Sports

വിരാട് കോഹ്ലിയുടെ ബാറ്റിംഗ് ടി20 ക്ക് അനുകൂലമാണോ? ഈ കണക്കുകള്‍ കാര്യം പറയും

ടി20 ലോകകപ്പ് തുടങ്ങാന്‍ രണ്ടുമാസം മാത്രം ബാക്കി നില്‍ക്കേ വിരാട്കോഹ്ലി പുറത്തായേക്കുമെന്നാണ് ഏറ്റവും പുതിയതായി പുറത്തുവരുന്ന വിവരം. ഈ ഫോര്‍മാറ്റിന് വിരാട്കോഹ്ലിയുടെ ബാറ്റിംഗ് ശൈലി തീരെ അനുയോജ്യമല്ല എന്നാണ് ബിസിസിഐ യുടെ ന്യായീകരണം. അതുകൊണ്ടു തന്നെ ടീമിലെ തകര്‍പ്പനടിക്കാരായ ഏതാനും കളിക്കാരെ ഉള്‍പ്പെടുത്തി രോഹിത്ശര്‍മ്മയ്ക്ക് കീഴില്‍ അയയ്ക്കാനാണ് പദ്ധതി. സൂര്യകുമാര്‍ യാദവ്, റിങ്കു സിംഗ് അല്ലെങ്കില്‍ യുവതാരം തിലക് വര്‍മ്മ തുടങ്ങിയവര്‍ ഇന്ത്യന്‍ മധ്യനിരയില്‍ എത്തിയേക്കുമെന്നാണ് പ്രതീക്ഷ. ഈ കളിക്കാരെപ്പോലെ കോഹ്ലി ഒരു പവര്‍ ഹിറ്ററല്ലെന്നും അദ്ദേഹം Read More…

Sports

ഓസ്‌ട്രേലിയയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും എതിരേ പ്രകടനം ; സൂര്യകുമാര്‍ ഐസിസി ടി20 നായകന്‍

ഇന്ത്യയുടെ ടി20 ടീമിനെ ഓസ്‌ട്രേലിയയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും എതിരേ നടത്തിയ തകര്‍പ്പന്‍ പ്രകടനം സൂര്യകുമാര്‍ യാദവിന് ഗുണമായി. രണ്ടു പരമ്പരകളില്‍ ടീമിനെ നയിച്ച സൂര്യകുമാര്‍ യാദവിനെ 2023ലെ ഐസിസി ടി20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്തിച്ചു. 2023ലെ ടി20 പരമ്പരയിലെ മികച്ച പ്രകടനത്തിന് ശേഷമാണ് സൂര്യകുമാറിനെ ഐസിസി ടി20 ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തത്. ഏകദിന ലോകകപ്പിന് ശേഷം സൂര്യകുമാറിന്റെ നായകത്വത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കുമെതിരെ രണ്ട് ടി 20 പരമ്പരകള്‍ കളിച്ചു. സ്‌കൈ എന്ന് വിളിപ്പേരുള്ള ഈ സ്‌ഫോടനാത്മക Read More…

Sports

കോഹ്ലിയുടെ നേട്ടങ്ങളുടെ പട്ടികയിലേക്ക് മറ്റൊന്നു കൂടി ; 12,000 റണ്‍സ് തികയ്ക്കാന്‍ വെറും ആറു റണ്‍സ്

ന്യൂഡല്‍ഹി: വിരാട് കോഹ്ലിക്ക് തന്റെ കരിയറില്‍ നിരവധി റെക്കോര്‍ഡുകള്‍ ഉണ്ട്. ഇതിഹാസതാരം സച്ചിന്റെ സെഞ്ച്വറിയുടെ റെക്കോഡും വിരാട് തകര്‍ക്കുമെന്ന് നിരീക്ഷിക്കുന്ന ക്രിക്കറ്റ് വിദഗ്ദ്ധരും ഏറെയാണ്. എന്തായാലും റെക്കോഡുകളുടെ തോഴനായ വിരാട് കോഹ്ലിയുടെ നേട്ടങ്ങളുടെ ശ്രദ്ധേയമായ പട്ടികയിലേക്ക് മറ്റൊരു നാഴികക്കല്ലിന് കൂടി അടുത്തു നില്‍ക്കുകയാണ് ഇന്ത്യന്‍ താരം. ബുധനാഴ്ച അഫ്ഗാനിസ്ഥാനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി20യില്‍ കോഹ്ലി ആറ് റണ്‍സ് നേടിയാല്‍, ടി20 ഫോര്‍മാറ്റില്‍ അന്താരാഷ്ട്ര, എ ലിസ്റ്റ് മത്സരങ്ങളില്‍ 12000 റണ്‍സ് തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ ബാറ്ററായി മാറും. Read More…

Sports

ചരിത്രമെഴുതാന്‍ രോഹിത്ശര്‍മ്മ ; കാത്തിരിക്കുന്നത് ക്രിക്കറ്റിലെ ഒരു വലിയ നാഴികക്കല്ല്

ലോകകപ്പിന് പിന്നാലെ ടി20 ടീമിലേക്ക് മടങ്ങിയെത്തിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയെ കാത്തിരിക്കുന്നത് ക്രിക്കറ്റിലെ ഒരു നാഴികക്കല്ല്. ടി 20 മത്സരങ്ങളില്‍ 150 മത്സരങ്ങള്‍ എന്ന നാഴികക്കല്ലാണ് ഇന്ത്യന്‍ നായകനെ കാത്തിരിക്കുന്നത്. അഫ്ഗാനിസ്ഥാനെതിരേ നടക്കുന്ന ടി20 പരമ്പരയിലെ രണ്ടാമത്തെ മത്സരം രോഹിതിന്റെ നൂറ്റമ്പതാമത്തെ മത്സരമാണ്. നിലവില്‍ ടി20 മത്സരങ്ങള്‍ ഏറ്റവും കൂടുതല്‍ കളിച്ചിട്ടുള്ള താരവും രോഹിതാണ്. അദ്ദേഹത്തിന്റെ ക്രെഡിറ്റില്‍ ഇപ്പോള്‍ 149 മത്സരങ്ങളായി. പരമ്പരയിലെ രണ്ടാമത്തെ മത്സരം കളിക്കുമ്പോള്‍ തന്നെ ടി20 യില്‍ 150 മത്സരങ്ങളെന്ന നാഴികക്കല്ല്് Read More…

Sports

രണ്ടാം പന്തില്‍ നായകന്‍ രോഹിത് ശര്‍മ്മ പൂജ്യത്തിന് പുറത്ത് ; ശിവം ദുബേയുടെ അര്‍ദ്ധശതകത്തില്‍ ഇന്ത്യയ്ക്ക് ജയം

നേരിട്ട രണ്ടാം പന്തില്‍ റണ്ണൗട്ടായി രോഹിത്ശര്‍മ്മ പൂജ്യത്തിന് പുറത്തായതിന് പിന്നാലെ ശിവംദുബേയുടെ അര്‍ദ്ധശതകത്തില്‍ പിടിച്ചുകയറിയ ഇന്ത്യ അഫ്ഗാനിസ്ഥാനെതിരേ ആദ്യ ടി20 മത്സരത്തില്‍ ഉജ്വല ജയം നേടി. 15 പന്തുകള്‍ ബാക്കി നില്‍ക്കേ ആറു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ശിവം ദുബേ 40 പന്തുകളില്‍ അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറുകളുമായി 60 റണ്‍സ് എടുത്തു. കരിയറിലെ രണ്ടാം അര്‍ദ്ധശതകമാണ് ദുബേ കുറിച്ചത്. ഒപ്പം നിന്ന് തകര്‍ത്തടിച്ച് റിങ്കുസിംഗ് ഒമ്പത് പന്തുകളില്‍ 16 റണ്‍സ് നേടി. ജിതേഷ് ശര്‍മ്മ 20 Read More…

Sports

ഐപിഎല്ലില്‍ ബാറ്റിംഗ് വെടിക്കെട്ട് കാലം ; ഇന്ത്യയ്ക്കായി ഈ വര്‍ഷം സ്‌കോര്‍ ചെയ്തത് യുവതാരങ്ങള്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ താരലേലം കഴിഞ്ഞതോടെ ഈ സീസണില്‍ ഏറ്റവും മികച്ച പ്രകടനം നടത്താന്‍ പോകുന്ന യുവതാരങ്ങളെ ആകാംഷയോടെയാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി ടി20 മത്സരങ്ങളില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് അടിച്ചുകൂട്ടിയ യുവതാരങ്ങള്‍ ഇവരാണ്. കഴിഞ്ഞ വര്‍ഷത്തെ പോലെ ഈ വര്‍ഷവും ഇന്ത്യയുടെ ഏറ്റവും മികച്ച ടി20 ബാറ്റര്‍ സൂര്യകുമാര്‍ യാദവ് ആയിരുന്നു. 18 ടി20 മത്സരങ്ങള്‍ കളിച്ച അദ്ദേഹം 738 റണ്‍സ് നേടി. ശരാശരി 48.86. സ്‌ട്രൈക്ക് റേറ്റ് 155.05. രണ്ടു Read More…

Sports

സഞ്ജു… പ്ലീസ് ഈ അവസരം മുതലാക്കണം ; ടി20 ലോകകപ്പ് വരുന്നു

ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷം മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണ് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം. ലോകകപ്പിനു ശേഷം ഇന്ത്യ പോകുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഏകദിന ടീമില്‍ സഞ്ജുവും ഇടം പിടിച്ചു. മൂന്ന് ടി 20 മത്സരങ്ങളും തുടര്‍ന്ന് മൂന്ന് ഏകദിനങ്ങളും രണ്ടുകളുമാണ് ഇന്ത്യ കളിക്കുക. ഈ അവസരം മുതലാക്കാനായാല്‍ താരത്തിന് ടി20 ലോകകപ്പ് ടീമിലേക്കും നോക്കാനാകും. ഈ വര്‍ഷം ഓഗസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിലാണ് സഞ്ജു അവസാനമായി ഏകദിനം കളിച്ചത്. പിന്നീട് അയര്‍ലന്‍ഡില്‍ നടന്ന ടി20യിലും കളിച്ചു. എന്നാല്‍ Read More…

Sports

ടി 20 ക്രിക്കറ്റില്‍ ഇന്ത്യ എത്ര തവണ 200 ന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടുണ്ടെന്ന് അറിയാമോ?

ലോകകപ്പിന് പിന്നാലെ നടക്കുന്ന ടി20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയ വമ്പന്‍ സ്‌കോര്‍ ഉയര്‍ത്തിയിട്ടും ഇന്ത്യ ചേസ് ചെയ്ത് പിടിച്ചു. ഈ മത്സരത്തിലൂടെ ടി20 യില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ചേസ് ചെയ്ത ടീമെന്ന നേട്ടം ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു. ഓസീസന്റെ 208 എന്ന സ്‌കോറാണ് ഇന്ത്യ ഒരോവറില്‍ 10 റണ്‍ ശരാശരിയില്‍ മറികടന്നത്. ഇതോടെ ടി20 യില്‍ ഏതു വമ്പന്‍ സ്‌കോറും ചേസ് ചെയ്ത് മറികടക്കാന്‍ കഴിയുന്ന ടീമെന്ന ഖ്യാതി കുടിയാണ് ഇന്ത്യന്‍ ടീം Read More…

Uncategorized

ലോകകപ്പിലെ വെടിക്കെട്ടിന് പിന്നാലെ ടി20 പരമ്പരയിലും മാക്‌സ്‌വെല്ലിനെ കാത്ത് ഒരു നേട്ടം

ഏകദിന ലോകകപ്പ് തോറ്റതിന് പിന്നാലെ ടി20 പരമ്പരയ്ക്കായി എത്തുകയാണ് ഓസ്‌ട്രേലിയ. ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ഗ്‌ളെന്‍ മാക്‌സ്‌വെല്ലിനെ കാത്തിരിക്കുന്നത് ഒരു നാഴികക്കല്ലാണ്. ഇന്ത്യയ്ക്കെതിരായ ടി20യില്‍ എക്കാലത്തെയും മികച്ച റണ്‍സ് സ്‌കോറര്‍ ആകാനുള്ള സാധ്യത ഗ്ലെന്‍ മാക്സ്വെല്ലിനുണ്ട്. നിലവില്‍ പട്ടികയില്‍ നാലാം സ്ഥാനത്തുള്ള മാക്‌സ്‌വെല്ലിന് റെക്കോര്‍ഡ് സ്ഥാപിക്കാന്‍ 154 റണ്‍സ് മതിയാകും. ആതിഥേയരായ ഇന്ത്യയും ഓസ്ട്രേലിയയും നവംബര്‍ 21 വ്യാഴാഴ്ച ആരംഭിക്കുന്ന ടി20 മത്സരങ്ങളുടെ പരമ്പരയില്‍ അഞ്ച് മത്സരങ്ങളാണ്. ഇന്ത്യയ്ക്കെതിരായ 19 ടി20 മത്സരങ്ങളില്‍ മാക്സ്വെല്‍ 27.37 ശരാശരിയില്‍ 438 Read More…