കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കയെ ഒന്‍പത് വിക്കറ്റിന് തോല്‍പ്പിച്ച് ന്യൂസിലന്‍ഡ് ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ കടന്നു. ഈഡന്‍ ഗാര്‍ഡന്‍സില്‍ ആദ്യം ബാറ്റ് ചെയ്‌ത ദക്ഷിണാഫ്രിക്ക എട്ട് വിക്കറ്റിന് 169 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത ന്യൂസിലന്‍ഡ് 13-ാം ഓവറില്‍ ലക്ഷ്യം കടന്നു. മറുപടി ബാറ്റിങ്ങിൽ വെടിക്കെട്ട് സെഞ്ച്വറി നേടിയ ഫിൻ അലനാണ് ദക്ഷിണാഫ്രിക്കയെ തകർത്തെറിഞ്ഞത്. 33 പന്തിൽ പുറത്താകാതെ 100 റൺസെടുത്ത ഫിൻ അലൻ ആണ് ഒരു ദയയുമില്ലാതെ പ്രോട്ടീസിനെ അടിച്ചൊതുക്കിയത്. 10 ഫോറും എട്ട് സിക്സും ഉൾപ്പെടുന്നതാണ് Read More…
Tag: T20 World Cup
ഹെറ്റ്മെയർ ഔട്ടല്ല! ഇന്ത്യക്കെതിരെ പുതിയ ആരോപണവുമായി മുഹമ്മദ് ആമിർ, ഇന്ത്യ കിരീടം നേടില്ലെന്നും താരം
ട്വന്‍റി–20 ലോകകപ്പിൽ വെസ്റ്റ് ഇന്‍ഡീസിനെ പരാജയപ്പെടുത്തി ഇന്ത്യ സെമി ഫൈനലിൽ പ്രവേശിച്ചതിന് പിന്നാലെ, വിവാദ പ്രസ്താവനയുമായി മുൻ പാക് താരം മുഹമ്മദ് ആമിർ രംഗത്ത്. മത്സരത്തിൽ വിൻഡീസ് താരം ഷിമ്രോൺ ഹെറ്റ്മെയർ പുറത്തായ രീതി സംശയാസ്പദമാണെന്നാണ് ആമിറിന്‍റെ ആരോപണം. ഇന്ത്യ സെമിയിൽ കടന്നെങ്കിലും ഇത്തവണ കിരീടം നേടാൻ സാധ്യതയില്ലെന്നും പാക്കിസ്ഥാൻ മുൻ പേസർ പ്രവചിക്കുന്നു. ഹെറ്റ്മെയർ ക്രീസിൽ തുടന്നിരുന്നെങ്കിൽ ഇന്ത്യ ടൂർണമെന്റിൽ നിന്ന് പുറത്താകുമായിരുന്നു എന്നാണ് ആമിർ വാദിക്കുന്നത്. ജസ്പ്രീത് ബുംറയുടെ പന്തിൽ സഞ്ജു സാംസൺ പിടികൂടി Read More…
‘ദൈവത്തിന് നന്ദി, ഈ ദിവസത്തിനു വേണ്ടിയാണ് കാത്തിരുന്നത്’: കണ്ണീരോടെ സഞ്ജു, ദ റിയൽ ഫിനിഷർ!
കൊൽക്കത്തയിൽ വെസ്റ്റിൻഡീസിനെതിരായ നിർണായകമായ ട്വന്റി20 ലോകകപ്പ് സൂപ്പർ 8 പോരാട്ടത്തിൽ റൊമാരിയോ ഷെപ്പേർഡിനെ ഫോറടിച്ചുകൊണ്ട് സഞ്ജു സാംസൺ ആ വിജയറൺ കുറിക്കുമ്പോൾ ഈഡൻ ഗാർഡൻസ് ഒരു പുതിയ ‘ചേസ് മാസ്റ്ററെ’ കാണുകയായിരുന്നു. ഹെൽമറ്റ് ഊരി ആകാശത്തേക്ക് നോക്കി മുട്ടുകുത്തി നിന്ന സഞ്ജുവിന്റെ ആഹ്ലാദപ്രകടനം വിമർശകർക്കുള്ള കൃത്യമായ മറുപടിയായിരുന്നു. തോറ്റാൽ ലോകകപ്പിന് പുറത്താകുമായിരുന്ന മത്സരത്തിൽ ഓപ്പണറായി ഇറങ്ങി 50 പന്തിൽ 97 റൺസുമായി പുറത്താകാതെ നിന്ന സഞ്ജു, ഇന്ത്യയെ സെമിഫൈനലിലേക്ക് നയിച്ചതോടെ അർഹിച്ച പ്ലെയർ ഓഫ് ദ് മാച്ച് Read More…
റെക്കോർഡുകൾ തകർത്ത് ഫർഹാൻ; ഒരേ ലോകകപ്പിൽ രണ്ട് സെഞ്ചറികൾ! കോഹ്ലിയുടെ റെക്കോർഡും തകർത്തു
കൊളംബോ: ഒരു ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ രണ്ട് സെഞ്ചുറികളടിക്കുന്ന ആദ്യ താരമെന്ന നേട്ടവുമായി പാകിസ്‌താന്റെ സാഹിബ്‌സാദ ഫര്‍ഹാന്‍. ശ്രീലങ്കയ്‌ക്കെതിരേ നടന്ന സൂപ്പര്‍ എട്ട് മത്സരത്തില്‍ സെഞ്ചുറിയടിച്ചതോടെയാണു ഫര്‍ഹാന്‍ റെക്കോഡ് സ്വന്തമാക്കിയത്. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ഫർഹാൻ, അഞ്ച് സിക്സറുകളും ഒൻപത് ഫോറുകളും സഹിതം തന്റെ ആകെ സമ്പാദ്യം 383 റൺസിലെത്തിച്ചു. ഇതോടെ, 2014-ൽ വിരാട് കോഹ്‌ലി കുറിച്ച 319 റൺസെന്ന റെക്കോർഡ് മറികടന്ന് ഒരു ടി20 ലോകകപ്പ് എഡിഷനിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന Read More…
ദുബെയെന്ന ‘ധാരാളി’യുടെ 2 ഓവര്‍ പണിയായോ? വിൻഡീസിനെ മറികടക്കാനായില്ല; മഴ ചതിച്ചാല്‍ പണിപാളും !
ചെന്നൈ: സിംബാബ്‌വേയ്‌ക്കെതിരേ നടന്ന ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയുടെ ശിവം ദുബെയുടെ ബൗളിങ് പ്രകടനം സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായി. രണ്ട് ഓവറില്‍ 46 റണ്ണാണ് ദുബെ വിട്ടുകൊടുത്തത്. ദുബെയുടെ പന്തുകളെ സിംബാബ്വേ ബാറ്റര്‍മാര്‍ നിര്‍ദാക്ഷിണ്യം അതിര്‍ത്തി കടത്തി. വൈഡും നോബോളുമായി അധിക റണ്‍ നല്‍കാന്‍ ദുബെയും മത്സരിച്ചു. രണ്ട് നോബോളും നാല് വൈഡുകളുമാണ് ദുബെ എറിഞ്ഞത്. ഈ നോ ബോളുകള്‍ക്ക് പിന്നാലെ ”ഒരു നേട്ടവും” ദുബെയുടെ പേരിലായി. ട്വന്റി20 ലോകകപ്പുകളില്‍ ഏറ്റവുമധികം നോ ബോള്‍ എറിയുന്ന Read More…
ഇന്നു തോറ്റാല്‍ ഇന്ത്യ റ്റാറ്റ പറയുമോ? സിംബാബ്വേയ്ക്കും ഇന്ത്യയ്ക്കും ജീവന്‍മരണ പോരാട്ടം
ചെന്നൈ: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്‍ ഇന്ത്യക്ക് ജീവന്‍മരണ പോരാട്ടം. സൂപ്പര്‍ എട്ട് ഗ്രൂപ്പ് 1 ലെ രണ്ടാമത്തെ മത്സരത്തില്‍ സിംബാബ്‌വേയാണ് എതിരാളി. ചെപ്പോക്കിലെ എം.എ. ചിദംബരം സ്‌റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മുതലാണു മത്സരം. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോടു തോറ്റതോടെയാണ് ഇന്ത്യയുടെ സെമി ഫൈനല്‍ സാധ്യത പരുങ്ങലായത്. നെറ്റ് റണ്‍റേറ്റ് -3.800 ലേക്കു താണതും ഇന്ത്യക്കു പ്രതികൂലമാണ്. ആദ്യ മത്സരത്തില്‍ വെസ്‌റ്റിന്‍ഡീസിനോടു തോറ്റ സിംബാബ്‌വേയ്‌ക്കും ഇന്നു ജയം അനിവാര്യം. വൈകിട്ടു മൂന്നു മുതല്‍ വെസ്‌റ്റിന്‍ഡീസും ദക്ഷിണാഫ്രിക്കയും Read More…
റിങ്കു മടങ്ങി, സഞ്ജു റെഡി!; സിംബാബ്‌വെക്കെതിരെ ചെപ്പോക്കിൽ ‘സഞ്ജു ഷോ’ വരുന്നു?
ചെന്നൈ: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ സിംബാബ്‌വേയ്‌ക്കെതിരേ നാളെ മത്സരിക്കാനിരിക്കേ ഇന്ത്യന്‍ താരം റിങ്കു സിങ് നാട്ടിലേക്കു മടങ്ങി. പിതാവിന് അസുഖം കൂടുതലായതിനെ തുടര്‍ന്നാണു റിങ്കു മടങ്ങിയത്. സിംബാബ്‌വെക്കെതിരായ ജീവൻമരണ പോരാട്ടത്തിന് തൊട്ടുമുൻപാണ് റിങ്കു ടീം വിട്ടതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. താരത്തിനു കളിക്കാനായില്ലെങ്കില്‍ മലയാളി താരം സഞ്‌ജു സാംസണിനെയോ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനെയോ കളിപ്പിക്കും. ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, റിങ്കുവിന്റെ അച്ഛൻ സ്റ്റേജ് -4 ലിവർ ക്യാൻസറാണ്, നിലവിൽ വെന്റിലേറ്ററിന്റെ സഹായത്തിലാണ്. ഈ നിർണായക Read More…
നെറ്റ്‌സിൽ സഞ്ജു ഷോ! ബുംറയ്ക്കും രക്ഷയില്ല; സഞ്ജുവും ഇഷാനും ഒന്നിച്ചെത്തുന്നു? വൻ അഴിച്ചുപണിക്ക് മാനേജ്‌മെന്റ്
സിംബാബ്‌വെയ്‌ക്കെതിരായ മത്സരത്തിനുമുമ്പ് നെറ്റ്‌സിൽ അതീവ ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്യുന്ന സഞ്ജു സാംസന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ താരം ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്താൻ സാധ്യതയേറുന്നു. സൂപ്പർ എട്ടിലെ നിർണായക മത്സരങ്ങൾക്ക് മുൻപായി ടീമിലെ ഇടംകയ്യൻ ബാറ്റിംഗ് കോമ്പിനേഷൻ പൊളിക്കാനും ഫോമില്ലാതെ വിഷമിക്കുന്ന താരങ്ങളെ മാറ്റാനും മാനേജ്‌മെന്റ് ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇതിനിടെ ജസ്‌പ്രിത് ബുംറയെപ്പോലെയുള്ള ലോകോത്തര ബൗളർക്കെതിരെ നെറ്റ്‌സിൽ സഞ്ജു തകർപ്പൻ ഷോട്ടുകൾ പായിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത് ആരാധകർക്ക് ആവേശം നൽകുന്നുണ്ട്. ഇത്തവണ നമീബിയയ്‌ക്കെതിരായ മത്സരത്തിൽ എട്ടു പന്തിൽ 22 റൺസെടുത്ത് Read More…
റൺ റേറ്റിൽ വെസ്റ്റ് ഇൻഡീസിന് വമ്പൻ കുതിപ്പ്: ഇന്ത്യയുടെ സെമി സാധ്യതകൾ നൂൽപ്പാലത്തിൽ !
മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിൽ 76 റൺസിന്റെ കൂറ്റൻ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ ടി20 ലോകകപ്പിൽ ഇന്ത്യൻ ആരാധകർക്ക് വീണ്ടും നിരാശ. തിങ്കളാഴ്ച മുംബൈയിൽ നടന്ന മത്സരത്തിൽ സിംബാബ്‌വെയെ 107 റൺസിന് തകർത്ത് വെസ്റ്റ് ഇൻഡീസ് നേടിയ വമ്പിച്ച വിജയം ഇന്ത്യയുടെ സമ്മർദ്ദം വർധിപ്പിച്ചിരിക്കുകയാണ്. സെമി ഫൈനൽ സാധ്യതകളെ ബാധിക്കുമെന്നതിനാൽ വെസ്റ്റ് ഇൻഡീസും സിംബാബ്‌വെയും തമ്മിലുള്ള സൂപ്പർ 8 പോരാട്ടം ഇന്ത്യ ഉറ്റുനോക്കുകയായിരുന്നു. ഈ വലിയ വിജയത്തോടെ വെസ്റ്റ് ഇൻഡീസിന്റെ നെറ്റ് റൺ റേറ്റ് (NRR) ഗണ്യമായി വർധിച്ചു. Read More…









