ഭൂകമ്പത്തിനിടെ ഭിന്നശേഷിക്കാരനായ സഹപാഠിയെ മുതുകിൽ ചുമന്നുകൊണ്ട് രക്ഷപെട്ടോടുന്ന ഒരു വിദ്യാർത്ഥിയുടെ ഹൃദയസ്പർശിയായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഉപഭോക്താക്കളുടെ മനം കവർന്നിരിക്കുന്നത്. വിദ്യാർത്ഥിയുടെ കരളലിയിക്കുന്ന പ്രവൃത്തി വലിയ പ്രശംസയാണ് ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. ഭൂകമ്പം ഉണ്ടാക്കിയ പരിഭ്രാന്തിക്കിടയിലും സഹപാഠിയെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റുമ്പോൾ മനുഷ്യത്വം എന്ന വാക്ക് ഏറെ അർത്ഥവത്താകുകയാണ്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ഒരു ക്ലാസ്സ് മുറിയാണ് കാണുന്നത്. പെട്ടന്ന് പ്രകമ്പനം ഉണ്ടാകുകയും വിദ്യാർത്ഥികൾ പരിഭ്രാന്തരാകുകയും ചെയ്യുന്നു. ഉടൻ തന്നെ മിക്ക വിദ്യാർത്ഥികളും പുറത്തേയ്ക്ക് കുതിക്കുമ്പോൾ, Read More…
Tag: student
15കാരനായ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചു: 30കാരി അദ്ധ്യാപിക അറസ്റ്റിൽ
പതിനഞ്ചു വയസുള്ള വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ വിവാഹിതയായ ഇല്ലിനോയിസ് സ്‌പെഷ്യൽ എജ്യുക്കേഷൻ ടീച്ചർ ക്രിസ്റ്റീന ഫോർമെല്ല അറസ്റ്റിൽ. മാർച്ച് 16 ഞായറാഴ്ചയാണ് ചിക്കാഗോ നഗരപ്രാന്തമായ ഡൗണേഴ്‌സ് ഗ്രോവിൽ വെച്ചാണ് 30 കാരിയായ ക്രിസ്റ്റീന ഫോർമെല്ലയെ അറസ്റ്റ് ചെയ്തത്. 2023 ഡിസംബറിൽ ഡൗണേഴ്‌സ് ഗ്രോവ് സൗത്ത് ഹൈസ്‌കൂൾ ക്ലാസ് റൂമിൽ വച്ച് താൻ പീഡനത്തിനിരയായതായി വിദ്യാർത്ഥി പോലീസിന് പരാതി നൽകിയതിന് പിന്നാലെയാണ് ക്രിസ്റ്റീന അറസ്റ്റിലായത്. ഡ്യൂപേജ് കൗണ്ടി പ്രോസിക്യൂട്ടർമാർ പറയുന്നതനുസരിച്ച്, ഫോർമെല്ലയുടെ കീഴിലാണ് വിദ്യാർത്ഥി കോച്ചിംഗ് നേടികൊണ്ടിരുന്നത്. എന്നാൽ Read More…
സ്വന്തം വിദ്യാര്‍ഥിയുടെ കുഞ്ഞിന് ജന്മം നല്‍കി അധ്യാപിക, 4വർഷത്തെ പീഡനം; ഒടുവില്‍ ലൈംഗിക അതിക്രമത്തിന് അറസ്റ്റില്‍
കൗതുകം ഉണർത്തുന്നതും ഞെട്ടൽ സൃഷ്ടിക്കുന്നതുമായ ഓരോ വാർത്തകളാണ് ദിവസവും ലോകത്തിന്റെ ഓരോ ഭാഗത്തുനിന്നും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ യു എസിൽ നിന്നും പുറത്തുവരുന്ന ഒരു വാർത്തയാണ് നെറ്റിസൺസിനിടയിൽ ഏറെ ആശ്ചര്യം സൃഷ്ടിക്കുന്നത്. ന്യൂയോർക്ക് പോസ്റ്റാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നാല് വർഷമായി തന്റെ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിക്കുകയും അവനിൽ ഒരു കുട്ടിയെ പ്രസവിക്കുകയും ചെയ്ത അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ തന്റെ മകനും അധ്യാപികയുടെ കുട്ടിയും തമ്മിലുള്ള സാമ്യം വിദ്യാർഥിയുടെ പിതാവിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് അധ്യാപികയുടെ മുഖംമൂടി Read More…
ഹൃദയം തൊടുന്ന കാഴ്ച്ച: ശാരീരിക വെല്ലുവിളിയുള്ള കുട്ടിക്ക് കൈത്താങ്ങായി സഹപാഠികള്‍- വൈറലായി വീഡിയോ
സ്വാർത്ഥത നിറഞ്ഞ ഈ ലോകത്ത് ദയയും അനുകമ്പയും വറ്റാത്ത ഒട്ടനവധി ജീവിതങ്ങൾ ഇന്നും നമുക്ക് ചുറ്റുമുണ്ട്. തിരക്ക് പിടിച്ച ഈ ലോകത്തിൽ ഇങ്ങനെയുള്ളവരെ കണ്ടെത്താനും ആരും മനക്കെടാറില്ല. എന്നാൽ സമൂഹ മാധ്യമങ്ങളുടെ വരവോടെ ഇത്തരം നിരവധി വീഡിയോകൾ പുറത്തുവരുന്നുണ്ട്. അടുത്തിടെ, അനുകമ്പയുടെ ഹൃദയസ്പർശിയായ ഇത്തരമൊരു ദൃശ്യം നിരവധി ഹൃദയങ്ങളെ കീഴടക്കി. ഈ സദ്പ്രവൃത്തി ചെയ്തത് വിദ്യാര്‍ത്ഥികളാണെന്നുള്ളതാണ് ഇതിന്റെ മാറ്റ് കൂട്ടുന്നത്. ഉച്ചഭക്ഷണത്തിന് ശേഷം ശാരീരിക വൈകല്യമുള്ള സഹപാഠിയെ നിസ്വാർത്ഥമായി സഹായിക്കുന്ന അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ വീഡിയോയാണ് ഇത്. Read More…
വീടിനുള്ളിൽ വിദ്യാർഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട അധ്യാപിക അറസ്റ്റില്‍
നിർമ്മാണത്തിലിരിക്കുന്ന ഒരു വീട്ടിൽ 18 വയസ്സിന് താഴെയുള്ള വിദ്യാർത്ഥിയുമായി അധ്യാപിക “ലൈംഗിക ബന്ധം” പുലർത്തിയതായി കണ്ടെത്തി ടെക്സസ് പോലീസ്. ഡാവൻപോർട്ട് ഹൈസ്‌കൂളിലെ ചിത്രകലാ അധ്യാപികയായ 51കാരിയായ ജെന്നിഫർ മാസിയെയാണ് വ്യാഴാഴ്ച വൈകുന്നേരം കോമൽ കൗണ്ടി ഡെപ്യൂട്ടി പോലീസ് അറസ്റ്റ് ചെയ്തത്. പണി പൂർത്തിയാകാത്ത വീട്ടിൽ സംശയാസ്പദമായ നിലയിൽ ഒരു വ്യക്തിയെ കണ്ടെന്ന പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവരുന്നത്. ഡെപ്യൂട്ടി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ , മാസിയും ഒരു “പ്രായപൂർത്തിയാകാത്തയാളും ലൈംഗിക ബന്ധം പുലർത്തുന്നതായി കണ്ടെത്തിയെന്ന് കോമൽ Read More…
വിദ്യാർഥിയോട് കൊടുംക്രൂരത: മുടിയിൽ പിടിച്ച് വലിച്ചിഴച്ചശേഷം അടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
ഗുജറാത്തിലെ അഹമ്മദാബാദിൽ വിദ്യാർഥിയോട് അധ്യാപകന്റെ കൊടുംക്രൂരത. വിദ്യാർത്ഥിയെ അതിക്രൂരമായി മർദിച്ച ശേഷം അധ്യാപകൻ മുടിയിൽ പിടിച്ച് വലിച്ചിഴച്ചതായിട്ടാണ് പരാതി. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ വൈറലായതോടെ അധ്യാപകനെ സ്കൂൾ അധികൃതർ പുറത്താക്കി. വീഡിയോ ഓൺലൈനിൽ വലിയ ശ്രദ്ധ നേടിയതോടെ ജില്ലാ വിദ്യാഭ്യാസ ഓഫീസറാണ് നടപടി എടുത്തത്. റിപ്പോർട്ടുകൾ അനുസരിച്ച് ഒരു സ്വകാര്യ സ്കൂളിൽ സെപ്തംബർ 24 ന് ഏകദേശം 8:00 AM മണിയോടെയാണ് സംഭവം നടന്നത്. പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ അധ്യാപകൻ വിദ്യാർത്ഥിയുടെ അടുക്കൽ എത്തുന്നതും ബലമായി മുടിയിൽ Read More…
എപ്പോഴാണ് വിവാഹം? ആ ചോദ്യം വീണ്ടും; ഞാന്‍ വിവാഹം കഴിച്ചെന്ന് രാഹുല്‍ ഗാന്ധി
രാഹുല്‍ ഗാന്ധിയുടെ വിവാഹം എപ്പോഴും രാഷ്ട്രീയത്തിലും പുറത്തും ചര്‍ച്ചയാകാറുണ്ട്. അടുത്തകാലത്തും രാഹുലിന്റെ കുടുംബചിത്രത്തിന്റെ വ്യാജഫോട്ടോ പ്രചരിച്ചിരുന്നു. രാഹുല്‍ഗാന്ധിയാകട്ടെ എപ്പോള്‍ വിവാഹം കഴിക്കുമെന്ന ചോദ്യം പലതവണ കേട്ടുമടുത്തയാളാണ്. ഇത്തവണ ശ്രീനഗറില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുമായി നടത്തിയ സംഭാഷണത്തിനിടെയാണ് ഈ ചോദ്യം രാഹുല്‍ വീണ്ടും കേള്‍ക്കേണ്ടിവന്നത്.നേരത്തെ ഈ ചോദ്യം വരുമ്പോള്‍ ‘എനിക്കു ചേര്‍ന്നൊരു പെണ്‍കുട്ടി വരുമ്പോള്‍ വിവാഹം കഴിക്കാമെന്നതായിരുന്നു’ രാഹുലിന്റെ സ്ഥിരം ഉത്തരം. എന്നാല്‍ ഇത്തവണ മറുപടി രാഹുല്‍ മാറ്റിപ്പിടിച്ചു. പല വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കു പിന്നാലെയാണ് വിവാഹവുമായി ബന്ധപ്പെട്ട പതിവുചോദ്യം Read More…
സഹോദരനുമായുള്ള തര്‍ക്കം; കോച്ചിംഗ് ക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപകന് നേരെ വെടിവെച്ചു
സഹോദരനുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ കോച്ചിംഗ്ക്ലാസ്സിലെത്തി അധ്യാപകനെ വെടിവച്ചു. ആക്രമണത്തിന് ശേഷം കുട്ടികള്‍ അവിടെ നിന്നും മുങ്ങി. ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ നടന്ന സംഭവത്തില്‍ കുട്ടികള്‍ 39 വെടിയുണ്ടകള്‍ കൂടി ഉതിര്‍ക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപികയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിന്റെ 25 സെക്കന്റ് വീഡിയോ പുറത്തുവന്നിട്ടുണ്ട്. സുമിത് എന്ന അദ്ധ്യാപകനാണ് വെടിയേറ്റത്. ഇയാളുടെ വിദ്യാര്‍ത്ഥികളാണ് രണ്ടു കുട്ടികളും. ക്ലാസ്സ് നടന്നുകൊണ്ടിരിക്കെ വിളിച്ച് ക്ലാസ്‌റൂമിന് വെളിയില്‍ ഇറക്കിയ ശേഷമായിരുന്നു വെടിയുതിര്‍ത്തത്. വെടിയേറ്റ് അദ്ധ്യാപകന്റെ ഇടതുകാലിന് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അധ്യാപികയെ വെടിവച്ച ശേഷം Read More…