വരാപ്പുഴ: ഭാര്യ ജീവനൊടുക്കിയതിനു പിന്നാലെ ഭര്‍ത്താവ് തൂങ്ങിമരിച്ചു. കൊങ്ങോര്‍പ്പിള്ളി കിഴക്ക് മനക്കപ്പറമ്പ് കോളനിക്ക് സമീപം ശാസ്ത്രാംപടിക്കല്‍ ഇമ്മാനുവലിന്റെ ഭാര്യ മരിയ റോസ് (21), കുഞ്ഞുമോന്‍ മകന്‍ ഇമ്മാനുവല്‍ (29) എന്നിവരാണു മരിച്ചത്. ശനിയാഴ്ച വൈകിട്ട് ഇമ്മാനുവലും സമീപവാസിയുമായി തര്‍ക്കം ഉണ്ടായത് മറിയ റോസിന് മനോവിഷമം ഉണ്ടാക്കിയതായി പറയപ്പെടുന്നു. രാത്രി 10 മണിയോടെ കിടപ്പുമുറിയില്‍ ഊഞ്ഞാല്‍ കയറില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. ഉടനെ ഭര്‍ത്താവ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണമടഞ്ഞു. ഭാര്യ മരിച്ചതില്‍ മനംനൊന്ത് ഭര്‍ത്താവ് ഇമ്മാനുവല്‍ ആശുപത്രിയിലെ എക്‌സ് Read More…
Tag: suicide
ആത്മഹത്യാ രോഗത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? 46 കാരന് രോഗത്തിന്റെ പേരില്‍ ശസ്ത്രക്രിയ
ആത്മഹത്യാ രോഗത്തെക്കുറിച്ച് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഒരു അഭിമുഖത്തില്‍ സല്‍മാന്‍ ഖാന്‍ അതേക്കുറിച്ച് തുറന്ന് പറഞ്ഞതിന് ശേഷം ഇത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ട്രൈജമിനല്‍ ന്യൂറല്‍ജിയ എന്ന് വൈദ്യശാസ്ത്രപരമായി അറിയപ്പെടുന്ന ആത്മഹത്യാ രോഗത്തെ രോഗികളില്‍ അസഹനീയമായ വേദനയുണ്ടാക്കുന്നതിനാലാണ് അങ്ങനെ വിളിക്കുന്നത്. അടുത്തിടെ, 46 വയസ്സുള്ള ഒരാള്‍ ട്രൈജമിനല്‍ ന്യൂറല്‍ജിയയ്ക്ക് ലഖ്‌നൗവിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആറ് വര്‍ഷമായി മുഖത്തിന്റെ വലതുഭാഗത്ത് കടുത്ത വേദന അനുഭവിക്കുകയായിരുന്നു. 40 വയസ്സ് മുതല്‍ വേദനസംഹാരികള്‍ ഉപയോഗിക്കുകയും ചികിത്സിക്കുകയും ചെയ്തിട്ടും അദ്ദേഹത്തിന് Read More…
ഐപിഎല്ലില്‍ ഓണ്‍ലൈന്‍ വാതുവെയ്പ്പ് നടത്തി ; യുവാവിന് നഷ്ടമായത് ഒന്നരക്കോടി രൂപ ; ഭാര്യ ആത്മഹത്യ ചെയ്തു
ഓണ്‍ലൈന്‍ വാതുവെയ്പ്പിലൂടെ ഒന്നരക്കോടി നഷ്ടമായി കടക്കെണിയിലായ യുവാവിന്റെ ഭാര്യ ആത്മഹത്യ ചെയ്തു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങളിലെ ഓണ്‍ലൈന്‍ വാതുവെപ്പിലൂടെ സമ്പന്നനാകാനുള്ള അമന്‍ എന്ന യുവാവിന്റെ ശ്രമമാണ് പാളിയത്. തുടര്‍ന്ന് പണമിടപാടുകാരില്‍ നിന്നുള്ള പീഡനത്തെത്തുടര്‍ന്നായിരുന്നു ഭാര്യ ആത്മഹത്യ ചെയ്തത്. ചിത്രദുര്‍ഗയിലെ ഹൊസദുര്‍ഗയില്‍ കര്‍ണാടകയിലെ ജലസേചന വകുപ്പിലെ അസിസ്റ്റന്റ് എഞ്ചിനീയറായ ഇയാള്‍ക്ക് ഒന്നര കോടിയോളം രൂപ നഷ്ടമായതായി ആരോപിക്കപ്പെടുന്നു, തുടര്‍ന്ന് കുടിശ്ശിക നല്‍കാത്തതിന് ദമ്പതികളെ അപകീര്‍ത്തിപ്പെടുത്തുമെന്ന് കടം നല്‍കിയവര്‍ ഭീഷണിപ്പെടുത്തി. ഇതേ തുടര്‍ന്ന് ഭാര്യ രഞ്ജിത വിയെ മാര്‍ച്ച് Read More…
61 വയസ്സുള്ള സ്ത്രീ വീട്ടില്‍ തൂങ്ങിമരിച്ചു ; 12 പേജുള്ള ആത്മഹത്യാകുറിപ്പ് ; മകനും മരുമകളും പിടിയില്‍
മഹാരാഷ്ട്രയില്‍ 61 കാരിയായ സ്ത്രീ താനെ നഗരത്തിലെ തന്റെ വസതിയില്‍ തൂങ്ങിമരിച്ചു. ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്ത സംഭവത്തില്‍ മരുമകള്‍ക്കും മകനുമെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് പോലീസ് കേസെടുത്തു. ഇരുവരുടേയും മാനസീക പീഡനമാണ് ആത്മഹത്യാകാരണമെന്നാണ് പോലീസ് പറയുന്നത്. ഇരയുടെ മകള്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. സുഷമ വിലാസ് ഖൈര്‍നാര്‍ എന്ന് പേരുള്ള സ്ത്രീ 12 പേജുള്ള ആത്മഹത്യാ കുറിപ്പാണ് വെച്ചിരിക്കുന്നത്. മകന്‍ രാഹുലിനൊപ്പം ആയിരുന്നു ഇവര്‍ താമസിച്ചിരുന്നത്. 2014 ലാണ് പ്രതികള്‍ വിവാഹിതരായത്. കുറിപ്പും പരാതിയും അനുസരിച്ച് പ്രതിയും Read More…
പൊള്ളലേറ്റ് മരിച്ചത് ഭര്‍ത്താവല്ല, മറ്റൊരാള്‍ ; വിവരം വന്നത് ഭാര്യ ആത്മഹത്യ ചെയ്ത് നാലു ദിവസങ്ങള്‍ക്ക് ശേഷം
ഭുവനേശ്വര്‍: ഏഴ് മാസം ഗര്‍ഭിണിയായ ഭാര്യ ആത്മഹത്യ ചെയ്തതിന് പിന്നാലെ അപകടത്തില്‍ പെട്ട് മരണമടഞ്ഞതെന്ന് കരുതുന്ന ഭര്‍ത്താവ് സ്വകാര്യആശുപത്രിയില്‍ ചികിത്സയില്‍. ഭര്‍ത്താവിന്റെ മരണവാര്‍ത്ത കേട്ടതിന് പിന്നാലെയാണ് യുവതിയായ സൗമ്യശ്രീ ജന സ്വന്തം വീട്ടില്‍ കെട്ടിത്തൂങ്ങുകയായിരുന്നു. ഒഡീഷയിലെ എയര്‍ കണ്ടീഷണര്‍ മെക്കാനിക്കായ ദിലീപ് സാമന്ത്രയ് മരിച്ചെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് സൗമ്യശ്രീ മരണമടഞ്ഞത്. ഏഴുമാസം ഗര്‍ഭിണിയായ സൗമ്യയുടേയും ദിലീപിന്റെയും ആദ്യ കുഞ്ഞായിരുന്നു ഇത്. എന്നാല്‍ സൗമ്യമരിച്ച് നാലു ദിവസം കഴിഞ്ഞപ്പോള്‍ ദിലീപ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നുള്ളതായി ആശുപത്രി സ്ഥിരീകരിച്ചു. മരണമടഞ്ഞത് Read More…