Movie News

സൂര്യ വീണ്ടും ബോളിവുഡിലേക്ക് ; ആക്ഷന്‍ ഒരുക്കുന്നത് ഗ്‌ളാഡിയേറ്ററിന്റെ സ്റ്റണ്ടുമാന്‍ നിക്ക് പവല്‍

2010 ല്‍ രാം ഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്ത ‘രക്ത ചരിത്ര 2’ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച സൂര്യ വീണ്ടും തനി ഹിന്ദി സിനിമ ചെയ്യുന്നു. സംവിധായകന്‍ രാകേഷ് ഓംപ്രകാശ് മെഹ്‌റയുമായി ഒരു ബിഗ് ബജറ്റ് ചിത്രത്തിനായി സഹകരിക്കാന്‍ ഒരുങ്ങുകയാണ് താരം. ‘കര്‍ണന്‍’ എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം മഹാഭാരതത്തെ അടിസ്ഥാനമാക്കിയുള്ള പുരാണ കാലഘട്ട നാടകമായിരിക്കും. 500 മുതല്‍ 600 കോടി രൂപ വരെ ബഡ്ജറ്റുള്ള രണ്ട് ഭാഗങ്ങളുള്ള ഇതിഹാസ ഫ്രാഞ്ചൈസിയായാണ് ഇത് ആസൂത്രണം Read More…

Movie News

വിജയ് യ്ക്ക് പിന്നാലെ സൂര്യയും രാഷ്ട്രീയത്തിലേക്ക്? സാമൂഹികപ്രവര്‍ത്തനം കൂടുതല്‍ പ്രദേശത്തേക്ക് വ്യാപിപ്പിക്കുന്നു

ദളപതി വിജയ് രാഷ്ട്രീയത്തിലേക്ക് കടക്കാനുള്ള തീരുമാനത്തിലൂടെ രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഏറ്റവും പുതിയ ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം, വിജയ്യുടെ പാത പിന്തുടരാന്‍ വ്യവസായത്തില്‍ നിന്നുള്ള മറ്റൊരു വമ്പന്‍ താരവും ഒരുങ്ങുന്നതായി സൂചനകള്‍. അത് മറ്റാരുമല്ല, കോളിവുഡിലെ സിങ്കം, സൂര്യ. പുതിയ റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കാമെങ്കില്‍, താരത്തെയും ഉടന്‍ രാഷ്ട്രീയത്തിലേക്ക് കാണാം. സൂര്യ തന്റെ അഗരം ഫൗണ്ടേഷന്‍ ആരംഭിച്ചത് 2006 ലാണ്. ആവശ്യമുള്ളവര്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസവും അവരുടെ ക്ഷേമവും നല്‍കാനാണ് ഇത് ലക്ഷ്യമിടുന്നത്. ഇതിലൂടെ പ്രശംസനീയമായ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടന്‍ ചെയ്തുവരുന്നുണ്ട്. Read More…

Movie News

18 വര്‍ഷമായി ഉലയാതെ സൂര്യയും ജ്യോതികയും ; കുടുംബജീവിതത്തിന്റെ രഹസ്യം പങ്കുവെച്ച് നടി

സൂര്യയും ജ്യോതികയും തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച താരദമ്പതികളാണ്. 18 വര്‍ഷം കഴിഞ്ഞിട്ടും അവരുടെ ബന്ധം ഉലയാതെ തന്നെ നില്‍ക്കുന്നു. ഇരുവര്‍ക്കും രണ്ടു കുട്ടികളുമുണ്ട്്. തങ്ങളുടെ ജീവിതവിജയത്തിന്റെ രഹസ്യം വെളിപ്പെടുത്തുകയാണ് നടി ജ്യോതിക. ആദ്യ കണ്ടുമുട്ടല്‍ മുതല്‍ ഇതുവരെ ഇരുവരും സുഹൃത്തുക്കളായി നിലനില്‍ക്കുന്നതാണ് വിജയരഹസ്യമെന്ന് നടി പറയുന്നു. ”എന്റെ ഭര്‍ത്താവ് എന്റെ ഏറ്റവും നല്ല സുഹൃത്താണ്. ഇന്‍ഡസ്ട്രിയില്‍ ഞാന്‍ ആദ്യമായി കണ്ടുമുട്ടിയ വ്യക്തി അദ്ദേഹമാണ്, ഞാന്‍ എന്റെ ആദ്യ സിനിമ ചെയ്തത് അദ്ദേഹത്തോടൊപ്പമാണ്. ഞങ്ങള്‍ വളരെക്കാലം സുഹൃത്തുക്കളായി Read More…

Movie News

കാര്‍ത്തിക്ക് സുബ്ബരാജ് ഇനി സൂര്യയ്‌ക്കൊപ്പം ; പുതിയ സിനിമയുടെ പ്രഖ്യാപനം നടത്തി സംവിധായകന്‍

ജിഗര്‍തണ്ട 2 വിന്റെ വിജയത്തിന്റെ ലഹരിയിലാണ് സംവിധായകന്‍ കാര്‍ത്തിക്ക് സുബ്ബരാജ്. അടുത്ത സിനിമ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ സൂപ്പര്‍താരം സൂര്യയ്‌ക്കൊപ്പമെന്ന് പ്രഖ്യാപിച്ചു. ‘സൂര്യ 44’ എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുമായി ബന്ധപ്പെട്ട പ്രഖ്യാപനം സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരിക്കുകയാണ് കാര്‍ത്തിക്ക്് സുബ്ബരാജ്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ശിവ സംവിധാനം ചെയ്യുന്ന ‘കങ്കുവ’യുടെ റിലീസിനായി കാത്തിരിക്കുന്ന നടന്‍ സൂര്യ, സുധ കൊങ്ങര സംവിധാനം ചെയ്യുന്ന ‘1965 പുറനാനൂറ്’ എന്ന താല്‍ക്കാലികമായി തന്റെ 43-ാമത്തെ ചിത്രത്തിന്റെ തിരക്കിലാണ്. അപ്രതീക്ഷിതമായ ഒരു അറിയിപ്പില്‍, ‘സൂര്യ 44’ Read More…

Movie News

കങ്കുവയിലെ വില്ലന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു ; ബോളിവുഡ് താരത്തെ സ്വാഗതം ചെയ്ത് സൂര്യയുടെ ടീം

തമിഴ്‌സൂപ്പര്‍താരം സൂര്യയുടെ ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കെ ബോളിവുഡ് താരത്തിന്റെ ജന്മദിനത്തില്‍ കങ്കുവയിലെ വില്ലന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് അണിയറക്കാര്‍. സൂര്യ നായകനാകുന്ന സിനിമയില്‍ വില്ലനെ അവതരിപ്പിച്ചിരിക്കുകയാണ്. നീണ്ട മുടിയില്‍ കൊമ്പ് ധരിച്ചിരിക്കുന്ന നിലയില്‍ ബോളിവുഡ്താരം ബോബിഡിയോളിന്റെ ലുക്ക് ചിത്രത്തിന്റെ ടീം പുറത്തുവിട്ടു. വ്യത്യസ്ത കണ്ണുകളുടെ നിറങ്ങളും വസ്ത്രത്തിന് മുകളില്‍ ഒരു വാരിയെല്ലും ഉണ്ടായിരുന്നു. വരാനിരിക്കുന്ന തമിഴ് കാലഘട്ടത്തിലെ ആക്ഷന്‍ ഡ്രാമ ചിത്രമായ കങ്കുവയുടെ ടീം നടന്റെ അമ്പത്തഞ്ചാം ജന്മദിനത്തോട് അനുബന്ധിച്ചാണ് പോസ്റ്റര്‍ പങ്കിട്ടിരിക്കുന്നത്. പോസ്റ്റര്‍ സൂര്യയും പങ്കിട്ടിട്ടുണ്ട്. Read More…

Movie News

സുധ കൊങ്കരയുടെ സൂര്യചിത്രത്തില്‍ വില്ലനാകുന്നത് തമന്നയുടെ കാമുകന്‍

ഒരു ദീര്‍ഘ ഇടവേളയ്ക്ക് ശേഷം സൂര്യ ആരാധകര്‍ക്ക് ആവേശം സമ്മാനിച്ച് താരത്തിന്റെ അനേകം സിനിമകളാണ് തീയറ്ററില്‍ എത്താനൊരുങ്ങുന്നത്. സൂര്യ നായകനാകുന്ന ‘സൂര്യ 43’ എന്ന ചിത്രത്തില്‍ വില്ലന്‍ വേഷം ചെയ്യാന്‍ തെന്നിന്ത്യന്‍ താരറാണി തമന്നയുടെ കാമുകന്‍ വരുമെന്നതാണ് ഏറ്റവും പുതിയ വിവരം. ബ്ലോക്ക്ബസ്റ്റര്‍ ‘സൊറാറൈ പോട്ര്’ എന്ന ചിത്രത്തിന് ശേഷം സംവിധായിക സുധ കൊങ്കരയും സൂര്യയും ഒന്നിക്കുന്ന ‘സൂര്യ 43’സൂര്യ 43’ ഈ വര്‍ഷം അവസാനമോ 2025ലോ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിജയ് വര്‍മ്മയെയാണ് സിനിമയില്‍ വില്ലനായി Read More…

Movie News

സുധാ കൊങ്കരയുടെ സിനിമ കോളേജ് രാഷ്ട്രീയം ; സൂര്യ കോളേജ്കുമാരനായി പ്രത്യക്ഷപ്പെടും, താരം കഠിനപ്രയത്‌നത്തില്‍

തമിഴ്‌നടന്‍ സൂര്യയും സുധാ കൊങ്കരയും രണ്ടാമത് ഒരുമിക്കുന്ന സൂര്യയുടെ 43 ‘പുറനാനൂറ്’ കോളേജ് രാഷ്ട്രീയം സംസാരിക്കുന്ന സിനിമയായിരിക്കുമെന്ന് റിപ്പോര്‍ട്ട്. സിനിമയില്‍ സൂര്യ കോളേജ് വിദ്യാര്‍ത്ഥിയായി കൗമാരക്കാരന്റെ മേക്കോവറിലാകും പ്രത്യക്ഷപ്പെടുക. മധുരൈ അേേരിക്കന്‍ കോളേജിലാണ് സിനിമയുടെ സെറ്റിട്ടിരിക്കുന്നത്. വന്‍ബജറ്റില്‍ വലിയ സെറ്റും സൂപ്പര്‍താരനിരയും സിനിമ പെര്‍ഫക്ടായിരിക്കാന്‍ സംവിധായിക വന്‍ തയ്യാറെടുപ്പാണ് നടത്തിയിരിക്കുന്നത്. ഓരോ കലാകാരന്മാര്‍ക്കുമുള്ള ഷെഡ്യൂളുകള്‍ നന്നായി തയ്യാറാക്കിയ പ്ലാനോടെ അവള്‍ നല്‍കിയിട്ടുണ്ട്. സുധയുടെ ആസൂത്രണത്തില്‍ നിര്‍മ്മാതാക്കളും ഇന്‍ഡസ്ട്രിയിലെ ആളുകളും മതിപ്പുളവാക്കുന്നു. സംഗീതസംവിധാനത്തിന് ദേശീയ പുരസ്‌ക്കാരം നേടിയ ജി.വി. Read More…

Movie News

പ്രായം കുറയ്ക്കാന്‍ സൂപ്പര്‍താരങ്ങളുടെ മത്സരം ; സുധാ കൊങ്കരയുടെ സിനിമയില്‍ സൂര്യയും കോളേജ് വിദ്യാര്‍ത്ഥിയാകുന്നു

സുരറൈ പോട്ര് സിനിമയ്ക്ക് പിന്നാലെ സുധാ കൊങ്കര തമിഴ്‌സൂപ്പര്‍താരം സൂര്യയുമായി വീണ്ടും ഒന്നിക്കുന്ന സിനിമയില്‍ സൂപ്പര്‍താരം കോളേജ് വിദ്യാര്‍ത്ഥിയുടെ വേഷത്തില്‍ എത്തുന്നതായി റിപ്പോര്‍ട്ട്. ‘സൂര്യ 43’ എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയില്‍ താരത്തിന്റെ ലുക്ക് കോളേജ് ബോയിയിലേക്ക് മാറ്റുമെന്നാണ് സൂചന. സിനിമയില്‍ ദുല്‍ഖറും നസ്രിയയും അഭിനയിക്കുന്നുണ്ട്. 1967 ലെ ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ. സിനിമയില്‍ ഒരു യുവ വിപ്ലവകാരിയായിട്ടാണ് സൂര്യയെത്തുന്നത്. സിനിമ 2024 ന്റെ ആദ്യം ഷൂട്ടിംഗ് ആരംഭിക്കും. ജി.വി. പ്രകാശാണ് സിനിമയ്ക്ക് സംഗീതംനല്‍കുന്നത്. Read More…

Movie News

വിജയ്‌സേതുപതിയുടെ മകന്‍ സൂര്യയും സിനിമയിലേക്ക്; ആക്ഷന്‍ മൂവി ഫീനിക്‌സിലൂടെ നായകനായി അരങ്ങേറ്റം

തമിഴിലെ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയുടെ മകനും സിനിമയില്‍ നായകനായി അരങ്ങേറുന്നു. സംഘട്ടന സംവിധായകന്‍ അനില്‍ അരശ് ആദ്യമായി സംവിധായകനാകുന്ന ചിത്രത്തില്‍ വിജയ് സേതുപതിയുടെ മകന്‍ സൂര്യ നായകനായി എത്തും. ഫീനിക്‌സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജ നവംബര്‍ 24 ന് ചെന്നൈയില്‍ നടന്നു. മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നറായിട്ടാണ് ചിത്രം ഒരുക്കുന്നത്. അതേസമയം നായകനായിട്ടുള്ള അരങ്ങേറ്റമാണെങ്കിലും സൂര്യ മുമ്പ് സിനിമയില്‍ അഭിനയിച്ച് പരിചയമുണ്ട്. മുമ്പ് അച്ഛന്‍ വിജയ്‌സേതുപതിയും നയന്‍താരയും ജോഡികളായി നയന്‍സിന്റെ ഭര്‍ത്താവ് വിഘ്‌നേഷ് സംവിധാനം ചെയ്ത Read More…