Crime Featured

തെലങ്കാനയിലെ സുകുമാരക്കുറുപ്പ്; 40വർഷം കാണാമറയത്ത്, കണ്ടെത്തിയത് അധ്യാപകനായി, സംസ്ഥാന അവാർഡ് ജേതാവ്! ജീവപര്യന്തക്കാരൻ വീണ്ടും അഴിയെണ്ണുമ്പോൾ

സുകുമാരക്കുറുപ്പിന്റെ തിരോധാനം വീണ്ടും ചർച്ചകളിൽ നിറയുമ്പോൾ, തെലങ്കാനയിലെ ഒരു അധ്യാപകന്റെ കഥയും സമാനമായ രീതിയിൽ വാർത്തയാകുകയാണ്. കൊലപാതകക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ഒളിവിൽ പോവുകയും, എന്നാൽ തെലങ്കാനയിലെ മഹബൂബാബാദിൽ സർക്കാർ സ്കൂൾ അധ്യാപകനായി മാന്യമായി ജീവിക്കുകയും ചെയ്ത സന്ദേല വീരണ്ണയെന്ന വ്യക്തിയുടെ ജീവിതമാണിത്. സഹപ്രവർത്തകരും വിദ്യാർത്ഥികളും ഒരേപോലെ ബഹുമാനിച്ചിരുന്ന ഇയാൾ 2004-ൽ മികച്ച അധ്യാപകനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും നേടിയിരുന്നു. ഒടുവിൽ സേവനകാലം പൂർത്തിയാക്കി സർവീസിൽ നിന്ന് വിരമിക്കുകയും ചെയ്തെങ്കിലും, ഈ തിളക്കമുള്ള ജീവിതത്തിന് പിന്നിൽ ആരും Read More…

Crime

അത് സുകുമാര കുറുപ്പല്ല, തൃശൂര്‍ സ്വദേശി ദാമോദര മേനോന്‍? സുകുമാര കുറുപ്പ് കേസില്‍ വീണ്ടും ട്വിസ്റ്റ്

സുകുമാര കുറുപ്പ് കേസിൽ വീണ്ടും പുതിയ വെളിപ്പെടുത്തൽ. അടുത്തിടെ പുറത്തുവന്ന പാസ്‌പോർട്ടിലെ ചിത്രം കുറുപ്പിന്റേതല്ലെന്നും തൃശൂർ കരുമത്ര സ്വദേശിയായ ദാമോദര മേനോന്റേതാണെന്നും അദ്ദേഹത്തിന്റെ സഹോദരൻ സുരേന്ദ്ര മേനോൻ മനോരമ ന്യൂസിനോട് വ്യക്തമാക്കി. ദാമോദര മേനോൻ നാട്ടിൽ വന്നിട്ട് മുപ്പത് വർഷത്തോളമായെന്നും സഹോദരൻ വെളിപ്പെടുത്തി. വർഷങ്ങളായി പ്രവാസിയായ ദാമോദര മേനോൻ മലേഷ്യയിലാണ് ജോലി ചെയ്യുന്നത്. പാലക്കാട് സ്വദേശിനിയെ വിവാഹം കഴിച്ച അദ്ദേഹത്തിന് മലേഷ്യൻ പൗരത്വമുണ്ട്. കുടുംബസമേതം മലേഷ്യയിൽ കഴിയുന്ന അദ്ദേഹം അവസാനമായി നാട്ടിലെത്തിയത് മുപ്പത് വർഷങ്ങൾക്ക് മുൻപാണ്. കഴിഞ്ഞ Read More…

Spotlight

ഓണസദ്യയുണ്ട് ബൈക്കില്‍ ചീറിപ്പായുന്ന സുകുമാരക്കുറുപ്പ്, ചെയ്സ് ചെയ്ത് കേരള പൊലീസ്; ഇന്‍സ്റ്റയില്‍ ട്രോളുകളുടെ പൂരം

സുകുമാര കുറുപ്പ് ബ്രൂണെയിൽ ഒളിവിൽ കഴിയുന്നുവെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ഇൻസ്റ്റാഗ്രാമിൽ ട്രോൾ പേജുകൾ സജീവമായി. ലോകകപ്പ് മത്സരം കാണാനെത്തിയതും ഓണം ആഘോഷിക്കുന്നതുമടക്കം സുകുമാര കുറുപ്പിന്റെ നിരവധി എ.ഐ ചിത്രങ്ങളാണ് ട്രോളന്മാർ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നത്. ‘സുകുമാരകുറുപ്പ് ഫ്രം ബ്രൂണെ’ എന്ന പേരിൽ നിരവധി അക്കൗണ്ടുകളും ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കൺസ്ട്രക്ഷൻ കമ്പനി ജീവനക്കാരനായ കുറുപ്പ്, വാർത്തകൾക്ക് പിന്നാലെ ബ്രൂണെയിൽ നിന്ന് നാടുവിടാൻ ഒരുങ്ങുന്ന കുറുപ്പ് എന്നിങ്ങനെ വൈവിധ്യമാർന്ന കണ്ടന്റുകളാണ് ഇത്തരം അക്കൗണ്ടുകളിൽ നിറയുന്നത്. ഇതിലൊരു ട്രോൾ പേജിന് 2500-ലധികം Read More…

Crime Featured

സുകുമാരക്കുറുപ്പ്‌ വിദേശത്തോ? വാര്‍ത്തയ്‌ക്ക്‌ ഉറപ്പില്ലെന്ന്‌ പോലീസ്‌, ദൃശ്യങ്ങളില്‍ കാണുന്ന വയോധികന്‍ തൃശ്ശൂര്‍ സ്വദേശി?

തിരുവനന്തപുരം: കേരള പോലീസിനെ പതിറ്റാണ്ടുകളായി വെട്ടിച്ച് ഒളിവിൽ കഴിയുന്ന പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് വിദേശത്ത് വ്യാജപ്പേരിൽ ജീവനോടെയുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന മാധ്യമ വാർത്തകൾക്ക് സ്ഥിരീകരണമില്ലെന്ന് കേരള പോലീസ് വ്യക്തമാക്കി. ഒരു സ്വകാര്യ ചാനൽ പുറത്തുവിട്ട റിപ്പോർട്ടുകളോടാണ് പോലീസിന്റെ ഈ പ്രതികരണം. ഇത്തരത്തിലുള്ള യാതൊരു വിവരവും നിലവിൽ പോലീസിന്റെയോ ആഭ്യന്തര വകുപ്പിന്റെയോ പക്കലില്ലെന്നാണ് പ്രാഥമിക വിശദീകരണം. സുകുമാരക്കുറുപ്പ് ഇനി ജീവിച്ചിരിക്കാൻ സാധ്യതയില്ലെന്ന നിഗമനത്തിൽ 42 വർഷം നീണ്ട അന്വേഷണം അവസാനിപ്പിച്ച് ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോർട്ട് നൽകാനിരിക്കെയാണ് അപ്രതീക്ഷിതമായി പുതിയ വാർത്തകൾ Read More…

Crime

‘സുകുമാരക്കുറുപ്പ് ആണോ? ‘ആ’ എന്നു മറുപടി; നഴ്സിന്റെ മൊഴിയെടുത്തു, കുറുപ്പിനെത്തേടി വീണ്ടും ക്രൈംബ്രാഞ്ച്

പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ വീണ്ടും സജീവമാക്കി കേരള പൊലീസ്. കൊല്‍ക്കത്തയിലെ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന രത്നമ്മ എന്ന നഴ്സിന്റെ മൊഴി ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തി. താൻ ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ കുറുപ്പ് എത്തിയിരുന്നു എന്നാണ് അവർ വെളിപ്പെടുത്തിയത്. പഴയതും കെട്ടിക്കിടക്കുന്നതുമായ കേസുകള്‍ തീര്‍പ്പാക്കുന്നതിന്‍റെ ഭാഗമായാണ് ക്രൈംബ്രാഞ്ച് ഇപ്പോൾ ഈ കേസ് വീണ്ടും അന്വേഷിക്കുന്നത്. എണ്‍പതുകളില്‍ കൊല്‍ക്കത്തയില്‍ വച്ചു സുകുമാരക്കുറുപ്പിനെ കണ്ടു എന്നവകാശപ്പെട്ട് ഇവര്‍ പോലീസിന് കത്തയച്ചിരുന്നു. ആശുപത്രിയില്‍നിന്ന് വിരമിച്ച് നാട്ടിലെത്തിയ രത്നമ്മയോട് ക്രൈംബ്രാഞ്ച് സംഘം വിവരങ്ങള്‍ Read More…