Crime

‘ഞാന്‍ നിന്റെ അച്ഛനെ കൊന്നു, ബോഡി ട്രോളിബാഗിലുണ്ട്’; ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊന്ന് മകളെ വിളിച്ചുപറഞ്ഞ് യുവതി

റായ്പുര്‍: ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം ട്രോളി ബാഗിലാക്കിയശേഷം യുവതി മുങ്ങി. ഛത്തീസ്ഗഢിലെ ജാഷ്പുര്‍ സ്വദേശിനിയായ മംഗൃത ഭഗത് ആണ് ഭര്‍ത്താവായ സന്തോഷ് ഭഗതി(43)നെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് മകളെ വിളിച്ച് കൊലപാതകവിവരം പങ്കുവെച്ചെന്നും പോലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ യുവതി മുംബൈയിലേക്ക് മുങ്ങിയെന്നാണ് പോലീസിന്റെ സംശയം. ദുൽദുല പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഭിൻജ്പൂർ ഗ്രാമത്തിൽ നടന്ന സംഭവം ഞായറാഴ്ച പ്രതി മകളെ വിളിച്ച് കൊലപാതകം സമ്മതിച്ചതോടെയാണ് പുറത്തുവന്നതെന്ന് ജാഷ്പൂർ സീനിയർ പോലീസ് സൂപ്രണ്ട് ശശി മോഹൻ സിംഗ് പറഞ്ഞു. Read More…

Crime

17വയസ്സുകാരിയുടെ മൃതദേഹം സ്യൂട്ട്കേസിൽ കണ്ടെത്തിയ സംഭവം; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

ബംഗളൂരു: മൂന്നാഴ്ചയ്ക്ക് മുമ്പ് കാണാതായ 17 വയസ്സുകാരിയുടെ മൃതദേഹം ഒഴിഞ്ഞ പ്രദേശത്ത് നിന്ന് കണ്ടെത്തിയതിൽ നിർണായകമായി സി.സി.ടി.വി ദൃശ്യങ്ങൾ. സംഭവത്തിൽ ബിഹാർ സ്വദേശികളെ അറസ്റ്റു ചെയ്തു. സ്യൂട്ട്‌കേസ്‌ ചുമന്നുകൊണ്ടുപോകുന്ന രണ്ട്‌ പുരുഷന്മാരുടെ സി.സിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു. മേയ്‌ 21-ന്‌ ചന്ദപുരയിലെ റെയില്‍വേ ട്രാക്കുകള്‍ക്കു സമീപം നീല സ്യൂട്ട്‌കേസിനുള്ളില്‍ ചുരുട്ടിക്കൂട്ടിയ നിലയിലാണു പതിനേഴു വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയത്‌. സംഭവത്തിനു ഒരു ദിവസം മുമ്പ്‌ രണ്ടുപേര്‍ സ്യൂട്ട്‌കേസ്‌ ചുമന്നുകൊണ്ടുപോകുന്നത്‌ സി.സി.ടിവി ദൃശ്യങ്ങളില്‍ കാണാം. ഇവര്‍ രാത്രി 11.51 ന്‌ Read More…