വർഷത്തിൽ നാലു തവണ മാത്രം ആർത്തവം ഉണ്ടാകുന്ന അവസ്ഥയെന്ന് കേൾക്കുമ്പോൾ നടക്കാത്ത സ്വപ്നമായി തോന്നാമെങ്കിലും, ചൈനീസ് ബയോളജിസ്റ്റ് ഹോങ്മയ് വാങിന്റെയും സംഘത്തിന്റെയും ഗവേഷണങ്ങൾ വിജയിച്ചാൽ ഇത് യാഥാർത്ഥ്യമായേക്കാം. രാജ്യത്തെ ജനസംഖ്യാപരമായ ഇടിവ് നേരിടാൻ മൂലകോശങ്ങളിലും മനുഷ്യ ഭ്രൂണങ്ങളിലും പരീക്ഷണങ്ങൾ നടത്തി, സ്ത്രീകളുടെ പ്രത്യുത്പാദന കാലയളവ് നീട്ടിയെടുക്കാനുള്ള ശ്രമത്തിലാണ് ഈ ഗവേഷകർ. മൂന്നു മാസത്തിലൊരിക്കൽ മാത്രം ആർത്തവം വരുന്ന രീതി നടപ്പിലാക്കാൻ സാധിച്ചാൽ, അണ്ഡങ്ങൾ കൂടുതൽ കാലം കേടുപാടുകൾ കൂടാതെ സംരക്ഷിക്കാനും ഗർഭധാരണത്തിന് ഉപയോഗിക്കാനും കഴിയും. പുരുഷന്മാർക്ക് ഒരൊറ്റ Read More…
Tag: Study Report
ബ്രെയിന്‍ ട്യൂമര്‍ അഞ്ചു ദിവസം കൊണ്ട് മാറും? കാന്‍സറിന് പുതിയ മരുന്ന് കണ്ടെത്തി: റിപ്പോര്‍ട്ട്
മസ്തിഷ്ക അർബുദങ്ങളിൽ ഏറ്റവും മാരകമായ ഗ്ലിയോബ്ലാസ്റ്റോമയെ പ്രതിരോധിക്കാൻ പുതിയ ഇമ്യൂണോതെറാപ്പി പരീക്ഷണം വിജയകരമെന്ന് റിപ്പോർട്ട്. യുഎസിലെ മാസ് ജനറൽ ക്യാൻസർ സെന്ററിലെ ഗവേഷകർ നടത്തിയ പഠനത്തിൽ, പരീക്ഷണത്തിൽ പങ്കെടുത്ത ആദ്യ മൂന്ന് രോഗികളിലും ട്യൂമർ അത്ഭുതകരമായി കുറഞ്ഞതായി കണ്ടെത്തി. ലോകപ്രശസ്തമായ ‘ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ’ പ്രസിദ്ധീകരിച്ച ഈ പഠനഫലം ക്യാൻസർ ചികിത്സാ രംഗത്ത് വലിയ പ്രതീക്ഷയാണ് നൽകുന്നത്. ഗ്ലിയോബ്ലാസ്റ്റോമ രോഗികൾക്കായി പ്രത്യേകം വികസിപ്പിച്ചെടുത്ത ‘CARv3-TEAM-E T’ എന്ന സെൽ തെറപ്പിയാണ് ഗവേഷകർ ഇതിനായി ഉപയോഗിച്ചത്. Read More…
മദ്യപാനം നിര്‍ത്താന്‍ പ്രത്യേക പ്രായമുണ്ടോ? പുതിയ കണ്ടെത്തലുമായി പഠനം
മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന് എല്ലാവര്‍ക്കുമറിയാം. അത് എത്രയും പെട്ടന്ന് നിര്‍ത്തുന്നോ അത്രയും ശരീരത്തിന് നല്ലതാണ്. എന്നാല്‍ മദ്യപാനം നിര്‍ബന്ധമായും നിര്‍ത്താനുള്ള ഒരു പ്രായം ഉണ്ടെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഒരു പ്രായത്തിന് ശേഷം മദ്യപിക്കുന്നത് ശരീരത്തിന് സാധാരണയുണ്ടാക്കുന്നതിനേക്കാള്‍ കൂടുതല്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നും പഠനം പറയുന്നു. ആളുകളുടെ മദ്യത്തോടുള്ള പ്രതികരണം അവരുടെ പ്രായത്തിനനുസരിച്ച് മാറുന്നുവെന്നാണ് യൂണിവേഴ്സിറ്റി ഓഫ് റോച്ചസ്റ്റർ മെഡിക്കൽ സെന്ററിന്റെ പഠനം പറയുന്നു. 65 വയസിന് ശേഷം ശരീരത്തിലെ ജലാംശത്തിന്റെ അളവ് കുറയുകയും മെറ്റബോളിസം മന്ദഗതിയിലാവുകയും ചെയ്യും. Read More…



