Good News

‘കട്ടുതിന്നാന്‍’ ഇഷ്ടമില്ലാത്തവരായി ആരുണ്ട്? സ്വിഗി ഒരുക്കുന്നു ‘ഇൻകോഗ്‌നിറ്റോ മോഡ്’!

അമ്മയുണ്ടാക്കി അടുക്കളയില്‍വച്ചിരിക്കുന്ന പലഹാരം അവരുടെ കണ്ണുവെട്ടിച്ച് കട്ടുതിന്ന ഓര്‍മ്മ ചിലര്‍ക്കെങ്കിലുമുണ്ടാകും. അതിനൊരു ത്രില്ലും സുഖവുമൊക്കെയുണ്ട്. അമ്മമാര്‍ അത് കണ്ണടച്ച് അനുവദിക്കുകയും ചെയ്യും. എന്നാല്‍ കാലം മാറിയപ്പോള്‍ അടുക്കളയില്‍ പാചകം കുറഞ്ഞു. ഇപ്പോള്‍ എല്ലാവരും ഇഷ്ടമുള്ള ഭക്ഷണം ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത് വീട്ടില്‍ വരുത്തി സൗകര്യപൂര്‍വ്വം ആസ്വദിച്ചു കഴിക്കുന്നു. കട്ടുതിന്നല്‍ അല്ലെങ്കിലും ഓണ്‍ലൈനില്‍ നിന്നും മറ്റാരും കാണാതെ ചില ഭക്ഷണ വിഭവങ്ങള്‍ വാങ്ങി ഒറ്റയ്ക്ക് കഴിക്കാന്‍ നിങ്ങളും ആഗ്രഹിക്കാറില്ല?. അങ്ങനെ ആഗ്രഹിക്കുന്നവര്‍ക്കായി സ്വിഗി സൗകര്യമൊരുക്കുന്നു ‘ ഇന്‍കോഗ്‌നിറ്റോ മോഡലില്‍’ Read More…

Oddly News

കോമ്പറ്റീഷന്‍ ഐറ്റം അല്ല കേട്ടോ ! ഒരു വര്‍ഷത്തിനിടെ ഇയാള്‍ ഓര്‍ഡര്‍ ചെയ്തത് 7.3 ലക്ഷം രൂപയുടെ ഇഡ്ഡലി

ലോക ഇഡ്ഡലി ദിനമായ മാര്‍ച്ച് മുപ്പത്തിയൊന്നിന് ഇഡ്ഡലി സൂപ്പര്‍ സ്റ്റാറിനെ പ്രഖ്യാപിച്ചിരിക്കുകയാണ് സ്വിഗ്ഗി. ഹൈദരാബാദിലെ ഒരു സ്വിഗ്ഗി ഉപയോക്താവ് കഴിഞ്ഞ 12 മാസത്തിനിടെ ഓര്‍ഡര്‍ ചെയ്തത്7.3 ലക്ഷം രൂപയുടെ ഇഡ്ഡലിയാണത്രേ. അത്താഴമായി ഇഡ്ഡലി കഴിക്കാന്‍ ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, കോയമ്പത്തൂര്‍ , മുംബൈ തുടങ്ങിപല നഗരങ്ങളിലെയും ഒട്ടേറെ ഉപഭോക്താക്കള്‍ ആഗ്രഹിക്കുന്നുണ്ടത്രേ. റവ ഇഡ്ഡലിക്ക് ബെംഗളൂരില്‍ ആരാധകര്‍ ഏറെയാണ് അതേ സമയം തമിഴ്‌നാട് , അന്ധ്രപ്രദേശ്, തെലങ്കാന തുടങ്ങിയ പ്രദേശങ്ങളില്‍ നെയ്യ്/ നെയ്യ് കരം പൊടി ഇഡ്ഡലിയാണ് വളരെ Read More…