Crime

കളിയ്ക്കിടെ കാറിനുള്ളിൽ കയറി, ഡോർ അബദ്ധത്തിൽ ലോക്കായി, നാല് ശ്വാസംമുട്ടി കുട്ടികൾ മരിച്ചു

ആന്ധ്രാപ്രദേശിൽ വിശാഖപട്ടണത്ത് കളിക്കുന്നതിനിടെ പാർക്ക് ചെയ്ത കാറിനുള്ളിലേക്ക് കയറിയ നാലു കുട്ടികൾ ശ്വാസംമുട്ടി മരിച്ചു. വിജയനഗരം ജില്ലയിലാണ് സംഭവം. പത്ത് വയസിൽ താഴെയുള്ള കുട്ടികളാണ് മരിച്ചത്. പാർക്കിങ് സ്ഥലത്തിട്ടിരുന്ന കാറിന്റെ ഡോറുകൾ ലോക്ക് ചെയ്തിരുന്നില്ല. തുടർന്ന് അബദ്ധത്തിൽ കാറിന്റെ ഡോറുകൾ ലോക്കാവുകയും കുട്ടികൾ ശ്വാസംമുട്ടി മരിക്കുകയായിരുന്നു. കാണാത്തതിനെ തുടർന്ന് രാവിലെ മുതൽ രക്ഷിതാക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. ഉദയ്(6), ചാരുമതി(8), ചാരിഷ്മ(6), മാനസവി(6) എന്നിവരാണ് മരിച്ചത്. എല്ലാവരും രാവിലെ കളിക്കാനായി വീട്ടിൽ നിന്ന് Read More…