിന്നും ശക്തമായ സമ്മര്‍ദ്ദം
ഈ വര്‍ഷം ആദ്യം പ്രണയം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയ തെന്നിന്ത്യന്‍ സൂപ്പര്‍താരം തമന്നാഭാട്ടിയയും കാമുകന്‍ വിജയ് വര്‍മ്മയും വിവാഹത്തെക്കുറിച്ച് ആലോചിക്കുന്നു. വിവാഹിതരാകാന്‍ താരത്തിന് മാതാപിതാക്കളില്‍ നിന്ന് സമ്മര്‍ദ്ദം നേരിടേണ്ടി വരുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യാ ടുഡേയുമായുള്ള ഒരു സംഭാഷണത്തിലാണ് നടി തന്റെ കരിയര്‍ പ്ലാനുകള്‍ വെളിപ്പെടുത്തിയത്. 30 വയസ്സിനുള്ളില്‍ വിവാഹിതയും രണ്ട് കുട്ടികളും അതില്‍ ഉള്‍പ്പെടുന്നു. ‘നിങ്ങള്‍ക്ക് വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുമ്പോള്‍ നിങ്ങള്‍ വിവാഹം കഴിക്കണമെന്ന് എനിക്ക് തോന്നുന്നു. വിവാഹം ഒരു വലിയ ഉത്തരവാദിത്തമാണ്. ഇതിന് വളരെയധികം ജോലി Read More…
‘ഏയ്, എനിക്ക് ഡാൻസ് തെരിയാത്…’ തമന്ന പറഞ്ഞപ്പോൾ ദിലീപിന് ആശ്വാസമായി
ചെറിയ ഇടവേളയ്ക്ക് ശേഷം ദിലീപ് നായകനാകുന്ന ഒരു ചിത്രം തിയേറ്ററിൽ എത്തുകയാണ്. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ബാന്ദ്ര ഈ മാസം റിലീസ് ചെയ്യും. വലിയ ആവേശത്തോടെയാണ് തെന്നിന്ത്യന്‍ സൂപ്പര്‍ നായിക തമന്ന ഭാട്ടിയ നായികയായിട്ടെത്തുന്ന സിനിമയെ ആരാധകർ കാത്തിരിക്കുന്നത്. റിലീസിനോട് അനുബന്ധിച്ച് പ്രൊമോഷന്‍ തിരക്കുകളിലാണ് ദിലീപും തമന്നയുമടക്കമുള്ള താരങ്ങള്‍. തമന്ന ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയോട് കൂടിയാണ് ബാന്ദ്ര പ്രേക്ഷകരിലേക്ക് എത്തുന്നത്. തമന്നയെ നായികയാക്കിയാലോ എന്ന ചിന്ത വരുന്നത് തനിക്കാണെന്നാണ് ദിലീപ് പറയുന്നത്. “അരുണും Read More…
“കാവാലയ്യ ഗാനരംഗത്തെ തമന്നയുടെ സ്റ്റെപ്പുകൾ വൃത്തികേടാണ്, ഇതിന് എങ്ങനെ സെന്‍സര്‍ കിട്ടി…?” മന്‍സൂര്‍ അലി ഖാന്‍
എന്നും തമിഴകത്തിന്റെ സൂപ്പർസ്റ്റാർ രജനികാന്ത് ആണ്. അടുത്തിടെ പ്രേക്ഷകർ ഏറെ ആവേശത്തോടെ ഏറ്റെടുത്ത ചിത്രമാണ് നെല്‍സണ്‍ സംവിധാനം ചെയ്ത് രജനികാന്ത് നായകനായെത്തിയ ജയിലര്‍. ബോക്‌സോഫീസില്‍ വന്‍ വിജയം നേടിയെടുത്ത ചിത്രത്തിലെ ഗാനങ്ങള്‍ സിനിമ ഇറങ്ങും മുൻപ് തന്നെ ഹിറ്റായി മാറിയിരുന്നു. സിനിമയിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഒരു ഗാനമായിരുന്നു ” കാവാലയ്യാ ” എന്നത്. ചടുലമായ നൃത്തച്ചുവടുകളുമായി ഗ്ലാമർ വേഷത്തിൽ തമന്ന തകർത്താടിയ ഈ പാട്ടിന് ആരാധകർ ഏറെയാണ്. ഇപ്പോഴിതാ ‘കാവാലയ്യ’ എന്ന ഗാനത്തിലെ തമന്നയുടെ ഡാന്‍സ് സംബന്ധിച്ച് Read More…
നായകന്‍ ദിലീപ്, തമന്ന ഭാട്ടിയ ആദ്യമായി മലയാളത്തില്‍; ‘ബാന്ദ്ര’ യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍
തെന്നിന്ത്യന്‍ താരറാണി തമന്നഭാട്ടിയ ആദ്യമായി എത്തുന്ന മലയാള സിനിമ ‘ബാന്ദ്ര’ യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. രജനീകാന്ത് നായകനായ ജയിലറിന്റെ വന്‍ വിജയത്തിനും സിനിമയിലെ കാവാലയ്യ ഗാനം ഉണ്ടാക്കിയ ഇംപാക്ടിനും ശേഷമാണ് താരം മലയാളചിത്രത്തിലെത്തുന്നത്. ദിലീപ് നായകനാകുന്ന സിനിമയലെ രാജകീയ ചാരുത പ്രകടിപ്പിക്കുന്ന മനോഹരമായ പോസ്റ്റര്‍ ആണ് പുറത്തു വന്നിരിക്കുന്നത്. തിളങ്ങുന്ന പച്ചനിറത്തിലുള്ള രാജകീയ വസ്ത്രവും നീളമുള്ള ഹെയര്‍സ്‌റ്റൈലും ധരിച്ച ദിലീപിനെ കാണുന്നു, അതേസമയം തമന്ന ഭാട്ടിയ ഒരു രാജകുമാരിയെപ്പോലെ തിളങ്ങുന്ന സ്വര്‍ണ്ണ സംഘത്തില്‍ തിളങ്ങുന്നു. Read More…
ജപ്പാനിലെ കോസ്‌മെറ്റിക്‌സ് കമ്പനിയില്‍ നിന്നും വമ്പന്‍ ഓഫര്‍; തമന്ന ബ്രാന്‍ഡ് അംബാസഡര്‍
കെഡി എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് തമന്ന. ബാഹുബലി ഉള്‍പ്പെടെ ഒട്ടേറെ വന്‍ ഹിറ്റായ സിനിമകളുടെ ഭാഗമായി ഏകദേശം 15 വര്‍ഷമായി തമിഴിലും തെലുങ്കിലും മുന്‍നിര നടിയാണ്. ചാമിംഗ് ബ്യൂട്ടിയായ നടിക്ക് ജപ്പാനിലെ കോസ്‌മെറ്റിക്‌സ് കമ്പനിയില്‍ നിന്നും വമ്പന്‍ ഓഫര്‍. കമ്പനിയുടെ ഇന്ത്യന്‍ ബ്രാന്‍ഡ് അംബാസഡറായിട്ടാണ് നടി മാറിയിരിക്കുന്നത്. ജാപ്പനീസ് കോസ്മെറ്റിക്സ് കമ്പനിയായ ഷിഷിഡോയുടെ ഇന്ത്യന്‍ ബ്രാന്‍ഡ് അംബാസഡറാണ് ഇപ്പോള്‍. സിനിമയ്ക്ക് പുറമേ അനേകം പരസ്യക്കരാറുകളുള്ള സുന്ദരി കമ്പനിയുടെ അംബാസഡറാകുന്ന ആദ്യ ഇന്ത്യക്കാരിയായി Read More…
തമന്നയുടെ വയസ്സെത്ര? കണ്ടുപിടിച്ച് ആരാധകര്‍ ; 18 വര്‍ഷം മുമ്പത്തെ വീഡിയോ ക്ലിപ്പ് വൈറലാകുന്നു
കെഡി എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് തമന്ന. ബാഹുബലി ഉള്‍പ്പെടെ ഒട്ടേറെ വന്‍ ഹിറ്റായ സിനിമകളുടെ ഭാഗമായി ഏകദേശം 15 വര്‍ഷമായി തമിഴിലും തെലുങ്കിലും മുന്‍നിര നടിയാണ്. തമിഴിനും തെലുങ്കിനും പുറമേ ഹിന്ദിയിലും അനേകം അവസരങ്ങള്‍ നടിയെ തേടി വരുന്നുണ്ട്. എന്നാല്‍ താരത്തിന്റെ ഒരു പഴ വീഡിയോ സോഷ്യല്‍മീഡിയയില്‍ കറങ്ങുകയാണ്. 18 വര്‍ഷം മുമ്പ് തമന്ന തന്റെ ആദ്യ ചിത്രത്തെക്കുറിച്ച് അഭിമുഖം നടത്തുന്ന ഒരു പഴയ വീഡിയോ ഒരു ആരാധകനാണ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് Read More…
കാമുകനെ ചേര്‍ത്ത് പിടിച്ച് തമന്ന
കാമുകന്‍ വിജയ് വര്‍മ്മയ ചേര്‍ത്ത് പിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്ത് തമന്ന. വിജയ് വര്‍മ്മയുെട വരാനിരിക്കുന്ന ചിത്രമായ ജാനേ ജാനിന്റെ പ്രത്യേക പ്രദര്‍ശനം തിങ്കളാഴ്ച മുംബൈയില്‍ വച്ച് നടന്നപ്പോഴായിരുന്നു വിജയ് വര്‍മ്മയും തമന്നയും ഒരുമിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തത്. വിജയ് വര്‍മ്മയുടെ കാമുകിയും നടിയുമായ തമന്ന നടന് പൂര്‍ണ്ണ പിന്തുണയുമായി പ്രത്യേക പ്രദര്‍ശനത്തിന് ഒപ്പമുണ്ടായിരുന്നു. ഇരുവരും ഒരുമിച്ച് ക്യാമറകള്‍ക്ക് പോസ് ചെയ്യുകയും ചെയ്തു. കറുത്ത ഷര്‍ട്ടിനൊപ്പം പ്രിന്റ് ചെയ്ത സ്യൂട്ടാണ് വിജയ് ധരിച്ചിരുന്നത്. ഡെനിം വസ്ത്രമായിരുന്നു തമന്നയുടെ Read More…