Movie News

ഗജിനിയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് സൂചനയുമായി സൂര്യ ; ഹിന്ദിയില്‍ ആമിര്‍ഖാന്‍ തന്നെ നായകന്‍

തമിഴിലും ഹിന്ദിയിലും വമ്പന്‍വിജയമായ ഗജിനിയുടെ രണ്ടാം പതിപ്പിനൊരുങ്ങുകയാണ് സൂപ്പര്‍ഹിറ്റ് സംവിധായകന്‍ എ.ആര്‍. മുരുകദോസ്. ഈ സൂചന നല്‍കിയിരിക്കുന്നത് തമിഴിലെ സൂപ്പര്‍താരം സൂര്യയാണ്. തന്റെ അടുത്ത റിലീസായ ‘കങ്കുവ’യുടെ പ്രമോഷനുകള്‍ക്കായി പിങ്ക് വില്ലയുമായുള്ള ഒരു ചാറ്റിലായിരുന്നു സൂപ്പര്‍താരം ഇക്കാര്യം വ്യക്തമാക്കിയത്. സിനിമ തീര്‍ച്ചയായും സൂര്യയുടേയും ആമിര്‍ഖാന്റെയും സംഗമമായിരിക്കുമെന്നാണ് വിവരം. ഒരേസമയം ഹിന്ദിയിലും തമിഴിലും ഒരേസമയം നിര്‍മ്മിക്കുന്ന സിനിമയില്‍ തമിഴിലെ നായകവേഷം സൂര്യയും ഹിന്ദിയിലെ നായകവേഷം ആമിര്‍ഖാനും ചെയ്യും. സൂര്യ, അസിന്‍, നയന്‍താര എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച് 2005 Read More…

Movie News

ത്രിഷയ്ക്കായി എഴുതിയ സ്‌ക്രിപ്റ്റ് ; പക്ഷേ വലിച്ചുനീട്ടിയപ്പോള്‍ നായകന്‍ സൂര്യയായി

‘മൂക്കുത്തി അമ്മന്‍’ എന്ന സിനിമ സംവിധാനം ചെയ്ത ആര്‍.ജെ. ബാലാജി സൂര്യയുമായി ഒന്നിക്കുന്നു എന്ന് കേട്ടപ്പോള്‍ തന്നെ ആരാധകര്‍ക്ക് വലിയ കൗതുകം തോന്നിയിരുന്നു. ‘സൂര്യ 45’ എന്ന നടന്റെ അടുത്ത പ്രൊജക്ട് ഇതാകും എന്ന് കേട്ടപ്പോള്‍ ആകാംക്ഷ കൂടിയിരിക്കുകയാണ്. എന്നാല്‍ ‘സൂര്യ 45’ ഒരു ദൈവിക ഫാന്റസിയാണെന്ന് പറയപ്പെടുന്നതിനാല്‍, പ്രതീക്ഷകള്‍ വളരെ കൂടുതലാണ്. വാലൈ പേച്ചുവിന്റെ റിപ്പോര്‍ട്ട് പ്രകാരം ആര്‍ജെ ബാലാജി നേരത്തെ തൃഷയ്ക്ക് വേണ്ടി സിനിമ എഴുതിയ സിനിമയായിരുന്നു ഇത്. റിപ്പോര്‍ട്ട് വിശ്വസിക്കാമെങ്കില്‍, സൂര്യയെ നായകനാക്കി Read More…

Movie News

സ്‌റ്റൈല്‍മന്നനൊപ്പം സിനിമ ചെയ്യാന്‍ സൂര്യയുടെ സഹായം തേടി; ജയ്ഭീം കണ്ട് രജനി നേരിട്ട് സിനിമ ചെയ്യാന്‍ വിളിച്ചു

ടി ജെ ജ്ഞാനവേലിന്റെ വേട്ടൈയാന്‍ തമിഴ്‌നാട്ടിലടക്കം വന്‍ മുന്നേറ്റം നടത്തുകയാണ്. സിനിമ കണ്ടവരെല്ലാം സംവിധായകനും രജനിക്കും അഭിനന്ദനങ്ങളുമായി എത്തുമ്പോള്‍ സിനിമ സംഭവിച്ചതിനെക്കുറിച്ച് പറയുകയാണ് ജ്ഞാനവേല്‍. സംവിധായകന്റെ ആദ്യസിനിമയായ ജയ് ഭീമില്‍ സൂപ്പര്‍താരം സൂര്യയായിരുന്നു നായകന്‍. സിനിമ വന്‍ വിജയം നേടിയതിന് സംവിധായകന്‍ താരത്തിന് നന്ദി പറയുകയും ചെയ്തിരുന്നു. സിനിമയുടെ മ്യൂസിക് ലോഞ്ചിംഗ് ചടങ്ങിനിടയില്‍ രജനീകാന്തിനെ ഡയറക്ട് ചെയ്യാനുള്ള കൊതിയെപ്പറ്റി ജ്ഞാനവേല്‍ സൂര്യയുമായി സംസാരിക്കുകയും സഹായം ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ത്യയിലെ ഒരു വലിയ സാമൂഹ്യപ്രശ്‌നം സംസാരിച്ച സിനിമ Read More…

Movie News

സൂര്യയും ടൊവീനോയും ഒരുമിക്കുന്നു? ഇരുവരും പുതിയ സിനിമയ്ക്കായി ഒന്നിക്കുന്നെന്ന് അഭ്യൂഹം

തമിഴ്‌സൂപ്പര്‍താരം സൂര്യയും മലയാളത്തിലെ യുവനടന്‍ ടൊവീനോയും ഒരുമിച്ച് നില്‍ക്കുന്ന ഒരു ഫോട്ടോ ഇന്റര്‍നെറ്റില്‍ ഇരു ആരാധകര്‍ക്കുമിടയില്‍ ആവേശത്തിന്റെ കൊടുങ്കാറ്റ് ഉയര്‍ത്തുകയാണ്. അടുത്തിടെ റിലീസ് ചെയ്തതും വരാനിരിക്കുന്നതുമായ പ്രോജക്റ്റുകളില്‍ രണ്ട് അഭിനേതാക്കളും ഇതിനകം ശ്രദ്ധ നേടിയിരിക്കെ ഇരുവരും പുതിയൊരു സിനിമയ്ക്കായി ഒരുമിക്കുകയാണോ എന്നാണ് ചോദ്യം. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രത്തില്‍, സൂര്യയും സഹോദരന്‍ കാര്‍ത്തിയും അവരുടെ സുഹൃത്തും ടൊവിനോ തോമസിനൊപ്പം പോസ് ചെയ്യുന്നത് കാണാം. ഈ കൂടിക്കാഴ്ച സമീപഭാവിയില്‍ ഒരു നല്ല പ്രോജക്റ്റില്‍ ഇരുവരും സഹകരിക്കുന്നതിനായുള്ള നീക്കമാണോ എന്നാണ് Read More…

Movie News

20 വര്‍ഷങ്ങള്‍ക്ക് ശേഷം സൂര്യയും ചിയാന്‍ വിക്രമും ഒന്നിക്കുന്നു, ശങ്കറിന്റെ സിനിമയില്‍ തെന്നിന്ത്യന്‍ സൂപ്പര്‍താരങ്ങള്‍

സൂപ്പര്‍താരങ്ങളായ സൂര്യ, ചിയാന്‍ വിക്രം, മെഗാസിനിമകളുടെ തമ്പുരാനായ ശങ്കര്‍. തമിഴ് സിനിമാ ആരാധകര്‍ക്ക് ഇതൊരു ഒന്നൊന്നര വിരുന്നാണ്. നിരവധി ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളിലൂടെ പ്രശസ്തനായ തെന്നിന്ത്യന്‍ സംവിധായകന്‍ ശങ്കര്‍, എസ് യു വെങ്കിടേശന്റെ വേല്‍പാരി നോവലിനെ ആസ്പദമാക്കി സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്ന പുതിയ പ്രൊജക്റ്റില്‍ ഈ മൂവര്‍ കൂട്ടുകെട്ട് വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ചരിത്ര നാടകത്തിനായി തെന്നിന്ത്യയിലെ വലിയ താരങ്ങളെ തന്നെ കാസ്റ്റ് ചെയ്യാന്‍ ഷങ്കര്‍ പദ്ധതിയിടുന്നു. ഈ വാര്‍ത്ത ആരാധകര്‍ക്കിടയില്‍ ഇതിനകം തന്നെ ഒരു ആവേശം സൃഷ്ടിച്ചിട്ടുണ്ട്. Read More…

Movie News

അജിത്തും മാധവനുമുള്‍പ്പെടെ 12 നായകന്മാര്‍ നിരസിച്ച ചിത്രം, ബോക്സ് ഓഫീസില്‍ കോടികള്‍ വാരിയ ബ്ലോക്ക്ബസ്റ്റര്‍

ബോക്‌സ് ഓഫീസ് കളക്ഷനില്‍ ചരിത്ര വിജയം തന്നെ സൃഷ്ടിച്ച ചിത്രമാണ് എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത ‘ഗജിനി’ എന്ന തമിഴ് ചിത്രം. സൂര്യ നായകനായി അഭിനയിച്ച ചിത്രത്തില്‍ അസിനും നയന്‍താരയുമായിരുന്നു നായികമാര്‍. 2005ല്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്ത ഗജിനി ബോക്സ് ഓഫീസില്‍ ബ്ലോക്ക്ബസ്റ്ററായിരുന്നു. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഈ ചിത്രത്തിന്റെ നിര്‍മ്മാണച്ചെലവ് 7 കോടി രൂപയാണ്, എന്നാല്‍ ചിത്രം റിലീസ് ചെയ്തപ്പോള്‍ അത് ബോക്സ് ഓഫീസില്‍ 50 കോടി രൂപയാണ് നേടിയത്. ഇതൊക്കെയാണെങ്കിലും രസകരമായ ചില Read More…

Movie News

രാജമൗലിയുടെ സിനിമ തള്ളിയ സൂപ്പര്‍താരം; അതും ‘ബാഹുബലി’യാകാനുള്ള ഓഫര്‍

എസ്എസ് രാജമൗലിയുടെ സിനിമയില്‍ അഭിനയിക്കുക എന്നത് കരിയറിലെ ഏറ്റവും അഭിമാനകരമായ ഒരു നാഴികക്കല്ലായിട്ടാണ് ഏത് നടനും കരുതുന്നത്. എന്നാല്‍ രാജമൗലിയുടെ ഓഫര്‍ നിരസിച്ച ഒരു നടനുണ്ടെന്ന് കേട്ടാല്‍ ഞെട്ടുമോ? എന്നാല്‍ അത് ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ സിനിമയായ ‘ബാഹുബലി’ യില്‍ ബാഹുബലിയായി അഭിനയിക്കാനുള്ള അവസരം. എന്നാല്‍ അത് മറ്റാരുമല്ല തമിഴ്‌സിനിമയില്‍ വ്യത്യസ്ത വേഷങ്ങള്‍ കൊണ്ട് വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നത് സൂര്യയാണ്. എസ്എസ് രാജമൗലി റോളിനായി ആദ്യം സമീപിച്ചത് തന്നെയായിരുന്നെന്ന് പല അഭിമുഖങ്ങളിലും സൂര്യ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഏറ്റെടുക്കേണ്ടതില്ലെന്ന് താരം തീരുമാനിക്കുകയായിരുന്നു. Read More…

Movie News

മുംബൈയില്‍ 70 കോടി രൂപയുടെ ആഢംബര അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കി സൂര്യ; ബോളിവുഡില്‍ കാലുറപ്പിക്കുന്നു?

പാന്‍ഇന്ത്യന്‍ സിനിമകളുടെ കാലമാണ്. ഏതുഭാഷയ്ക്കും ഇന്ത്യന്‍ സിനിമയുടെ നെറുകയില്‍ കയറാമെന്നും ബോളിവുഡില്‍ ആര്‍ക്കും അഭിനയിക്കാന്‍ അവസരം കിട്ടുന്നതൊന്നും പുതിയ കാലമല്ല. ബോളിവുഡില്‍ ഏറ്റവും പുതിയതായി അവസരം തേടുന്നത് സിനിമാ ദമ്പതിമാരായ സൂര്യയും ജ്യോതികയുമാണ്. ബോളിവുഡില്‍ നടി കാലുറപ്പിക്കുന്നതിന്റെ ഭാഗമായി ഇവര്‍ മുംബൈയില്‍ പുതിയ വീട് വാങ്ങിയതാണ് പുതിയ വിവരം. സൂര്യ മുംബൈയില്‍ 70 കോടി രൂപ വിലമതിക്കുന്ന ഒരു ആഢംബര അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കിയെന്നും ഭാര്യ ജ്യോതികയ്ക്കും അവരുടെ കുട്ടികള്‍ക്കുമൊപ്പം അവിടെ താമസം മാറിയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചെന്നൈയിലെയും Read More…

Movie News

‘ബീസ്റ്റ്’ എട്ടു നിലയില്‍ പൊട്ടിയെങ്കിലും പൂജാ ഹെഗ്‌ഡേ കാര്‍ത്തിക്ക് സുബ്ബരാജിന്റെ സിനിമയില്‍ സൂര്യയ്ക്ക് നായിക

തെലുങ്കില്‍ വെന്നിക്കൊടി പാറിച്ച നടിയാണെങ്കിലും തമിഴില്‍ രാശിയില്ലാത്ത നടിയെന്ന പേരാണ് പൂജാ ഹെഗ്‌ഡേയ്ക്ക് കിട്ടിയത്. വിജയ് യ്‌ക്കൊപ്പം നായികയായിട്ടാണ് തുടങ്ങിയതെങ്കിലും ബീസ്റ്റ് എട്ടു നിലയില്‍ പൊട്ടിയത് നടിക്ക് തിരിച്ചടിയായിരുന്നു. എന്നാല്‍ നടിക്ക് വീണ്ടും അവസരം വന്നിരിക്കുകയാണ്. ഇത്തവണ സൂര്യയ്‌ക്കൊപ്പമാണ് അവസരം. അതും സൂപ്പര്‍ഹിറ്റ് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജനൊപ്പം. സൂര്യയും സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജും ആദ്യമായി സഹകരിക്കുന്ന സൂര്യ 44 എന്ന താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയില്‍ പൂജയെ നായികയായി പ്രഖ്യാപിച്ചിരിക്കുകയാണ്. പൂജ ഈ പ്രോജക്റ്റിലേക്ക് വരുകയാണെങ്കില്‍, അത് സൂര്യയുമായും Read More…