ന്യൂ ചണ്ഡിഗഡ്: ഇന്ത്യക്കെതിരായ അഞ്ചു മത്സര ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍പ്പന്‍ ജയം. 51 റണ്ണിനാണ് ആതിഥേയരെ ദക്ഷിണാഫ്രിക്ക മുട്ടുകുത്തിച്ചത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ദക്ഷിണാഫ്രിക്ക 20 ഓവറില്‍ നാലുവിക്കറ്റ് നഷ്‌ടത്തില്‍ 213 റണ്ണെന്ന പടുകൂറ്റന്‍ സ്‌കോര്‍ കുറിച്ചു. ഇന്ത്യയുടെ മറുപടി 19.1 ഓവറില്‍ 162 റണ്ണില്‍ അവസാനിച്ചു. 46 പന്തില്‍ ഏഴു സിക്‌സും അഞ്ചു ഫോറും അടക്കം 90 റണ്‍ വാരിയ ഓപ്പണറും വിക്കറ്റ് കീപ്പറുമായ ക്വിന്റണ്‍ ഡികോക്കിന്റെ Read More…
Tag: t20 cricket
ക്ലീന്‍ ബൗള്‍ഡ് ! മകനെ പുറത്താക്കിയ ശ്രേയസ് അയ്യരുടെ അമ്മയുടെ ആഘോഷം; വീഡിയോ വൈറലാകുന്നു
ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റ്സ്മാന്‍ ശ്രേയസ് അയ്യരും അമ്മ രോഹിണിയും വീട്ടില്‍ ക്രിക്കറ്റ് കളിക്കുന്നതിന്റെ വീഡിയോ വൈറലാകുന്നു. മകനെ പുറത്താക്കിയതിന് ശേഷമുള്ള രോഹിണിയുടെ കുഞ്ഞിനെപ്പോലുള്ള ആഘോഷം നെറ്റിസണ്‍സിനെ വളരെയധികം ആകര്‍ഷിച്ചു. പഞ്ചാബ് കിംഗ്സ് അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്ത ഒരു ക്ലിപ്പില്‍, അയ്യര്‍ അമ്മയോടൊപ്പം സ്വീകരണമുറിയില്‍ ഒരു പ്ലാസ്റ്റിക് പന്തുമായി ക്രിക്കറ്റ് കളിക്കുന്നത് കാണാം. ആദ്യപന്ത് അദ്ദേഹം ബാറ്റ് വെച്ച് ഡിഫന്‍സ് ചെയ്യുന്നത് കാണാനാകും. എന്നാല്‍ അടുത്ത പന്ത് അദ്ദേഹത്തിന്റെ പ്രതിരോധത്തിന് ഇടയിലൂടെ കടന്നുപോയി വാതിലിലെ Read More…
‘ഭീഷണി’, ഇന്ത്യാ പാക് മത്സരത്തിന് മുമ്പ് 2 ദിവസം വെളിയില്‍ ഇറങ്ങിയില്ല; ടി 20 ലോകകപ്പ് വിജയത്തപ്പറ്റി രോഹിത് ശര്‍മ്മ
അമേരിക്കയിലെ ടി20 ലോകകപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള അതിശക്തമായ മത്സരം ആര്‍ക്കാണ് മറക്കാന്‍ കഴിയുക? ന്യൂയോര്‍ക്കിലെ നാസൗ കൗണ്ടിയില്‍ നടന്ന മത്സരത്തില്‍ രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ടീം ആറ് റണ്‍സിന് വിജയിച്ചു. ടി 20 ലോകകപ്പ് വിജയത്തിന്റെ ഒന്നാം വാര്‍ഷികം ദിവസങ്ങള്‍ മാത്രം ശേഷിക്കുമ്പോള്‍ അനുഭവം പങ്കുവെയ്ക്കുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ. മത്സരത്തിന് മുമ്പ് ‘ഭീഷണി’ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഭീഷണിയെത്തുടര്‍ന്ന് തന്റെ ടീമിനെ ഹോട്ടല്‍ മുറികളില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കാത്തതിനെ കുറിച്ചും രോഹിത് ശര്‍മ്മ Read More…
ടി20 യിലെ ഏറ്റവും ചെറിയ സ്‌കോര്‍ ; ഐവറികോസ്റ്റ് ഏഴ് റണ്‍സിന് പുറത്തായി
അന്താരാഷ്ട്ര ടി20 ക്രിക്കറ്റ് മത്സരത്തിലെ ഏറ്റവും ചെറിയ സ്‌കോറുമായി ആഫ്രിക്കന്‍ ടീമായ ഐവറികോസ്റ്റ്. നൈജീരിയ്ക്ക് എതിരേയുള്ള ഐസിസി പുരുഷന്മാരുടെ ടി20 ലോകകപ്പ് സബ് റീജിയണല്‍ ആഫ്രിക്ക ക്വാളിഫയര്‍ ഗ്രൂപ്പ് സി മത്സരത്തില്‍ നൈജീരിയയ്ക്കെതിരെ 7 റണ്‍സിന് അവര്‍ പുറത്തായി. ഒരു ടി20 യിലെ ഏറ്റവും കുറഞ്ഞ സ്‌കോര്‍ എന്ന ലോകറെക്കോഡ് മാത്രമല്ല ഒറ്റയക്കത്തിലുള്ള സ്‌കോറില്‍ പുറത്താകുന്ന ആദ്യ ടീമെന്ന മോശം നേട്ടവും ഐവറികോസ്റ്റിനായി. മുമ്പ് ടി20 ഇന്റര്‍നാഷണല്‍ ഫോര്‍മാറ്റിലെ ഏറ്റവും കുറഞ്ഞ സ്‌കോര്‍ 10 ന് ഓള്‍ Read More…
” ജീവിതത്തിലെ ഏറ്റവും മികച്ച ഫോണ്‍ കോള്‍”: 2023-ല്‍ വിരമിക്കുന്നതില്‍ നിന്ന് തന്നെ തടഞ്ഞ കോളിനെക്കുറിച്ച് ദ്രാവിഡ്
ലോകകപ്പ് പ്രതാപം രാജ്യത്തേക്ക് തിരികെ കൊണ്ടുവരിക എന്നത് ഒരു പതിറ്റാണ്ടിലേറെയായി ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്ന കാര്യമായിരുന്നു. വെസ്റ്റിന്‍ഡീസിലും അമേരിക്കയിലുമായി നടന്ന ടി20 ലോകകപ്പില്‍ ഈ സ്വപ്നം യാഥാര്‍ത്ഥ്യമാകുകയും ചെയ്തു. നേട്ടത്തില്‍ ഇന്ത്യന്‍ ടീമിനൊപ്പം സന്തോഷിക്കുന്ന ഒരാള്‍ പരിശീലകന്‍ രാഹുല്‍ദ്രാവിഡാണ്. ടെസ്റ്റും ഏകദിനവും ടി20 യുമായി മൂ്ന്ന് തവണ ഫൈനലില്‍ കടന്ന രാഹുല്‍ദ്രാവിഡിന് കരിയറിലെ ഒരു കിരീടമാണ് രോഹിതും കൂട്ടരും നേടിക്കൊടുത്തത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലക സ്ഥാനം ഒഴിയാന്‍ ഒരുങ്ങുന്നതിനാല്‍, അദ്ദേഹത്തിന് മറക്കാന്‍ കഴിയാത്ത നിമിഷമാണ് Read More…
ഇന്ത്യ- പാകിസ്ഥാന്‍ ടി20 മത്സരം; ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരം ഹര്‍ദിക് പാണ്ഡ്യ
ഞായറാഴ്ച (ജൂണ്‍ 9) ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ടി20യില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബൗളറായി സ്റ്റാര്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ചരിത്രം സൃഷ്ടിച്ചു. ന്യൂയോര്‍ക്കില്‍ രണ്ട് ചിരവൈരികള്‍ തമ്മില്‍ നടന്ന ടി20 ലോകകപ്പ് 2024 മത്സരത്തിനിടെ ഇന്ത്യ-പാകിസ്ഥാന്‍ ടി20 കളികളില്‍ നിന്ന് 11 വിക്കറ്റ് എന്ന മുന്‍ പാകിസ്ഥാന്‍ പേസര്‍ ഉമര്‍ ഗുലിന്റെ റെക്കോര്‍ഡാണ് 30 കാരനായ ക്രിക്കറ്റ് താരം തകര്‍ത്തത്. വലംകൈയ്യന്‍ മീഡിയം പേസര്‍ നാല് ഓവറില്‍ 24 റണ്‍സിന് 2 വിക്കറ്റ് Read More…
ടി20 ലോകകപ്പില്‍ മലയാളികള്‍ ആകാംക്ഷയോടെ കാത്തിരുന്നു, സഞ്ജുവിന്റെ കളി കാണാനായില്ല
അയര്‍ലന്‍ഡിനെതിരായ ടി20 മത്സരത്തില്‍ സഞ്ജു സാംസണെ മറികടന്ന് വിക്കറ്റ് കീപ്പറായി പന്തിനെ തിരഞ്ഞെടുത്തു. ജൂണ്‍ ഒന്നിന് ബംഗ്ലാദേശിനെതിരായ നടന്ന സന്നാഹ മത്സരത്തില്‍ പന്ത് അസാധാരണമായി കളിച്ചു. വിരമിക്കുന്നതിന് മുമ്പ് അദ്ദേഹം അതിവേഗ അര്‍ദ്ധ സെഞ്ച്വറി നേടി. സാധാരണ രീതിയില്‍, പന്ത് ഒരു അതുല്യമായ ഷോട്ടുകള്‍ ഉപയോഗിച്ച് പാര്‍ക്കിന് ചുറ്റുമുള്ള ബൗളര്‍മാരെ തകര്‍ത്തു. മറുവശത്ത്, ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തിനിടെ ലഭിച്ച അവസരം സഞ്ജു സാംസണ്‍ ഉപയോഗിച്ചില്ല. വിരാട് കോഹ്ലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മ്മയ്ക്കൊപ്പം ബാറ്റിംഗ് ഓപ്പണ്‍ ചെയ്യാന്‍ തിരഞ്ഞെടുത്തത് Read More…
ടി20 ഏകദിനത്തെ പറപ്പിക്കുമോ? ചാംപ്യന്‍സ് ട്രോഫിയില്‍ ഏതു ഫോര്‍മാറ്റ് വേണമെന്ന ചര്‍ച്ചയില്‍ ഐസിസി
സമയദൈര്‍ഘ്യത്തിന്റെ ആനുകൂല്യവും വിസ്‌ഫോടനാത്മകമായ ബാറ്റിംഗും ജനപ്രിയതയേറിയതോടെ ഏകദിനത്തിന് മേല്‍ ടി20 പിടിമുറുക്കുന്നു. ചാംപ്യന്‍സ്‌ട്രോഫി 2025 ന്റെ പതിപ്പ് ഏകദിനമാക്കണോ ടി20 ആക്കണോ എന്നരീതിയില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി ചര്‍ച്ചയില്‍. ദുബായിലെ ഐസിസിയുടെ ആസ്ഥാനത്ത് അടുത്തിടെ നടന്ന അസംബ്ലിയില്‍, ക്രിക്കറ്റ് ബോഡിയുടെ ഉയര്‍ന്ന റാങ്കിംഗ് ഉദ്യോഗസ്ഥര്‍, ബ്രോഡ്കാസ്റ്റര്‍ ഡിസ്‌നി സ്റ്റാര്‍ പോലുള്ള പ്രധാന പങ്കാളികളുടെ പ്രതിനിധികള്‍ക്കൊപ്പം തീവ്രമായ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടു. പാകിസ്ഥാനില്‍ നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി 2025 ന്റെ കോണ്‍ഫിഗറേഷന്‍ ഏകദിന മത്സരങ്ങള്‍ വേണോ അതോ മറ്റൊരു ഫോര്‍മാറ്റ് Read More…








