ലണ്ടന്‍: ഇന്ത്യക്കെതിരായ അഞ്ചാമത്തെയും അവസാനത്തെയും ട്വന്റി20 ക്രിക്കറ്റ് മത്സരത്തിലും ഇംഗ്ലണ്ടിന് 56 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ഇതോടെ ഒരു മത്സരം പോലും ജയിക്കാനാകാതെ 4-0 എന്ന നിലയിലാണ് ഇന്ത്യന്‍ ടീം പരമ്പര പൂര്‍ത്തിയാക്കി മടങ്ങുന്നത്. ഒപ്പം, ട്വന്റി20 ചരിത്രത്തിൽ ഒന്നിൽ കൂടുതൽ മത്സരങ്ങളുള്ള പരമ്പരയിൽ ഒരു മത്സരം പോലും ടീം ഇന്ത്യ ജയിക്കാത്ത ആദ്യ പരമ്പര എന്ന നാണക്കേടും. ട്വന്റി20 റാങ്കിങ്ങിൽ ഇന്ത്യയെ പിന്തള്ളി ഒന്നാം സ്ഥാനം ഇംഗ്ലണ്ട് പിടിച്ചെടുക്കുകയും ചെയ്തു. സതാംപ്ടണിലെ റോസ് ബൗള്‍ സ്‌റ്റേഡിയത്തില്‍ Read More…
Tag: t20 cricket
ഇന്ത്യയെ നാണംകെടുത്തി ചുരുട്ടിക്കൂട്ടി ഇംഗ്ലണ്ട്! 76 റൺസിന് ഓൾഔട്ട്; തോറ്റത് 125 റണ്‍സിന്
ഇന്ത്യക്കെതിരായ മൂന്നാം ടി20 മത്സരത്തില്‍ ഇംഗ്ലണ്ടിന് 125 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ട്രെന്റ് ബ്രിഡ്ജില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 11.4 ഓവറില്‍ വെറും 76 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. ഈ വിജയത്തോടെ 5 മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് 2-0 ന് മുന്നിലെത്തി. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഓപ്പണര്‍ ഫില്‍ സാല്‍ട്ടിന്റെ (70) Read More…
സഞ്ജു പുറത്ത്, പകരം വിക്കറ്റ് കീപ്പറായി പഞ്ചാബ് താരം, വൈഭവും അകത്ത്; സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ടി20 ടീം
മുംബൈ: സിംബാബ്‌വേയ്‌ക്കെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്തിയില്ല. സിംബാബ്‌വേയില്‍ മൂന്ന് മത്സരങ്ങളാണ് ഇന്ത്യ കളിക്കുന്നത്. ആദ്യ കളി ഈ മാസം 23-നും ബാക്കി മത്സരങ്ങള്‍ 25, 26 തീയതികളിലും നടക്കും. സഞ്ജുവിന് വിശ്രമം അനുവദിച്ചതാണോ അതോ ടീമിൽ നിന്ന് മാറ്റിയതാണോ എന്ന് ബി.സി.സി.ഐ വ്യക്തമാക്കിയിട്ടില്ല. പരമ്പരയിൽ ഇഷാൻ കിഷനാണ് ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പർ. ബാക്അപ് വിക്കറ്റ് കീപ്പറായി പഞ്ചാബ് താരം പ്രഭ്സിമ്രാൻ സിങ്ങിനെ ടീമിലുൾപ്പെടുത്തി. Read More…
ലോകകപ്പിനിടെ പാക് താരം ഹോട്ടല്‍ ജീവനക്കാരിയെ കയറിപ്പിടിച്ചു! വീണ്ടും നാണക്കേട്, പിഴ ശിക്ഷ
ട്വന്റി 20 ലോകകപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിനെ പിടിച്ചുലച്ച് പുതിയ പീഡനവിവാദവും. ശ്രീലങ്കയിലെ കാൻഡിയിലുള്ള ഗോൾഡൻ ക്രൗൺ ഹോട്ടലിൽ വെച്ച് ടീമിലെ ഒരു താരം ഹൗസ് കീപ്പിങ് ജീവനക്കാരിയോട് അശ്ലീലമായി പെരുമാറിയെന്നാണ് പുറത്തുവരുന്ന വിവരം. സൂപ്പർ എട്ടിലെ നിർണ്ണായകമായ ശ്രീലങ്കൻ പോരാട്ടത്തിന് തൊട്ടുമുമ്പായിരുന്നു നാണക്കേടുണ്ടാക്കിയ ഈ സംഭവം നടന്നതെന്ന് ടെലികോം ഏഷ്യ റിപ്പോർട്ട് ചെയ്യുന്നു. ശ്രീലങ്കയ്ക്കെതിരായ മത്സരത്തിനായി ടീം ഹോട്ടലിൽ കഴിയുമ്പോഴാണ് താരം യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്. യുവതി ബഹളം വെച്ചതിനെ തുടർന്ന് Read More…
സഞ്ജുവിന്റെ കാര്യം ‘തീരുമാന’മായി? ഓപ്പണര്‍, കീപ്പര്‍ സ്ഥാനങ്ങള്‍ ഇഷാന്‍ കൊണ്ടുപോയി, സന്നാഹ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ
നവി മുംബൈ: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിനു മുന്നോടിയായി ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന സന്നാഹ മത്സരത്തിൽ ബാറ്റിങ്ങിന് ഇറക്കാത്തതോടെ സഞ്ജു സാംസൺ ലോകകപ്പ് പ്ലേയിങ് ഇലവനിൽ സ്ഥാനം കിട്ടില്ലെന്ന് ഉറപ്പായി. ഇത്തരം മത്സരങ്ങളില്‍ ടീമിലുള്ള 15 പേര്‍ക്കും എപ്പോള്‍ വേണമെങ്കിലും ഗ്രൗണ്ടിലിറങ്ങാം. എന്നിട്ടും സഞ്ജുവിനെ ബാറ്റിങ്ങിന് ഇറക്കാതിരുന്നതോടെ ടീം മാനേജ്മെന്റ് നയം വ്യക്തമായി. ബുമ്രയെയും വാഷിങ്ടനെയും കൂടാതെ ഇന്ത്യൻ നിരയിൽ ബാറ്റിങ്ങിനും ബോളിങ്ങിനും അവസരം ലഭിക്കാത്തത് സഞ്ജുവിനു മാത്രമാണ്. ഇഷാൻ കിഷൻ വിക്കറ്റ് കീപ്പറായപ്പോൾ സഞ്ജു ഇറങ്ങിയത് ഫീൽഡിങ്ങിന്. ന്യൂസീലൻഡിനെതിരായ Read More…
ഇംഗ്ലണ്ടിലെ ആരാധകരുടെ മടുപ്പുമാറ്റാനൊരു വഴി! ട്വന്റി 20യുടെ പിറവി ഇങ്ങനെ, ആദ്യമത്സരം ജയിച്ചത് ആര്?
ട്വന്റി 20 ലോകകപ്പിന്റെ ആവേശം കൊടുമുടിയിൽ നിൽക്കുമ്പോൾ, ക്രിക്കറ്റിന്റെ ചരിത്രം മാറ്റിക്കുറിച്ച ഈ കൊച്ചു ഫോർമാറ്റിന്റെ ജനനം എങ്ങനെയായിരുന്നു എന്ന് പരിശോധിക്കുന്നത് രസകരമാണ്. ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റിൽ ആരാധകർക്ക് ടെസ്റ്റ്, ഏകദിന മത്സരങ്ങളോടുണ്ടായ മടുപ്പ് മാറ്റാനാണ് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ECB) പുതിയൊരു വഴി തേടിയത്. ശരിക്കും പറഞ്ഞാൽ, ECB-യുടെ അന്നത്തെ മാർക്കറ്റിംഗ് മാനേജർ സ്റ്റുവർട്ട് റോബേർട്ട്സൺ എന്ന വ്യക്തിയുടെ ബുദ്ധിയിലുദിച്ച വിപ്ലവകരമായ ആശയമാണ് ഇന്നത്തെ ടി20.വേഗതയും ആവേശവും ഒത്തുചേരുന്ന ഒരു ചെറിയ ഫോർമാറ്റായിരുന്നു Read More…
മിന്നിച്ചേക്കണേ…. എല്ലാ കണ്ണുകളും സഞ്ജുവില്‍… ഹോം ഗ്രൗണ്ടിലെ മത്സരം ഇന്ന്
തിരുവനന്തപുരം: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ അഞ്ചാമത്തേതും അവസാനത്തേതുമായ മത്സരം ഇന്നു നടക്കും. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മുതലാണു മത്സരം.ഇന്ത്യ പരമ്പരയില്‍ 3-1 നു മുന്നിലാണ്. നാലാം ട്വന്റി20 യിലെ തോല്‍വി ടീമിനു ക്ഷീണമായി. മൂന്നാം തവണയാണു ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ രാജ്യാന്തര ട്വന്റി20 മത്സരം നടക്കുന്നത്. 2022 ലും 2023 ലുമാണു മത്സരങ്ങള്‍ നടന്നത്. രണ്ടിലും ഇന്ത്യയാണു ജയിച്ചത്. 2023 നവംബര്‍ 26 നു നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയയെ 44 റണ്ണിനാണു Read More…
സ്വന്തം നാട്ടുകാരുടെ മുമ്പില്‍ സഞ്ജു ബെഞ്ചില്‍! ഒഴിവാക്കാന്‍ ഒറ്റ വഴി മാത്രം ; മൂന്നാം ട്വന്റി20 ഇന്ന്
ഗുവാഹാത്തി: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ മൂന്നാമത്തെ മത്സരം ഇന്നു നടക്കും. ഗുവാഹാത്തിയിലെ ബര്‍സാപാര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മുതലാണു മത്സരം. അഞ്ച് ട്വന്റി20 കളുടെ പരമ്പരയില്‍ ഇന്ത്യ 2-0 ത്തിനു മുന്നിലാണ്. ജയം തുടര്‍ന്നാല്‍ ഇന്ത്യക്ക് പരമ്പര ഉറപ്പിക്കാം. ബര്‍സാപാരയില്‍ റണ്ണൊഴുകും പിച്ചാണ്. നാല് വര്‍ഷം മുമ്പ് നടന്ന മത്സരത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ 16 റണ്ണിനു തോല്‍പ്പിച്ചിരുന്നു. ന്യൂസീലൻഡിനെതിരായ രണ്ടാം ടി20 മത്സരത്തിലും നിരാശപ്പെടുത്തിയതോടെ സഞ്ജു സാംസൺ കടുത്ത സമ്മർദത്തിലാണ്. ആദ്യ Read More…
ആദ്യം ടെസ്‌റ്റ് പരമ്പര… പിന്നെ ഏകദിന പരമ്പര.. കിവികള്‍ക്കെതിരേ മാനം കാക്കാന്‍ ഇന്ത്യ- ട്വന്റി-20 ക്രിക്കറ്റ് പരമ്പരയ്‌ക്ക് ഇന്നു തുടക്കം
നാഗ്‌പുര്‍: ആദ്യം ടെസ്‌റ്റ് ക്രിക്കറ്റ് പരമ്പര… പിന്നാലെ ഏകദിന പരമ്പര… ഇന്ത്യന്‍ മണ്ണില്‍ പുതുചരിത്രം രചിച്ച ന്യൂസിലന്‍ഡിനെതിരേ ട്വന്റി-20 പരമ്പരയ്‌ക്കായി ഇന്ത്യ ഇന്നു കളത്തില്‍. അഞ്ചുമത്സര ട്വന്റി-20 പരമ്പരകൂടി കൈവിടുന്നത് ആരാധകര്‍ മാത്രമല്ല, ഇന്ത്യന്‍ ക്രിക്കറ്റ് മേലാളര്‍ക്കും ദഹിക്കില്ലെന്നുറപ്പ്. അതിനാല്‍ത്തന്നെ സമ്മര്‍ദം ആതിഥേയര്‍ക്കാണെന്നതില്‍ രണ്ടുപക്ഷമില്ല. ട്വന്റി-20 ലോകകപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ ടീം ഘടന ഏതുവിധത്തിലായിരിക്കണമെന്നതിന്റെ ഉരകല്ലുകൂടിയാകും ഇരുടീമുകള്‍ക്കും ഈ പരമ്പര. നാഗ്‌പൂരില്‍ ഇന്നു രാത്രി ഏഴിന് ആദ്യ പന്തെറിയും. കിവികള്‍ക്കുമുന്നില്‍ ടെസ്‌റ്റ്-ഏകദിന പരമ്പരകള്‍ അടിയറവച്ചതിന്റെ ക്ഷീണമുണ്ടെങ്കിലും കുട്ടിക്രിക്കറ്റില്‍ Read More…









